2010, ഡിസംബർ 17, വെള്ളിയാഴ്‌ച

എവിടെ എന്റെ ഹിജാബ് ?

(ഭര്‍ത്താവിന്റെ  നിര്‍ബന്തത്തിനു വഴങ്ങി  ഹിജാബ്  വലിച്ചെറിഞ്ഞ  ഒരു  പെണ്‍കുട്ടിയുടെ  മനസങ്ങര്‍ഷങ്ങളുടെ  സംഭവ  കഥ )

തികച്ചും  ഇസ്ലാമികമായ  ഒരു  രാജ്യത്തായിരുന്നു  എന്റെ  ശൈഷവകാല  ജീവിതം .അതിനാല്‍  തന്നെ  അതിന്റെ  സര്‍വ  ഗുണങ്ങളും  ഞാന്‍  അനുഭവ്ച്ചു .ഇസ്ലാമികധ്യപനങ്ങള്‍  ഉള്‍ക്കൊണ്ട്  കൊണ്ട്  ഹിജാബ്  ധരിച്ച  സ്രെഷ്ടകലായ  അധ്യാപകരുടെ  ശിക്ഷണത്തില്‍  എനിക്ക്  ഇസ്ലാമിന്റെ  ഉന്നത  സംസ്കാരവും  ഉത്കൃഷ്ട  സ്വഭാവവും  
ഉള്‍ക്കൊള്ളാന്‍  സാധിച്ചു  എന്ത്  കൊണ്ടും  ഇസ്ലാമികമായ  ആ  നാട്ടില്‍  യുറോപ്പില്‍  നിന്നും  വെത്യസ്തമായ  സ്ത്രീ  സമൂഹത്തെയാണ്  തെരുവുകളില്‍  കാണാന്‍  സാധിച്ചത് .
ചെറുപ്പം  മുതലേ  'ഹിജാബ് ' എന്റെ  കൂടെപ്പിരപ്പിനെപോലെ  ആയിരുന്നു .അഭിമാനത്തോടെ  ഞാനത്  ധരിക്കുകയും  കഥ  സൂക്ഷിക്കുകയും  ചെയ്തു  പോന്നു .സ്ത്രീ  സ്വാടന്റ്രത്തെ  കുറിച്ചും  അവള്‍  വീട്  വിട്ട  പുറത്ത്  പോവുന്നതിനെക്കുരിച്ചും  മൂടുപടവും  ഹിജ്പും  വലിചെരിന്ജ്  സ്ത്രീ  പുരുഷന്മാര്‍  ഇട  കലര്‍ന്ന്  സഞ്ചരിക്കുകയും  സമ്മേളിക്കുകയും  ചെയ്യുന്നതിനെകുരിച്ചും  ഞാന്‍  കേട്ടിരുന്നു .അങ്ങിനെ  ഉള്ള  പ്രേച്ചരങ്ങല്‍ക്കൊന്നും  ഞാന്‍  പരിഗണന  കൊടുത്തിരുന്നില്ല .കാരണം  അതെല്ലാം  നിരര്തകമായിരുന്നു  എന്നാണ്  ഞാന്‍  വിശ്വസിച്ചത് .എന്നാല്‍  കപ്പല്‍  ഇച്ച്ഹിക്കുന്നിടതെക്കല്ലലോ  എല്ലായ്പ്പോഴും  കാറ്റ്  വീശുന്നത് .
അവസാനം  ഞാന്‍  വിവാഹിതയായി , വിസ്മരിപ്പിക്കുന്ന  ഭൌതിക  സൌകര്യങ്ങള്‍  ഉള്ള  സൌദ  സമാനമായ  ഒരു  വീട്ടില്‍  ഞാന്‍  എന്റെ  ഭര്‍ത്താവിനൊപ്പം  എന്റെ  മതം  അനുസരിച്  സന്തോഷത്തോടെ  താമസമാകി .മാസങ്ങള്‍  നീണ്ട  സന്തുഷ്ട  ദാമ്പത്യം .ആ  സന്തോഷത്തിന്റെ  അലയോളികല്ക്  ആകാം  കൂട്ടി  കൊണ്ട്   ഞങ്ങള്‍ക്ക്   സൗന്ദര്യവും  ആരോഗ്യവുമുള്ള  രണ്ട  കുട്ടികള്‍  പിറന്നു .കുടുംബ  ജീവിതത്തിന്റെ  യഥാര്‍ത്ഥ  അനുഭൂതി  ഞങള്‍  ആസ്വധിക്കുകയായിരുന്നു .ആയിടക്കാണ്‌  എന്റെ  ഭര്‍ത്താവിന്റെ  ചില  പുതിയ  നീക്കങ്ങള്‍ .എന്റെ  ഹിജാബ്  ഒഴിവാകാന്‍  നിര്‍ബന്ധിക്കുകയായിരുന്നു  അത് .മത  വിരുദ്ധമായ  ചില  മാസികകളും  പുസ്തകങ്ങളും  ലേഖനങ്ങളും  തുടര്‍ച്ചയായി  വായിച്ചു  കൊണ്ടിരുന്ന  അദ്ദേഹം  സ്ത്രീ  സ്വാതന്ദ്രതെ  കുറിച്ചും   പര  പുരുഷന്മാരോടൊപ്പം  അവര്‍  ലയിച്ചു  ചേരുന്നതിനെ  കുറിച്ചും  സംസാരിച്ചു  കൊണ്ടിരുന്നു .ഒരു  യഥാര്‍ത്ഥ  ഹിജാബ്  വിരോധിയായി  മാറിയ  അദ്ദേഹം  അഴിഞ്ഞാടുന്ന  സ്ത്രീകളെ  ടെലിവിഷനിലൂടെ  ദര്ശിക്കുമ്പോള്‍  ഇതാണ്  യഥാര്‍ത്ഥ  പുരോഗതി  ഇതാണ്  ജീവിതം  എന്ന്  പറഞ്ഞു  കയ്യടിച്ചു   പ്രോത്സാഹിപ്പിക്കുകയും  ചെയ്തിരുന്നു  .
