2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

"ആത്മ നൊമ്പരത്തിന്റെ അശ്രു പുഷ്പങ്ങള്‍ ".



മനുഷ്യന്‍ ഈ ഭൂമിയില്‍ പിറന്നു വീണിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ട്..ആദിമ മനുഷ്യന്‍ ആയ ആദം മണ്ണില്‍ നിന്നും ആദമിന്റെ ഇണ ഹവാ ആദമിന്റെ വാരിയെല്ലില്‍ നിന്നുമാണ് എന്ന് ഒരു വലിയ വിഭാഗം വിശ്വസിച്ചു പോരുന്നു.ഭൂമിയിലെ മനുഷ്യരുടെ യുദ്ധങ്ങള്‍ പണ്ടും ഇന്നും മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.ഭൂമിയിലെ സ്ത്രീ പുരുഷ ബന്ധങ്ങളെ സൌ
ഹൃദം എന്നും പ്രണയം എന്നും രണ്ടായി എളുപ്പം തരാം തിരിക്കാം എങ്കിലും മനുഷ്യര്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ ഓരോ സന്ദര്‍ഭങ്ങളില്‍ അവന്റെ ഇച്ഛകള്‍ വേണ്ടി മാത്രം ഉള്ള ചില ചിന്തകള്‍ ആണ് ഇതെല്ലാം എന്നും എളുപ്പം മനസിലാക്കാം. സ്ത്രീ വെത്യസ്ത ഭാവങ്ങളായ ഒരു പക്ഷെ ദൈവം അവര്‍ക്ക് മാത്രം നല്‍കിയ വിശേഷ ഗുണങ്ങളായ മകള്‍,മാതാവ്,സഹോദരി,ഭാര്യ എന്നിങ്ങനെ പല ഭാവങ്ങളും പുലര്തുമ്പോഴും എളുപ്പത്തില്‍ അവരുടെ ചിന്തകള്‍ ചില സാഹചര്യഗല്ക് അനുസരിച് മാറുന്നു.ഇതും പുരുഷന്മാരെ അപേക്ഷിച് അവരുടെ മാത്രം പ്രേത്യേഗത ആണ്.ഒരു മാതാവ് സഹോദരി ഭാര്യ അവരുടെ ആ ഭാവങ്ങള്‍ സ്നേഹ പൂര്‍വ്വം കൈകാര്യം ചെയ്യുന്നു .എന്നാല്‍ സാഹചര്യങ്ങളില്‍ പുരുഷനേക്കാള്‍ അവര്‍ക്ക് മാറ്റത്തിന് വിധേയം ആവെണ്ടിയും വരുന്നു.പുരുഷന്‍ അവന്റെ കാര്യങ്ങളില്‍ ശ്രെടിക്കുവാന്‍ തല്‍പരനാണ്‌.ചില മനുഷ്യ ജീവിതവും രണ്ടു വെത്യസ്ത സാഹചര്യങ്ങളില്‍ ഉള്ള കുടുംബഗലും അതിലെ ജീവിതങ്ങളും അതിലെ താലപ്പിഴ്ഹകലുമാനു ഈ ബ്ലോഗിന്റെ ഉള്ളടക്കം.
.
സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബത്തിലെ ഒരു യുവതി സമൂഹത്തിലെ ഇടത്തര
വും ബഹുമാനിക്കപെടുന്ന ഒരു കുടുംബത്തിലെ യുവാവും പ്രേനയതിലായി. വീടുകാരുടെ എതിര്‍പ്പുകള്‍ ശക്താമായി നില നിന്നിരുന്നു എങ്കിലും ഒടുവില്‍ വീടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു.ജീവിതം അതിന്റെ ഓരോ തിരമാലകളും മാറി മാറി വന്നു ഒരിക്കലും വിജനമാവാത്ത കടപ്പുറം പോലെ അവരുടെ മനസും ചിന്തകളും മാറി വന്നു.2 കുട്ടികള്‍ പിറക്കുകയും ചെയ്തു.സന്തോഷത്തിന്റെ ആ ദിവസങ്ങള്‍ക് അറുതിയായി ഒരു ദുരന്തം അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന്.പെട്ടന്നുള്ള വാഹനാപകടം ആ യുവാവിനെ ആശുപത്രി ചുവരുകള്‍ക്ക് ഉള്ളിലാകി.ഭര്‍ത്താവിന്റെ പെട്ടെന്നുള്ള അപകടത്തില്‍ ആ യുവതിയും ആകെ തകര്‍ന്ന അവസ്ഥ.ദൈവത്തിന്റെ അപാരമായ കഴിവ് കൊണ്ട് ആ മനുഷ്യന്‍ ജീവന്‍ ലഭിച്ചു എങ്കിലും ശരീരം ആകെ തളര്‍ന്ന അവസ്ഥ അതൊരു വല്ലാത്ത ജീവിതമാകി തീര്‍ത്തു.വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ ഒടുവില്‍ ആ യുവാവിനു ചലന ശേഷി തിരികെ ലഭിച്ചു.എങ്കിലും പഴയ പോലെ ഒടുവാണോ ചാ
