2013, മേയ് 8, ബുധനാഴ്‌ച

തച്ചൻ കോഴി

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് കുഞ്ഞുവിനു നല്ല സന്തോഷം കാരണം മഴ എപ്പോഴും ഇല്ലല്ലോ പാടത് നല്ല തവളയുടെയും ചീവിടിന്റെയും കരച്ചിൽ..ഹോ മഴക്കാലത് മഴ പെയ്യുന്ന ശബ്ദത്തോടൊപ്പം ഇതൊക്കെ കേടു കിടക്കാൻ തന്നെ നല്ല രസം ആണ് അവൻ ഓർത്തു..മഴക്കാലം ആയതു കൊണ്ട് പുതു മഴയിൽ മീന ഒരുപാട് കിട്ടും പാടത്തുള്ള വെള്ള കെട്ടിലും തോട്ടിലും എല്ലാം..രാത്രി ആയാൽ പാടത്തും പറമ്പിലും എല്ലാം പെട്രോമാക്സുമായി ആളുകള് നടക്കുന്നത് കാണാം ..ഇന്നലെ അച്ഛൻ രമേശേട്ടനോദ് പറയുന്നത് കേട്ട് നാളെ രാത്രി ഒറ്റ്ലുമായി വരണം നമുക്ക് മീൻ പിടിക്കാൻ പോകാം എന്ന്..കുഞ്ഞുവിനും പോണം എന്നുണ്ട് പക്ഷെ ക്ലാസുള്ള സമയം ആയതിനാൽ അച്ഛൻ വഴക്ക പറയും എന്നറിയാം എന്നാലും ഒന്ന് ചോദിച്ചു നോക്കണം അവൻ മനസ്സിൽ ഉറച്ചു..രാത്രി ആയപ്പോൾ നല്ല കാറ്റും മഴയും പതിവ് പോലെ പാടത്തും പറമ്പിലും എല്ലാം വെള്ള കെട്ടിൽ നിറയെ ആളുകള് ..കുമാരേട്ട ഞാൻ എത്തി വേഗം വാ പുഞ്ഞപാടത് നല്ല ഭ്രാൽ (വരാൽ) ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട്...അച്ഛൻ പനയുടെ വട്ട തൊപ്പി എടുത്ത് വാക്കത്തിയും വലയും പെട്രോമാക്സും എടുത്ത് വന്നു രമേശേട്ടൻ വലിയ ഒറ്റ്ലു(തവളയും മറ്റു വെള്ളത്തിൽ കിടക്കുന്ന മീനെയും പിടിക്കാൻ ഉപയോഗിക്കുന്ന സാധനം) വലയും എടുത്ത്...എന്താടാ കുഞ്ഞു പോരുന്നോ എന്നും ചോദിച്ചു...കുഞ്ഞു അച്ഛനെ നോക്കി ..വേണ്ട എന്നാ മുഖ ഭാവത്തോടെ അച്ഛൻ..പിന്നെ ഒന്നും ചോദിക്കാൻ അവനു മനസ്സ് വന്നില്ല ...കതകടച്ചു കിടന്നോടി എന്നും പറഞ്ഞു അച്ഛൻ നടന്നു...കുഞ്ഞു വീടിനു പുറത്തെ പാടത്തേക് നോക്കി ഇരുന്നു..പെട്ടെന്ന് അടുത്തുള്ള പനയിൽ എന്തോ ഒരു അനക്കം അവൻ ഞെട്ടി തിരിഞ്ഞു നോക്കി...വലിയ എന്തോ ഒരു പക്ഷി ആണ് അത് കരയുന്നുണ്ട്..അമ്മെ എന്തോ പുറത്ത് കരയുന്നുണ്ടല്ലോ അമ്മ വന്നു നോക്കി ..അമ്മെ ! തച്ചൻ കോഴി ....എന്താമ്മേ അത് കുഞ്ഞു ചോദിച്ചു അമ്മ വെളിയില കാര്കിച്ചു തുപ്പി പ്രാര്തിച്ചു കിടക്കാൻ നോക്കെനും പറഞ്ഞു..