'ഹിജാബ് ' ധരിക്കുന്നതിനെ  കുറിച്ച  ഞങ്ങള്‍ക്കിടയില്‍  നടന്ന  ചൂടേറിയ   വാഗ്വടങ്ങള്‍ക്കിടയില്‍  'കൂടുതല്‍  കുത്തിയാല്‍  ഇരുമ്പും  തകരും ' എന്നാ  പോലെ  എനിക്ക്  അദ്ദേഹത്തിന്  കീഴടങ്ങേണ്ടി  വന്നു .ജീവിതത്തില്‍  ഒരിക്കലും  മറക്കാനാവാത്ത  ദുര്ദിനം ..റബ്ബിനെ  മറന്നു  പിശാചിനെ  തൃപ്തി  പെടുത്തിയ  ദിവസം ...അന്ന്  ഞാന്‍  എനിക്കെതിരെ  എന്റെ  ഭര്‍ത്താവിനു  കീഴടങ്ങി ..ഞാനെന്റെ  ഹിജാബ്  ഓഒരികലയെന്ദി  വന്ന  നാള്‍  പിശാജ്  ചിരിച്ചു ..ഏറെ  സന്തോഷത്തോടെ  എന്റെ  ഭര്‍ത്താവും ....
ആ  സംഭവം  നടന്നത്  യുരോപ്പിലെക്കുള്ള  ഞങളുടെ  യാത്ര  വേളയില്‍  ആയിരുന്നു ..വിമാനത്തില്‍  ഞാന്‍  ഇരുപ്പുരപ്പിച്ചപോള്‍  എന്റെ  മൂടുപടം  അദ്ദേഹം  സര്‍വ  ശക്തിയും  എടുത്ത്  ഊരിയെടുത്തു ..പിന്നെ  ഹിജ്പും  യാത്രക്കാര്‍ക്ക്  മുന്‍പില്‍  കുടുങ്ങി  പോയ  ഞാന്‍  നിസ്സഹായതയുടെ  വിഷമ  ഗട്ടത്തില്‍  വിയര്‍ത്തു  കൊണ്ടിരുന്നു  എന്റെ  ഭര്‍ത്താവാകട്ടെ  പ്രവര്തനഗല്‍  ഹൃദയതിലനെന്നു  ആവര്‍ത്തിച്ചു  കൊണ്ടിരുന്നു ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  അനാവശ്യ  പ്രവര്തനഗളില്‍  ഏര്‍പ്പെടുന്നത് ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  തങ്ങളുടെ  കുടുംബങ്ങളെ  മാനക്കെടില്‍  ആകുന്നത് ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  ഹൃദയം  കറുത്  ഇസ്ലാമിനെ  മോശമാകി  പെരുമാറുന്നത് ..
ഈ  വാക്കുകള്‍  എന്നെ  അസ്വസ്തമാക്കുമ്പോഴും   എന്റെ  മക്കളുടെയും   യാത്രക്കാരുടെയും  മുന്‍പില്‍  പകച്  നില്‍ക്കണേ  എനിക്ക്  സാധിചോള്ളൂ ..'ശ്രഷ്ടാവിനെതിരെ  സൃഷ്ടികള്‍ക്ക്  അനുസരണം  പാടില്ല ' എന്നാ  നബി  വചനം  എനികവിടെ  വിസ്മരിക്കേണ്ടി  വന്നു .ഫ്രാന്‍സില്‍  വിമാനം  ഇറങ്ങുമ്പോള്‍  ലജ്ജയും  ഭയവും  പിടി  കൂടിയതിനു  പുറമേ  എനിക്കേറ്റവും  പ്രിയപ്പെട്ട  'മൂടുപടം ' എനിക്ക്  വിമാനത്തില്‍  ഉപേക്ഷിക്കേണ്ടി   വന്നു .പാരിസ്  വിമാനത്താവളത്തില്‍  നില്‍ക്കുമ്പോള്‍  ആ  വിമാനം  എന്റെ  നാട്ടിലേക്  തിരിച്ച  പറക്കുന്നതിനായി  മൈകിലൂടെ  കേട്ട് .അങ്ങനെ   എന്റെ  ഹിജാബ്  എന്റെ  നാടിലെക്  മടങ്ങി  യഥാര്‍ത്ഥ  ഈമാനിന്റെ  നാടിലെക് ..ഞാനോ ..?