ടുവാണോ നടക്കുവാണോ കഴിയുമായിരുന്നില്ല.അല്പം വെത്യാസത്തോടെ ആണെങ്കിലും ആ മനുഷ്യനും നടന്നു തുടങ്ങിയിരുന്നു.എന്നാല്‍ സോന്തമായി തൊഴില്‍ ചെയ്യാന്‍ പറ്റാത്ത ആ അവ
സ്ഥ.ഇങ്ങനെ എല്ലാം സംഭവിക്കുമ്പോഴും മറുവശത് ജീവിതത്തിന്റെ പച്ചപ്പിനു കുറവ് സംഭവിച് തുടങ്ങി.സാമ്പതീകമായി നല്ല അവസ്ഥയില്‍ ഉള്ള ആ സ്ത്രീയുടെ വീടുകാര്‍ അവരെ വിവാഹ മോചനത്തിനും വേറെ വിവാഹത്തിനും നിര്‍ബന്ധിച്ചു.സൊന്തം ഇഷ്ടത്തിന് കണ്ടെത്തിയ ആ യുവാവിന്റെ അപ്പോഴത്തെ അവസ്ഥയില്‍ ആ പെണ്‍കുട്ടി എന്ത് തീരുമാനിക്കുമായിരുന്നു?..ഒരു പക്ഷെ ചിന്തഗള്ക് വെത്യസ്തമായി അവര്‍ തീരുമാനിച്ചു.വിവാഹമോചനം.ശാരീരികമായി തകര്‍ന്ന ആ യുവാവ് മാനസികാമായി തകര്‍ന്ന അവസ്ഥയില്‍ ആ സാഹചര്യത്തിലും അവര്‍ക്ക് നല്ല ജീവിതം വരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് അതിനു സമ്മതിച്ചു ഒട്ടും മടി കൂടാതെ ആ പെന്‍ കുട്ടി അവരുടെ പ്രേമ വിവാഹത്തിന് അറുതി വരുത്തി.ജീവിതത്തിലെ ഏതു സാഹചര്യത്തിലും ആ യുവതി തുണയായി ഉണ്ടാവും എന്ന് കരുതിയ ആ മനുഷ്യന് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു ആ അവസ്ഥ .അന്നാണ് ആ യുവവിനൊരു തിരിച്ചറിവ് ഉ
ണ്ടായത്.ആ സാഹചര്യത്തിലും അയാളുടെ എല്ലാ കാര്യങ്ങളും ഒട്ടും മടി കൂടാതെ ചെയ്ത സൊന്തം മാതാവ്.കൊച്ചു കുട്ടി ആയിരുന്ന അവസ്ഥയില്‍ തന്നെ നോക്കിയാ അതെ പോലെ ഇന്നത്തെ അവസ്ഥയിലും ആ മാതാവ സംരക്ഷിക്കുന്നു.ആ മാതാവിന്റെ വാകുകളെ അവഗണിച് ആ പെന്‍ കുടിയേ വിവാഹം ചെയ്തപ്പോഴും മകന് നല്ലത് വരണം എന്നാ ആഗ്രഹത്തോടെ അതിനു സമ്മതിച്ച ആ മാതാവ്.ഇന്ന് ആ കിടക്കയില്‍ കിടന്നു ആ മനുഷ്യന്റെ ചിന്ത അതായിരുന്നു.പണമോ അധികാരമോ ഒന്നും ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയില്‍ താങ്ങല്ല എന്നും സംരെക്ഷണം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ കാര്യം ആണെന്നും അന്ന് അയാളും തിരിച്ചറിഞ്ഞു. ഇന്ന് ആ മനുഷ്യന്‍ നടന്നു തുടങ്ങി സഹോദരന്മാരുടെ സഹായത്തോടെ ആരംഭിച്ച കച്ചവടം ഒരു ജീവ്തമാര്‍ഗം ആയി.കുട്ടികളെ കാണുവാന്‍ പോലും കഴിയാതെ ജീവിതം ആര്‍ക്കോ വേണ്ടി ജീവിക്കുന്നു എന്നാ തോന്നലുകല്‍ക്കിടയിലും ആ മനുഷ്യന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറി .അയാള്‍ അന്നും അവളെ കുറിച്ച് ചിന്തിച്ചു മാറിയ ജീവിത സാഹചര്യത്തില്‍ തന്നെ ഉപേക്ഷിച്ച ആ യുവതിയെ.മറ്റൊരു ജീവിതത്തിനു വീടുകര്‍ നിര്‍ബന്ധിച്ചപ്പോഴും ആ യുവാവ് അതിനു തയ്യാറായില്ല.ഒരു പക്ഷെ ദൈവ വിധി അയാളെ വീണ്ടും പിന്തുടര്‍ന്ന് ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ അയാളും ആ രംഗബോധമില്ലാത്ത കോമാളിയായ മരണത്തിനു കീഴടങ്ങി.വിധിയുടെ ആ അവസ്ഥയിലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവധിയും ഇന്ന് ജീവിക്കുന്നു ഒരു പക്ഷെ ഒരിക്കലും നല്‍കാന്‍ ആവാത്ത ആ കുട്ടികളുടെ ചോദ്യത്തിനുള്ള മറുപടി തേടി.അതെ നാളെ അവര്‍ വലുതായി ചോദിക്കുന്ന ആദ്യ ചോദ്യം എന്ത് കൊണ്ട് ഞങളുടെ പിതാവിനെ നിങ്ങള്‍ ഉപേക്ഷിച്ചു?....
