2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

നഷ്ട്ട സ്നേഹത്തിന്റെ ഓര്മക്ക്


സ്നേഹം അത് ഒരു നിര്‍വൃതിയാണ് .മനുഷ്യന് ഏറ്റവും സന്തോഷം നല്‍കുന്ന ദൈവീകമായ ഒരു വികാരം. ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രേവര്തിയും അവന്റെ സന്തോഷത്തിനു വേണ്ടിയാണ് .എങ്കില്‍ ചില സന്തോഷം തിരിച്ചു കിട്ടില്ല എങ്കിലോ.തീര്‍ത്തും വികാരപരമായ ഒരു വിഷയമാണ് നഷ്ട സ്നേഹത്തിന്റെ ഓര്മക്ക്.
സ്നേഹ സമ്പന്നയായ ഒരു സ്ത്രീയാണ് ഇതിലെ പ്രേതിപാതം.അതെ എന്റെ സൊന്തം വെല്ലുമ.വെല്ലുമ എന്നാല്‍ വാപയുടെ ഉമ്മ .ഇന്ന് ജീവിച്ചിര്ക്കുന്നില്ല എങ്കിലും ഓര്‍മകളില്‍ ഞാന്‍ ഇന്നും ഇഷ്ടപെടുന്നു ആ സ്ത്രീ രൂപം.അവരുടെ പേര് ഐഷ എന്നായിരുന്നു.ദൈര്യവും സ്നേഹവും കഴിവും ഉള്ള ഒരു സ്ത്രീ.പ്രായം ഏതാണ്ട് 70 ആയിരുന്നു.പക്ഷെ ആരോഗ്യകരമായി തീര്‍ത്തും ഉണ്മെഷവധി.നാട്ടില്‍ ഐഷു ഉമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്.ജാതി മത ഭേദമന്യേ എല്ലാവരുടെയും ബഹുമാനം ലെഭിച്ചിരുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.തറവാടിലെ ആദ്യത്തെ ആണ്‍ കുട്ടി ആയതിനാല്‍ കൂടെ ആവാം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ജീവനായിരുന്നു.എന്നും കിട്ടിയ പടച്ചവന്റെ അനുഗ്രഹങ്ങളില്‍ ഒന്ന്.വെല്ലുമക് ആധികാരികമായി എല്ലാത്തിനും അഭിപ്രായം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാടിലെ സ്ത്രീകള്‍ എന്ത് സഹായത്തിനും അവരോട അഭിപ്രായം ചോദിച്ചിരുന്നു.പണ്ട് ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു എന്ന് വെല്ലുമ പറഞ്ഞു ഞാന്‍ കേട്ടിടുണ്ട് അത് കൊണ്ട് തന്നെ ആവാം അവര്‍ക്ക് പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹമായി നല്ല ഒരു ജീവിതം ലെഭിച്ചതും. തറവാട്ടില്‍ പാടത് പണി എടുക്കുന്ന ആശാരി പെണ്ണുങ്ങള്‍,അയല്‍പക്കത്തെ ചോതിമാര്‍ ,പറമ്പില്‍ മറ്റു പണികള്‍ നോക്കുന്ന പുലയ സമുദായത്തില്‍ പെട്ടവര്‍ അങ്ങനെ എല്ലാവരും അവരെ വിളിച്ചിരുന്നത്‌ ഐശുമ്മ എന്നാണ്.ജാതിയുടെയും മതത്തിന്റെയും വെത്യാസം ഇല്ലാത്ത ഒരു കാലത്ത് എല്ലാവരെയും ഒരേ സ്നേഹത്തോടെ വെല്ലുമ കണ്ടിരുന്നു.