2010, ജൂലൈ 13, ചൊവ്വാഴ്ച

ആത്മാവിന്റെ കളി അഥവാ soul's game


ഇതിലെ കഥയും കഥാപാത്രങ്ങളും താല്‍ക്കാലികം എന്ന് ഞാന്‍ കരുതിക്കുന്നത് പോലെ നിങ്ങള്ക്ക് കരുതെനെ അല്ലെങ്ങില്‍ ഇത് വായിക്കുന്ന ഇതിലെ കഥാപാത്രങ്ങള്‍ എനിക്ക് പണി തരും .അത് ശ്രെടിക്കുമല്ലോ
കഥ തുടങ്ങുകയാണ് .എന്റെ കുടിക്കാലത്ത് നടന്ന ഒരു സംഭവത്തെ ആസ്പതമാകിയാണ് ഞാന്‍ ഇത് ഇവിടെ കുറിക്കുന്നത് .ഞാന്‍ 8 ക്ലാസ്സില്‍ പഠിക്കുന്ന കാലം എനിക്ക് എന്റെ ഒരു സുഹുര്ത് ഒരു വിദേശ പുസ്തകം തന്നു എന്നേക്കാള്‍ ഏറെ മുതിര്ന്നതായിരുന്നു എന്റെ സുഹുര്ത് .ആ വിദേശ നോവലിന്റെ പേര് 'ആത്മാവിന്റെ കളി ' എന്നായിരുന്നു .ഇന്നത്തെ "ഒജ്ജോ ബോര്‍ഡ്‌ ".വായിച്ചതെല്ലാം പരീക്ഷിച്ചു നോക്കാന്‍ സ്രെമിക്കുന്ന സോഭവം ഉള്ള ഒരു സുഹുര്തായിരുന്നു എനിക്ക് ഉണ്ടായിരുന്നത് ഒപ്പം ഞാനും .അങ്ങനെ അന്നത്തെ ഞങ്ങളുടെ പരീക്ഷണം ആ പുസ്തകത്തെ ചുറ്റിപ്പറ്റിയായിരുന്നു .മരിച്ച ആത്മാക്കളെ വിളിച്ചു വിശേഷങ്ങള്‍ പറയലായിരുന്നു അതിന്റെ ഉള്ളടക്കം .ഒട്ടും വിശ്വസിക്കാനാവാത്ത കേട്ട് കഥ അങ്ങനെ ഞങ്ങളുടെ തര്‍ക്കം അത് പരീക്ഷിക്കാന്‍ ഹെധുവായി ."ഒജ്ജോ ബോര്‍ഡ്‌ " നിര്മിക്ക്ലായിരുന്നു അടുത്ത ഗട്ട്ടം .അതിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ a-z അക്ഷരങ്ങളും 0-9 അക്കങ്ങളും രേഗപ്പെടുത്തി അതിനു പുറത്ത് "yes" or 'no" എന്ന് എഴുതണം വിളിക്കുന്ന ആത്മ്മാവ് വന്നു നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയും എന്നുമായിരുന്നു അതില്‍ ഉണ്ടായിരുന്നത് .എന്തായാലും പരീക്ഷിക്കുക തന്നെ അങ്ങനെ ഞങ്ങള്‍ ആരുമറിയാതെ നിര്‍മ്മാണം തുടങ്ങി .എല്ലാം കഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം .അതിലെ നിബന്ടനയായിരുന്നു പ്രദാന വെല്ലു വിളി .പെന്ന്കുട്ടി വിളിച്ചാല്‍ മാത്രമേ അത് വരൂ അത്രെ .ഹോ ഈ ആത്മാകളുടെ ഒരു കാര്യം അവിടേം സ്ത്രീകള്ക് മുന്ഗണന കുടിങ്ങിയല്ലോ കുമാരേട്ട എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ബല്ബുഗല്‍ മാറി മാറി കത്തി എന്നിട്ടും തലയിലെ സൂര്യന്‍ മാത്രം ഇരുട്ടില്‍ .അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത് .അവന്റെ വീട്ടില്‍ ജോലിക് ഒരു ചേച്ചി ഉണ്ട് .ആ ചേച്ചിയോട് ഒന്ന് പറഞ്ഞാലോ .ആ സ്ത്രീയുടെ ഭര്‍ത്താവും അവിടെയുണ്ട് അയാളാണ് അവിടത്തെ പുരംപനികള്‍ ചെയ്യുന്നത് .2 പേരും വലിയ സ്നേഹത്തിലെ ഇപ്പോഴും കീരിയും പാമ്പും പോലെ .ചേച്ചിക് ഒരു കുഴപ്പമുണ്ട് വെളിവ് തീരെ കുറവാണ് അക്ഷര വിധ്യബ്യാസം അത് തീരെ ഇല്ല .അത് കൊണ്ട് ചേട്ടനെ ചൊറിയല്‍ ആണ് പ്രദാന പണി .ഇടക് ചേട്ടന്‍ സ്നേഹിക്കരുന്ദ് വട്ടം പൊക്കി എടുത്ത് ജാക്കി ജാന്‍ സ്റ്റൈലില്‍ ഒരു ഓടി .കുറെ നേരം മോങ്ങിക്കഴിയുമ്പോള്‍ ചേട്ടന്‍ അടുത്ത സ്റെപ് ഇടും അപ്പോള്‍ ചേച്ചി ഓക്കേ ആവും .ഇതൊക്കെ ആലോചിച് ഞാന്‍ അവനോട പറഞ്ഞു വേണ്ടട ചിലപ്പോ ആത്മാകള്‍ ഈ ലോഗം വിട്ടു പമ്പ കടക്കും .പക്ഷെ അവന്‍ പറഞ്ഞു അത് വേണ്ട നമുക്ക് ആ ചേച്ചിയോട് പറയാം .പരീക്ഷണമല്ലേ .അങ്ങനെ തീരുമാനത്തിലെത്തി .പക്ഷെ അപ്പോഴും ഒരു കുഴപ്പം വിളിക്കുന്നത്‌ കന്യകയായ സ്ത്രീ ആകണം അത്രെ .വീണ്ടും പണി പാളില്ലോ കുമാരേട്ട .കന്യകയോ എന്താ കഥ .അതെന്ടാണ് ആദ്യം ആ പെണ്നുംപുള്ള ചോദിക്കും അതിനുള്ള വിവരമേ അവര്‍ക്കൊല്ല് .ഞാന്‍ പറഞ്ഞു നമുക്ക് അതോഴിവക്കം .പക്ഷെ അവനു അത് പരീക്ഷിക്കണം .എന്നാ ശെരി നിന്റെ റിസ്കില്‍ നീ എന്താണ് വെച്ച ചെയ്തോ ഞാന്‍ കാണി മാത്രം ആവാം .അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി .നീ തന്നെ അവരോട ചോദിക്കണം ഞാന്‍ ഇല്ല .അവന്‍ ഓക്കേ പറഞ്ഞു അങ്ങനെ ഞങ്ങള്‍ അവരോട ചോദിയ്ക്കാന്‍ പോയ സമയം എന്നെ കണ്ടപ്പോ കന്നസേ എന്തോ പണി ഒപ്പിക്കെനല്ലോ എന്ന് ചോദിച്ചു .അതെ എന്നെ കന്നാസ് എന്നും അവനെ കടലാസ് എന്നുമാണ് അവര്‍ വിളിച്ചിരുന്നത്‌ .അവന്‍ പറഞ്ഞു ചേച്ചി ഇങ്ങനെ ഒരു സംഭവം ഉണ്ട് ഒന്ന് നോക്കണം എന്ന് .ആത്മാവിനെ പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു കന്യകയല്ലാത്ത സ്ത്രീയെ കൊണ്ട് .ഇതു ആത്മാവിനെയാണ് വിളിക്കേണ്ടത് എന്നായി അടുത്ത ചിന്ത .ആ ഊഴം ചേച്ചിക് വിട്ടു .അവര്‍ പറഞ്ഞു നമുക്ക് അടുത്ത വീടിലെ ചത്ത്‌ പോയ നായരുടെ ആത്മാവിനെ വിളിച്ചാലോ .