വളരെ നല്ല നിലയില്‍ കഴിഞ്ഞ പോന്ന ഒരു കുടുംബത്തിലെ യുവാവിനു മാതാപിതാക്കള്‍ വിവാഹം ആലോചന നടത്തി.ഒടുവില്‍ അയാള്‍ വിവാഹിതനായി .കുടുംബ ജീവിത്തിലെ അയാള്‍ക് ലഭിച്ച ഏറ്റവും നല്ല പെന്‍ കുട്ടി ആയിരുന്നു അത്.സോര്‍ണവും പണവും കാറും സമ്മാനമായി ആ പെന്‍ കുട്ടിയുടെ വീടുകാര്‍ ന
ല്‍കിയിരുന്നു.സന്തോഷകരമായ ആ ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു ദുരന്തം അവരെ പിടി കൂടി.ആ പെന്‍ കുട്ടിക്ക് മതിഭ്രമം സംഭവിച്ചു.എല്ലാം കൊണ്ടും സന്തോഷകരമായ ആ ജീവിതത്തിനു ദൈവത്തിന്റെ ആദ്യ പരീക്ഷണം.തന്റെ പുത്രന് സംഭവിച്ച ആ ദുരന്തത്തില്‍ അയാളുടെ മാതപിതാകള്‍ അതീവ ദുഖിതരായി .അപ്രതീക്ഷിതാമായി ആ യുവതിക്ക് സംഭവിച്ച അവസ്ഥ അവരുടെ മാതാപിതാക്കളെയും തളര്‍ത്തി.പക്ഷെ തീരുമാനഗല്‍ എളുപ്പം എടുക്കുന്ന മനുഷ്യരുടെ സോഭവവും അവിടെ പ്രതിഫലിച്ചു.ആ യുവാവിനെ അവരുടെ മാതാപിതാക്കള്‍ വിവാഹമോചനത്തിന് നിര്‍ബന്ധിച്ചു.പക്ഷെ ആ യുവാവ് തയ്യാറായില്ല.അയാള്‍ ആ മാതാവിനോട് ചോദിച്ചത് ആ അവസ്ഥ അവര്‍ക്ക് ഉണ്ട്ടയിറ്റ് പിതാവ് ഉപേക്ഷികേണ്ട അവസ്ഥ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്നതായിരുന്നു?മറുപടി പറയാന്‍ തായരല്ലാത്ത ഒരു പക്ഷെ മറുപടി ഇല്ലാത്ത ആ മാതാവ് ആ മകനെ തള്ളി പറയുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.എങ്കിലും ആ സ്ത്രീക് ആ മനുഷ്യന്‍ ആ അവസ്ഥയിലും താങ്ങായി.പെട്ടെന്നുള്ള കിടപ്പാടം നഷ്ടപെട്ടതും വീടുകാര്‍ തള്ളി പറഞ്ഞതുമായ അവസ്ഥ അയാള്‍ക് താങ്ങവുന്നതിനെക്കാള്‍ കൂടുതലായിരുന്നു എങ്കിലും സോന്തമായി വെക്തിതം ഉള്ള അയാള്‍ ഒരു വാടക വീടിലെക് താമസം മാറ്റി.സംഭവങ്ങള്‍ അറിഞ്ഞു വന്ന സ്ത്രീയുടെ മാതാവ് അവരെ സംരക്ഷിക്കാം മുന്നോട്ട് വന്നു.അതെ പെറ്റമ്മയുടെ അതെ സ്നേഹത്തോടെ.എങ്കിലും അവരുടെ ഉപദ്രവങ്ങള്‍ ആ മാതാവിനെ വല്ലാത്ത അവസ്തയിലാകി ഒടുവില്‍ യുവാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ മാതാവ് അവരുടെ വീടിലെക് പോയി.സൊന്തം കുടുംബങ്ങള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ അന്നും ആ യുവാവിനു പ്രേതീക്ഷയുണ്ടായി ഒരിക്കല്‍ അവര്‍ക്കും നഷ്ടപെട്ട കുടുംബ ജിവിതം തിരികെ ലഭിക്കും എന്ന്.പ്രതീക്ഷകള്‍ വീണ്ടും അവര്‍ക്ക് കൈ വന്നു ആ യുവതി പഴയ അവസ്ഥയിലായി.അതിനിടയില്‍ അവര്‍ക്ക് ഒരു കുട്ടിയും പിറന്നു .അതിനു ശേഷം ആ അവസ്ഥയിലും ചികിത്സകള്‍ക്കായി യുവാവ് വലിയൊരു കട ബാധതയും പേറി .എങ്കിലും എന്ത് ജോലി ചെയ്യാനും മടിയില്ലതത് കൊണ്ട് അതെല്ലാം എളുപ്പം കുറയുകയും ചെയ്തു.അങ്ങനെ ജീവിതം അതിന്റെ ചൂടും തണുപ്പും നിറഞ്ഞ അവസ്ഥകളിലൂടെ കടന്നു പോയി.അവര്‍ക്കൊരു ആണ്‍കുട്ടിയും ജെനിച്ചു.ഒരു കൊച്ചു വീട് വെച്ച് വാടക വീട് വിട്ടു സൊന്തം ലോകത്തെ ആ
