2013, മേയ് 8, ബുധനാഴ്‌ച

തച്ചൻ കോഴി

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് കുഞ്ഞുവിനു നല്ല സന്തോഷം കാരണം മഴ എപ്പോഴും ഇല്ലല്ലോ പാടത് നല്ല തവളയുടെയും ചീവിടിന്റെയും കരച്ചിൽ..ഹോ മഴക്കാലത് മഴ പെയ്യുന്ന ശബ്ദത്തോടൊപ്പം ഇതൊക്കെ കേടു കിടക്കാൻ തന്നെ നല്ല രസം ആണ് അവൻ ഓർത്തു..മഴക്കാലം ആയതു കൊണ്ട് പുതു മഴയിൽ മീന ഒരുപാട് കിട്ടും പാടത്തുള്ള വെള്ള കെട്ടിലും തോട്ടിലും എല്ലാം..രാത്രി ആയാൽ പാടത്തും പറമ്പിലും എല്ലാം പെട്രോമാക്സുമായി ആളുകള് നടക്കുന്നത് കാണാം ..ഇന്നലെ അച്ഛൻ രമേശേട്ടനോദ് പറയുന്നത് കേട്ട് നാളെ രാത്രി ഒറ്റ്ലുമായി വരണം നമുക്ക് മീൻ പിടിക്കാൻ പോകാം എന്ന്..കുഞ്ഞുവിനും പോണം എന്നുണ്ട് പക്ഷെ ക്ലാസുള്ള സമയം ആയതിനാൽ അച്ഛൻ വഴക്ക പറയും എന്നറിയാം എന്നാലും ഒന്ന് ചോദിച്ചു നോക്കണം അവൻ മനസ്സിൽ ഉറച്ചു..രാത്രി ആയപ്പോൾ നല്ല കാറ്റും മഴയും പതിവ് പോലെ പാടത്തും പറമ്പിലും എല്ലാം വെള്ള കെട്ടിൽ നിറയെ ആളുകള് ..കുമാരേട്ട ഞാൻ എത്തി വേഗം വാ പുഞ്ഞപാടത് നല്ല ഭ്രാൽ (വരാൽ) ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട്...അച്ഛൻ പനയുടെ വട്ട തൊപ്പി എടുത്ത് വാക്കത്തിയും വലയും പെട്രോമാക്സും എടുത്ത് വന്നു രമേശേട്ടൻ വലിയ ഒറ്റ്ലു(തവളയും മറ്റു വെള്ളത്തിൽ കിടക്കുന്ന മീനെയും പിടിക്കാൻ ഉപയോഗിക്കുന്ന സാധനം) വലയും എടുത്ത്...എന്താടാ കുഞ്ഞു പോരുന്നോ എന്നും ചോദിച്ചു...കുഞ്ഞു അച്ഛനെ നോക്കി ..വേണ്ട എന്നാ മുഖ ഭാവത്തോടെ അച്ഛൻ..പിന്നെ ഒന്നും ചോദിക്കാൻ അവനു മനസ്സ് വന്നില്ല ...കതകടച്ചു കിടന്നോടി എന്നും പറഞ്ഞു അച്ഛൻ നടന്നു...കുഞ്ഞു വീടിനു പുറത്തെ പാടത്തേക് നോക്കി ഇരുന്നു..പെട്ടെന്ന് അടുത്തുള്ള പനയിൽ എന്തോ ഒരു അനക്കം അവൻ ഞെട്ടി തിരിഞ്ഞു നോക്കി...വലിയ എന്തോ ഒരു പക്ഷി ആണ് അത് കരയുന്നുണ്ട്..അമ്മെ എന്തോ പുറത്ത് കരയുന്നുണ്ടല്ലോ അമ്മ വന്നു നോക്കി ..അമ്മെ ! തച്ചൻ കോഴി ....എന്താമ്മേ അത് കുഞ്ഞു ചോദിച്ചു അമ്മ വെളിയില കാര്കിച്ചു തുപ്പി പ്രാര്തിച്ചു കിടക്കാൻ നോക്കെനും പറഞ്ഞു..കുഞ്ഞു എവിടെയോ കേടിടുണ്ട് കാലൻ കോഴിയെ കുറിച്ച് ..അമ്മൂമ്മ പറഞ്ഞുള്ള അറിവാണ് ഈ തച്ചൻ കോഴി എന്നാ പേര്..അത് കൂവിയാൽ പിറ്റേ ദിവസം ആരെങ്കിലും മരിക്കും അത്രെ...