2011, മാർച്ച് 28, തിങ്കളാഴ്‌ച

വഴി തെറ്റിയ വാനമ്പാടി




 ഇത് കുറച്ച നാള്‍ മുന്പ് നടന്ന ഒരു സംഭവമാണ് .ഇടവേളകളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയം.അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ട് വന്നിട്ടില്ല.ഒരിക്കല്‍ എന്റെ ഒരു കസിന്‍ അയച്ച ഒരു മെയിലും അതിലെ കുറെ സംഭവങ്ങളും എനിക്ക് ഒരു നല്ല സുഹുര്തിനെ തന്നു.എന്റെ കസിന്‍ ഫിറോസ്‌ കൂടി ഞാന്‍ ഒരികല്‍ അവന്റെ ഓഫീസില്‍ ഇരികുമ്പോള്‍ എനിക്ക് കുറെ മെയില്‍ അയച്ചു കൂടെ ഒരു പെന്കുടിടെ പേരിലും.തല്‍കാലം നമുക്ക് അവളെ അച്ചു എന്ന് വിളിക്കാം..സ്വതവേ പതുങ്ങിയ സോഭാവക്കാരന്‍ ആയ അവനോട ഞാന്‍ ഏതാ ഈ പെണ്‍കുട്ടി എന്ന് ചോദിച്ചപ്പോള്‍ മൂപര്‍ക്ക് ഒരു പതുങ്ങല്‍. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ആരോ ആണ്കുടി ആണെന്ന് തോന്നുന്നു യാഹൂ ചാറ്റിങ്ങില്‍ ഒരിക്കല്‍ പരിച്ചയപെട്ടതാണ് എന്നാണ്.എന്നിട്ട് കുറെ സംശയകരമായ ഞങ്ങളുടെ തന്നെ കസിന്റെ പേരും പറഞ്ഞു.അത് അതോടെ ഞാന്‍ വിട്ടു ..മറന്നും പോയി..
                                                    ഞാന്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്നു.അപ്പോള്‍ വൈകുന്നേരം ക്ലാസ് കഴിഞ്ഞ നെറ്റ് ലാബില്‍ പോയി മെയില്‍ ചെക്ക് ചെയ്യും .അങ്ങനെ ഇരുന്നപ്പോള്‍ എനിക്ക് എന്റെ ഈ കസിന്റെ ഒരു മെയില്‍ വന്നു.കൂടത്തില്‍ അതിന്റെ ഒരു മറുപടിയും ആ പെണ്‍കുട്ടിയുടെ പേരില്‍ കണ്ടു.കണ്ടപ്പോള്‍ എനിക്ക് ഒന്ന് മനസിലായി ആശാന്‍ എന്നോട് അന്ന് നുണ പറഞ്ഞതാണ് എന്ന്.ഞാന്‍ പതുക്കെ ആ ഇ മെയില്‍ വിലാസത്തില്‍ മുട്ടി.കൂടുതല്‍ അത്ഭുദം ഒന്നും സംഭവിക്കാതെ ആ വാതില്‍ എനിക്ക് മുന്‍പില്‍ "പടെ" എന്ന് തുറന്നു.അങ്ങനെ മെയിലുകള്‍ അയക്കല്‍ പതിവായി എങ്കിലും എന്റെ മനസ്സില്‍ ആരാണ് അവന്‍ എന്നാ ചോദ്യം നില നിന്ന്.പക്ഷെ ആ മെയിലില്‍ പറയും പ്രകാരം അന്ന് ഈ അച്ചു മസ്കട്ടിലാണ് മാതാ പിതാക്കലോടൊപ്പം..അപ്രതീക്ഷിതമായി ഒരിക്കല്‍ അവളുടെ മെയിലുകള്‍ നിന്ന്.ഞാന്‍ അവനോട മുന്‍പേ പറഞ്ഞിരുന്നു നമുക്ക് നിന്നെ പറ്റിക്കുന്ന ഈ വെക്തിയെ കണ്ടു പിടിക്കാം എന്ന്.പക്ഷെ അവള്‍ അപ്രത്യക്ഷം ആയ സമയം മുതല്‍ ഞങ്ങളും പതുക്കെ മറന്നു.പക്ഷെ കാലം എന്നാ വില്ലന്‍ വീണ്ടും മെയിലുകളുടെ രൂപത്തില്‍ അവളിലൂടെ ഞങ്ങളുടെ മുന്‍പില്‍ പ്രവേശിച്ചു....