ജീവിതത്തിലും അയാളുടെ വീടുകാര്‍ അവരെ ശ്രെധിച്ചില്ല.എല്ലാ വിഷമവും ഉള്ളില്‍ ഒതുക്കി ജീവിച്ചപ്പോഴും പരീക്ഷണങ്ങള്‍ അവരെ വീണ്ടും പിടികൂടി.ആദ്യത്തെ പെണ്‍കുട്ടിക്ക് ഹൃദയത്തിനു തകരാര് .ലക്ഷങ്ങള്‍ വേണ്ടി വന്ന ചികിത്സക്ക് ആ വീട് വില്‍ക്കേണ്ടി വന്നു.കുട്ടിക്ക് നാല് വയസ് ആയിട്ടായിരുന്നു ഒപെരറേന്‍ പറഞ്ഞത് എങ്കിലും ഇളയ കുട്ടിയുടെ വികൃതി കാരണം ഉണ്ടായ ഒരു അപകടം വീണ്ടും ആ പണം ചില വാഴിക്കാന്‍ കാരണമായി.ദുരന്തങ്ങള്‍ പിന്തുടരുമ്പോഴും ആ യുവതി അയാളെ പൂര്‍ണ ധൈര്യത്തോടെ പിന്താങ്ങി .ഒടുവില്‍ അവരുടെ അവസ്ഥ കണ്ട ചികിത്സിച്ച ആ ഡോക്ടര്‍ തന്നെ 2 സെന്റ്‌ സ്ഥലം അയാള്‍ക് നല്‍കുകയും വീട് വെക്കാന്‍ സഹായിക്കുകയും ചെയ്തു.ജീവിതത്തിന്റെ ഏറ്റ കുരചിലുകള്‍ക്കിടയില്‍ കാറ്റും മാറി വീശി ആ യുവാവിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞു.ഇളയ മരുമകള്‍ അവരെ സംരക്ഷിക്കും എന്നാ ധാരണയില്‍ ആയിരുന്നു അയാളുടെ മാതാവ്.എന്നാല്‍ പ്രമേഹ രോഗ ബാധിതയായ ആ സ്ത്രീയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ എല്പികും വിധമായിരുന്നു ഇളയ മരുമകളുടെ പെരുമാറ്റം .കുടിയനായ പിതാവ് തന്റെ സോത്തുക്കള്‍ എല്ലാം ഇളയ മകന് എഴുതി നല്‍കുകയും ചെയ്തു.എന്നാല്‍ ഒരിക്കല്‍ മനം മാറ്റം വന്ന ആ മാതാവ് മൂത്ത മകനെ പോയി കണ്ടു വര്‍ഷങ്ങള്‍ക് ശേഷം ആ കൂടിക്കാഴ്ച അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.വീടിലെ പ്രശ്നങ്ങള്‍ പറഞ്ഞ ആ മാതാവിനോട് ഒട്ടും പരിഭവം ഇല്ലാതെ മൂത്ത മരുമകള്‍ ഒരു പക്ഷെ അവളെ വിവാഹ മോചനം നടത്താന്‍ ആവശ്യ പെട്ട ആ മാതാവിനോട് അവരുടെ കൂടെ താമസിക്കാന്‍ അഭ്യര്‍ഥിച്ചു .അഭയം നല്‍കാന്‍ ആരും ഇല്ലാത്ത അവസ്ഥയില്‍ തന്റെ മകനോട് വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ഇന്ന് സഹായത്തിനു ആ പെന്‍ കുട്ടി തന്നെ വേണ്ടി വരുകയും ചെയ്ത ആ അവസ്ഥ.ഇന്ന് ആ മാതാവിന് പശ്ചാത്താപം ഉണ്ട് .ആ പെന്‍ കുട്ടിയോട് ചെയ്യേണ്ടി വന്ന ക്രുരത ഓര്‍ത്തു.എങ്കിലും ജീവിതത്തിലെ രാപകലുകള്‍ മാനുഷരെ മനുഷ്യരയും മൃഗമായും വേര്‍തിരിക്കുന്നു എന്നാ ചിന്തയോടെ അവരുടെ ജീവിതവും മുന്നോട്ട് പോകുന്നു ആരോടും പരുഭവം ഇല്ലാതെ.....അതെ ഇതെല്ലാം ജീവിതമാണ് അപ്രതീക്ഷിതമായ പരീക്ഷണങ്ങള്‍ മാത്രം ഉള്ള നിസ്സാര മായ മനുഷ്യ ജീവിതം.സ്നേഹത്തിനും സംരക്ഷണത്തിനും പണതെക്കള്‍ മൂല്യം ഉണ്ട് എന്ന് തെളിയിക്കുന്ന പച്ചയായ മനുഷ്യ ജീവിതം..

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

പ്രവാസിയുടെ പെരുന്നാള്‍



അതെ, ഇന്ന് ഞാനും ഒരു പ്രവാസി ആണ്.ഗള്‍ഫ് എന്നാ മോഹം ഒരു പക്ഷെ ഒരു ശര ശരി മലയാളിയുടെ ജീവിതത്തില്‍ ഇന്നുമുണ്ട് അത് പോലെ എനിക്കും ഒരുനാള്‍ ഇടേണ്ടി വന്ന ആ കുപ്പായം എരിയിറ്റ് പതിനൊന്നു മാസങ്ങള്‍ ആയി.ആദ്യമായി ദുബായിലേക്ക് വിമാനം കേറിയത്‌ മുതല്‍ ഇന്ന് കുവൈറ്റില്‍ തുടരുന്ന ആ പ്രവാസ ജീവിതത്തിനു ഒരുപാട് അനുഭവങ്ങള്‍ ഒന്നും എനിക്കില്ല എങ്കിലും ഞാന്‍ കണ്ട അല്ലെങ്കില്‍ പലരുടെയും ജീവിതത്തില്‍ ഇന്നും നഷ്ടപെടലുകളുടെ ഇല്ലായ്മകളുടെ ജീവിതയാധാര്ത്യങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കു വെക്കുന്നു .