കാലൻ കോഴി കൂവുന്നത് ഒരു ദുസൂചന ആണെന്നാണ്‌ അമ്മൂമ്മ പറയാറ് ...അമ്മൂമ്മ അതിന്റെ കഥ പറഞ്ഞത് കുഞ്ഞു ഇപ്പോഴും ഓര്ക്കുന്നു..ഒരിക്കൽ ഒരു ആശാരി (തച്ചൻ) പണിതു കൊണ്ടിരിക്കുമ്പോൾ ഈ കോഴി കൂവി അത് കേട്ട് വന്ന തച്ചതി(ആശാരിച്ചി) പുറത്ത് വന്നു നോക്കിയപ്പോൾ ഈ വലിയ പക്ഷി ആശാരിച്ചിയെയും റാഞ്ചി കൊണ്ട് പറന്നു ഇത് കണ്ട തച്ചൻ കയ്യിൽ ഇരുന്ന ഉളി വലിച്ചെറിഞ്ഞു ..അങ്ങനെ ഒരു കാൽ നഷ്ടപ്പെട്ട തച്ചൻ കോഴി എന്നാ കാലൻ കോഴി ആശാരിച്ചിയെയും കൊണ്ട് പരക്കുകയും ചെയ്തു പിറ്റേന്ന് രാവിലെ ആശാരി ഹൃദയാഘാതത്തിൽ മരിക്കുകയും ചെയ്തു എന്നാണു അമ്മൂമ്മ പറഞ്ഞ കഥ അങ്ങനെ ആണ് തച്ചൻ കോഴി എന്നാ പേര് വന്നത് പോലും...നാമം ജപിച്ചു കുഞ്ഞു അങ്ങനെ കിടക്കുമ്പോൾ ആലോച്ചിച്ചു നാളെ എന്താവും സംഭവിക്കുക എന്ന് ..അവൻ വല്ലാത്ത ഭയം തോന്നി നാളെ എന്താവും സംഭവിക്കുക 
കുഞ്ഞു ഉറക്കം വന്നില്ല പല തരത്തിലുള്ള 

ചിന്തകള് അവന്റെ മനസിനെ ഉലച്ചു ...അച്ഛൻ ആണെങ്കിൽ വന്നിട്ടും ഇല്ല ..ഇനി അച്ഛന് വല്ലതും...അമ്മ പാതി മയക്കത്തിലേക്ക് വീണു ..പെട്ടെന്ന് ആ പക്ഷിയു കണ്ടില്ല ..പതുക്കെ വാതിൽ തുറന്നു വെളിയിൽ വന്നു നിന്ന് ഓടിട്ട വീടാണ് കുഞ്ഞുവിന്റെത് മഴ വെള്ളം ഒലിച്ചിറങ്ങുന്ന കാഴ്ച ..എങ്ങും ഇരുട്ട് കൂട്ടത്തിൽ ചീവിടിന്റെ കരച്ചിലും..പെട്ടെന്ന് ഒരു പക്ഷി താഴ്ന് പറക്കുനന്ത് കണ്ടു അരണ്ട വെളിച്ചത്തിൽ ആണ് എങ്കിലും ആ പക്ഷിയെ കുഞ്ഞു കണ്ടു...അതിനു രണ്ടു കാലുണ്ടല്ലോ മുത്തശ്ശി പറഞ്ഞത് ഒരു കാലോള്ളൂ എന്നാണല്ലോ ? അവൻ സൂക്ഷിച്ചു നോക്കി അതെ അതിനു രണ്ടു കാലുണ്ട് പക്ഷെ പറക്കുമ്പോൾ രണ്ടു കാലുകളും ശരീരത്തോട് ചേർത്ത് വെക്കുന്നു ചിലപ്പോൾ അതായിരിക്കും ആ പക്ഷി ഒട്ടകാലുള്ളത് എന്ന പറയുന്നത്   ..പൊടുന്നനെ എന്തോ ആ പക്ഷിയുടെ കാലിൽ നിന്നും വീണു...പേടി മൂലം അവൻ പതുങ്ങി നിന്നാണ് നോക്കുന്നത് ..അതൊരു ബാഗാണ് ങേ ഇതെങ്ങനെ ആ പക്ഷിയുടെ കാലിൽ കുരുങ്ങി !!!...അത് തക്കു മോന്റെ ബാഗാണ് അവൻ ഇന്ദു ചേച്ചിയുടെ അടുത്ത ടൂഷന് പോകുമ്പോൾ മിക്കവാറും അവൻ കാണുന്നതാണ്...ഇതെങ്ങനെ ഈ പക്ഷിയുടെ കാലിൽ കുരുങ്ങിയത് അവനു ഒന്നും മനസിലായില്ല...എങ്കിലും ആ മഴ നനഞ്ഞു അവൻ അത് പോയെടുത്തു കാലിൽ നിന്നൊഴിവായ ആശ്വാസത്തിൽ പക്ഷി പനയിലെക്കും പറന്നു...