                                                  അവള്‍ മെയിലില്‍ വിശദീകരിച്ചു അവളെ കുറിച്ച..തെല്ലും സംശയത്തിനു ഇട നല്‍കാതെ..തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ അതി പുരാതനമായ മുസ്ലിം തറവാടിലെ ഒരു അങ്ങമായിരുന്നു അവള്‍.വാപ മസ്കറ്റില്‍ ഗള്‍ഫാര്‍ കമ്പനീല്‍ പ്രൊജക്റ്റ്‌ മനജേരും  ഉമ്മ കൊടുങ്ങല്ലൂരിലെ ഒരു ഗവേര്‍ന്മേന്റ്റ് സ്കൂളിലെ അധ്യപികയുമായിര്‍ന്നു.വാപാടെ ജോലിയും അസുഖങ്ങളും കാരണം ഉമ്മ ലീവ് എടുത്തു കൂടെ പോയി.ഇത്തയെ വിവാഹം 

ചെയ്തയച്ചതിനാലും അവളുടെ വിദ്യാഭ്യാസം ചില പ്രശ്നങ്ങളാല്‍ മുടങ്ങിയതിനാലും അവളും അങ്ങോട ചെകേരിയതാണ് എന്നാണ്.വാപാക് വൃക്കയിലെ കല്ല്‌ എന്നാ പ്രവാസ കല്ല്‌ ഉള്ളതിനാല്‍ അവര്‍ ഒരുപാട് വിഷമത്തിലായിരുന്നു.എങ്കിലും ചുരു ചുരുകൊടെ ഉമ്മ ഒരു താങ്ങായി ഉണ്ട് എന്നാ ബലവും.അവള്‍ മെയിലുകള്‍ അയക്കരു വാപയുടെ ഓഫീസില്‍ നിന്നായിരുന്നു..വാപയുടെ ചികിത്സക്കും ഉമ്മാക് ലീവ് നീട്ടുന്നതിനും അവളുടെ തുടര്‍ പഠനത്തിനും അവര്‍ തിരിച്ച നാടിലെക് വരുന്നു എന്നതാണ് ആ മെയിലിന്റെ ഉള്ളടക്കം.ഞാനും എന്റെ കസിനുമായുള്ള ബന്ദം അവള്‍ക് അറിയില്ലായിരുന്നു.അത് കൊണ്ട് എനിക്കും വരുന്ന മെയിലുകളും അവനു  വരുന്ന മെയിലുകളും പരസ്പരം ഫോര്‍വേഡ് ചെയ്യുമായിരുന്നു..ഉദേശം ആളെ കണ്ടു പിടിക്കുക എന്നത് തന്നെ...പക്ഷെ അപ്രതീക്ഷിതമായി അവള്‍ ഒന്ന് ചോദിച്ചത് എനിക്കും എന്റെ കസിനും അല്ഭുദമായി .അവള്‍ ചോദിച്ചത് മറ്റൊന്നുംമല്ല എന്റെ മെയിലില്‍ എന്റെ ഫോണ നമ്പരും അവനോട അവന്റെ നമ്പരും...രണ്ടു പേരും പരസ്പരം നോക്കി എന്താ കഥ ഒരു പെന്‍ കുടി ഇങ്ങോട്ട് നമ്പര്‍ ചോദിക്കുകയോ...പക്ഷെ അവള്‍ ഞങ്ങളെ രണ്ട പേരെയും ശെരിക്കും വില ഇരുത്തിയത് കൊണ്ട് ആണോ എന്നറിയില്ല സംഭവം ചോദിച്ചു.ഞാനും അവനും പക്ഷെ നമ്പര്‍ കൊടുത്തില്ല..കാരണം ഇതാരോ കളിപ്പിക്കുന്നത് തന്നെ ഉറപ്പായി ഇതില്‍ പരം എന്ത് ഉറപ് ഞങ്ങളുടെ മനസിലൂടെ പോയ സംശയം നിറഞ്ഞ മുഖങ്ങളില്‍ ആര് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..

                                                          മൊബയില്‍ ഉപയോഗിക്കാറില്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടി ഞാന്‍ മോശമായ ഒരു അര്‍ത്ഥത്തിലോ ബന്ധമോ സ്ഥാപിക്കാനല്ല ഇത്രയും അടുത്ത സ്ഥിതിക് ഒന്ന് സംസാരിക്കാം എന്ന് കരുതി എന്ന് പറഞ്ഞു.അവസാനം ഞാനും അവനും നമ്പര്‍ കൊടുത്തു.എന്തായാലും ആളാരന് എന്നറിയണം.ഒരു ദിവസം ഞാനും അവനും വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഒരു ഫോനെ വന്നു.അങ്ങേ തലക്കല്‍ മധുരമുള്ള ഒരു കിളി നാദം.ഞാന്‍ വാ പൊളിച് നിന്ന സമയം അവള്‍ എന്നോട് ചോദിച്ചു എന്നെ മനസ്സിലായോ..ഞാന്‍ ഇല്ലാന്ന് പറയണോ ഉണ്ടെന്നു പറയണോ എന്ന് പോലും ആലോചിക്കാതെ അവളുടെ പേര് പറഞ്ഞു.ടിം..അതെ അതവളാണ് അവനല്ല..     