കേരളം വിട്ട എല്ലാ മലയാളിക്കും കാണും കുറെ ഗ്രഹാതുര ഓര്‍മ്മകള്‍ ഓരോ ആഘോഷങ്ങള്‍ കടന്നു പോവുമ്പോഴും പ്രവാസ ലോകത്തെ മലയാളിക് എന്നും നഷ്ടപെടലുകള്‍ മാത്രം."ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച " എന്നാ പല്ലവിക്ക് അര്‍ഥം ഉണ്ട് എന്ന് ചിലപ്പോള്‍ എങ്കിലും തോന്നി പോകുന്നത് ചില പച്ചയായ ജീവിത യാധര്ത്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് .എന്റെ ജീവിതത്തിലെ ഗള്‍ഫിലെ ശേഷം ഉള്ള ആദ്യത്തെ "ഈദ് ഉല്‍ ഫിതര്‍"ആയിരുന്നു അത്.കഴിഞ്ഞ പെരുന്നാള്‍ കഴിഞ്ഞ നാട്ടില്‍ നിന്ന് വന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ വന്ന ഈദിന് കേരളത്തില്‍ ഞാന്‍ കഴിഞ്ഞ ഇരുപത്തി നാല് വര്ഷം ആഘോഷിച്ച പെരുന്നലുകളുടെ രസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ഒരു പക്ഷെ നഷ്ടപെട്ട ബാല്യങ്ങളിലെ പെരുന്നാളുകള്‍ ഒന്നും തിരികെ ലഭികില എന്നാ പക്കൊമായ മനസില്‍ന്റെ ചിന്തകള്‍ എന്നെയും ചെറുതായി വിഷമത്തില്‍ ആകി.എന്നിയം ആ പെരുന്നാളും കടന്നു പോയി പുതിയതായി എത്തിയ ഒരു പ്രവാസിയുടെ പരിവേഷത്തില്‍.ഇന്നലെയും ഒരു പെരുന്നാള്‍ കടന്നു പോയി .രാവിലെ തന്നെ ഈദ് ഗാഹില്‍ പോയി നമസ്ക്കാരത്തിനു ശേഷം പതിവ് ആശംസകള്‍ നേരാനായി നാടിലെക് ബന്ധുക്കളെ വിളിച്ചപ്പോള്‍ അവിടെ നല്ല മഴ അത് കൂടെ കേട്ടപ്പോള്‍ ഒരു മഴയെ സ്നേഹിക്കുന്ന എനിക്ക് കുറെ നേരത്തേക്ക് മനസ്സില്‍ ഇടി വെടല്‍ ഉണ്ടായി.പിന്നെ നേരെ ഇത്തയുടെ വീട്ടില്‍ ഞാനും ഷിജുക്കയും പോയി കുറെ നേരം അവിടെ കത്തി വെച്ച് സമയം കളഞ്ഞു കുറച്ചെങ്കിലും ഒരു നഷ്ടപെടലിന്റെ ഓര്‍മകളില്‍ നിന്നും തിരികെ വന്നു .ദുബായിലുള്ള ഇത്തയും മാമനെയും വിളിച്ചപ്പോഴും അവിടെയും പ്രേവസപെരുന്നലിന്റെ ഒരുക്കങ്ങള്‍ തന്നെയായിരുന്നു .വൈകിട്ട് കേരളത്തിലെ മലയാളികളുടെ ഒരു സാംസ്കാരിക പരുപാടിക് പോയപ്പോള്‍ അദ്രിശ്യനായ ഒരു കലാകാരനെ കണ്ടു.കാഴ്ചയില്‍ തികച്ചും വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള ആ മനുഷ്യനിലെ കലാകാരന്‍ എന്നെ ശെരിക്കും ഞെട്ടിച്ചു.അതെ ഇത്തയുടെ ഭാരതാവ് അദ്ധേഹത്തിന്റെ പാടും ഗസലും എല്ലാം അതും മലയാളികളായ കുറെ ആളുകളുടെ ഇടയില്‍ നിന്നപ്പോള്‍ ശെരിക്കും നാടിലെ പള്ളി പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും പണ്ട് പോയതെല്ലാം ഓര്മ വന്നു .ഗാനമെലകളും നാടകങ്ങളും മാത്രമല്ല ചെണ്ടാപുരത് കോലു വീഴുന്നിടത്ത് എത്തുന്ന ഒരു കൂടം എനിക്കുണ്ടായിരുന്നു.ഒരു പക്ഷെ ഇപ്പൊ വര്‍ഷങ്ങള്‍ ആയി അങ്ങനെ ഒന്നിലും പങ്കെടുക്കാറില്ല എങ്കിലും അതെല്ലാം ഒരിക്കല്‍ കൂടെ അന്യ നാട്ടില്‍ നിന്ന് ഓര്‍ത്തുപോയി.പരുപാടികള്‍ കഴിഞ്ഞ ഫ്ലാറ്റില്‍ എത്തിയപ്പോഴും ഞാന്‍ കാണാത്ത ആ അദൃശ്യ പ്രതിഭയെ ഞാന്‍ ഓര്‍ത്തു.കാരണം നമ്മുടെ മുന്‍പില്‍ പല രീതിയിലെ സോഭവങ്ങള്‍ ഉള്ളവര്‍ ഉണ്ടെകിലും അവരിലെല്ലാം ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കുറിച്ച ഞാന്‍ ഓര്‍ത്തു.മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ വായിച്ചപ്പോള്‍ ഉള്ള വരികള്‍ ഞാന്‍ ഓര്‍ത്തു പോയി.വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള കലാം പലപ്പോഴും സൊന്തം കഴിവുകള്‍ മട്ടുല്ലവരിലൂടെ പ്രേത്യേഗിച്ചും ജമാലുദീന്‍ എന്നാ ബന്ധു വഴി തിരിച്ചരിഞ്ഞതെല്ലാം ഓര്‍ത്തുപോയി.ഇതെല്ലം പെരുന്നാള്‍ ദിനത്തിലെ എന്റെ അനുഭവങ്ങള്‍ ആയി നിന്നപ്പോഴും ഈ ബ്ലോഗിലെ പ്രധാന വിഷയം ഞാന്‍ വളരെ വിഖരതോടെ അവതരിപിക്കട്ടെ.