തിരിച്ചു പോയി പല ചിന്തകളോടെ അവൻ ഉറങ്ങാൻ കിടന്നു പിറ്റേന്നു രാവിലെ അവൻ ബാഗ് കൊടുക്കുവാൻ ആയി തക്കുവിന്റെ വീടിലെക് പോയി...വീട്ടിൽ ചെന്ന് അവന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു...അമ്മ ചിരിയോടെ ബാഗ്‌ വാങ്ങിയിട്ട് പറഞ്ഞു ഇന്നലെ തക്കുമൊൻ മഴ നനഞു അപ്പോൾ ഉണങ്ങാൻ ആയി ഞാൻ ആണ് ആ ബാഗ് ആ അഴയിൽ ഇട്ടത് ഉമ്മറത്ത കെട്ടിയ അഴ ചൂണ്ടികാണിച്ചു തക്കുവിന്റെ അമ്മ പറഞ്ഞു...അവൻ അടുത്തുള്ള കടയിൽ പോയി മോൻ ഇരിക്ക് എന്നും പറഞ്ഞു അമ്മ ചായ എടുക്കാൻ പോയി.


.എന്തോ ഉൾ വിളിയോ അതോ ആശങ്ങയോ അവൻ തക്കുവിനെ കാണാൻ പോയി..അടുത്തുള്ള പുഴക്കരുകിലൂടെ ആണ് പോകുന്നത്   പെട്ടെന്ന്   എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കുഞ്ഞു കണ്ടത്  കാൽ വഴുതി പുഴയിൽ വീണ തക്കുവിനെ ആണ്  വെള്ളത്തിൽ പൊങ്ങിയും താന്നും കൊണ്ടിരിക്കുന്ന  തന്റെ പ്രിയപ്പെട്ട തക്കു...പെട്ടെന്ന് തന്നെ കുഞ്ഞു എടുത്തു ചാടി നീന്തൽ അറിയാമായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ തക്കുവിനെ കരക്കെത്തിച്ചു കുറച്ചു വെള്ളം കുടിചിട്ടുണ്ടായിരുന്നു എങ്കിലും അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു...തക്കുവിനെ വീട്ടിൽ കൊണ്ട് ആക്കാൻ പോകുമ്പോഴും അവൻ ഇന്നലെ ആ ബാഗ് തന്റെ വീട്ടിൽ കൊണ്ടിട്ട കാലൻ കോഴിയെ കുറിച്ച ഓർത്തു സത്യത്തിൽ അതൊരു നിമിത്തം ആയിരുന്നോ ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് അല്ലെ തനിക്ക് ഈ വഴി വരാനും തക്കുവിന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞത്..അവനത് ഓർക്കുവാനും വിശ്വസിക്കാനും കഴിഞ്ഞില്ല വീട്ടിൽ പോയി വിവരങ്ങൾ തക്കു അമ്മയോട്   പറഞ്ഞതും അമ്മ കരഞ്ഞു കൊണ്ട് ഓടി വന്നു തക്കുവിനെ വാരി പുണർന്നതും അവൻ  കണ്ടു ..തിരിച് വീടിലേക്ക്‌ പോവുമ്പോൾ ഒരാളെ രക്ഷിച്ച നിര്വൃതിയെക്കാൾ ആ കാലൻ കോഴിയെ കുറിച്ചായിരുന്നു ചിന്ത സത്യത്തിൽ അത് കാലൻ കോഴിയോ അതോ ജീവൻ രക്ഷിച്ച കോഴിയോ അവന്റെ ചിന്തകള് ഉണർന്നു..ചില സമയങ്ങളിൽ നന്മ തിന്മകളെ മനുഷ്യന് തിരിച്ചറിയാൻ കഴിയാറില്ല ഒരു പക്ഷെ കാലാന്തരത്തിൽ മനസ്സില് നിറഞ്ഞ നിറം പിടിച്ച ഒരുപാട് കെട്ടു കഥകളും അന്തവിശ്വാസവും സ്ഥാനം പിടിച്ച മനസ്സിലേക്ക് നന്മയുടെ വെളിച്ചം പരത്താൻ ആ പക്ഷിക്ക് കഴിഞ്ഞു കാണും