                                            ഞാന്‍ ഞെട്ടി നില്‍ക്കുന്ന സമയം ഉമ്മ ചോദിച്ചു എന്താടാ എന്ന്..ഞാന്‍ അത്! അത്! ഉമ്മ ഫോണ ... ഹ അതിനെന്താ ആരാ?..അതവള ഉമ്മ അച്ചു...ഉമ്മാടെ എല്ലാം പറയുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ചെരുപതിലെ അത് കൊണ്ട് ഉമ്മ പോലും കളിയാകി.അവള്‍ സംസാരിച്ചു കുറെ പക്ഷെ എനിക്ക് അന്ന് അതൊരു അത്ഭുദം ആയിരുന്നു.അങ്ങനെ അവള്‍ എപ്പോഴും വിളിക്കുമായിരുന്നു .എറണാകുളത്തെ ഒരു കോളേജില്‍ ഫാഷന്‍ ദിസൈഗനിങ്ങിനു (ഞാന്‍ അവളുമായി ഉടകാറുള്ള വിഷയങ്ങളില്‍ ഒന്നായിരുന്നു അവളുടെ ഈ കോര്‍സ്..പണ്ടേ മുതല്‍ എന്താണ് അറയില്ല നേര്സിങ്ങും ഇതും എനിക്ക് എന്തോ ഒരു ഇഷ്ടകെട് ആയിരുന്നു) അവള്‍ ചേര്‍ന്ന് .അവള്‍ വീടിലെക് വിളിക്കും എനിക്കും വിളിക്കും എന്റെ കസിനും വിളിക്കും .അവളോട ഞങ്ങല പറയുകയും ചെയ്തു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.ഒരു ഞെട്ടലോടെ ആണ് എങ്കിലും അവള്‍ക്കും താല്പര്യമായി ഇതെല്ലം.ഉമ്മയെ വിട്ടു ഇരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് കൂടെ എന്റെ ഉമ്മനെ വിളിച്ചു കത്തി വെക്കല്‍ അവളുടെ ഒരു വിനോദം ആയിരുന്നു.
 
                                ഒരിക്കല്‍ അവള്‍ എന്നോട് ഒന്ന് കാണണം എന്ന് പറഞ്ഞു.പക്ഷെ എനിക്ക് എന്ത് കൊണ്ടോ താല്പര്യം തോന്നിയില്ല.കാരണം അറിയില്ല എങ്കിലും അതൊക്കെ മോശമാണ് എന്നൊരു തോന്നല്‍ എപ്പോഴോ ഉണ്ടായിരുന്നു ചിന്തയില്‍.ഒരു പക്ഷെ അപ്രതീക്ഷിതമായി പരിചയപെട്ടു എങ്കിലും.പക്ഷെ എന്റെ കസിന്‍ അവളെ പോയി കണ്ടിരുന്നു ഒരിക്കല്‍.അന്ന് എനിക്ക് തരാനായി കുറെ ഗിഫ്റ്റുകളും അവള്‍ കൊടുത്തു വിട്ടു.അങ്ങനെ ഇരിക്കെ ഒരു ദിവസം എറണാകുളം സൌത്ത് ജങ്ഷനില്‍ നില്‍കുമ്പോ അവളുടെ കാള്‍ വന്നു.ഞാന്‍ അന്ന് പഠനം കഴിഞ്ഞു ഒരു ഇന്റെര്വീവിനു പോയി വരുന്നു.അവള്‍ എന്റെ തൊട്ടടുത് ഉള്ള സ്ഥലത്ത് ഉണ്ടായിരുന്നു.എന്നെ കണ്ടേ പട്ടു എന്നാ വാശിയില്‍ അവള്‍ കരഞ്ഞു.ഞാന്‍ ആകെ ഞെട്ടി എങ്കിലും.രണ്ട മിനിറ്റ് എന്ന് പറഞ്ഞു .അങ്ങനെ എന്നെ ദര്‍ബാര്‍ ഹാളിലേക്ക് വരാന്‍ പറഞ്ഞു.ചെന്ന് കണ്ടതും അവള്‍ എന്റെ മുന്‍പില്‍ ഒരു കരച്ചില്‍.അതെന്ടിനാണ് എന്ന് അവള്‍ എന്നോട് ഇത് വരെയം പറഞ്ഞിട്ടില്ല .അങ്ങനെ ഞങ്ങള്‍ കണ്ടു മടങ്ങി ..