ദിവസങ്ങള്‍  കടന്നുപോയി  പാശ്ചാത്യ  യുറോപ്പിന്റെ  വിവിധ  സ്ഥലങ്ങളില്‍  ഞങള്‍  ചുറ്റികറങ്ങി  ആ  യാത്രകളിലൂടെ  ഞാന്‍  എന്റെ  ഹിജബിനെ  പൂര്‍ണ്ണമായി  മറന്നു .ആടമ്പര  പൂര്‍വ  മായ  ആധുനിക  വസ്ത്രങ്ങളും  എന്റെ  ജീവിത  രീതിയായി .ഏറെ  സന്തോഷത്തോടെ  എന്റെ  ഭര്‍ത്താവ  എനിക്ക്  വേണ്ടി  സമ്പത്ത്  വാരി  കോരി  ചിലവഴിച്ചു .ഇസ്ലാമിന്റെ  ആരാധന  രീതികളില്‍  ഞാന്‍  വീഴ്ച  വരുത്താന്‍  അധികം  വൈകിയില്ല .ഈ   കാലഗട്ടതിനിടയില്‍   യുറോപ്പിലെ  വഴി  വിട്ട  ജീവിത  രീതികള്‍ക്ക്  ഞാന്‍  സാക്ഷിയായി .ഭര്‍ത്താവിനും  കാമുകനും  ഇടയില്‍   വേര്‍തിരിവ്   കാണിക്കാത്തവര്‍ ,ഒരേ  സുപ്രിയയില്‍  മകളുടെ  കാമുകന്  വിരുന്നു  ഒരുക്കുന്നവര്‍ ,ഇസ്ലാമിക  നിയമങ്ങളെ  പുചിച്  തള്ളുന്നവര്‍ ,സ്ത്രീ  സ്വാതന്ദ്രതിന്റെ  പേരില്‍  പൈഷചികയിലെക്  ക്ഷേനിക്കുന്നവര്‍  സുന്ദരമായ  ജീവിത  ചുറ്റുപാടുകളില്‍  നിന്നുള്ള  എന്റെ  മാറ്റം  അവിശ്വസനീയം  ആയിരുന്നു .
ഒരു  ദിവസം  ഞങ്ങള്‍  ബ്രിട്ടനിലെ  വലിയ  ഷോപ്പുകളില്‍  കുടുംബത്തിനു  സുഹുര്തുക്കല്കും  വേണ്ടി  ആഭാരങ്ങള്‍  വാങ്ങാനായി  ച്ചുട്ടികരങ്ങുകയായിരുന്നു .എന്റെ  കണ്ണുകള്‍  മേന്മ  ഏറിയ  വസ്ത്രങ്ങളില്‍  പരതുമ്പോള്‍  യുറോപ്പിലെ  സ്ത്രീകളില്‍  നിന്നും  വെത്യസ്തായ  ഒരു  സ്ത്രീയെ  ഞാന്‍  കണ്ടു  മുട്ടി .കണ്ണുകള്‍  മാത്രം  പുറത്ത്  കാണുന്ന തല  മുതല്‍  കാല്പാതം  വരെ  പൂര്‍ണ്ണമായും  മറച്ച  'ബുര്ഖ്‌യ ' ധരിച്ച  സ്ത്രീ . അവളെ  കണ്ടപ്പോള്‍  തന്നെ  എന്റെ   മനസിന്റെ  താളം  തെറ്റി ..സമ്മാനങ്ങള്‍  കയ്യില്‍  നിന്ന്  താഴെ  വീണു ..കൈകള്‍  വിറക്കാന്‍  തുടങ്ങി ..
കൊടുങ്ങറ്റ്  പോലെ  ഞാന്‍  അവളുടെ  അടുത്തേക്  ഓടി ..എന്റെ  നെജ്ജിടുപ്പിനു  വേഗതയേറി ..അട്ഭുധതോടെ   ഞാന്‍  അവളെ  നോക്കി ..അവള്‍  എണ്ണയും  നോക്കി ..ഞങള്‍  അല്‍പ  നേരം  അങ്ങിനെ  തന്നെ  നിന്ന് .അവളുമായി  എന്തോ  അടുപ്പം  ഉള്ള  പോലെ  എനിക്ക്  തോന്നി ..ഞാന്‍  സലാം  പറഞ്ഞു  അവള്‍  സലാം  മടക്കി ..ഞാന്‍  ചോദിച്ചു  നീ  അറബി  വനിതയാണോ ? അവള്‍  പറഞ്ഞു  അല്ല  ഞാന്‍  ചോദിച്ചു  ബ്രിട്ടീഷ്‌  മുസ്ലിം  വനിതയാണോ ? അവള്‍  പറഞ്ഞു  അതെ  ..അല്ഹമ്ദുലില്ലഹ്  ഞാനും  എന്റെ  ഭര്‍ത്താവും  കുട്ടികളും  രണ്ട  വര്ഷം  മുന്പ്  ഇസ്ലാം  സ്വീകരിച്ചു ..എന്റെ  പേര്  കടെരിന്‍  എന്നായിരുന്നു  ഇപ്പോള്‍  ഖദീജ .ഞാനും  എന്റെ  ഭര്‍ത്താവും  ലണ്ടനില്‍  നടക്കുന്ന  മുസ്ലിം  വാര്‍ഷിക  സമ്മേളനത്തില്‍  പങ്കെടുക്കാന്‍  വന്നതാണ് .ഞാന്‍  ചോദിച്ചു  നീ  ബ്രിട്ടീഷ്‌  വനിതാ  ആയിട്ടും  എന്ത്  കൊണ്ട്  ഹിജാബ്  ധരിക്കുന്നത് ?..