കുഞ്ഞു എവിടെയോ കേടിടുണ്ട് കാലൻ കോഴിയെ കുറിച്ച് ..അമ്മൂമ്മ പറഞ്ഞുള്ള അറിവാണ് ഈ തച്ചൻ കോഴി എന്നാ പേര്..അത് കൂവിയാൽ പിറ്റേ ദിവസം ആരെങ്കിലും മരിക്കും അത്രെ...കാലൻ കോഴി കൂവുന്നത് ഒരു ദുസൂചന ആണെന്നാണ്‌ അമ്മൂമ്മ പറയാറ് ...അമ്മൂമ്മ അതിന്റെ കഥ പറഞ്ഞത് കുഞ്ഞു ഇപ്പോഴും ഓര്ക്കുന്നു..ഒരിക്കൽ ഒരു ആശാരി (തച്ചൻ) പണിതു കൊണ്ടിരിക്കുമ്പോൾ ഈ കോഴി കൂവി അത് കേട്ട് വന്ന തച്ചതി(ആശാരിച്ചി) പുറത്ത് വന്നു നോക്കിയപ്പോൾ ഈ വലിയ പക്ഷി ആശാരിച്ചിയെയും റാഞ്ചി കൊണ്ട് പറന്നു ഇത് കണ്ട തച്ചൻ കയ്യിൽ ഇരുന്ന ഉളി വലിച്ചെറിഞ്ഞു ..അങ്ങനെ ഒരു കാൽ നഷ്ടപ്പെട്ട തച്ചൻ കോഴി എന്നാ കാലൻ കോഴി ആശാരിച്ചിയെയും കൊണ്ട് പരക്കുകയും ചെയ്തു പിറ്റേന്ന് രാവിലെ ആശാരി ഹൃദയാഘാതത്തിൽ മരിക്കുകയും ചെയ്തു എന്നാണു അമ്മൂമ്മ പറഞ്ഞ കഥ അങ്ങനെ ആണ് തച്ചൻ കോഴി എന്നാ പേര് വന്നത് പോലും...നാമം ജപിച്ചു കുഞ്ഞു അങ്ങനെ കിടക്കുമ്പോൾ ആലോച്ചിച്ചു നാളെ എന്താവും സംഭവിക്കുക എന്ന് ..അവൻ വല്ലാത്ത ഭയം തോന്നി നാളെ എന്താവും സംഭവിക്കുക 
കുഞ്ഞു ഉറക്കം വന്നില്ല പല തരത്തിലുള്ള 

ചിന്തകള് അവന്റെ മനസിനെ ഉലച്ചു ...അച്ഛൻ ആണെങ്കിൽ വന്നിട്ടും ഇല്ല ..ഇനി അച്ഛന് വല്ലതും...അമ്മ പാതി മയക്കത്തിലേക്ക് വീണു ..പെട്ടെന്ന് ആ പക്ഷിയു കണ്ടില്ല ..പതുക്കെ വാതിൽ തുറന്നു വെളിയിൽ വന്നു നിന്ന് ഓടിട്ട വീടാണ് കുഞ്ഞുവിന്റെത് മഴ വെള്ളം ഒലിച്ചിറങ്ങുന്ന കാഴ്ച ..എങ്ങും ഇരുട്ട് കൂട്ടത്തിൽ ചീവിടിന്റെ കരച്ചിലും..പെട്ടെന്ന് ഒരു പക്ഷി താഴ്ന് പറക്കുനന്ത് കണ്ടു അരണ്ട വെളിച്ചത്തിൽ ആണ് എങ്കിലും ആ പക്ഷിയെ കുഞ്ഞു കണ്ടു...അതിനു രണ്ടു കാലുണ്ടല്ലോ മുത്തശ്ശി പറഞ്ഞത് ഒരു കാലോള്ളൂ എന്നാണല്ലോ ? അവൻ സൂക്ഷിച്ചു നോക്കി അതെ അതിനു രണ്ടു കാലുണ്ട് പക്ഷെ പറക്കുമ്പോൾ രണ്ടു കാലുകളും ശരീരത്തോട് ചേർത്ത് വെക്കുന്നു ചിലപ്പോൾ അതായിരിക്കും ആ പക്ഷി ഒട്ടകാലുള്ളത് എന്ന പറയുന്നത്   ..പൊടുന്നനെ എന്തോ ആ പക്ഷിയുടെ കാലിൽ നിന്നും വീണു...