2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

തേങ്ങുന്ന മാതൃഹൃദയം


ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഞാന്‍ എന്റെ ബ്ലോഗില്‍ കുത്തി കുറിച്ചു....കാല പഴമയില്‍ മാറാല പിടിച്ച കിടന്ന ബ്ലോഗിന്റെ ചുവരുകളില്‍ ഞാന്‍ കുത്തി കുറിച്ചപ്പോ എഴുത്തിനു എന്തോ ഒരു വേഗത കൈ വന്നില്ല  എങ്കിലും ഞാനൊന്ന് ശ്രെമിച്ചു.....

തേങ്ങുന്ന മാതൃഹൃദയം ...ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മിലിലെ "കല്തുരങ്ങിലെ കൈവളക്കിലുക്കങ്ങള്‍" എന്നാ എപിസോടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് എഴുതുന്നു ...സ്ത്രീയുടെ വിവിധ രൂപങ്ങളില്‍ ഏറ്റവും അനുഗ്രഹീതമായ രൂപം മാതാവ് എന്നതാണല്ലോ ...പക്ഷെ പ്രായമായ മാതാപിതാക്കളെ സംരെക്ഷിക്കാത്ത മക്കളുള്ള ഈ കാലത്ത് ഓരോ അനുഭവം കാണുമ്പോഴും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഉള്ളതാണ് ....ഒരു മനുഷ്യന് ലോകത്ത് ഏറ്റവും പ്രേതിബധത ആരോടാണ് എന്ന് ചോദിച്ചാല്‍ ആദ്യമായും പിനീട് മൂന്നു തവണയും ഉള്ള ഉത്തരം മാതാവ് എന്നതാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌ ....മാതാവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത മക്കളുടെ ദുരവസ്ഥകള്‍ പലപ്പോഴായി അനുഭവങ്ങള്‍ ആയി നമുക്ക് മുന്‍പില്‍ വരുന്നു ...ജാതി മത ഭേദമന്യേ ലോകത്ത് മനുഷ്യര്‍ പ്രായമായ മാതാപിതാക്കളെ ദ്രോഹിക്കുന്നു ...