അവള്‍  പറഞ്ഞു  നിശ്ചയം  അള്ളാഹു  ഹിജാബ്  ധരിക്കാനാണ്  നമ്മോട്  കല്‍പ്പിക്കുന്നത് ..ഹേ മുസ്ലിം  സഹോദരി .അള്ളാഹു  പറഞ്ഞതെനടാനെന്നു നീ  മനസിലാക്കണം ,,ഈ  വാക്കുകള്‍  ശ്രെദ്ധിക്കു ...
'നബിയെ  നിന്റെ  പതിനിമാരോടും  പുത്രിമാരോടും  സത്യാ  വിശ്വാസികളുടെ  സ്ട്രീകലോടുമാവര്‍  തങ്ങളുടെ  മൂടുപടങ്ങളെ  തങ്ങളുടെ  മേല്‍  താഴ്ത്തിയിടാന്‍  പറയുക  അവര്‍  തിരിച്ചരിയപെടാനും  അങ്ങനെ  അവര്‍  ശല്യം  ചെയ്യപെടാതിരിക്കാനും  അതാണ്‌  ഏറ്റവും  അനുയോജ്യമായത് 
(അഹ്സാബ്  59)


നിങ്ങള്‍  അവരോട  വല്ല  സാധനവും  ചോദിക്കുകയാണെങ്കില്‍  നിങ്ങളുടെ  മറയുടെ  പിന്നില്‍  നിന്ന്  ചോദിച്ചു  കൊള്ളുക .അതാണ്‌  നിങ്ങളുടെ  ഹൃദയങ്ങള്‍ക്കും  അവരുടെ  ഹൃദയങ്ങള്‍ക്കും  കൂടുതല്‍  സംശുധമായിട്ടുല്ലത് ."(അഹ്സാഹ്  53)
'(നബിയെ ) സത്യാ  വിശ്വാസിനികലോദ്  അവരുടെ  ദ്രിഷ്ടികള്‍  താഴ്ത്താനും  അവരുടെ  ഗുഹ്യ  അവയവങ്ങള്‍  കാത്ത്  സൂക്ഷിക്കുവാനും  പറയുക .(നൂര്‍  31)
അവരുടെ  മക്കനകള്‍  കുപ്പയ  മാരുകല്ക്  മീതെ  അവര്‍  താഴ്ത്തിയിട്ടു  കൊള്ളട്ടെ .അവരുടെ  ഭംഗി  അവര്‍  വെളിപെടുതതിരിക്കറെ (നൂര്‍ 31).
പിന്നീട്  അവള്‍  പറഞ്ഞു  'സഹോദരി  ഇതെന്ടെ  പ്രിയപ്പെട്ട  വസ്ത്രമാണ് .'ഞാന്‍  ഇതിനെ  ഏറെ  ആദരിക്കുന്നു . .അതെന്നെ  അന്യ  പുരുഷന്മാരില്‍  നിന്നും  സംരക്ഷിക്കുന്നു ..സഹോദരി  നീ   നിന്റെ  കണ്ണ്  നീര്‍  തുടക്കുക ..നിന്റെ  മോഡേണ്‍  വസ്ത്രങ്ങള്‍  നീ  ഒഴിവാക്കുക  പകരം  നീ  നിന്റെ  ഹിജബിലെക്  മടങ്ങുക ..പുതു  വിശ്വാസ്ഐ  ആയ  എനിക്ക്  നിന്നെ  ഉപദേശിക്കാന്‍  യോഗ്യതയില്ല  കാരണം  ഞാന്‍  ഇത്  വരെ  ബ്രിടനിലെ  മോശമായ  ജീവിത  ചുറ്റുപാടുകളില്‍  ജീവിച്ചവല്‍  ആണ് .എന്നാല്‍  എനിക്ക്  അള്ളാഹു  ഇതാ  എല്ലാ  നിലക്കും  ഹിദായത്  നല്‍കിയിരിക്കുന്നു .അവള്‍  സലാം  ചൊല്ലി  മടങ്ങുമ്പോള്‍   അവളുടെ  വാചകം   എന്റെ  മനസിനെ  പിടിച്ചുലച്ച  ഒരു  വാചകം  അവള്‍  കൂട്ടിച്ചേര്‍ത്തു  "നീ  വലിച്ചെറിഞ്ഞ  നിന്റെ   ഹിജാബ്  ധരിച്  കൊണ്ട്  നിന്നെ  കാണാന്‍  അള്ളാഹു  അനുഗ്രഹിക്കട്ടെ "..ഞാന്‍  എന്റെ  മനസോടു  തന്നെ  ചോദിച്ചു  എവിടെ  എന്റെ  ഹിജാബ് ?....അവസാനം  ഞാന്‍   ചെയ്ത  തെറ്റിനെ  തൌബ  ചെയ്യുവാന്‍  ഞാന്‍  തീരുമാനിച്ചു  എന്നാല്‍  ഈ  വിവരം  അറിയിച്ചപ്പോള്‍  പരിഹാസത്തോടെ  ഭര്‍ത്താവ  പറഞ്ഞത്   അത്  പഴഞ്ജന്‍  ചിന്താഗതി  ഉള്ള  ഇംഗ്ലീഷ്  കാരി  ആണ്  എന്നാണ് .എനിക്ക്  എന്റെ  നാടിലെക്  പോകണം  എന്ന്  ഭര്‍ത്താവിനോട്  ഞാന്‍  ആവശ്യപെട്  എനിക്ക്  മുന്‍പില്‍  രണ്ട  വഴികളെ  ഉണ്ടായിരുന്നുള്ളൂ .ഒന്നുകില്‍  ഭാര്തവിനോത്  ഈ  ജീവിതം  തുടരുക  അല്ലെങ്കില്‍  ഭര്‍ത്താവിനെ  വേര്പിരിന്ജ്  ജീവിക്കുക  ഒടുവില്‍  എന്റെ  ആവ്ശയം  അന്ഗീകരിച്  കൊണ്ട്  അദ്ദേഹം  നാടിലെക്  തിരിക്കാനുള്ള  തിയതി  തയ്യരാകി .അങ്ങിനെ  ഞാന്‍  എന്റെ  നാട്ടില്‍  പറന്നിറങ്ങി  ഞാന്‍  ഉപേക്ഷിച്ച  എന്റെ  ഹിജാബ്  തിര്ചെടുത്തു  കൊണ്ട്  തന്നെ ..