അയ്യോ അത് വേണ്ട ആ തടിയന്‍ നായര്‍ മരിച്ചപ്പോള്‍ ചേച്ചി അവിടെ നിന്ന് ഒന്ന് കോമഡി പോട്ടിച്ചതല്ലേ വന്ന ആത്മാവ് ചേച്ചിയെ വിട് പോയില്ലെങ്ങിലോ .ചേച്ചി പറഞ്ഞ കോമഡി ഇതായിരുന്നു ഹോ എത്ര മാത്രം നെയ്യ ഉണ്ടാവും അയാളെ കത്തിക്കുമ്പോള്‍ .ഒരു പാക്കറ്റ് ബ്രെഡ്‌ ഉണ്ടായിരുന്നെങ്ങില്‍ .അങ്ങനെ ചിന്തിക്കുന്ന പാവം ആയിരുന്നു ചേച്ചി .അങ്ങനെ ആത്മാവിന്റെ കളി തടങ്ങാന്‍ തീരുമാനിച്ചു..നല്ല പേടിയോടെ ഞാന്‍ അവനെ നോകി ഭയം മനസിലോലുപ്പിച്ചു അവന്‍ എന്നെയും. ആത്മാവല്ല അവന്റെ അപ്പന്‍ വന്നാലും വിടില്ലെന്ന് പറഞ്ഞു ചേച്ചിയും .പിള്ളേരുടെ ഓരോ വട് എന്ന് ചിന്തിച് അവന്റെ ഉമ്മയും .അങ്ങനെ കണ്ണടച്ചിരുന്നു പെട്ടെന്ന് ഒരു അലര്‍ച്ച കേട്ട് ഇതിലെ ഒടെണ്ടേ എന്നാണ് ഞാന്‍ ആദ്യം തീരുമാനിച്ചത് .ഒള്ള നല്ല ആത്മാവ് പോയി എന്നാ മട്ടില്‍ ചേച്ചിയും .ജീവിതത്തില്‍ ആത്മാവിനെ കാണില്ലെന്ന പോലെ കൂടുകാരനും ."എടാ ഹമുക്കെ നിനക്കെന്താട അവിടെ പണി ' അത് ആത്മാവല്ലയിരുന്നു അവന്റെ വാപയയിരുന്നു .വളരെ പരുക്കന്‍ സോബവക്കരനായിരുന്നു അദേഹം .ആരെയും ഇതു സാഹജര്യതിലും ചീത്ത പറയാന്‍ മടിയില്ലാത്ത മനുഷ്യന്‍ .ചെചിയോടുള്ള ചോദ്യം ഇതായിരുന്നു "എടി ചോവ്വില്ലതവളെ നിനക്ക് അടുക്കളേല്‍ പനിയോന്നുമില്ലെടി " എന്നും "എടാ ഹമുക്കെ ' ഈ തവണ എങ്കിലും നീ എക്ഷാമ് എഴുതുമോ എന്ന് അവനോടും ചോദിച്ചും .അവന്‍ പ്രീ ഡിഗ്രി പഠിക്കുന്ന സമയമായിരുന്നു .എക്സാം ടൈമില്‍ 'ഓ താല്പര്യമില്ല " എന്നാ അസുഗം വരാറുണ്ടായിരുന്നു .പ്രായത്തില്‍ ചെറുതായത് കൊണ്ടോ പറഞ്ഞിട്ട് കാര്യമില്ല എന്നത് കൊണ്ടോ അദ്ദേഹം എന്നെ ഒന്നും പറഞ്ഞില്ല .അങ്ങനെ ഞങളുടെ ആ കളി ആരംഭിക്കുന്നതിനു മുന്‍പേ അവസാനിച്ചു .പിന്നീട് എന്റെ സുഹുര്ത് മംമൂടിയുടെ "അപരിചിതന്‍ ' എന്നാ സിനിമ ഇറങ്ങിയപ്പോള്‍ 'ഒജ്ജോ ബോര്‍ഡിന്‍റെ ' കാര്യം പറഞ്ഞു .ഞങള്‍ പരസ്പരം ചിരിച്ചു .ഇന്ന് അവന്‍ ഗള്‍ഫില്‍ ഫാമിലി ആയി താമസിക്കുയാണ് .ചെറുപ്പത്തിലെ തമാശകള്‍ ഓര്‍ത്തു പങ്ക് വെക്കുവാന്‍ ഈ ബ്ലോഗില്‍ നിങ്ങള്‍ക്കായി എന്റെ ഒരു അനുഭവം കൂടി ...

