2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

പ്രവാസിയുടെ പെരുന്നാള്‍



അതെ, ഇന്ന് ഞാനും ഒരു പ്രവാസി ആണ്.ഗള്‍ഫ് എന്നാ മോഹം ഒരു പക്ഷെ ഒരു ശര ശരി മലയാളിയുടെ ജീവിതത്തില്‍ ഇന്നുമുണ്ട് അത് പോലെ എനിക്കും ഒരുനാള്‍ ഇടേണ്ടി വന്ന ആ കുപ്പായം എരിയിറ്റ് പതിനൊന്നു മാസങ്ങള്‍ ആയി.ആദ്യമായി ദുബായിലേക്ക് വിമാനം കേറിയത്‌ മുതല്‍ ഇന്ന് കുവൈറ്റില്‍ തുടരുന്ന ആ പ്രവാസ ജീവിതത്തിനു ഒരുപാട് അനുഭവങ്ങള്‍ ഒന്നും എനിക്കില്ല എങ്കിലും ഞാന്‍ കണ്ട അല്ലെങ്കില്‍ പലരുടെയും ജീവിതത്തില്‍ ഇന്നും നഷ്ടപെടലുകളുടെ ഇല്ലായ്മകളുടെ ജീവിതയാധാര്ത്യങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കു വെക്കുന്നു .
കേരളം വിട്ട എല്ലാ മലയാളിക്കും കാണും കുറെ ഗ്രഹാതുര ഓര്‍മ്മകള്‍ ഓരോ ആഘോഷങ്ങള്‍ കടന്നു പോവുമ്പോഴും പ്രവാസ ലോകത്തെ മലയാളിക് എന്നും നഷ്ടപെടലുകള്‍ മാത്രം."ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച " എന്നാ പല്ലവിക്ക് അര്‍ഥം ഉണ്ട് എന്ന് ചിലപ്പോള്‍ എങ്കിലും തോന്നി പോകുന്നത് ചില പച്ചയായ ജീവിത യാധര്ത്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് .എന്റെ ജീവിതത്തിലെ ഗള്‍ഫിലെ ശേഷം ഉള്ള ആദ്യത്തെ "ഈദ് ഉല്‍ ഫിതര്‍"ആയിരുന്നു അത്.കഴിഞ്ഞ പെരുന്നാള്‍ കഴിഞ്ഞ നാട്ടില്‍ നിന്ന് വന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ വന്ന ഈദിന് കേരളത്തില്‍ ഞാന്‍ കഴിഞ്ഞ ഇരുപത്തി നാല് വര്ഷം ആഘോഷിച്ച പെരുന്നലുകളുടെ രസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ഒരു പക്ഷെ നഷ്ടപെട്ട ബാല്യങ്ങളിലെ പെരുന്നാളുകള്‍ ഒന്നും തിരികെ ലഭികില എന്നാ പക്കൊമായ മനസില്‍ന്റെ ചിന്തകള്‍ എന്നെയും ചെറുതായി വിഷമത്തില്‍ ആകി.എന്നിയം ആ പെരുന്നാളും കടന്നു പോയി പുതിയതായി എത്തിയ ഒരു പ്രവാസിയുടെ പരിവേഷത്തില്‍.ഇന്നലെയും ഒരു പെരുന്നാള്‍ കടന്നു പോയി .രാവിലെ തന്നെ ഈദ് ഗാഹില്‍ പോയി നമസ്ക്കാരത്തിനു ശേഷം പതിവ് ആശംസകള്‍ നേരാനായി നാടിലെക് ബന്ധുക്കളെ വിളിച്ചപ്പോള്‍ അവിടെ നല്ല മഴ അത് കൂടെ കേട്ടപ്പോള്‍ ഒരു മഴയെ സ്നേഹിക്കുന്ന എനിക്ക് കുറെ നേരത്തേക്ക് മനസ്സില്‍ ഇടി വെടല്‍ ഉണ്ടായി.