സുരക്ഷയുടെ  പവിട്രതയുടെ  എന്റെ  ഹിജാബ് ...പ്രവാചക  പത്നിമ്മാരായ  ആയിഷ (ര ),ഹഫ്സ (ര ),സൈനബ (ര ) ..തുടങ്ങിയവര്‍  ധരിച്ച  ഹിജാബ് ...പൈശാചിക  പ്രേരണയാല്‍  തകര്‍ത്തെറിഞ്ഞ  എന്റെ  മാന്യത  ഞാന്‍  വീണ്ടെടുത്ത്‌ ...എന്റെ  പാപം  പോരുക്കപെടുവാന്‍  ഞാന്‍  സ്ത്രീകള്‍ക്കിടയില്‍  പ്രബോടനവുമായി   രംഗത്ത്  വന്നു ...സ്ത്രീ  സ്വാടന്ട്രതിന്റെ  പേരിലുള്ള  ഒച്ചപാടുകളും  സങ്ങടനകളും  മത  വിശ്വാസത്തിനു  എതിരായ  കടന്നു  കയറ്റവും  അതിനെ  തകര്‍ക്കുവാനും  നശിപ്പിക്കാനുമുള്ള  ഗൂഡാലോചന  എന്ന്  ഞാന്‍  തിരിച്ചറിഞ്ഞു ...
അല്ലാഹുവിന്റെ  അനുഗ്രഹത്താല്‍  എന്റെ  ഭര്‍ത്താവ്  പാശ്ചാതാപവുമായി  എന്റെ  മാര്‍ഗത്തിലേക്ക്  തിരിച്ചു  വന്നു ...ഒപ്പം  ഞങളുടെ  കുടുംബത്തിനു  നഷ്ടപെട്ട  ഈമാനും  ചൈതന്യവും  സന്തോഷവും  തിരിച്ചുവന്നു ..
അതിനു  ശേഷം  വീട്ടില്‍  നിന്ന്  ഹിജാബ്  ധരിച്  പുറത്തിറങ്ങുമ്പോള്‍  അള്ളാഹു  കഴിഞ്ഞാല്‍  എന്റെ  തിരിച്ച  വരവിനു  കാരണമായ  ആ  സഹോദരിയെ  ഞാന്‍  ഓര്‍ക്കും ..അവളെ  അള്ളാഹു  അനുഗ്രഹ്ക്ക്കറെ  അവള്‍  എവിടെ  ആയിരുന്നാലും ..അതെ  എന്റെ  സഹോദരിമാരെ  നിങ്ങളുടെ  ഹിജബില്‍  ഈമനുന്ദ്  അത്  വലിചെരിയതിരിക്കുക ......അല്ലഹ് കാക്കട്ടെ (ആമേന്‍)

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

"ആത്മ നൊമ്പരത്തിന്റെ അശ്രു പുഷ്പങ്ങള്‍ ".



മനുഷ്യന്‍ ഈ ഭൂമിയില്‍ പിറന്നു വീണിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ട്..ആദിമ മനുഷ്യന്‍ ആയ ആദം മണ്ണില്‍ നിന്നും ആദമിന്റെ ഇണ ഹവാ ആദമിന്റെ വാരിയെല്ലില്‍ നിന്നുമാണ് എന്ന് ഒരു വലിയ വിഭാഗം വിശ്വസിച്ചു പോരുന്നു.ഭൂമിയിലെ മനുഷ്യരുടെ യുദ്ധങ്ങള്‍ പണ്ടും ഇന്നും മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.ഭൂമിയിലെ സ്ത്രീ പുരുഷ ബന്ധങ്ങളെ സൌ
ഹൃദം എന്നും പ്രണയം എന്നും രണ്ടായി എളുപ്പം തരാം തിരിക്കാം എങ്കിലും മനുഷ്യര്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ ഓരോ സന്ദര്‍ഭങ്ങളില്‍ അവന്റെ ഇച്ഛകള്‍ വേണ്ടി മാത്രം ഉള്ള ചില ചിന്തകള്‍ ആണ് ഇതെല്ലാം എന്നും എളുപ്പം മനസിലാക്കാം. സ്ത്രീ വെത്യസ്ത ഭാവങ്ങളായ ഒരു പക്ഷെ ദൈവം അവര്‍ക്ക് മാത്രം നല്‍കിയ വിശേഷ ഗുണങ്ങളായ മകള്‍,മാതാവ്,സഹോദരി,ഭാര്യ എന്നിങ്ങനെ പല ഭാവങ്ങളും പുലര്തുമ്പോഴും എളുപ്പത്തില്‍ അവരുടെ ചിന്തകള്‍ ചില സാഹചര്യഗല്ക് അനുസരിച് മാറുന്നു.ഇതും പുരുഷന്മാരെ അപേക്ഷിച് അവരുടെ മാത്രം പ്രേത്യേഗത ആണ്.ഒരു മാതാവ് സഹോദരി ഭാര്യ അവരുടെ ആ ഭാവങ്ങള്‍ സ്നേഹ പൂര്‍വ്വം കൈകാര്യം ചെയ്യുന്നു .എന്നാല്‍ സാഹചര്യങ്ങളില്‍ പുരുഷനേക്കാള്‍ അവര്‍ക്ക് മാറ്റത്തിന് വിധേയം ആവെണ്ടിയും വരുന്നു.പുരുഷന്‍ അവന്റെ കാര്യങ്ങളില്‍ ശ്രെടിക്കുവാന്‍ തല്‍പരനാണ്‌.ചില മനുഷ്യ ജീവിതവും രണ്ടു വെത്യസ്ത സാഹചര്യങ്ങളില്‍ ഉള്ള കുടുംബഗലും അതിലെ ജീവിതങ്ങളും അതിലെ താലപ്പിഴ്ഹകലുമാനു ഈ ബ്ലോഗിന്റെ ഉള്ളടക്കം.