2010, ജൂലൈ 11, ഞായറാഴ്‌ച

ചിന്ത



ചിന്ത എന്നത് ഒരു ടോപ്പിക്ക് ആയി എടുകുമ്പോഴും ഞാന്‍ ചിന്തിച്ചു ഇത് വേണോ അതെ അതായിരുന്നു എന്റെ ആദ്യ ചിന്ത.ചിന്തക് പ്രായം ഉണ്ടോ എന്ന് കരുതുമ്പോഴും ഞാന്‍ ചിന്തിച്ചു ഇതെല്ലം എന്തിനു.ഒരു പക്ഷെ ഇങ്ങനെ ചിന്തിച്ചാല്‍ ആരെങ്ങിലും വട്ടാണെന്ന് വിളിക്കുമോ.അങ്ങനെ എല്ലാം ചിന്തിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ ജീവിതത്തിലെ വിവിത ചിന്തകളെ കുറിച്ച് ഞാന്‍ ഒന്ന് ചിന്തികുകയനിവിടെ..ഒപ്പം നിങ്ങളെ കുറിച്ചും
ആദ്യമായി ഞാന്‍ ചിന്തിച്ചത് ആകാശത്തെ കുറിച്ച ആയിരുന്നു .പിന്നെ ചിന്തിച്ചു അപ്പുറം എന്തെന് കാണാന്‍ കഴിയാതെ വെറുതെ എന്തിനു.ശേഷം ഞാന്‍ ചിന്തിച്ചത് പെയ്യാന്‍ കൊതിച്ച മഴയെ കുറിച്ചായിരുന്നു.പിന്നെ എന്റെ കളിക്കൊട്ടുകരെ കുറിച്ച് ഞാന്‍ ചിന്തിച്ചു ജീവിതത്തെ കുറിച്ച ഞാന്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ എന്റെ ചിന്തകള്‍ക്ക് പരയംയെന്നു തോന്നി.എന്റെ ചിന്ത വന്നെത്തിയത് ദൈവതിലെക്കയിരുന്നു.ആനന്ദമില്ലാത്ത ആ ചിന്ത എന്റെ ജീവിടതിലെ വിവ്ത അവസ്തകലെകുരിച്ചും മനുഷ്യന്റെ ഉടെശങ്ങളെ കുറിച്ചും ചിന്തിക്കാന്‍ എന്നിലെകെതിയ ആ രീതിയെ കുറിച്ചും ഞാന്‍ ചിന്തിച്ചു.മനുഷ്യ ശരീരത്തെ കുറിച്ചും അതിന്റെ അവസ്ഥകളെ കുറിച്ചും ഞാന്‍ ചിന്തിച്ചപ്പോള്‍ എന്റെ ചിന്തകള്‍ക്ക് അവസാനം ഇല്ലത്തു പോലെ എനിക്ക് തോന്നി എന്നിട്ടും ഞാന്‍ ചിന്തിച്ചു ഇനി എന്ത്.പഠിക്കുന്ന സമയത്ത് ച്ന്തിക്കാന്‍ സമയം ഇല്ലഞ്ഞിട്ടാണോ അതോ കൂട്ടുകാരുമൊത് അടിച്ചു പൊളിച്ചു നടന്നപ്പോഴാണോ എനിക്ക് എന്റെ ചിന്തയെ നഷ്ടമായത്.അതിനെ കുറിച്ചും ഞാന്‍ ചിന്തിച്ചു.എന്റെ മാതാപിതാക്കളെ കുറിച്ചും സൌഹൃദങ്ങളെ കുറിച്ചും എന്നെ കുറിച്ചും ഞാന്‍ ചിന്തിച്ചു.ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചു.ജീവിതത്തിലെ വിവധ ഗട്ടങ്ങളെ കുറിച്ച് ചിന്തിച്ചു.അവസാനം എത്തിയത് പെടിപികുന്ന ഓര്‍മകളായ മരണത്തെ കുറിച്ചായിരുന്നു.ആ ചിന്തകള്‍ എന്നിലെ മനുഷ്യതം ഉണര്‍ത്തുന്ന രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപിച്ചു.ആ ചിന്തയുമായി ഞാന്‍ തുടങ്ങിയ ആ യടര്യിലെനിക് ഒരുപാട് സൌഹൃദങ്ങള്‍ കിട്ടി..ജീവിതത്തിലെ അമൂല്യമായ പല നിധികലെക്കള്‍ എനിക്കവ വിലപ്പെട്ടവായി ആ യാത്രയില്‍ ഇന്നും ഞാന്‍ എന്റെ ചിന്തയെ കൂടെ കൂട്ടുന്നു...അതെ അവള്‍ ചിന്തയ്യാണ് പെണ്ണല്ല കേട്ടൂ..വെറും ചിന്ത..


മഴ എന്നത് കേവലം മനുഷ്യനുമാട്രമുല്ലത് എന്നാ ചിന്ത വിട്ടു അതെന്റെ അനുഗ്രഹീതമായ ബന്ഗിയെക്കോടെ ഞാന്‍ ഇവിടെ വിവരികട്ടെ.
മഴയെന്നു കേള്‍ക്കുമ്പോ നിങ്ങളുടെ മനസ്സില്‍ എന്താണ് ആദ്യം വരുന്നത് എന്നെനികരിഞ്ഞു കൂടാ.എന്റെ ഓര്‍മയിലെ മഴയില്‍ ഞാന്‍ നനയാത ദിവസങ്ങള്‍ ഇല്ല ഇന്നും ഞാനത് തുടരാന്‍ ഇഷ്ടപെടുന്നു.പ്രകൃതി കനിഞ്ഞു നല്‍കിയ ഈ അനുഗ്രഹത്തിന്റെ ഓരോ തുള്ളിയും എന്നിലൂടെ ഭൂമിയെ നനയിപികുന്ന അവസ്ഥ ഇന്നുമെന്‍ മനസിനെ തനുപികുന്നു.നനഞു നടക്കാതെ വസ്ത്രങ്ങള്‍ മാറി മാറി നനക്കാതെ നടക്കെടാ മകനെ എന്ന് പറയുന്ന ഉമ്മയും.ഒരു കള്ളാ ചിരിയോടെ ശെരി എന്ന് പറയുന്ന ഞാനും.ഇന്നും ആ മഴക്കാലത്തിന്റെ സൌന്ദര്യം നുകരാന്‍ ആ മരുഭൂമിയില്‍ നിന്നും എനിക്ക് വരാന്‍ അനുമതി നല്‍കിയ ദൈവത്തിനു
സ്തുതി.ചെറുപ്പത്തില്‍ മഴ പെയ്യുമ്പോള്‍ കാടു നിറച്ച ബലൂണുകളും ചങ്ങടവുമായി പോകുന്ന കൂട്ടുകാരും നീന്താന്‍ അറിയാതെ കൂടെ പോയ ഞാനും ഇന്നും എന്റെ ഒര്മാകില്‍ നിറയുന്നു.മീന്‍ പിടിക്കാന്‍ പറ്റിയ കുളങ്ങളും നനയുന്ന ഓര്‍മകളുമായി ഇന്നും എന്റെ മനസ് അലയുന്നു.