അതിന്റെ ഉദാഹരണമായിരുന്നു ആര് അസുഖമായി കിടന്നാലോ മരിച്ചാലോ അവരുടെ സാന്നിധ്യം.അത് പോലെ തന്നെ അവര്‍ക്കും എന്തിനും അഭിപ്രായം ചോദിച്ചിരുന്നു.പലരെയും സാമ്പത്തികമായും സഹായിച്ചിരുന്നു .ഇവിടെ പല ജാതിപെരുകളും ഉപയോഗിച്ചത് പണ്ട് കാലത്ത് അത് ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു എന്നാല്‍ ഇന്ന് പാടെ മാറി .നാട്ടില്‍ അവസാന കാലം വരെ വെല്ലുംമ എല്ലാവരെയും അങ്ങനെയാണ് വിളിച്ചിരുന്നതും.വെല്ലുംമ വസ്ത്ര ധാരണ രീതി ഏറെ വെത്യസ്തമായിരുന്നു നാടന്‍ മുസ്ലിം സ്ത്രീയുടെ മുണ്ടും കുപ്പായവും കാതില്‍ അലിക്കത്ത് കുപ്പയ കുടുക്കുകള്‍ അങ്ങനെ തുടങ്ങി ഒരു മലബാറി മുസ്ലിം സ്ത്രീയുടെ രൂപം.വെല്ലുംമാക് മുറുക്കുന്ന പതിവുണ്ടായിരുന്നു.മക്കളോടും മരുമാക്കലോടും വളരെ സൌഹര്ടപരവും സ്നേഹതോടെയുമാണ് പെരുമാറിയിരുന്നതും.പെരക്കുട്ടികളില്‍ ഏറ്റവും മൂത്തതാണ് ഞാന്‍ അത് കൊണ്ട് തന്നെ കുറച്ചു വാത്സല്യം എനിക്ക് കൂടുതല്‍ കിട്ടി .വെല്ലുമ നര്‍മതിലും മോശം അല്ലായിരുന്നു.പണ്ട് ഒരിക്കല്‍ പറവൂരില്‍ നിന്നും ബസ്സില്‍ കയറിയപ്പോള്‍ വെല്ലുംമാടെ കൂടെ ഉണ്ട്ടയിരുന്നത് മൂത്താപ ആയിരുന്നു എന്റെ ചെറുപ്പത്തില്‍ ആയിരുന്നു സംഭവം അന്ന് വെല്ലുംമാടെ കൂടെ ടൂര്‍ പോവല്‍ ഒരു രസം ആയിരുന്നു അങ്ങനെ ബസ്സ്‌ "ലേഡീസ് ഒണ്‍ലി" ആയിരുന്നു.അപ്പോള്‍ മൂതപ്പാക് കയറാന്‍ പറ്റിയില്ല ഉടന്‍ വെല്ലുംമാടെ ദയലോഗ് വന്നു കണ്ടക്ടര്‍ അയ സ്ത്രീയോട് "മോളെ അവന്‍ പാവം ആണ് ഒന്നും ചെയ്യില്ല കേറിക്കോട്ടെ എന്ന്". എനിക്ക് കുട്ടികളെ ദേഷ്യം പിടിപ്പിക്കുന്ന പോലെ വെല്ലുംമയേം ദേഷ്യം പിടിപ്പിക്കുന്ന പതിവുണ്ടായിരുന്നു.അപ്പോള്‍ വരുന്ന ഡയലോഗുകള്‍ കേള്‍ക്കാന്‍ ഞാന്‍ പലപ്പോഴും അതിനു സ്രെമിചിട്ടുന്ടെന്നത് സത്യം.ഉള്ളാടന്‍,പകല്പൂരാടന്‍,യഹൂദന്‍ എന്നീ പേരുകളില്‍ വിളിച്ച കളിയാകുമായിരുന്നു .കൊച്ചാപ ആയിരുന്നു അതിന്റെ സ്ഥിരം ഇര പുള്ളിയെ "നസ്രാണി" എന്ന് വരെ വിളിക്കുമായിരുന്നു.വെല്ലുമ്മയുടെ ഏറ്റവും വലിയ പ്രേത്യേഗത വീട്ടില്‍ ചെല്ലുന്നവരോടുള്ള ആദിത്യ മര്യാദ ആയിരുന്നു.ആര് എപ്പോള്‍ ചെന്നാലും ഭക്ഷണം കഴിപ്പിക്കാതെ വിടില്ലായിരുന്നു.