പിനീട് എനിക്ക് വന്ന പല ഗിഫ്ടും എന്റെ കസിന്റെ ഷോ കേസില്‍ സ്ഥലം പിടിച്ചു.അവള്‍ എന്നോട് പറയുമായിരുന്നു.ഒന്ന് എനിക്ക് കൃത്യമായി ലഭിച്ചു ഒരു "കൊച്ചു ഖുറാന്‍"...അങ്ങനെ പലപൊഴ്ഹായീ അവള്‍ മസ്കറ്റില്‍ പോയി വരുമ്പോള്‍ പല ഗിഫ്ടും ചോകലറ്സും തരുമായിരുന്നു.അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി ഒരിക്കല്‍ ആ സൌഹൃദത്തിന്റെ നിറം മാറുന്ന പോലെ എനിക്ക് തോന്നി.അതവള്‍ പറയാന്‍ ഏറെ വൈകിയുമില്ല.എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ അവളോട ഞാന്‍ മനപൂര്‍വം ഓരോന്ന് പറഞ്ഞു അകലാന്‍ ശ്രെമിച്ചു.അല്ലെങ്ങില്‍ അകന്നു. പിനീട് ഒരിക്കല്‍ അവള്‍ എന്നെ വിളിച്ചു അവള്‍ക് വിവാഹം ആലോചിക്കുന്നു ഒരു പ്രൊപോസല്‍ ആയി വന്നാല്‍ എന്താവും അവസ്ഥ എന്ന്.ഏതൊരു അവസ്ഥയിലേക്കും എത്തിക്കാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു അന്ന്.ഉമ്മ എന്നോട് ചോദിച്ചു നിനക്ക് എന്താണ് പറയുവാന്‍ ഉള്ളത് എന്ന്.ഞാന്‍ ഒന്നും പറഞ്ഞില്ല.ഞാന്‍ കണ്ടതില്‍ ഏറ്റവും നന്നായി പെരുമാറുന്ന ഒരു പെന്‍ കുട്ടി എന്നതിലുപരി ഒരുപാട് ഗുണങ്ങള്‍ അവള്‍ക് ഉണ്ടായിരുന്നു.എനിക്കറിയില്ല എന്നിട്ടും ഞാന്‍ എന്ത് കൊണ്ട് അതിനു താല്പര്യം പ്രേകടിപിച്ചില്ല എന്നത്.പക്ഷെ എന്റെ കസിനോദ് ഇത് പറഞ്ഞപ്പോള്‍ അവന്‍ ആകെ ഞെട്ടിപോയിരുന്നു കാരണം അവന്റെ മനസ്സില്‍ എന്തോ കടന്നു കൂടിയിരുന്നു.അവള്‍ പറഞ്ഞ അറിവാണ് ഇത്.എന്റെ വീടിലെ പോലെ ഒരു സ്വാതന്ദ്രം അവന്റെ വീട്ടില്‍ അവനു ലഭിച്ചിരുന്നില്ല അത് കൊണ്ട് തന്നെ.അവന്റെ ഉമ്മ ഒരിക്കല്‍ ഇതറിഞ്ഞു എന്നെ രൂക്ഷമായി നോക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ അവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു .എങ്കിലും എന്നോട് പറയുമായിരുന്നു എന്തൊക്കെയോ നഷ്ടം മനസിന്‌ സംഭവിച്ചു എന്ന്.എന്തിനേറെ ഞാന്‍ അവളെ സമാധാനിപ്പിച്ചു .പകരം അന്നത്തെ ഈമാന്‍ വെച്ച് കുറെ നല്ല കാര്യങ്ങളും.നിനക്ക് നല്ലത് ഇതാണ് അത് കൊണ്ട് നീ നാളെ ആലോചിക്കുമ്പോള്‍ മനസിലാവും എന്നൊരു ഉപദേശവും.അങ്ങനെ അവളുടെ കല്യാണം വിളിച്ചു.ഞാനും പെങ്ങളും കസിനും പോയി.അതെ അത് അവളുടെ നല്ലതിന് തന്നെ ആയിരുന്നു സര്‍വ ഗുണ സമ്പന്നനായ ഒരാള്‍ തന്നെ അവള്‍ക്കു ലഭിച്ചു (അല്ഹമ്ദുലില്ലഹ്).അവളുടെ സ്നേഹം ഒരു വല്ലാത്ത അനുഭവം ആയിരുന്നു.