.
സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബത്തിലെ ഒരു യുവതി സമൂഹത്തിലെ ഇടത്തര
വും ബഹുമാനിക്കപെടുന്ന ഒരു കുടുംബത്തിലെ യുവാവും പ്രേനയതിലായി. വീടുകാരുടെ എതിര്‍പ്പുകള്‍ ശക്താമായി നില നിന്നിരുന്നു എങ്കിലും ഒടുവില്‍ വീടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു.ജീവിതം അതിന്റെ ഓരോ തിരമാലകളും മാറി മാറി വന്നു ഒരിക്കലും വിജനമാവാത്ത കടപ്പുറം പോലെ അവരുടെ മനസും ചിന്തകളും മാറി വന്നു.2 കുട്ടികള്‍ പിറക്കുകയും ചെയ്തു.സന്തോഷത്തിന്റെ ആ ദിവസങ്ങള്‍ക് അറുതിയായി ഒരു ദുരന്തം അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന്.പെട്ടന്നുള്ള വാഹനാപകടം ആ യുവാവിനെ ആശുപത്രി ചുവരുകള്‍ക്ക് ഉള്ളിലാകി.ഭര്‍ത്താവിന്റെ പെട്ടെന്നുള്ള അപകടത്തില്‍ ആ യുവതിയും ആകെ തകര്‍ന്ന അവസ്ഥ.ദൈവത്തിന്റെ അപാരമായ കഴിവ് കൊണ്ട് ആ മനുഷ്യന്‍ ജീവന്‍ ലഭിച്ചു എങ്കിലും ശരീരം ആകെ തളര്‍ന്ന അവസ്ഥ അതൊരു വല്ലാത്ത ജീവിതമാകി തീര്‍ത്തു.വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ ഒടുവില്‍ ആ യുവാവിനു ചലന ശേഷി തിരികെ ലഭിച്ചു.എങ്കിലും പഴയ പോലെ ഒടുവാണോ ചാ
ടുവാണോ നടക്കുവാണോ കഴിയുമായിരുന്നില്ല.അല്പം വെത്യാസത്തോടെ ആണെങ്കിലും ആ മനുഷ്യനും നടന്നു തുടങ്ങിയിരുന്നു.എന്നാല്‍ സോന്തമായി തൊഴില്‍ ചെയ്യാന്‍ പറ്റാത്ത ആ അവ
സ്ഥ.ഇങ്ങനെ എല്ലാം സംഭവിക്കുമ്പോഴും മറുവശത് ജീവിതത്തിന്റെ പച്ചപ്പിനു കുറവ് സംഭവിച് തുടങ്ങി.സാമ്പതീകമായി നല്ല അവസ്ഥയില്‍ ഉള്ള ആ സ്ത്രീയുടെ വീടുകാര്‍ അവരെ വിവാഹ മോചനത്തിനും വേറെ വിവാഹത്തിനും നിര്‍ബന്ധിച്ചു.സൊന്തം ഇഷ്ടത്തിന് കണ്ടെത്തിയ ആ യുവാവിന്റെ അപ്പോഴത്തെ അവസ്ഥയില്‍ ആ പെണ്‍കുട്ടി എന്ത് തീരുമാനിക്കുമായിരുന്നു?..ഒരു പക്ഷെ ചിന്തഗള്ക് വെത്യസ്തമായി അവര്‍ തീരുമാനിച്ചു.വിവാഹമോചനം.ശാരീരികമായി തകര്‍ന്ന ആ യുവാവ് മാനസികാമായി തകര്‍ന്ന അവസ്ഥയില്‍ ആ സാഹചര്യത്തിലും അവര്‍ക്ക് നല്ല ജീവിതം വരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് അതിനു സമ്മതിച്ചു ഒട്ടും മടി കൂടാതെ ആ പെന്‍ കുട്ടി അവരുടെ പ്രേമ വിവാഹത്തിന് അറുതി വരുത്തി.ജീവിതത്തിലെ ഏതു സാഹചര്യത്തിലും ആ യുവതി തുണയായി ഉണ്ടാവും എന്ന് കരുതിയ ആ മനുഷ്യന് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു ആ അവസ്ഥ .അന്നാണ് ആ യുവവിനൊരു തിരിച്ചറിവ് ഉ