പിന്നെ നേരെ ഇത്തയുടെ വീട്ടില്‍ ഞാനും ഷിജുക്കയും പോയി കുറെ നേരം അവിടെ കത്തി വെച്ച് സമയം കളഞ്ഞു കുറച്ചെങ്കിലും ഒരു നഷ്ടപെടലിന്റെ ഓര്‍മകളില്‍ നിന്നും തിരികെ വന്നു .ദുബായിലുള്ള ഇത്തയും മാമനെയും വിളിച്ചപ്പോഴും അവിടെയും പ്രേവസപെരുന്നലിന്റെ ഒരുക്കങ്ങള്‍ തന്നെയായിരുന്നു .വൈകിട്ട് കേരളത്തിലെ മലയാളികളുടെ ഒരു സാംസ്കാരിക പരുപാടിക് പോയപ്പോള്‍ അദ്രിശ്യനായ ഒരു കലാകാരനെ കണ്ടു.കാഴ്ചയില്‍ തികച്ചും വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള ആ മനുഷ്യനിലെ കലാകാരന്‍ എന്നെ ശെരിക്കും ഞെട്ടിച്ചു.അതെ ഇത്തയുടെ ഭാരതാവ് അദ്ധേഹത്തിന്റെ പാടും ഗസലും എല്ലാം അതും മലയാളികളായ കുറെ ആളുകളുടെ ഇടയില്‍ നിന്നപ്പോള്‍ ശെരിക്കും നാടിലെ പള്ളി പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും പണ്ട് പോയതെല്ലാം ഓര്മ വന്നു .ഗാനമെലകളും നാടകങ്ങളും മാത്രമല്ല ചെണ്ടാപുരത് കോലു വീഴുന്നിടത്ത് എത്തുന്ന ഒരു കൂടം എനിക്കുണ്ടായിരുന്നു.ഒരു പക്ഷെ ഇപ്പൊ വര്‍ഷങ്ങള്‍ ആയി അങ്ങനെ ഒന്നിലും പങ്കെടുക്കാറില്ല എങ്കിലും അതെല്ലാം ഒരിക്കല്‍ കൂടെ അന്യ നാട്ടില്‍ നിന്ന് ഓര്‍ത്തുപോയി.പരുപാടികള്‍ കഴിഞ്ഞ ഫ്ലാറ്റില്‍ എത്തിയപ്പോഴും ഞാന്‍ കാണാത്ത ആ അദൃശ്യ പ്രതിഭയെ ഞാന്‍ ഓര്‍ത്തു.കാരണം നമ്മുടെ മുന്‍പില്‍ പല രീതിയിലെ സോഭവങ്ങള്‍ ഉള്ളവര്‍ ഉണ്ടെകിലും അവരിലെല്ലാം ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കുറിച്ച ഞാന്‍ ഓര്‍ത്തു.മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ വായിച്ചപ്പോള്‍ ഉള്ള വരികള്‍ ഞാന്‍ ഓര്‍ത്തു പോയി.വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള കലാം പലപ്പോഴും സൊന്തം കഴിവുകള്‍ മട്ടുല്ലവരിലൂടെ പ്രേത്യേഗിച്ചും ജമാലുദീന്‍ എന്നാ ബന്ധു വഴി തിരിച്ചരിഞ്ഞതെല്ലാം ഓര്‍ത്തുപോയി.ഇതെല്ലം പെരുന്നാള്‍ ദിനത്തിലെ എന്റെ അനുഭവങ്ങള്‍ ആയി നിന്നപ്പോഴും ഈ ബ്ലോഗിലെ പ്രധാന വിഷയം ഞാന്‍ വളരെ വിഖരതോടെ അവതരിപിക്കട്ടെ.