                    കല്‍ തുറന്കിലെ കൈവളക്കിലുക്കങ്ങള്‍ എന്നാ പരുപാടിയില്‍ ഒരമ്മ മനസ് തുറന്നത് കണ്ടപ്പോള്‍ വളരെ അധികം വിഷമം തോന്നി....അവര്‍ ജയിലിനെ വീട് പോലെ കാണുന്നു ..ഒരു മകന്‍ ഉണ്ടായിട്ടും അവര്‍ക്ക് സ്വന്തം വീടിനേക്കാള്‍ സുരക്ഷിതത്വം നല്‍കുന്നത് ആ ജയിലാനത്രെ...ചെയ്യുവാന്‍ ഇഷ്ടമല്ലഞ്ഞിട്ടും ജീവിക്കാന്‍ ഒരു മാര്‍ഗം ഇല്ലാഞ്ഞിട്ടും ആ വയോവൃദ്ധ ചെയ്ത കുറ്റം രണ്ട കുപ്പി ചാരായം വിറ്റു എന്നതാണ്...ഇരുപതോളം പ്രാവശ്യം പിടിക്കപെടുകയും വീണ്ടും ജയിലില്‍ വരികയും ചെയ്യുക എന്നതാണ് അവരുടെ രീതി ..കാരണം പുറതുള്ളതിനേക്കാള്‍  ആരും ഇല്ലാത്ത അവസ്ഥ ജയിലില്‍ ഉള്ളിലില്ല ...അത് കൊണ്ട് ജയില്‍ അവര്‍ക്ക് വീടാണ്..മകനെ കുറിച്ച ചോദിച്ചപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ വരുകയോ കൂടെ താമസിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരുവനെ കാണുവാന്‍ പോലും ഇഷ്ടം ഇല്ല എന്ന് മനസില്ലാ മനസോടെ പറയുന്നു...
സ്വന്തം ജനനത്തിനു  ഹേതു ആയതു കൊണ്ട് മാത്രമല്ല ആ മാതാവിനോടുള്ള പ്രേദിബധത കാണിക്കേണ്ടത് മറിച് അനുഗ്രഹീതമായ അവസ്ഥയില്‍ വളര്‍ത്തി വലുതാകി ഓരോ കഷ്ടപാടിലും ഒട്ടും ദുരിതം തരാതെ വലുതാകിയ അവസ്ഥകള്‍ ..ലോകത്ത് അവനു തന്നെ ലഭിച്ച മികച്ച മേല്‍വിലാസം എല്ലാം മറക്കുന്ന പുത്രന്‍....പ്രാര്‍ഥനയില്‍ മുഴുകിയ കാരണം പലപ്പോഴായി കാണാന്‍ വന്ന മാതാവിനെ ശ്രെധിക്കാന്‍   കഴിയാതിരുന്ന ജുരൈജ് റ) അനുഭവം ഓരോ മനുഷ്യര്‍ക്കും ഉള്ള തിരിച്ചറിവാണ് ...മനപൂര്‍വം അല്ലാതെ ആയിട്ടും മകന്‍ ശ്രെധിക്കതത് കൊണ്ട് ഒരു വേശ്യ സ്ത്രീയുടെ മുഖം കാണിക്കാതെ മരുപ്പിക്കരുത് എന്ന് മനസ്സില്‍ ഓര്‍ത്ത ആ ഉമ്മയുടെ പ്രാര്‍ത്ഥന സ്വീകരിച്ച സന്ദര്‍ഭം എല്ലാം തിരിച്ചരിവിനുല്ലതാണ്.....
പ്രായമായ നിന്റെ മാതാവിനോട് "ഛെ " എന്ന് പോലും പറയരുത് എന്നതാണ് ഖുറാന്‍ പഠിപ്പിക്കുന്നത് .........