പേടി മൂലം അവൻ പതുങ്ങി നിന്നാണ് നോക്കുന്നത് ..അതൊരു ബാഗാണ് ങേ ഇതെങ്ങനെ ആ പക്ഷിയുടെ കാലിൽ കുരുങ്ങി !!!...അത് തക്കു മോന്റെ ബാഗാണ് അവൻ ഇന്ദു ചേച്ചിയുടെ അടുത്ത ടൂഷന് പോകുമ്പോൾ മിക്കവാറും അവൻ കാണുന്നതാണ്...ഇതെങ്ങനെ ഈ പക്ഷിയുടെ കാലിൽ കുരുങ്ങിയത് അവനു ഒന്നും മനസിലായില്ല...എങ്കിലും ആ മഴ നനഞ്ഞു അവൻ അത് പോയെടുത്തു കാലിൽ നിന്നൊഴിവായ ആശ്വാസത്തിൽ പക്ഷി പനയിലെക്കും പറന്നു...തിരിച്ചു പോയി പല ചിന്തകളോടെ അവൻ ഉറങ്ങാൻ കിടന്നു പിറ്റേന്നു രാവിലെ അവൻ ബാഗ് കൊടുക്കുവാൻ ആയി തക്കുവിന്റെ വീടിലെക് പോയി...വീട്ടിൽ ചെന്ന് അവന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു...അമ്മ ചിരിയോടെ ബാഗ്‌ വാങ്ങിയിട്ട് പറഞ്ഞു ഇന്നലെ തക്കുമൊൻ മഴ നനഞു അപ്പോൾ ഉണങ്ങാൻ ആയി ഞാൻ ആണ് ആ ബാഗ് ആ അഴയിൽ ഇട്ടത് ഉമ്മറത്ത കെട്ടിയ അഴ ചൂണ്ടികാണിച്ചു തക്കുവിന്റെ അമ്മ പറഞ്ഞു...അവൻ അടുത്തുള്ള കടയിൽ പോയി മോൻ ഇരിക്ക് എന്നും പറഞ്ഞു അമ്മ ചായ എടുക്കാൻ പോയി.


.എന്തോ ഉൾ വിളിയോ അതോ ആശങ്ങയോ അവൻ തക്കുവിനെ കാണാൻ പോയി..അടുത്തുള്ള പുഴക്കരുകിലൂടെ ആണ് പോകുന്നത്   പെട്ടെന്ന്   എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കുഞ്ഞു കണ്ടത്  കാൽ വഴുതി പുഴയിൽ വീണ തക്കുവിനെ ആണ്  വെള്ളത്തിൽ പൊങ്ങിയും താന്നും കൊണ്ടിരിക്കുന്ന  തന്റെ പ്രിയപ്പെട്ട തക്കു...പെട്ടെന്ന് തന്നെ കുഞ്ഞു എടുത്തു ചാടി നീന്തൽ അറിയാമായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ തക്കുവിനെ കരക്കെത്തിച്ചു കുറച്ചു വെള്ളം കുടിചിട്ടുണ്ടായിരുന്നു എങ്കിലും അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു...തക്കുവിനെ വീട്ടിൽ കൊണ്ട് ആക്കാൻ പോകുമ്പോഴും അവൻ ഇന്നലെ ആ ബാഗ് തന്റെ വീട്ടിൽ കൊണ്ടിട്ട കാലൻ കോഴിയെ കുറിച്ച ഓർത്തു സത്യത്തിൽ അതൊരു നിമിത്തം ആയിരുന്നോ ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് അല്ലെ തനിക്ക് ഈ വഴി വരാനും തക്കുവിന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞത്..