ഞാന്‍ തമിള്‍ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയം വെല്ലുംമാക് തീരെ ഇഷ്ടമല്ലായിരുന്നു വന്നാല്‍ ആദ്യം തറവാട്ടില്‍ പോയി ഹാജര്‍ നല്‍കണം പിന്നെ "നിര്‍ബണ്ട ഭക്ഷണം"അത് കഴിഞ്ഞേ വേറെ പരുപാടി ഉണ്ടായിരുന്നോല്ല് .വെല്ലുംമാക് എല്ലാരും അടുത്ത വേണം എന്നാ ആഗ്രഹം ഇപ്പോഴും ഉണ്ടായിരുന്നു .അത് കൊണ്ട് തന്നെ എന്നെ വിദേശത്ത വിടാന്‍ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു.വെല്ലുംമ അതിനു പറയാറുള്ളത് 'എന്റെ കണ്ണടയുന്നത് വരെ നീ എങ്ങും പോവേണ്ട ഒന്നുമല്ലെങ്കില്‍ കണ്ടു കൊണ്ട് മരിക്കാലോ എന്നാണ് ' അത് പോലെ തന്നെ ചെറു കിട നാട് വൈദ്യം നല്ല വശം ആയിരുന്നു.കുടികള്‍ക്ക് എന്തെങ്ങിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ എന്തെങ്കിലും നാട് മരുന്ന് കൊടുക്കാന്‍ വിധഗ്ത ആയിരുന്നു.മറ്റുള്ളവരുടെ മനസ് ശെരിക്കും വായിക്കാന്‍ കഴിവുള്ള ആളായിരുന്നു.എന്നെ പോലും പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് .ഒരിക്കല്‍ ഞാന്‍ ഡിപ്ലോമ നാട്ടില്‍ പഠിക്കുമ്പോള്‍ എന്റെ ബൈക്ക് അപകടം സംഭവിച്ചു .എന്നിട്ട് കുറച്ച ദിവസം ഞാന്‍ പഞ്ഞരായി ഇരുന്നു അപ്പോള്‍ എനിക്ക് തറവാട്ടില്‍ പോവാന്‍ പറ്റിയില്ല.വെല്ലുംമ അറിഞ്ഞുമില്ല പക്ഷെ എന്തോ പന്തികേട് തോന്നി എന്നെ വീട്ടില്‍ വന്നു കണ്ടു സത്യത്തില്‍ വെല്ലുംമയെ അറിയിക്കേണ്ട എന്നായിരുന്നു കരുതിയത് പക്ഷെ അവര്‍ അറിഞ്ഞതും ദീര്‍ഗമായ ഒരു സെന്റിമെന്റല്‍ dialog വന്നു "എന്റെ മകന് എന്തോ പറ്റി എന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു".ചെറുപ്പത്തില്‍ കുരുത്തക്കേട് ഉണ്ടായത് കൊണ്ടോ ക്രിക്കറ്റ്‌ ഭ്രാന്ത് തലക്ക് പിടിച്ചത് കൊണ്ടോ പരിക്ക് സ്ഥിരം ആയിരുന്നു അതിന്റെ പേരില്‍ ഒരുപാട് ചീതയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.കൈക് അപകടം പറ്റിയപ്പോള്‍ ഉള്ള ദയലോഗ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു "ഓടി വീണു കിരാത മൂര്തീടെ കൈ പോലെ " ആയില്ലേ എന്ന്.നാടിലെ ഒരു പഴയ നമ്പൂതിരി ആയിരുന്നു കിരാത മൂര്‍ത്തി അയാളുടെ കൈക് ഒരു വളവുണ്ടായിരുന്നു.വെല്ലുംമനെ സോപിടല്‍ എന്റെ ഒരു പതിവ് പരുപാടി ആയിരുന്നു.