എനിക്ക് ഗവര്നമെന്റ്റ് 3ദിവസത്തെ അവധി തന്നപ്പോഴും ഞാന്‍ അതിനെ കുറിച്ച അധികം ആലോചിക്കാതെ ഇരുന്നപ്പോഴും രാവിലെ ഞാന്‍ കണ്ട കാഴ്ചകള്‍ ശേരികും ദുഃഖം ഉണ്ടാകി.ഫ്ലാറ്റില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോയപ്പോള്‍ ആദ്യം കണ്ടത് മഞ്ഞ നിറത്തിലുള്ള കവരോള്‍ ഇട്ടു മാലിന്യം പെരുക്കുന്ന ബംഗാളിയായ തൊഴിലാളിയെ ആണ്.പെരുന്നാളിന്റെ മാധുര്യമോ ചിന്തയോ ഒട്ടും അലട്ടാതെ ഒട്ടും മടി കൂടാതെ സ്ഥിരം ജോലി ചെയ്യുന്ന ആ ബംഗാളി അവന്റെ മനസിലെ പെരുന്നലിനെ കുറിച്ച ഞാന്‍ ചിന്തിച്ചു പോയി.ഭൂമിയില്‍ എല്ലാ മനുഷ്യരും ഒരുപോലെ എന്ന് വാധിക്കുന്നവരോദ് പുച്ചെം തോന്നിയ നിമിഷം."എല്ലാ മനുഷ്യരും ആദമില്‍ നിന്നും എന്നാല്‍ ആദമോ മണ്ണില്‍ നിന്നും "എന്നാ ഖുര്‍ആന്‍ വചനം ഓര്‍ത്തു. കുടുംബത്തിലെ കഷ്ടപാടുകള്‍ കാരണം തന്നെ ആവാം ഒരു പക്ഷെ അവനു ഇത്തരത്തില്‍ ഒരു ജോലി ചെയ്യേണ്ടി വരുന്നത് എങ്കിലും ഒരു 2 ദിവസം എകിലും ജോലിക് അവനു അവധി കിട്ടുമായിരുന്നെകില്‍ അവനും കുറച്ച സമയം ആഘോഷിക്കാമായിരുന്നു എന്ന് ചിന്തിച്ചു.എന്നാല്‍ നാടിലെക് ആ സമയം കൂടെ ജോലി ചെയ്താല്‍ കിട്ടുന്ന ദിനാരുകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത പിന്നെ ഞാന്‍ കണ്ടത് പതിവ് ഒര്ടെരുമായി പോവുന്ന പിസ കച്ചവടക്കാരനെ ആയിരുന്നു.രാവിലെ തന്നെ വീട് ജോലിക് പോവുന്ന ഇന്ത്യക്കാരായ സ്ത്രീകളെയും കണ്ടു.ഓരോരോ ബുദ്ധിമുട്ടുകള്‍ കാരണം ഒരു ദിവസത്തെ ആഘോഷങ്ങള്‍ നാളത്തെ ജീവിതത്തിനു അല്ലെങ്ങില്‍ അടുത്ത നേരത്തെ ഭക്ഷണത്തിന് വേണ്ടി കണ്ടെത്തുന്നവര്‍ .ആപോഴാണ് നാടുകാരനായ ഹസ്സന്ക്കയെ കുറിച്ച ഓര്‍ത്തത്‌ വേഗം മൊബയില്‍ എടുത്ത് ഡയല്‍ ചെയ്തപ്പോള്‍ ഉറക്കച്ചടവോടെ എന്നോട് ഈദ് ആശംസകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു പള്ളിയില്‍ പോവാരയില്ലേ എന്ന്.അപ്പോള്‍ ജോലി തിരക്കും അന്നത്തെ ജോലിക് പോവേണ്ട സമയം കൂടെ കണക്കിലെടുത്തുള്ള ഉറക്കം എന്നായിരുന്നു മറുപടി നാട്ടില്‍ വെച്ച പള്ളിയില്‍ നേരത്തെ വരികയും ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയുന്ന ആ മനുഷ്യനും പെരുന്നാള്‍ അവിടെ അപ്രസക്തമായ അവസ്ഥ ഞാന്‍ കണ്ടു .പള്ളിയില്‍ ചെന്ന് അവിടത്തെ നമസ്ക്കാരം കഴിഞ്ഞ ഇറങ്ങാന്‍ നേരം പലരെയും കണ്ടു പരിജയപെട്ടു പലരെയും പല കാരണങ്ങള്‍ കൊണ്ട് ധ്രിതി പെടുന്ന അവസ്ഥയിലുള്ള ജോലിക്കാരെയും കണ്ടു.എന്നാല്‍ പുതിയതായി മുസ്ലിം ആയ ഒരാള്‍ എന്നെ അവിടെ ശെരിക്കും സ്ഥബ്ധനാകി.