         എന്റെ അനുഭവത്തില്‍ നിന്നും മറ്റൊരു കഥ ..ഒരിക്കല്‍ ഞങ്ങള്‍ കുടുംബം അടക്കം ആലുവ   ഉള്ള   ഒരു യാതീമ്ഖാനയില്‍ പോയപ്പോള്‍ അവിടെ വെച്ച് ഒരു ഉമ്മയ്റെ കണ്ടു ..ഭക്ഷണത്തിന് ശേഷം ഒട്ടും വിഷമം കൂടാതെ നമ്മളോട് അവരുടെ കഥ അവതരിപ്പിച്ചപ്പോള്‍ എന്റെ ഉമ്മ കരയുന്നുണ്ടായിരുന്നു ....കാരണം അവര്‍ക്ക് രണ്ട ആണ്‍ മകള്‍ ഉണ്ട് ഭര്‍ത്താവിന്റെ മരണ ശേഷം അവരോടോന്നിച് കഴിഞ്ഞിരുന്നത് ഇരട്ടകള്‍ ആയ രണ്ടു ആണ്‍ മക്കളും ബസ്സിലെ കണ്ടക്റെര്‍ ആയിരുന്നു...രണ്ടു പേരും വിവാഹിതര്‍ ..ഒരു മകന് കിഡ്നി സംബന്ധമായ അസുഖം വന്നു ചികിത്സിച്ചു കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നു ..ആ മകനെ അവസാനം ഭാര്യ വീടുകാര്‍ കൊണ്ട് പോയി എന്നാല്‍ മറ്റേ മകന്‍ വേറൊരു വീട് വച്ച് കുടുംബം ആയി താമസിക്കുന്നു ..പക്ഷെ മരു മകള്‍ക്ക് അവരെ താല്പര്യം ഇല്ല അത്രെ അത് കൊണ്ട് വേറെ എവിടെ എങ്കിലും പോയ്ക്കോളാന്‍ പറഞ്ഞു അങ്ങനെയോ മറ്റോ അവര്‍ ആ യതീം ഖാനയില്‍ എത്തിപ്പെടു ..മറ്റൊരവസരത്തില്‍ ഞാന്‍ തന്നെ ഒരിക്കല്‍ ആലുവയില്‍ വെച്ച് കണ്ട ഒരു വെല്ലുംമ ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ മുന്നില്‍ വന്നു വെറും രണ്ട രൂപക്ക് വേണ്ടി കൈ നീടി..വളരെ ക്ഷീണിതയായ ഒരു വെല്ലുംമ ..വളരെ മുഷിഞ്ഞ വസ്ത്രം ധരിച്ച അവരെ കണ്ടാല്‍ തന്നെ വിഷമം തോന്നും..അവര്‍ എന്നോട് പറഞ്ഞു ഞാന്‍ ഒരു ചായ കുടിക്കാന്‍ ഉദേഷിച്ചാണ് രണ്ടു രൂപ ചോദിച്ചത് ..ഞാന്‍ അവരെ എന്റെ എതിരെ ഇരുത്തി ഭക്ഷണം വാങ്ങി കൊടുത്തപ്പോള്‍ എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു....നിന്നെ പോലെ ഒരു മകന്‍ എനിക്കും ഉണ്ട് പക്ഷെ അവനു ഇന്ന് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്..എനിക്കങ്ങനെ കേട്ടപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും വെള്ളം വന്നു എന്റെ വാപയുടെ ഉമ്മ എത്ര പ്രായം ഉണ്ടോ അത്ര പ്രായം ഉള്ള അവരെ റോഡിലേക്ക് ഇറക്കി വിട്ട മകനെ കുറിച്ച ഓര്‍ത്തപ്പോള്‍ വളരെ ദേഷ്യം തോന്നി...തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച യാത്ര പറഞ്ഞ അവരുടെ മുഖം ഇന്നും മായാതെ മനസ്സില്‍ ...മനുഷ്യന്‍ ഈ ലോകത്ത് ഉണ്ടാക്കുന്ന സമ്പാദ്യം അവന്റെ ഭക്ഷണത്തിന് മാത്രമാണ് പക്ഷെ അവന്‍ ഓര്‍ക്കുന്നില്ല അവനു അനുവദിച്ച അവസാനത്തെ അരി മണിയും അവനു തന്നെ ലഭിക്കും എന്നത് എന്നിട്ടും പണത്തിനു പുറകെ സുഖ സൌകര്യങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ മാതാപിതാക്കള്‍ അന്യരാകുന്നു ...തമിഴ്നാടില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹൌസ് ഓണര്‍ ആയിരുന്ന ഒരു "ബാങ്കെര്‍ അക്ക " ഉണ്ട് ..ജീവിക്കാന്‍ മാത്രം പഠിച്ച ഒരു കഠിന ഹൃദയ ആയ സ്ത്രീ...അവരുടെ സ്വന്തം അമ്മയെ അവര്‍ പുറത്ത് ഒരു കര്ടന്‍ കൊണ്ട് മറ ഉണ്ടാക്കി കിടത്തി..ചൂടിലും മഴയിലും ഒരേ അവസ്ഥ ...രാപകലുകളില്‍ ഒരേ അവസ്ഥ ..അവരോട ഒരിക്കല്‍ ഇതേ കുറിച്ച ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒര്മയില്ലാതെ അവര്‍ മല മൂത്ര വിസര്‍ജനം നടത്തും എന്നതാണ്...ഇഷ്ടപെടാതത് കണ്ടാല്‍ പ്രതികരിക്കുന്ന സ്വഭാവം ഉള്ള ഞാന്‍ ചോദിച്ചു നിങ്ങളുടെ ചെറുപ്പത്തില്‍ നിങ്ങള്‍ എത്ര മാത്രം മല മൂത്ര വിസര്‍ജനം നടത്തി എന്നിട്ടും നിങ്ങളുടെ മാതാവായ ഈ സ്ത്രീ നിങ്ങളെ എത്ര വൃത്തിയോടെ നോക്കി? നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന്..അതിനു അവര്‍ എനിക്ക് തന്നെ മറുപടി വളരെ വിചിത്രം ആയിരുന്നു അവര്‍ക്ക് അറിയാം അത്രെ അവരും ഇതേ അവസ്ഥയില്‍ വരുമ്പോള്‍ അവരുടെ മകളും ഇതേ പോലെ ചെയ്യുക ഒള്ളു എന്ന് ...ഒരു പക്ഷെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെ ആവും..സ്വാര്‍ത്ഥത അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്നിനോടും പ്രേതിബധത ഇല്ലായ്ക ഇതെല്ലം അവരിലും ഉണ്ടാവാം ഒരു പക്ഷെ പുരുഷന്മാരേക്കാള്‍ അധികം ആയി...
"പിതാ രക്ഷതി  കൌമാരേ .
ഭര്‍ത്ത  രക്ഷതി  യൌവ്വനെ ..
പുര്ത്ര  രക്ഷതി  വര്ധഗ്യെ  . 
ന   സ്ത്രീ  സ്വതന്ദ്രെ   അര്‍ഹതി "