എനിക്ക് ഗവര്നമെന്റ്റ് 3ദിവസത്തെ അവധി തന്നപ്പോഴും ഞാന്‍ അതിനെ കുറിച്ച അധികം ആലോചിക്കാതെ ഇരുന്നപ്പോഴും രാവിലെ ഞാന്‍ കണ്ട കാഴ്ചകള്‍ ശേരികും ദുഃഖം ഉണ്ടാകി.ഫ്ലാറ്റില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോയപ്പോള്‍ ആദ്യം കണ്ടത് മഞ്ഞ നിറത്തിലുള്ള കവരോള്‍ ഇട്ടു മാലിന്യം പെരുക്കുന്ന ബംഗാളിയായ തൊഴിലാളിയെ ആണ്.പെരുന്നാളിന്റെ മാധുര്യമോ ചിന്തയോ ഒട്ടും അലട്ടാതെ ഒട്ടും മടി കൂടാതെ സ്ഥിരം ജോലി ചെയ്യുന്ന ആ ബംഗാളി അവന്റെ മനസിലെ പെരുന്നലിനെ കുറിച്ച ഞാന്‍ ചിന്തിച്ചു പോയി.ഭൂമിയില്‍ എല്ലാ മനുഷ്യരും ഒരുപോലെ എന്ന് വാധിക്കുന്നവരോദ് പുച്ചെം തോന്നിയ നിമിഷം."എല്ലാ മനുഷ്യരും ആദമില്‍ നിന്നും എന്നാല്‍ ആദമോ മണ്ണില്‍ നിന്നും "എന്നാ ഖുര്‍ആന്‍ വചനം ഓര്‍ത്തു. കുടുംബത്തിലെ കഷ്ടപാടുകള്‍ കാരണം തന്നെ ആവാം ഒരു പക്ഷെ അവനു ഇത്തരത്തില്‍ ഒരു ജോലി ചെയ്യേണ്ടി വരുന്നത് എങ്കിലും ഒരു 2 ദിവസം എകിലും ജോലിക് അവനു അവധി കിട്ടുമായിരുന്നെകില്‍ അവനും കുറച്ച സമയം ആഘോഷിക്കാമായിരുന്നു എന്ന് ചിന്തിച്ചു.എന്നാല്‍ നാടിലെക് ആ സമയം കൂടെ ജോലി ചെയ്താല്‍ കിട്ടുന്ന ദിനാരുകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത പിന്നെ ഞാന്‍ കണ്ടത് പതിവ് ഒര്ടെരുമായി പോവുന്ന പിസ കച്ചവടക്കാരനെ ആയിരുന്നു.രാവിലെ തന്നെ വീട് ജോലിക് പോവുന്ന ഇന്ത്യക്കാരായ സ്ത്രീകളെയും കണ്ടു.ഓരോരോ ബുദ്ധിമുട്ടുകള്‍ കാരണം ഒരു ദിവസത്തെ ആഘോഷങ്ങള്‍ നാളത്തെ ജീവിതത്തിനു അല്ലെങ്ങില്‍ അടുത്ത നേരത്തെ ഭക്ഷണത്തിന് വേണ്ടി കണ്ടെത്തുന്നവര്‍ .ആപോഴാണ് നാടുകാരനായ ഹസ്സന്ക്കയെ കുറിച്ച ഓര്‍ത്തത്‌ വേഗം മൊബയില്‍ എടുത്ത് ഡയല്‍ ചെയ്തപ്പോള്‍ ഉറക്കച്ചടവോടെ എന്നോട് ഈദ് ആശംസകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു പള്ളിയില്‍ പോവാരയില്ലേ എന്ന്.അപ്പോള്‍ ജോലി തിരക്കും അന്നത്തെ ജോലിക് പോവേണ്ട സമയം കൂടെ കണക്കിലെടുത്തുള്ള ഉറക്കം എന്നായിരുന്നു മറുപടി നാട്ടില്‍ വെച്ച പള്ളിയില്‍ നേരത്തെ വരികയും ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയുന്ന ആ മനുഷ്യനും പെരുന്നാള്‍ അവിടെ അപ്രസക്തമായ അവസ്ഥ ഞാന്‍ കണ്ടു .പള്ളിയില്‍ ചെന്ന് അവിടത്തെ നമസ്ക്കാരം കഴിഞ്ഞ ഇറങ്ങാന്‍ നേരം പലരെയും കണ്ടു പരിജയപെട്ടു പലരെയും പല കാരണങ്ങള്‍ കൊണ്ട് ധ്രിതി പെടുന്ന അവസ്ഥയിലുള്ള ജോലിക്കാരെയും കണ്ടു.എന്നാല്‍ പുതിയതായി മുസ്ലിം ആയ ഒരാള്‍ എന്നെ അവിടെ ശെരിക്കും സ്ഥബ്ധനാകി.