വീട്ടില്‍ താമസിക്കാന്‍ ഞാന്‍ കൊണ്ട് വരും എന്നിട്ട് വെല്ലുംമാടെ അടുത്ത കിടക്കും വെല്ലുംമ കഥകള്‍ പറഞ്ഞു തലയില്‍ മസ്സാജ് ചെയ്തു തരുന്ന ആ സുഗതോടെ ഉള്ള ഉറക്കം ഇന്നും ഓര്‍മകളില്‍ മായാതെ.അത് കൊണ്ട് തന്നെ അമ്മായി മാരുടെ മക്കളോ മറ്റും വന്നാല്‍ ഞാന്‍ എന്റെ ഏകാതിപത്യം കാണിച്ചിരുന്നു വെല്ലുംമാടെ അടുത്ത കിടക്കാന്‍ അവരോട മത്സരിച്ചിരുന്നു പലപ്പോഴും .ജീവിതത്തില്‍ മരണത്തെ പോലും പലപ്പോഴും ദൈര്യതോടെ നേരിടാനും പല സാഹചര്യങ്ങളെ അധി ജീവിക്കാനും മറ്റുള്ളവര്‍ക്ക് കഴിവ് നല്‍കിയ ആ വിളക് 2007 ജൂലൈ മാസം അണഞ്ഞു .ഒരു പക്ഷെ ഇത് എഴുതുമ്പോഴും എന്റെ കണ്ണുകളില്‍ നിന്ന് വരുന്ന തുള്ളികള്‍ക്ക് മരിക്കാത്ത ചില ഓര്‍മ്മകള്‍ പറയാന്‍ ഇനിയും ഉണ്ടാവും.വെല്ലുമ്മയുടെ ആഗ്രഹം പോലെ തന്നെ എന്റെ പഠിത്തം കഴിഞ്ഞ നാട്ടില്‍ വന്നു
2 മാസം കഴിഞ്ഞു ആണ് വെല്ലുംമ ഒരു ദിവസം ഹൈ പ്രഷര്‍ മൂലം കുഴന്ജ് വീണത്.ഞാന്‍ ആയിരുന്നു അമൃത ആശിപതൃയില്‍ അടക്കം ബൈ സ്ടന്ടെര്‍ ആയി ഉണ്ടായിരുന്നത്.ഒരാഴച്ചയോളം അബോധാവസ്ഥയില്‍ ഡോക്റെര്മാര്‍ കയറി കാണാന്‍ പറയുമ്പോഴും ഒരിക്കല്‍ കൂടെ മോനെ എന്നാ വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു കൊണ്ട് തെല്ലു ദൂരെ നിന്ന് കാണുമായിരുന്നു.ഒരു പക്ഷെ ഇന്നും ഉണ്ടായിരുന്നു എങ്കില്‍ ഇനിയുള്ള തലമുറക് കൂടെ ഒരുപാട് പഠിക്കാന്‍ ഉള്ള ഒരു ജീവിതം ആവുമായിരുന്നു അത്.ആര്‍ക്കും എളുപ്പം വിശ്വസിക്കാനാവാതെ അല്ലാഹുവിന്റെ ആ വിധിക് അങ്ങനെ അവരും കീഴടങ്ങി."ഓരോ മനുഷ്യ ശരീരവും മരണത്തെ രുചിക്കും" എന്നാ ഖുറാന്‍ വാക്യം ഓര്‍ത്തു ഞങ്ങള്‍ അശോസിക്കുമ്പോഴും ഇനി എന്ന് കാണും ആ സ്നേഹ തീരത്തെ എന്നലോജിച് കണ്ണ് നനകരുമുന്ദ്.ഒരിക്കല്‍ കൂടെ കാണണോ അല്ലെങ്കില്‍ നാളെ ഒരു നാള്‍ എല്ലാവരെയും സോര്ഗത്തില്‍ ഒരുമിച്ചു കൂട്ടനെ നാഥ എന്നാ പ്രാര്‍ഥനയോടെ ഞാന്‍ എന്റെ വരികളില്‍ ഈ സ്നേഹം ലയിപ്പിക്കുന്നു.അതെ സ്നേഹസംപന്നയായിരുന്നു ആ സ്ത്രീ.ലോകത്ത് എനിക്ക് ലഭിച്ച അനുഗ്രഹങ്ങലായ എന്റെ മാതാ പിതാകളെ പോലെ എനിക്ക് പ്രിയപ്പെട്ട എന്റെ സൊന്തം വെല്ലുംമ....ഓര്‍മകളില്‍ ഇനിയും ...ഇന്ഷ അല്ല്