ഇന്നും എന്റെ ബര്ത്ഡേ ദിവസം 12 രാത്രി   മണിക്ക്  അശ്ശംസ നല്‍കുവാന്‍ വിളിക്കുന്നത് അവള്‍ മാത്രമാണ്..ആദ്യത്തെ ആശംസ അവളുടെ വകയാണ് .അതിനു വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.   അതെ കുറെ നല്ല ചങ്ങാതിമാര്‍ എനിക്ക് ഉണ്ടായിരുന്നു ആണ്‍ പെന്‍ വെത്യാസമോ ജാതി മാതാ ചിന്തകള്‍ക്ക് അതീതമോ ആയി എനിക്ക് ലഭിച്ച ആ ബന്ധഗളില്‍ ഞാന്‍ സംതുഷ്ടനാണ്.ഓരോ ബന്ധവും അതിന്റേതായ മാന്യത സൂക്ഷിക്കാന്‍ കഴിയും എങ്കില്‍ ആര്‍ക്കും ആരെയും ഒരിക്കലും നഷ്ടമാകില്ല എന്നത് കാലത്തിലൂടെ എനിക്ക് മനസിലായ ഒരു അനുഭവം ആണ് അവള്‍.ഇന്ന് അവളൊരു അമ്മയാവുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസവും വിളിച്ചു ഒരുമ്മയാവുന്ന ത്രില്ലിന്റെ കഥകളുമായി ..ഇന്നും എന്നെ വിളിക്കുന്ന എന്റെ ആ നല്ല സുഹുര്തിനു എന്നും നന്മകള്‍ വരണം എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ട്.ഒരു നല്ല കുഞ്ഞിനെ കൊടുത്ത കുടുംബത്തെ അനുഗ്രഹിക്കും എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഞാന്‍  ഈ യാത്ര തുടരുന്നു..ബാരക്കല്ലഹു ഫീകും 

2011, മാർച്ച് 10, വ്യാഴാഴ്‌ച

ആദ്യത്തെ വിമാന യാത്ര

വായുവില്‍ പറക്കുന്ന വലിയ ചിറകും ശബ്ദവുമുള്ള ആ സംഭവം കണ്ടല്ലാതെ കേറി ഒരു പരിചയം ഉണ്ടായിരുന്നില്ല ..പഠനത്തിനു ശേഷം നാടിലെ ജോലി തെണ്ടല്‍ കഴിഞ്ഞു ഇനി ഗള്‍ഫില്‍ ഒന്ന് തെണ്ടി നോക്കാം എന്ന് കരുതി ആദ്യമായി പോയത് സോപ്നങ്ങളുടെ പറുദീസാ ആയ ദുബായിലെക്കാന് ..അങ്ങിനെ ദുബായില്‍ ഉള്ള ബന്ധു എടുത്ത വിസിറ്റ് വിസയില്‍ അങ്ങോട്ടുള യാത്രയില്‍ ആണ് ആദ്യമായി ആ വലിയ പക്ഷിയെ തൊട്ട് നോകി യാത്ര ചെയ്തത്.എനിക്കും പതിവ് പോലെ ആദ്യത്തെ യാത്ര ലഭിച്ചത് ഇന്ത്യക്കാരന്റെ അഭിമാനവും അപമാനവും ആയ എയര്‍ ഇന്ത്യ എക്സ് പ്രേസ്സിലായിരുന്നു..വേനലവധി  സമയം ആയതിനാല്‍ ബാകി ഒന്നിനും ടികെറ്റ് തരപ്പെടില്ല മാത്രമല്ല നമ്മുടെ സൊന്തം വിമാനത്തിനു ടികെടും ഉണ്ട് .അങ്ങനെ ചുവന്ന ചിറകുള്ള കഥകളിയടുന്ന   പെണ്ണിന്റെ പടമുള്ള ആ സംഭവത്തില്‍ യാത്ര ചെയ്തു ..
                                                        എയര്‍ പോര്‍ട്ട്‌ അടുത്തുല്ലതിനാല്‍ എന്നും യാത്ര ചെയ്യുന്ന 

ആളുടെ പോലെ ബാഗും തൂകി അകത്തേക് കേറിയപ്പോള്‍.കാകി വസ്ത്രം ധരിച്ച  നീണ്ട തൊപ്പിയും 