കുട എടുത്താലും മനപൂര്‍വം മറന്നു എവിടെ എങ്കിലും വച്ച് മഴ നനഞു വരുന്ന എന്നെ നോകി വാപ വഴക്ക് പറയുമ്പോഴും ഒരു മഴ കൂടി നനഞ്ഞല്ലോ എന്ന് മനസ്സില്‍ കരുതുന്ന ഞാനും.ഗള്‍ഫില്‍ ഒരിക്കലൊരു മഴ കണ്ടു ചൂടന്‍ മരുഭൂമിയെ ആസിഡ് അകിടില്‍ മുക്കിയെടുത്ത ആ മഴയും എന്റെ ഓര്‍മകളില്‍ ഇന്നും.പാടങ്ങളും വരമ്പുകളും പിന്നെ കീറിയ വാഴ ഇലകളുമുള്ള അന്നത്തെ എന്റെ ഗ്രാമത്തിന്‍ ഭംഗി ഞാന്‍ ആ മറു മഴയില്‍ ഓര്‍ത്തുപോയി.കടലാസ് വഞ്ചി ഉണ്ടാകി കളി കൂടുകരോടൊപ്പം കളിച്ച ആ മഴക്കാലവും എന്റെ ഓര്‍മകളില്‍ തിങ്ങി നിറയുന്നു.
ഒരു യവ്വനത്തില്‍ തണലില്‍ ഞാന്‍ നടന്ന എന്റെ ഈ മഴയെ എനിക്ക് എന്റെ വാര്ടഗ്യതിലും ലെഭിക്ക്കുമോ!..എക്കന്തമായി ഉറങ്ങുമ്പോള്‍ ആ മഴയുടെ ശബ്ദം എന്നിലുണ്ടാകിയ അനുഭൂതി ഇനിയും ബാകി.കാറിലോ ബ്യ്കിലോ കറങ്ങുമ്പോഴും ആ മഴയുടെ നനുത്ത ശബ്ദമോ ആ കൂര്‍ത്ത തുള്ളികാലോ എന്റെ മുഗതോന്നു വീനിരുന്നെങ്ങില്‍ എന്നും ഞാന്‍ ആ വിമാനത്തില്‍ ഇരുന്നു ചിന്തിച്ചു.കാര്‍ മേഗങ്ങകുടെ ഇടയിലൂടെ പരന്നപോഴും ഞാന്‍ എത്തിയിട്ടേ നീ നിലത്തു തുള്ളിയായി പതിക്കാവൂ എന്ന് ഞാന്‍ നിന്നോട് പരന്നതും നീ മറന്നോ എന്റെ മഴയെ.എല്ലാത്തിനും ഉപരി ഞാന്‍ എത്തിയപ്പോള്‍ എവിടെ മഴക്കാലം ഓര്‍മയുടെ നിറവില്‍ വീണ്ടുമൊരു മഴക്കാലം കൂടെ പ്രതീക്ഷിച്ചു ഞാന്‍ വരുമ്പോ നീ എന്നെ വരവെല്‍ക്കുമോ എന്റെ മഴയെ..മാറി എന്നെ പറ്റിച്ച നിന്നെ ഇനി ഞാന്‍ എന്ന് കാണും എന്റെ മഴയെ.

മഴ

മഴ
മനുഷ്യന് ഭൂമിയില്‍ ലഭിക്കുന്ന അമൂല്യമായ ഒരു അനുഗ്രഹമാണ് വെള്ളം.അതിന്റെ ഉറവിടമാണല്ലോ മഴ .ഈ സൃഷ്ടാവിന്റെ അനുഗ്രഹം ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ.ഞാന്‍ ആദ്യമായി എന്റെ ബ്ലോഗിലേക്ക് വരുന്നു മഴയുമായി.
ഷിഹാസ്