ജീവിതത്തില്‍ ഓരോ ഘട്ടത്തിലും സ്ത്രീ സുരക്ഷിത്വം ആഗ്രഹിക്കുന്നു........


  ഒരുപാട് നാളായി ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച ഒന്ന് കുറിക്കണം എന്ന് കരുതിയിട്ടും കഴിഞ്ഞില്ല പക്ഷെ ഇന്നലെ കണ്ട ആ എപിസോടിലെ അമ്മയുടെ ദുഃഖം ഒരു പക്ഷെ അവര്‍ക്ക് നീതി പീഠം നല്‍കിയ ഒരു വലിയ അനുഗ്രഹം ആവും ജയില്‍...ഒരു പക്ഷെ പ്രായത്തിന്റെ ഇളവു കിട്ടാന്‍ സാഹചര്യം ഉണ്ടായിട്ടും ആ അമ്മക്ക് നീതി പീഠം ഓരോ തവണയും വിധിക്കുന്ന ശിക്ഷ അതില്‍ പരം ഒരു അനുഗ്രഹം മറ്റെന്തുണ്ട് ഒരു പക്ഷെ ജയിലും അങ്ങനെ ഉള്ളവര്‍ക്ക് അനുഗ്രഹം   ആവും...
   മക്കളുടെ സ്വര്‍ഗം മാതാവിന്റെ പാതങ്ങളില്‍ എന്ന് പഠിപ്പിച്ച പ്രവാചകന്‍ വളരെ ദീര്ഗ ദ്രിഷ്ടിയോടെ ആയിരുന്നു അത് പറഞ്ഞത് മാതാവ് ഒരിക്കലും ശപിക്കില്ല പക്ഷെ മാതാവിന്റെ കണ്ണില്‍ നിന്നും വരുന്ന കണ്ണ് നീര്‍ തുള്ളിക്ക് അത് കൊണ്ട് തന്നെ വെണ്ണീര്‍ എന്ന് വിളിക്കുന്നു...അത്രക് ശക്തി ഉള്ളതാണ് മാതൃ ഹൃദയം...


                       പുതു   തലമുറയോടുള്ള     ഒരു അപേക്ഷ   തിരിച്ചറിവോടെ   പെരുമാറുക  എന്നതാണ്...നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ടം ആവുമ്പോള്‍ മാത്രമാണ് ഓരോ മനുഷ്യരും തിരിച്ചറിയുക......