അവനത് ഓർക്കുവാനും വിശ്വസിക്കാനും കഴിഞ്ഞില്ല വീട്ടിൽ പോയി വിവരങ്ങൾ തക്കു അമ്മയോട്   പറഞ്ഞതും അമ്മ കരഞ്ഞു കൊണ്ട് ഓടി വന്നു തക്കുവിനെ വാരി പുണർന്നതും അവൻ  കണ്ടു ..തിരിച് വീടിലേക്ക്‌ പോവുമ്പോൾ ഒരാളെ രക്ഷിച്ച നിര്വൃതിയെക്കാൾ ആ കാലൻ കോഴിയെ കുറിച്ചായിരുന്നു ചിന്ത സത്യത്തിൽ അത് കാലൻ കോഴിയോ അതോ ജീവൻ രക്ഷിച്ച കോഴിയോ അവന്റെ ചിന്തകള് ഉണർന്നു..ചില സമയങ്ങളിൽ നന്മ തിന്മകളെ മനുഷ്യന് തിരിച്ചറിയാൻ കഴിയാറില്ല ഒരു പക്ഷെ കാലാന്തരത്തിൽ മനസ്സില് നിറഞ്ഞ നിറം പിടിച്ച ഒരുപാട് കെട്ടു കഥകളും അന്തവിശ്വാസവും സ്ഥാനം പിടിച്ച മനസ്സിലേക്ക് നന്മയുടെ വെളിച്ചം പരത്താൻ ആ പക്ഷിക്ക് കഴിഞ്ഞു കാണും

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ട്രെയിനനുരാഗം(ഭാഗം ഒന്ന്)




അന്ന് ഉറങ്ങി എണീറ്ടപ്പോഴേ  ഒരു സുഖവും ഇല്ലായിരുന്നു കാരണം അന്ന് വൈകിട്ടാണ് ബാങ്ങളൂര്‍ പോവേണ്ടത് ....പഠിത്തം എല്ലാം കഴിഞ്ഞ ഫ്രീ ആയി നില്‍ക്കുമ്പോള്‍ കൂടുക്കാര് വിളിച്ചു വാടാ കുറച്ച ദിവസം വന്നു നിന്നിട്ട് പോ കൂടത്തില്‍ വേണം എങ്കില്‍ ജോലിയും കുറച്ചു തെണ്ടാം....അങ്ങനെ തീരുമാനിച്ച യാത്ര ആണ്...തലേന്ന് പോയി പൊർട്ടെർ   ഷാജിയെ കണ്ടു ടിക്കെറ്റ് എടുത്തു ..ഹോ വെയ്തിംഗ് ലിസ്റ്റില്‍ ഇരുപത് ..വീണ്ടും പരീക്ഷണം ...ഹും എന്തെരോ വരട്ടെ എനിക്കിനി എന്തെരോ വാരാന  എന്നാ പാടും പാടി ബാഗും തൂകി ഓടി നോര്‍ത്ത് റയില്‍വേ സ്റെഷനിലെക്ക്....ചെന്നപ്പോ പതിവ് പോലെ ബാങ്ങളൂര്‍ ഐലാന്‍ഡ്‌  എക്സ്പ്രസ്സ്‌ വൈകിയിരിക്കുന്നു ...കുരിശു പിടിച്ച മത്തായി പൊട്ടാ കിണറ്റില്‍ വീണ പോലെ ആയി വീട്ടില്‍ നിന്നും മാറി നിക്കുന്ന ബുദ്ധിമുട്ടും ട്രെയിനിലെ യാത്രയും ശോ...അവസാനം വന്‍ ഡേയ് ടൂറിനുള്ള വണ്ടി ഒച്ചപാടുണ്ടാകി എത്തി.....നല്ല തിരക്ക് അതിനിടക്ക് ചിലവന്മാര്‍ ചായ ചായെ വട വടേ എന്നും പറഞ്ഞു...ട്രെയിനിന്റെ ഡോറില്‍.. ... നമ്മുടെ പുറകില്‍ ആളുണ്ട് എങ്കില്‍ പണ്ട് കരുണാകരന്‍ ചുരുളീധരൻ  എന്നാ മുരളീധരനെ പിടിച്ചു കെ പി സി സി പ്രസിഡന്റ്‌ ആകിയ പോലെ ഏതു പൊസിഷനിലും എത്താം...