ഒരു പക്ഷെ ജെന്മാനാ മുസല്‍മാനായ എന്നേക്കാള്‍ ഇസ്ലാമിനെ അനുസരിക്കുന്ന പത്തനംതിട്ടക്കാരനായ ആ മനുഷ്യന്‍ സമൂഹത്തിലെ കുലീന കുടുംബതില്‍പ്പെട്ടതയിരുന്നു.അയാളുടെ പെരുമാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു.അതിനു ശേഷം ഉമ്മാടെ നാടുകാരനായ ഒരു സുഹുര്തിനെ വിളിച്ചപ്പോള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് എന്നോട് സംസാരിക്കാനുള്ള സമയം പോലും ഇല്ല എന്ന് എനിക്ക് തോന്നിപ്പോയി.അവിടെ എല്ലാവര്ക്കും ജോലി ആണ് പ്രധാനം പെരുന്നാള്‍ നാളെയും ആഘോഷിക്കാം ജോലി ഇല്ലാത്ത അവസ്ഥ എന്ന് പട്ടിനിയവേണ്ടി വരാം.ഇന്ന് ജോലി ഉണ്ടെങ്കില്‍ നാളെ എങ്കിലും പെരുന്നാള്‍ ആഘോഷിക്കാം എന്നാ ചിന്ത. നാട്ടില്‍ നാളെയാണോ പെരുന്നാള്‍ എന്ന് ചിന്തിച്ചു പണം അയച്ചു അത് നാളെ എങ്കിലും കിട്ടിയാല്‍ മതി എന്ന് ചിന്തിച്ച ഒരു സുഹുര്ത് എന്നോട് പറയുകയുണ്ടായി ഭാര്യ വിളിച്ചു എല്ലാവര്ക്കും പുതു വസ്ത്രങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചും എന്റെ പെരുന്നലിനെ കുറിച്ച അവള്‍ക് അറിയാം അത് കൊണ്ട് കൂടെ ആവാം അവള്‍ അതെ കുറിച്ച ചോദിക്കതിരുന്നതും.പല രീതിയില്‍ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നവര്‍.കടന്നു പോയി ഒരു പെരുന്നാള്‍ ഇനിയും എത്രകാലം ഈ നാട്ടില്‍ പെരുന്നാള്‍ കൂടേണ്ടി വരും അങ്ങനെ ചിന്തിച്ചും സോയം പഴി പറഞ്ഞും പലരെയും കണ്ടു എങ്കിലും കുറച്ചു നേരം എങ്കിലും അവര്‍ തനി പച്ചയായ മനുഷ്യന്മാരായ അവസ്ഥയും കണ്ടു.തിരക്കിലും ഭാര്യയെയും മക്കളെയും വിളിച്ച ആശംസകള്‍ നേരുന്നവരും കുറവല്ലായിരുന്നു എവിടെ.പിന്നെ കണ്ടത് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നവരെ ആയിരുന്നു അവര്‍ക്കും പറയാനുള്ളത് നാടിലെ നഷ്‌ടമായ പെരുന്നാളും ബന്ധുവീടുകളും പെരുന്നാള്‍ കറക്കവും ആയിരുന്നു.നാട്ടില്‍ പെരുന്നാള്‍ കൂടിയപ്പോഴും കൂടുകരുമായി പെരുന്നാളിന് കറങ്ങിയതും എല്ലാം ഞാന്‍ ഇന്നും ഓര്‍ത്തു പോയി.അതിലെ രസകരമായ ഓര്‍മകളും.ഒരിക്കല്‍ പതിവ് പോലെ ഞങള്‍ പെരുന്നാള്‍ കറക്കത്തിന്‌ പോയപ്പോള്‍ കാറിലെ പെട്രോള്‍ തീരരാവുകയും കൊരട്ടിയിലെ പമ്പില്‍ കാര്‍ നിര്‍ത്തി പെട്രോള്‍ അടിച്ചപ്പോള്‍ ഉണ്ട്ടായ രസകരമായ സംഭവം ആണ്.പോവുന്ന വഴിക്ക് ATM നിന്ന് പണം എടുക്കാം എന്നാ ധാരണയായിരുന്നു എല്ലാവര്ക്കും കൂട്ടത്തില്‍ ഞങളുടെ ടൂര്‍ ഒര്‍ഗനിസരായ സുഹുര്ത് 'ദെ ദെ ദെ ദെ മുഷ്കോ" എന്നാ പാടു വെച്ച സിനിമ സ്റ്റൈലില്‍ കാര്‍ പമ്പില്‍ കേറ്റി നിര്‍ത്തിയപ്പോള്‍ ഒരു ദൂരയാട്രാക് പോവുന്ന ഇരയെ കിട്ടിഇയ സന്തോഷത്തോടെ പംബ് ജീവനക്കാര്‍ പെട്രോള്‍ നിരച്ചപ്പോഴും ആരും പണം കൊടുക്കുന്ന കാര്യം ചിന്തിച്ചില്ല.