ണ്ടായത്.ആ സാഹചര്യത്തിലും അയാളുടെ എല്ലാ കാര്യങ്ങളും ഒട്ടും മടി കൂടാതെ ചെയ്ത സൊന്തം മാതാവ്.കൊച്ചു കുട്ടി ആയിരുന്ന അവസ്ഥയില്‍ തന്നെ നോക്കിയാ അതെ പോലെ ഇന്നത്തെ അവസ്ഥയിലും ആ മാതാവ സംരക്ഷിക്കുന്നു.ആ മാതാവിന്റെ വാകുകളെ അവഗണിച് ആ പെന്‍ കുടിയേ വിവാഹം ചെയ്തപ്പോഴും മകന് നല്ലത് വരണം എന്നാ ആഗ്രഹത്തോടെ അതിനു സമ്മതിച്ച ആ മാതാവ്.ഇന്ന് ആ കിടക്കയില്‍ കിടന്നു ആ മനുഷ്യന്റെ ചിന്ത അതായിരുന്നു.പണമോ അധികാരമോ ഒന്നും ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയില്‍ താങ്ങല്ല എന്നും സംരെക്ഷണം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ കാര്യം ആണെന്നും അന്ന് അയാളും തിരിച്ചറിഞ്ഞു. ഇന്ന് ആ മനുഷ്യന്‍ നടന്നു തുടങ്ങി സഹോദരന്മാരുടെ സഹായത്തോടെ ആരംഭിച്ച കച്ചവടം ഒരു ജീവ്തമാര്‍ഗം ആയി.കുട്ടികളെ കാണുവാന്‍ പോലും കഴിയാതെ ജീവിതം ആര്‍ക്കോ വേണ്ടി ജീവിക്കുന്നു എന്നാ തോന്നലുകല്‍ക്കിടയിലും ആ മനുഷ്യന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറി .അയാള്‍ അന്നും അവളെ കുറിച്ച് ചിന്തിച്ചു മാറിയ ജീവിത സാഹചര്യത്തില്‍ തന്നെ ഉപേക്ഷിച്ച ആ യുവതിയെ.മറ്റൊരു ജീവിതത്തിനു വീടുകര്‍ നിര്‍ബന്ധിച്ചപ്പോഴും ആ യുവാവ് അതിനു തയ്യാറായില്ല.ഒരു പക്ഷെ ദൈവ വിധി അയാളെ വീണ്ടും പിന്തുടര്‍ന്ന് ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ അയാളും ആ രംഗബോധമില്ലാത്ത കോമാളിയായ മരണത്തിനു കീഴടങ്ങി.വിധിയുടെ ആ അവസ്ഥയിലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവധിയും ഇന്ന് ജീവിക്കുന്നു ഒരു പക്ഷെ ഒരിക്കലും നല്‍കാന്‍ ആവാത്ത ആ കുട്ടികളുടെ ചോദ്യത്തിനുള്ള മറുപടി തേടി.അതെ നാളെ അവര്‍ വലുതായി ചോദിക്കുന്ന ആദ്യ ചോദ്യം എന്ത് കൊണ്ട് ഞങളുടെ പിതാവിനെ നിങ്ങള്‍ ഉപേക്ഷിച്ചു?....
വളരെ നല്ല നിലയില്‍ കഴിഞ്ഞ പോന്ന ഒരു കുടുംബത്തിലെ യുവാവിനു മാതാപിതാക്കള്‍ വിവാഹം ആലോചന നടത്തി.ഒടുവില്‍ അയാള്‍ വിവാഹിതനായി .കുടുംബ ജീവിത്തിലെ അയാള്‍ക് ലഭിച്ച ഏറ്റവും നല്ല പെന്‍ കുട്ടി ആയിരുന്നു അത്.സോര്‍ണവും പണവും കാറും സമ്മാനമായി ആ പെന്‍ കുട്ടിയുടെ വീടുകാര്‍ ന
ല്‍കിയിരുന്നു.സന്തോഷകരമായ ആ ജീവിതം മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു ദുരന്തം അവരെ പിടി കൂടി.ആ പെന്‍ കുട്ടിക്ക് മതിഭ്രമം സംഭവിച്ചു.എല്ലാം കൊണ്ടും സന്തോഷകരമായ ആ ജീവിതത്തിനു ദൈവത്തിന്റെ ആദ്യ പരീക്ഷണം.തന്റെ പുത്രന് സംഭവിച്ച ആ ദുരന്തത്തില്‍ അയാളുടെ മാതപിതാകള്‍ അതീവ ദുഖിതരായി .അപ്രതീക്ഷിതാമായി ആ യുവതിക്ക് സംഭവിച്ച അവസ്ഥ അവരുടെ മാതാപിതാക്കളെയും തളര്‍ത്തി.പക്ഷെ തീരുമാനഗല്‍ എളുപ്പം എടുക്കുന്ന മനുഷ്യരുടെ സോഭവവും അവിടെ പ്രതിഫലിച്ചു.ആ യുവാവിനെ അവരുടെ മാതാപിതാക്കള്‍ വിവാഹമോചനത്തിന് നിര്‍ബന്ധിച്ചു.പക്ഷെ ആ യുവാവ് തയ്യാറായില്ല.അയാള്‍ ആ മാതാവിനോട് ചോദിച്ചത് ആ അവസ്ഥ അവര്‍ക്ക് ഉണ്ട്ടയിറ്റ് പിതാവ് ഉപേക്ഷികേണ്ട അവസ്ഥ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്നതായിരുന്നു?