വളഞ്ഞ മീശയും ഉള്ള ഒരു സി ആര്‍ പി എഫ് ജവാന്‍ ."ഹേ ഭായ് കിടെര്‍ ജാരെ" പടച്ചവനെ 
ഇയാള്‍ക്ക്  ഇത്ര അഹങ്ങാരമോ!!.പിന്നെ കഴുത്തില്‍ കിടക്കുന്ന തോക്കും അരയിലെ രൌണ്ട്സും 
കണ്ടപ്പോള്‍ കൂടുതല്‍ റോള്‍ ഇട്ടില്ല വേഗം പാസ്പോര്‍ട്ട് കൊടുത്തു .".ചേട്ടാ ഈ തോക് പൊട്ടുമോ"! എന്ന് ചോദിക്കണം എന്നുണ്ട് എങ്കിലും ഇനി അയാള്‍ അത് എന്റെ നെഞ്ഞത്ത് പൊട്ടിച് കാണിക്കുമോ ?എന്നാ പേടി ഉള്ളത് കൊണ്ട് കിട്ടിതും തൂകി എടുത്ത് അകത്തേക് ഓടി... അവിടെ അതാ എല്ലാ കൌണ്റെരും സിനിമ തീയട്ടെരിലെ പോലെ വന്‍ നിര ..നോകിയപ്പോള്‍ എയര്‍ ഇന്ത്യയുടെ കൌണ്റെരില്‍ വെല്യ ഇടി ഇല്ല ..അങ്ങനെ ചെന്ന് പ്രാഥമിക കാര്യങ്ങള്‍ എല്ലാം പൂര്തിയാകി..അതാ വരുന്നു അടുത്ത കുരിശ് എമിഗ്രശന്‍ ക്ലീരന്സില്‍ ഇരിക്കുന്ന ചേട്ടന്‍ എന്റെ പാസ്പോര്‍ട്ട് വാങ്ങി നോകി ഒരു ചോദ്യം എങ്ങോട്ടാ?! എന്തിനാ? എന്താ പടിചെക്കണേ ?വീടെവ്ടെ?..ഓഹോ ഇയാളെന്താ എന്നോട് വല്ല പൂര്‍വ വൈരാഗ്യം ഉണ്ടോ ...ഉത്തരങ്ങള്‍ മണി മണിയായി പറഞ്ഞപ്പോള്‍ പൊക്കോളാന്‍ പറഞ്ഞു..അങ്ങനെ മുകളിലെത്തി ..അപ്പൊ അതാ കിടക്കുന്നു എന്നെയും കാത്തു ആ വലിയ പക്ഷി ..


വിമാന പക്ഷിയെ കണ്ടതും ഞാന്‍ ആകെ ത്രില്ലില്‍ കോരിത്തരിച്ചു നോകി..ഹോ ഇന്ന് ആകാശം എല്ലാം ശെരിക്കു കണ്ടത് തന്നെ..ഒടുവില്‍ അകത്തേക്കുള്ള പ്രവേശന ഘട്ടം ആയി...ഹോ പറഞ്ഞു കേട്ടത് പോലെ അല്ല വിമാനം ഉണ്ട് ...അതാ അവിടെ ചുവന്ന സാരി ഉടുത് മുഖം നിറയെ ചുവന്ന ചായം തേച് രണ്ട ചേച്ചിമാര്‍ സ്വാഗതം ചെയ്യുന്നു..ഹോ എവിടെയും പരസ്യമോ..എന്തിനേറെ ഞാന്‍ അകത്തു കടന്നു..ഇനിയാണ് യുദ്ധം...എനിക്ക് കിട്ടിയ സീറ്റ്‌ മധ്യത്തില്‍ ആയിരുന്നു ..എനിക്കനെങ്ങില്‍ പുറത്തെ കാഴ്ചകള്‍ കാണണം എന്റെ വലത് വശത്ത ഒരു പ്രായം ഉള്ള അപൂപനും ഇടത് വശത്ത ഒരു യുവതിയും..യുവതി ഇരിക്കുന്ന സൈഡിലാണ് ജനല്‍ ..അപൂപന്‍ സ്ഥിരം യാട്രകാരന്‍ ആണ് പുള്ളി കേറിയ വഴി സീറ്റ് ബെല്‍റ്റ്‌ ഇട്ടു ഒരൊറ്റ ഉറക്കം..പൈലറ്റ്‌ ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി ചുവന്ന സാരി ഉടുത്ത ചേച്ചിമാര്‍ വന്നു ഹാന്‍ഡ്‌ ലഗ്ഗാജ്  എല്ലാം ശെരിക്കു വെച്ച കാര്യ പരുപാടികള്‍ തുടങ്ങി...അങ്ങനെ സോപ്നങ്ങളുടെ പരുദീസയിലെകുള്ള യാത്ര ആരംപിച്ചു ...