ഒടുവില്‍ കാശ് കൊടുക്കാന്‍ നേരം പ്രതീക്ഷിച്ചതിലും ഏറെ ആയപ്പോള്‍ ഇവര്‍ എവിടെ നില്‍ക്കട്ടെ എന്ന് പറഞ്ഞു സുഹുര്ത് എല്ലാവന്മാരേം പമ്പില്‍ പണയം വെക്കാം എന്ന്മാ തമാശയോടെ പറഞ്ഞപ്പോള്‍ പംബ് ജീവനക്കാരി അവനോട പറഞ്ഞ ഡയലോഗും ഓര്‍ത്ത് "മോനെ നീ ആ കാര്‍ അവടെ ഒതുകി ഇട്ടു പോയി കാശ് എടുത്തു കൊണ്ട് വന്നോ അല്ലെങ്കില്‍ ഇവടെ നിന്നോ അവരെ വിട്ടോ നിന്നെ വിശ്വസിക്കാന്‍ പറ്റാതെ കാശില്ലാതെ എന്ത് കണ്ടാണ്‌ നീ പെട്രോള്‍ അടിക്കാന്‍ വന്നതെന്നും"രസകരം ചാലകുടിയില്‍ നിന്നും പെട്രോള്‍ അടിക്കാം എന്നാ ധരണ ആയിരുന്നു എല്ലാവര്ക്കും എന്നാല്‍ അവന്‍ പമ്പില്‍ നിര്‍ത്തിയപ്പോള്‍ അവന്റെ കായില്‍ കാശ് കാണും എന്നാ ധാരണയും.ഒരു നിമിഷം രസകരമായ ആ ഓര്‍മയും കടന്നു പോയി.പലപ്പോഴും സുഹുര്തുക്കലോടൊപ്പം കറങ്ങിയ ആ ഓര്‍മ്മകള്‍ പറയനുല്ലതിനു മാത്രം ഉണ്ടായിരുന്നു ഇന്ന് അവരും പ്രവാസികളാണ് ഒരു പക്ഷെ നാട്ടില്‍ പെരുന്നാളിന് മാത്രമോ അല്ലെങ്കില്‍ മറ്റു സമയങ്ങളിലോ വരുന്നവര്‍.എത്ര പെട്ടെന്നാണ് എല്ലാവരും ജോലിക്കരയതും വലുതായി ഓരോ ഉധ്യോഗസ്തരായതും.ഇനി എന്നെങ്ക്ലിം അങ്ങനെ എല്ലാം കൂടുമോ ചിന്തിച്ചു പോയി.പതിവ് പോലെ റൂമില്‍ വന്നു കുളിച് അടുത്ത പെരുന്നാള്‍ എന്നാണ് എന്ന് കലണ്ടറില്‍ നോകി ദിവസം എന്നി ഞാനും.അതെ അതും എനിക്ക് ഇവടെ ആഘോഷിക്കേണ്ടി വരുമോ?ഇനിയും എത്ര പെരുന്നാള്‍ ഇങ്ങനെ ആഘോഷിക്കേണ്ടി വരും ചിന്തകള്‍ കാട് കയറുമ്പോള്‍ ദിനാറിന്റെ മണം അടിക്കുമ്പോള്‍ ചെറിയ ദുഃഖങ്ങള്‍ വലിയ സന്തോഷങ്ങള്‍ക്ക് വേണ്ടി കണ്ടില്ല എന്ന് നടിക്കണം എന്നാ സിദ്ധാന്തം മനസിലാകി ഞാനും പതിവ് ജോലിക് പോവുന്ന ദിനം നോകി ഇരിക്കുന്നു ഒരു പക്ഷെ ഒരുപാട് സന്തോഷത്തോടെ തന്നെ.അതെ പ്രവാസവും സുഖമുള്ള വേദനയാണ് ഒരു പക്ഷെ പലര്‍ക്കും ലഭിക്കാത്ത സുഖമുള്ള അനുഭവവും പലര്‍ക്കും ലഭിക്കുന്ന പ്രാരബ്തങ്ങളുടെ കുടില ഭാരവും കേവലം ദിനാരിനും ദിര്‍ഹത്തിനും റിയാളിനും ഡോളറിനും വേണ്ടി ലോകത്ത് പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും നല്ലൊരു ഇന്ത്യക്കാരനായി അഭിമാനത്തോടെ നമുക്കും മടങ്ങാം എന്നാ വിശ്വാസത്തോടെ നമ്മളും രാജ്യത്തിന്റെ അവിഭാജ്യ ഗടകം ആയി മാറുന്ന അവസ്ഥകള്‍ കണ്ടുകൊണ്ട് നമുക്കും കാണാം കലമിനോപ്പം ആ സോപ്നം അതെ 2020 ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