ഒരു പക്ഷെ ജെന്മാനാ മുസല്‍മാനായ എന്നേക്കാള്‍ ഇസ്ലാമിനെ അനുസരിക്കുന്ന പത്തനംതിട്ടക്കാരനായ ആ മനുഷ്യന്‍ സമൂഹത്തിലെ കുലീന കുടുംബതില്‍പ്പെട്ടതയിരുന്നു.അയാളുടെ പെരുമാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു.അതിനു ശേഷം ഉമ്മാടെ നാടുകാരനായ ഒരു സുഹുര്തിനെ വിളിച്ചപ്പോള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് എന്നോട് സംസാരിക്കാനുള്ള സമയം പോലും ഇല്ല എന്ന് എനിക്ക് തോന്നിപ്പോയി.അവിടെ എല്ലാവര്ക്കും ജോലി ആണ് പ്രധാനം പെരുന്നാള്‍ നാളെയും ആഘോഷിക്കാം ജോലി ഇല്ലാത്ത അവസ്ഥ എന്ന് പട്ടിനിയവേണ്ടി വരാം.ഇന്ന് ജോലി ഉണ്ടെങ്കില്‍ നാളെ എങ്കിലും പെരുന്നാള്‍ ആഘോഷിക്കാം എന്നാ ചിന്ത. നാട്ടില്‍ നാളെയാണോ പെരുന്നാള്‍ എന്ന് ചിന്തിച്ചു പണം അയച്ചു അത് നാളെ എങ്കിലും കിട്ടിയാല്‍ മതി എന്ന് ചിന്തിച്ച ഒരു സുഹുര്ത് എന്നോട് പറയുകയുണ്ടായി ഭാര്യ വിളിച്ചു എല്ലാവര്ക്കും പുതു വസ്ത്രങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചും എന്റെ പെരുന്നലിനെ കുറിച്ച അവള്‍ക് അറിയാം അത് കൊണ്ട് കൂടെ ആവാം അവള്‍ അതെ കുറിച്ച ചോദിക്കതിരുന്നതും.പല രീതിയില്‍ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നവര്‍.കടന്നു പോയി ഒരു പെരുന്നാള്‍ ഇനിയും എത്രകാലം ഈ നാട്ടില്‍ പെരുന്നാള്‍ കൂടേണ്ടി വരും അങ്ങനെ ചിന്തിച്ചും സോയം പഴി പറഞ്ഞും പലരെയും കണ്ടു എങ്കിലും കുറച്ചു നേരം എങ്കിലും അവര്‍ തനി പച്ചയായ മനുഷ്യന്മാരായ അവസ്ഥയും കണ്ടു.തിരക്കിലും ഭാര്യയെയും മക്കളെയും വിളിച്ച ആശംസകള്‍ നേരുന്നവരും കുറവല്ലായിരുന്നു എവിടെ.പിന്നെ കണ്ടത് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നവരെ ആയിരുന്നു അവര്‍ക്കും പറയാനുള്ളത് നാടിലെ നഷ്‌ടമായ പെരുന്നാളും ബന്ധുവീടുകളും പെരുന്നാള്‍ കറക്കവും ആയിരുന്നു.നാട്ടില്‍ പെരുന്നാള്‍ കൂടിയപ്പോഴും കൂടുകരുമായി പെരുന്നാളിന് കറങ്ങിയതും എല്ലാം ഞാന്‍ ഇന്നും ഓര്‍ത്തു പോയി.അതിലെ രസകരമായ ഓര്‍മകളും.ഒരിക്കല്‍ പതിവ് പോലെ ഞങള്‍ പെരുന്നാള്‍ കറക്കത്തിന്‌ പോയപ്പോള്‍ കാറിലെ പെട്രോള്‍ തീരരാവുകയും കൊരട്ടിയിലെ പമ്പില്‍ കാര്‍ നിര്‍ത്തി പെട്രോള്‍ അടിച്ചപ്പോള്‍ ഉണ്ട്ടായ രസകരമായ സംഭവം ആണ്.പോവുന്ന വഴിക്ക് ATM നിന്ന് പണം എടുക്കാം എന്നാ ധാരണയായിരുന്നു എല്ലാവര്ക്കും കൂട്ടത്തില്‍ ഞങളുടെ ടൂര്‍ ഒര്‍ഗനിസരായ സുഹുര്ത് 'ദെ ദെ ദെ ദെ മുഷ്കോ" എന്നാ പാടു വെച്ച സിനിമ സ്റ്റൈലില്‍ കാര്‍ പമ്പില്‍ കേറ്റി നിര്‍ത്തിയപ്പോള്‍ ഒരു ദൂരയാട്രാക് പോവുന്ന ഇരയെ കിട്ടിഇയ സന്തോഷത്തോടെ പംബ് ജീവനക്കാര്‍ പെട്രോള്‍ നിരച്ചപ്പോഴും ആരും പണം കൊടുക്കുന്ന കാര്യം ചിന്തിച്ചില്ല.