താങ്ങാന്‍ ആള് വേണം....ഒരു കണക്കിന് പിടച്ചു കയറി....കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് വെച്ച് സ്ലീപേര്‍ ക്ലാസ് ആണ് ..ടിക്കെറ്റ് ഇപ്പൊ ടി ടി ഇ ചേട്ടനോട് സീറ്റ് ചോദിച്ച നല്ല "തിരോണ്ടോരം ഭാഷേല്‍ പൊളപ്പന്‍   തെറി കേള്‍ക്കും "..ക്ഷമിച്ചു എന്നൊരു വാക്ക് മനസ്സില്‍ ഉദിച്ചു ...നേരം വൈകി തുടങ്ങി ഇങ്ങേരു എവിടെ ആണോ ആവോ? ഹോ കാലന്റെ കറുത്ത കൊട്ടിട്ട്  ടി ടി ഇ എത്തി ..പണ്ട് ഇയാൾ  കാലന്‍ ആയിരുന്നു ട്രെയിനില്‍ കള്ളാ വണ്ടി കേറി നടന്ന സമയത്ത് കണ്ടാല്‍ അപ്പോള്‍ ഓടും സലിം കുമാര്‍ പറയുന്ന പോലെ ഞാനാര മോന്‍ ...ഇന്നിപോ നെഞ്ച് വിരിച്ചു ടികെറ്റ് എടുക്കാതെ പരക്കം പായുന്ന കുഞ്ഞുങ്ങളെ ബ്ലടി കൂലിസ് എന്നൊക്കെ മനസ്സില്‍ വിളിച്ചു അങ്ങനെ ഇരുന്നു....കറുത്ത കോട്ടിട്ട  കാലനോട്‌ സാര്‍ എന്ന് വിളിച്ചു....പിച്ച കാരന് വളിച്ച കഞ്ഞി കൊടുത്ത പോലെ ഒരു നോട്ടം ...ഹേ എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ....ഹേ ഇല്ല സാര്‍ എന്റെ ടിക്കറ്റ്‌...കണ്ട വഴി ആള് ഇരുത്തി ഒരു നോട്ടം...ഇയാള്‍ എന്താ ഇങ്ങനെ നോക്കുന്നത് ഞാന്‍ അങ്ങേരുടെ കുഞ്ഞമ്മെടാ മോളെയും കൊണ്ട് ഒളിച്ചോടിയോ ?...ഹും ഇത് വെയിറ്റിംഗ് ലിസ്റ്റ് ആണല്ലോടോ..സീറ്റ് ഒന്നും കാണില്ല എന്നും പറഞ്ഞൊരു വിരട്ട് ..താന്‍ പാലക്കാട് എത്തുമ്പോ നോക്ക്....ഹേ മനസ്സില്‍ ലഡ്ഡു പൊട്ടി....ഇനീം പരീക്ഷണം....പതുക്കെ അങ്ങേരുടെ പുറകെ നീങ്ങി ഒരു ഗാന്ധി തല എടുത്തു അങ്ങേരുടെ പോക്കറ്റില്‍ തിരുകി ഹോ ഈ സാറ് വിചാരിചാലാണോ  സീടിനു പഞ്ഞം ...ഹാ ഞാന്‍ അടുത്ത സ്റേഷന്‍ എത്തുമ്പോ ലിസ്റ്റ് നോക്കാം ഇയാള്‍ അപോ കാണ്...കളി നമ്മളോട പാലക്കാട് ചെന്ന അടുത്ത കറുത്ത കൊടിട്ട അമ്മാവന്‍ കേറും അത് പാണ്ടിയോ കന്നടക്കരാണോ ആയാല്‍ തെണ്ടും അതിനു മുന്പ് പാര്‍പിടം റെടി ആകണ്ടേ...അങ്ങനെ അങ്ങേരെ കണ്ടു എനിക്കൊരു സീറ്റ് കിട്ടി അതും ബെര്‍ത്ത്‌.....ഇനി ആണ് കഥ ....