        എന്റെ ഇടത് വശത്തെ ചേച്ചി ലോകം മുഴുവന്‍ ഇപോ തന്നെ കണ്ടു തീര്കും എന്നാ വാശി ഉള്ളത് കൊണ്ട് എന്റെ വീട് പോലും കാണാന്‍ ഉള്ള അവസരം എനിക്ക് നഷ്ടമായി..അങ്ങനെ വിമാനം പറന്നുയര്‍ന്നു ..കാണുന്ന പോലെ അല്ല സംഭവം കണ്ടു പിടിച്ചവനു ഒരു പുട്ടും കടല കറിം  തന്നെ വാങ്ങി കൊടുക്കണം ..യാത്ര തുടങ്ങി ആളുകള്‍ പത്രം വായിക്കുന്നു പാടു കേള്‍കുന്നു സിനിമ കാണുന്നു ഞാന്‍ മേഘ പാളികളെ നോക്കുന്നു ആകാശം എത്തി നോക്കുന്നു..മുകളില്‍ മുട്ടുമോ എന്ന് നോക്കുന്നു..കാശ്  പത്ത്‌ പതിനഞ്ജ് പൊട്ടിതല്ലേ യാത്ര മുതല്ലാകണ്ടേ അങ്ങനെ കടല്‍ കണ്ടു .വിമാനത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ പറ്റാത്ത പോലെ തോന്നി..അങ്ങനെ ഇരികുമ്പോള്‍ അതാ ചുവന്ന സാരി ഉടുത്ത ചേച്ചി എന്തോ തള്ളി കൊണ്ട് വരുന്നു..എന്താണാവോ അത്..പേടിച്ച പോലെ ഒന്നും ഇല്ല എന്തോ കഴിക്കാന്‍ ആണ്..ചൂടന്‍ ചായയും വളിച്ച സമൂസയും പിന്നെ എന്തോ സാധനഗലും അകത്തേക് പോയി..പക്ഷെ എന്തിനു ഏറെ പറയുന്നു അവിടെയും വില്ലന്‍ വന്നു!..അതെ ഒന്നിന് പോവാന്‍ ഒരു ശങ്ക ..കുടുങ്ങിലോ കുമാരേട്ടാ ഇനി അതിനു എന്ത് ചെയ്യും  ഇതിന്റെ സെറ്റ് അപ്പ്‌ പഠിച്ചിട്ടുണ്ട് എങ്കിലും ഇതാരോട് ചോദിക്കും..നാണം കേടുല്ലേ..വലത്തോട് നോകിയപോ അതാ അപൂപന്‍ ഉഷാറായി ഇരുന്നു കള്ള് കുടിക്കാന് ഇടത്തേക്ക് നോകിപോ ചേച്ചിടെ പണ്ടാരം പിടിച്ച കൂര്കം വലി...അപൂപനെ നോകിയപോ അപൂപന്‍ ഗ്ലാസ്‌ എന്റെ നേരെ ഇന്ന കുടിച്ചോ എന്നാ മട്ടില്‍ ചേച്ചിയെ വിളിച്ച ചോദിക്കുന്നത് എങ്ങനെ അവരടെ ഉറക്കവും കൂര്‍ക്കം വലിയുടെ താളവും ഞാന്‍ തെറ്റിച്ച ചിലപോ ആ വിന്‍ഡോ തുറന്നു എന്നെ പുറത്തേക് ഏറിയും .കാരണം നാല്പത് വയസുള്ള ആ യുവതിയുടെ കൂര്‍ക്കം വലിക് അത്രക് ബാസ് ഉണ്ട്..ഒരുപക്ഷെ ആകാശത്തില്‍ ആവും അവര്‍ ഇങ്ങനെ ഉറങ്ങുക എന്ന് കരുതി..അങ്ങനെ ഇരികുമ്പോള്‍ ഒരു ചേട്ടന്‍ അതാ എനിട്ട് പോണു നോകിപോ സംഭവം അതാണ്..ഹ ആള് വരട്ടെ ഇനി ഇവിടേ ഒരു ടോയ്ലെറ്റ് ഒള്ളു എങ്കിലോ..അല്ല വേറെയും ഉണ്ട്...അങ്ങനെ പോയി കാര്യം സാധിക്കാന്‍...അങ്ങനെ വാലിന്റെ ഭാഗത്തുള്ള കുടുസു മുറിയില്‍ കേറി കേറുന്നതിനു മുന്പ് അനുഗ്രഹം കൊടുക്കാന്‍ നില്‍ക്കുന്ന പോലെ ചുവന്ന സാരി ഉടുത്ത ചേച്ചി കയ്യും കെട്ടി നില്‍പ്പുണ്ട് ഒരു അവിഞ്ഞ ച്ചിരിയും പാസാകി ഞാന്‍ അകത്തോട്ട്...ദേ കെടക്കണ് കഞ്ഞീം കലം അവടെ കാര്യ സാധനത്തിനു  ഒരു ചുക്കും ഇല്ല..പിന്നെ അതിന്റെ പണി പടിക്കലായി എന്തിനേറെ എങ്ങനെയൊക്കെയോ കാര്യം സാധിച്ചു ഇനിയാണ് അമ്മച്ചിയെ പ്രശ്നം.."ഫ്ലഷ്"അടിച്ചതും എവ്ടെന്നോക്കെയോ ഒച്ചയും ബഹളവും ..