8 അഭിപ്രായങ്ങൾ:

  1. വളരെ നന്നായിരിക്കുന്നു ഷിഹാസ്,താന്ങ്കളിലും എഴുത്തിലും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമാറാകട്ടെ.വായനക്കിടയില്‍ എന്റെയും കണ്ണിനെ ഈറനാക്കിയെട്ടൊ താങ്കളുടെ അവതരണം.സ്നേഹമയിയായ വല്ലുമ്മാക്ക് അല്ലാഹു മഗ്ഫിരത്തും സ്വര്‍ഗവും നല്‍കി അനുഗ്രഹിക്കട്ടെ.ആമീന്‍.നിസാര്‍ അഹമ്മദ്,വാണിയക്കാട്

    മറുപടിഇല്ലാതാക്കൂ
  2. mmmm... Mashinte vaakkukalil ninnu thanne aa snehathinte aazham manasilaakkan kazhiyunnu... Gud Job...
    "ഓരോ മനുഷ്യ ശരീരവും മരണത്തെ രുചിക്കും"
    vaasthavam... Athirillaatha snehathinum ALLAHU athiru kalpichirikkunnu... enkilum ormakalil aa sneham ennum jeevikkatte...

    മറുപടിഇല്ലാതാക്കൂ
  3. ഉമ്മുമ്മയുടെ തണലില് ജീവിച്ച ചെറുപ്പത്തെ ഓര്മ്മവന്നു. സ്നേഹച്ചിറകുകള് ഇനിയും താഴ്ത്തിവയ്ക്കാന് ഈ കുറിപ്പ് പ്രേരകമാവുന്നു.
    പ്രാര്ഥനകള്, നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ഷിഹാസ്..ഓര്‍മ്മകുറിപ്പ് വായിച്ചപ്പോള്‍ ഞാനും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു!എന്‍റെ വല്ലിമ്മാടെ പേരും ഐശുമ്മ എന്നായിരുന്നു. എപ്പോഴും മുറുക്കാന്‍ ഉണ്ടാവും വല്ലിമ്മാടെ വായില്‍. ആ "സ്രാജ്യേയ്‌" എന്ന വല്ലിമ്മാടെ നീട്ടിയുള്ള വിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ആശുപത്രിയില്‍ ആയിരുന്ന വല്ലിമ്മാക്ക് ബ്ലഡ്‌ കൊടുത്തു കഴിഞ്ഞു ക്രിക്കറ്റ്‌ കളിക്കാന്‍ പോയി. കളി കഴിഞ്ഞു തിരിച്ചു ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും വല്ലിമ്മ ഞങ്ങളെ വിട്ടു പോയിരുന്നു. ഓര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്...ഈ ഓര്‍മ്മക്കുറിപ്പിന് നന്ദി!

    മറുപടിഇല്ലാതാക്കൂ
  5. shihaas nannayirikkunnu enikku randu side vellimmaayudeyum sneham kittiyittilla njaan janikkunnathinu mumpu thanne avar ee dunyavil ninnum vida vaangiyirunnu

    മറുപടിഇല്ലാതാക്കൂ
  6. ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു ഷിഹാസ്. അക്ഷരത്തെറ്റുകൾ ഒന്നു ശ്രദ്ധിക്കുമല്ലൊ..

    മറുപടിഇല്ലാതാക്കൂ