                                          എന്റെ കമ്പാര്‍ട്ട് മെന്റ് തേടി നടന്നു അങ്ങനെ എത്തിപ്പെട്ടത് എസ് ഫൈവിൽ  ഊര് തെണ്ടിയുടെ ഓട്ട  കീശയില്‍ ട്രെയിന്‍ ടിക്കെറ്റ് മാത്രം...സബരോം കി സിന്ദഗി ജോ കബി നഹി ആതി എന്നൊനും പറയാന്‍ സമയം ഉണ്ടായില്ല എങ്ങനെ എങ്കിലും ഈ ബാഗ്‌ വെച്ച് പോയി തല ചായ്ക്കണം...ഓടി ചെന്ന് ബെര്‍ത്ത്‌ കണ്ടു ഹോ അവിടെ ഒരു സ്ത്രീ മയം...ഒരു കണക്കിന് ബാഗ് എല്ലാം വെച്ച് അങ്ങിനെ സ്വസ്ഥം ആയി ഇരുന്നപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒപോസിറ്റ് ആയി ഒരു ഷോള്‍ പറന്നു മുകത് ഇരുന്നു...എതവള ഇത്ര അഹങ്ഗാരി അതും ചേട്ടന്റെ മുഖത് ഷോള്‍ പറത്താന്‍ ...നോക്കാം എന്ന് ആദ്യം കരുതി പക്ഷെ അഭിമാനം സമ്മതിച്ചില്ല...വേണ്ട വരട്ടെ നമുക്കുള്ള ഇര ആണേല്‍ എവിടെ പോവാന്‍...അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചേച്ചി വന്നു മോനെ ഞാന്‍ ബെര്‍ത്ത്‌ ആണ് സീറ്റ് എനിക്ക് മുകളില്‍ കയറാന്‍ പറ്റില്ല അത് കൊണ്ട് മോന്‍ അത് ഉപയോഗിക്കാമോ എന്ന് ചോദിച്ചു....ഓ അതിനെന്താ എന്തായാലും ട്രെയിന്‍ യാത്രയിൽ  ഉറങ്ങാന്‍ പോണില്ല എവിടെ ആയാല്‍ എന്ത് ...അങ്ങനെ ആ ആന്റിയെ പരിചയപ്പെട്ടു ഇന്ദുലേഖ എന്നാണു പേര് കൂടെ മകളും കൂടു കാരിയും ഉണ്ട് അത്രെ..മനസ്സില് ലഡ്ഡു പൊട്യോ ഇല്ലേ പൊട്യോ ഇല്ലേ ഒര്മയില്ല ..അവര്‍ എന്റെ തലക് മുകളില്‍ ഇരുന്നു ഷോള്‍ പറപ്പിച്ചു കളിക്കുകയാണ്...അത് ശെരി ..ആന്റി യുടെ വീട് ത്രിപൂനിതുറ  ഉദയംപേരൂര്‍ ആണ്  പുള്ളിക്കാരി ബംഗ്ലൂര്‍ ക്രിസ്റ് കോളേജിലെ പ്രോഫെസ്സര്‍ ആണ്..ഓ ഒരു ബഹുമാനം എല്ലാം തോന്നി തുടങ്ങി ....അവരുടെ ഭര്‍ത്താവ് ബംഗ്ലൂര്‍ മെട്രോ പോളിടന്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മ...ഓ വീണ്ടും ബഹുമാനം കൂടിയോ എന്നൊരു സംശയം...അങ്ങനെ അവരെ കത്തി വെച്ച് യാത്ര തുടര്‍ന്ന്...ഇടക്ക് എന്തോ പറഞ്ഞു അവര്‍ ചിരിച്ചു പെട്ടെന്ന്‍ ചുമയില്‍ അവസാനിച്ചു....എന്താ അമ്മെ എന്ന് ചോദിച്ചു മുകളില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്നു ...ഹോ അതാണ്‌ നമ്മുടെ കഥാ നായിക ..