ഒടുവില്‍ കാശ് കൊടുക്കാന്‍ നേരം പ്രതീക്ഷിച്ചതിലും ഏറെ ആയപ്പോള്‍ ഇവര്‍ എവിടെ നില്‍ക്കട്ടെ എന്ന് പറഞ്ഞു സുഹുര്ത് എല്ലാവന്മാരേം പമ്പില്‍ പണയം വെക്കാം എന്ന്മാ തമാശയോടെ പറഞ്ഞപ്പോള്‍ പംബ് ജീവനക്കാരി അവനോട പറഞ്ഞ ഡയലോഗും ഓര്‍ത്ത് "മോനെ നീ ആ കാര്‍ അവടെ ഒതുകി ഇട്ടു പോയി കാശ് എടുത്തു കൊണ്ട് വന്നോ അല്ലെങ്കില്‍ ഇവടെ നിന്നോ അവരെ വിട്ടോ നിന്നെ വിശ്വസിക്കാന്‍ പറ്റാതെ കാശില്ലാതെ എന്ത് കണ്ടാണ്‌ നീ പെട്രോള്‍ അടിക്കാന്‍ വന്നതെന്നും"രസകരം ചാലകുടിയില്‍ നിന്നും പെട്രോള്‍ അടിക്കാം എന്നാ ധരണ ആയിരുന്നു എല്ലാവര്ക്കും എന്നാല്‍ അവന്‍ പമ്പില്‍ നിര്‍ത്തിയപ്പോള്‍ അവന്റെ കായില്‍ കാശ് കാണും എന്നാ ധാരണയും.ഒരു നിമിഷം രസകരമായ ആ ഓര്‍മയും കടന്നു പോയി.പലപ്പോഴും സുഹുര്തുക്കലോടൊപ്പം കറങ്ങിയ ആ ഓര്‍മ്മകള്‍ പറയനുല്ലതിനു മാത്രം ഉണ്ടായിരുന്നു ഇന്ന് അവരും പ്രവാസികളാണ് ഒരു പക്ഷെ നാട്ടില്‍ പെരുന്നാളിന് മാത്രമോ അല്ലെങ്കില്‍ മറ്റു സമയങ്ങളിലോ വരുന്നവര്‍.എത്ര പെട്ടെന്നാണ് എല്ലാവരും ജോലിക്കരയതും വലുതായി ഓരോ ഉധ്യോഗസ്തരായതും.ഇനി എന്നെങ്ക്ലിം അങ്ങനെ എല്ലാം കൂടുമോ ചിന്തിച്ചു പോയി.പതിവ് പോലെ റൂമില്‍ വന്നു കുളിച് അടുത്ത പെരുന്നാള്‍ എന്നാണ് എന്ന് കലണ്ടറില്‍ നോകി ദിവസം എന്നി ഞാനും.അതെ അതും എനിക്ക് ഇവടെ ആഘോഷിക്കേണ്ടി വരുമോ?ഇനിയും എത്ര പെരുന്നാള്‍ ഇങ്ങനെ ആഘോഷിക്കേണ്ടി വരും ചിന്തകള്‍ കാട് കയറുമ്പോള്‍ ദിനാറിന്റെ മണം അടിക്കുമ്പോള്‍ ചെറിയ ദുഃഖങ്ങള്‍ വലിയ സന്തോഷങ്ങള്‍ക്ക് വേണ്ടി കണ്ടില്ല എന്ന് നടിക്കണം എന്നാ സിദ്ധാന്തം മനസിലാകി ഞാനും പതിവ് ജോലിക് പോവുന്ന ദിനം നോകി ഇരിക്കുന്നു ഒരു പക്ഷെ ഒരുപാട് സന്തോഷത്തോടെ തന്നെ.അതെ പ്രവാസവും സുഖമുള്ള വേദനയാണ് ഒരു പക്ഷെ പലര്‍ക്കും ലഭിക്കാത്ത സുഖമുള്ള അനുഭവവും പലര്‍ക്കും ലഭിക്കുന്ന പ്രാരബ്തങ്ങളുടെ കുടില ഭാരവും കേവലം ദിനാരിനും ദിര്‍ഹത്തിനും റിയാളിനും ഡോളറിനും വേണ്ടി ലോകത്ത് പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും നല്ലൊരു ഇന്ത്യക്കാരനായി അഭിമാനത്തോടെ നമുക്കും മടങ്ങാം എന്നാ വിശ്വാസത്തോടെ നമ്മളും രാജ്യത്തിന്റെ അവിഭാജ്യ ഗടകം ആയി മാറുന്ന അവസ്ഥകള്‍ കണ്ടുകൊണ്ട് നമുക്കും കാണാം കലമിനോപ്പം ആ സോപ്നം അതെ 2020 ....