പടച്ചോനെ ഞാന്‍ പിടിച്ചത് വേറെ എന്തിലോ ആണ് ആകെ പണി പാളി ഇത് ഇന്ന് താഴെ എത്തിത് തന്നെ ഒന്ന് മൂത്രം ഒഴിച്ചത് ഇത്ര പുലിപാല്‍ ആവോ..വിമാനത്തിലെ വാകും ഫ്ലുഷ് സിസ്റ്റം എന്നത് പടിച്ചതല്ലാതെ അതെ പറ്റി അപ്പൊ ഓര്‍ത്തില്ല ഒച്ച കേട്ടതും  ചാടി വെളിയില്‍ ഇറങ്ങി..നോകുമ്പോ അതാ നിക്കുന്നു ചുവന്ന സാരി ഉടുത്ത അമ്മച്ചി..അമ്മച്ചി സ്ഥിരം ഇത്തരം  കാഴ്ചകാരി ആയതു കൊണ്ട് കൂടുതല്‍ പുകില്‍ ഉണ്ടായില്ല എങ്കിലും ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ പതുക്കെ സീടിലെക് നടന്നു ...എന്തിനു അന്നോഴിച്ച മൂത്രത്തിന്റെ സ്പീഡ് പിന്നീട് ഇന്നോളം കിട്ടിടില്ല ..അങ്ങനെ ചെന്നിരുന്നത് വേറെ ആരുടെയോ സീട്ല്‍..പിന്നെ അവിടെ ഇരുന്നു കാഴ്ചകള്‍ കണ്ട ഉറങ്ങി പോയി..എന്തിനേറെ ചെവിടെ പരിപ് ഇളകുന്ന വേദന തോനിയപ്പോള്‍ ഞെട്ടി കണ്ണ് തുരന് നോകിപോ കേള്‍വി ശക്തീം കുരഞ്ഞെക്കന്..പടച്ചോനെ ഇത് നരകത്തിലേക്കുള്ള യാത്ര ആണോ ആകെ പ്രശ്നം ആണല്ലോ.ഉടന്‍ വെട്ടം സിനിമയില്‍ ദിലീപ് കാണിച്ച തമാശകള്‍ ഓര്‍ത്തു മുകളിലെ ബട്ടണില്‍ അമര്തിയപ്പോ ആ പെന്നുംപുള്ള ഓടി വന്നു പഞ്ഞി തന്നു പഞ്ഞി കൂടുതല്‍ കിടിയപോള്‍ ചെവിയില്‍ വെച്ച ബാകി മൂകില്‍ വെക്കാന്‍ അധികം തന്നതാവും എന്നുമെല്ലാം ഓര്‍ത്തു..എന്തിനേറെ അതാ പൈലട്റ്റ് ചേട്ടന്‍ നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്നു ഇത്രയും നേരം അദേഹത്തിന്റെ യാത്ര സഹിച്ചതിന്,...പടച്ചവന്‍ കാത്തു ഞാന്‍ അങ്ങനെ ദുബായ് വിമാനത്താവളത്തില്‍ കാലു കുത്തി ..നമ്മുടെ നെടുമ്പാശേരി കണ്ട എന്റെ എല്ലാ അഹങ്ഗാരവും അതോടെ മാറി എങ്ങോട് പോണം എന്ന് ആലോചിച് നില്‍കുമ്പോള്‍ ഒരു അറബി ശുദ്ധമായ മലയാളത്തില്‍ കേരള ഇവിടേ വാ ആവു എന്താ കഥ അറബികളും ജീവിക്കാന്‍ മലയാളം പഠിച്ചു തുടങ്ങ്യോ !അങ്ങനെ ചെന്നപോള്‍ അയാള്‍ പാസ്പോര്‍ട്ടും വിസയും വാങ്ങി നോകിയിറ്റ് പറഞ്ഞു കണ്ണ് പരിശോധനക്ക് പോവാന്‍ ...അങ്ങനെ നില്‍ക്കുമ്പോള്‍ മറ്റൊരു അറബി കൂടി കൊണ്ട് പൊയ് ഒരു വരി കാണിച്ചു തന്നു ..ഹോ ആശ്വാസം ആയി വീണ്ടും എന്നെ ഞെടിച്ചു കൊണ്ട് മറ്റൊരു അറബി "കണ്ണ് കാണിക്കു"എന്ത് എവിടെയും മലയാളമോ..ഒടുവില്‍ ആ വലിയ വിമാനത്താവള ടെര്‍മിനലും കടന്നു പുറത്തേക് ..പുറത്ത് നിന്ന മാമയും അമ്മായിയും കണ്ടപ്പോള്‍ ആണ് ജീവന്‍ നേരെ വീണത് ഹോ ഞാനും അങ്ങനെ ഗള്‍ഫില്‍ എത്തി ...



      പകഷെ എന്റെ മടക്ക യാത്രയില്‍ എയര്‍ ഇന്ത്യ എന്നെ പറ്റിച്ചു ..കല്ലത്തായ യാത്ര ആയിരുന്നു അതെ വിമാനം അപ്രതീക്ഷിതമായി പണി മുടക്കി..ഒടുവില്‍ അവിടെയും വില്ലന്‍ ആ വിമാനം തന്നെ...എയര്‍ ഇന്ത്യ .