മെലിഞ്ഞ ശരീര പ്രകൃതിയോടു കൂടിയ കറുത്ത ഫ്രെയിം വെച്ച കണ്ണട ധരിച്ച ഒരു യുവതി...പേര് ശ്രീലത ...ഹോ അവള്‍ടെ ഒരു തല...അവളും അമ്മയുടെ കോളേജില്‍ പഠിക്കുന്നു ഇരുപതോളം വര്ഷം ആയത്രെ അവര്‍ ബംഗ്ലൂരില്‍ സെറ്റില്‍ ആയിട്ട...ശ്രീലത ബയോ കെമിസ്ട്രി പഠിക്കുന്നു കൂടെ കൂടു കാരി കോട്ടയം കാരി അച്ചായത്തി അന്നം ഡയാന വര്‍ഗീസും ഉണ്ട്...ഹോ ഇവരെ രണ്ടു പേരെ ഞാന്‍ എങ്ങനെ ബംഗ്ലൂര്‍ വരെ സഹിക്കും എന്ന് എന്റെ മനസ്സില്‍ തോന്നിയെ ഇല്ല പക്ഷെ അവരുടെ അമ്മയുടെ മനസ്സില്‍ തോന്നിയോ ആവോ....അങ്ങനെ യാത്ര തുടരുമ്പോള്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്...എനിക്കാണ് എങ്കില്‍ ദൂര യാത്രയിലും ആശുപത്രിയിലും ഭക്ഷണം കഴിക്കുന്നത് ഇഷ്ടം അല്ല പക്ഷെ ഗത്യന്തരം ഇല്ല എങ്കില്‍ എന്തെങ്കിലും ചെറുതായിട്ട് കഴിക്കുകയും ചെയ്യും ...അവരുടെ അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും വെജിടബില്‍ കറിയും എനിക്ക് കൂടെ തന്നു... വേണ്ട എന്ന് എന്റെ പട്ടി പോലും പറയില്ല.. കാരണം നല്ല മണം ആ അമ്മ തന്നെ ഉണ്ടാകിയതാണ് മകളെ കണ്ടാല്‍ അറിയാം അവള്‍ക് അടുക്കലാലര്‍ജോമാനിയ എന്നാ അസുഖം ഉണ്ട് എന്ന് ...ഭക്ഷണം ആസ്വദിച്ചു കഴിച്ചു തമാശകള്‍ പറഞ്ഞിരിക്കുമ്പോള്‍ ലവള്‍ ഇല്ലേ ലവള്‍ അവള്‍ടെ ഒരു ജാഡ അവള്‍ ഒരു ബുക്ക് എടുത്തു വായന തുടങ്ങി...ഒരു ഫോറിന്‍ എഴുതുക്കാരന്റെ ആണ്...വായനക്കിടയില്‍ അവള്‍ ഒന്ന് തൂങ്ങി ബുക്ക്‌ താഴെ വീണു...ഹഹഹ അവള്‍ടെ ഒരു അഹങ്ഗാരം... വായിക്കാനോ ഉറങ്ങാണോ ലവൾ ബുക്ക് തുറന്നത്  മനുഷ്യന് വായിച്ചാല്‍ മനസിലാവാത്ത ഈ സാമാനം വായിക്കുന്നത് ഉറങ്ങാൻ ആണ് എന്ന് കൂടെ മനസ്സിലായി ....കൂടുകാരി മരം കേറി മുകളില്‍ കയറി ഐ പോടില്‍ പാടു കേള്‍ക്കുന്നു....ഹോ അവള്‍ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ പങ്കെടുക്കാന്‍ പോവേല്ലേ എന്ന ചോദിക്കാന്‍ തോന്നി എങ്കിലും ചോദിച്ചില്ല .....തുടരും