മറുപടി പറയാന്‍ തായരല്ലാത്ത ഒരു പക്ഷെ മറുപടി ഇല്ലാത്ത ആ മാതാവ് ആ മകനെ തള്ളി പറയുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.എങ്കിലും ആ സ്ത്രീക് ആ മനുഷ്യന്‍ ആ അവസ്ഥയിലും താങ്ങായി.പെട്ടെന്നുള്ള കിടപ്പാടം നഷ്ടപെട്ടതും വീടുകാര്‍ തള്ളി പറഞ്ഞതുമായ അവസ്ഥ അയാള്‍ക് താങ്ങവുന്നതിനെക്കാള്‍ കൂടുതലായിരുന്നു എങ്കിലും സോന്തമായി വെക്തിതം ഉള്ള അയാള്‍ ഒരു വാടക വീടിലെക് താമസം മാറ്റി.സംഭവങ്ങള്‍ അറിഞ്ഞു വന്ന സ്ത്രീയുടെ മാതാവ് അവരെ സംരക്ഷിക്കാം മുന്നോട്ട് വന്നു.അതെ പെറ്റമ്മയുടെ അതെ സ്നേഹത്തോടെ.എങ്കിലും അവരുടെ ഉപദ്രവങ്ങള്‍ ആ മാതാവിനെ വല്ലാത്ത അവസ്തയിലാകി ഒടുവില്‍ യുവാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ മാതാവ് അവരുടെ വീടിലെക് പോയി.സൊന്തം കുടുംബങ്ങള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ അന്നും ആ യുവാവിനു പ്രേതീക്ഷയുണ്ടായി ഒരിക്കല്‍ അവര്‍ക്കും നഷ്ടപെട്ട കുടുംബ ജിവിതം തിരികെ ലഭിക്കും എന്ന്.പ്രതീക്ഷകള്‍ വീണ്ടും അവര്‍ക്ക് കൈ വന്നു ആ യുവതി പഴയ അവസ്ഥയിലായി.അതിനിടയില്‍ അവര്‍ക്ക് ഒരു കുട്ടിയും പിറന്നു .അതിനു ശേഷം ആ അവസ്ഥയിലും ചികിത്സകള്‍ക്കായി യുവാവ് വലിയൊരു കട ബാധതയും പേറി .എങ്കിലും എന്ത് ജോലി ചെയ്യാനും മടിയില്ലതത് കൊണ്ട് അതെല്ലാം എളുപ്പം കുറയുകയും ചെയ്തു.അങ്ങനെ ജീവിതം അതിന്റെ ചൂടും തണുപ്പും നിറഞ്ഞ അവസ്ഥകളിലൂടെ കടന്നു പോയി.അവര്‍ക്കൊരു ആണ്‍കുട്ടിയും ജെനിച്ചു.ഒരു കൊച്ചു വീട് വെച്ച് വാടക വീട് വിട്ടു സൊന്തം ലോകത്തെ ആ
ജീവിതത്തിലും അയാളുടെ വീടുകാര്‍ അവരെ ശ്രെധിച്ചില്ല.എല്ലാ വിഷമവും ഉള്ളില്‍ ഒതുക്കി ജീവിച്ചപ്പോഴും പരീക്ഷണങ്ങള്‍ അവരെ വീണ്ടും പിടികൂടി.ആദ്യത്തെ പെണ്‍കുട്ടിക്ക് ഹൃദയത്തിനു തകരാര് .ലക്ഷങ്ങള്‍ വേണ്ടി വന്ന ചികിത്സക്ക് ആ വീട് വില്‍ക്കേണ്ടി വന്നു.കുട്ടിക്ക് നാല് വയസ് ആയിട്ടായിരുന്നു ഒപെരറേന്‍ പറഞ്ഞത് എങ്കിലും ഇളയ കുട്ടിയുടെ വികൃതി കാരണം ഉണ്ടായ ഒരു അപകടം വീണ്ടും ആ പണം ചില വാഴിക്കാന്‍ കാരണമായി.ദുരന്തങ്ങള്‍ പിന്തുടരുമ്പോഴും ആ യുവതി അയാളെ പൂര്‍ണ ധൈര്യത്തോടെ പിന്താങ്ങി .ഒടുവില്‍ അവരുടെ അവസ്ഥ കണ്ട ചികിത്സിച്ച ആ ഡോക്ടര്‍ തന്നെ 2 സെന്റ്‌ സ്ഥലം അയാള്‍ക് നല്‍കുകയും വീട് വെക്കാന്‍ സഹായിക്കുകയും ചെയ്തു.ജീവിതത്തിന്റെ ഏറ്റ കുരചിലുകള്‍ക്കിടയില്‍ കാറ്റും മാറി വീശി ആ യുവാവിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞു.ഇളയ മരുമകള്‍ അവരെ സംരക്ഷിക്കും എന്നാ ധാരണയില്‍ ആയിരുന്നു അയാളുടെ മാതാവ്.എന്നാല്‍ പ്രമേഹ രോഗ ബാധിതയായ ആ സ്ത്രീയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ എല്പികും വിധമായിരുന്നു ഇളയ മരുമകളുടെ പെരുമാറ്റം .കുടിയനായ പിതാവ് തന്റെ സോത്തുക്കള്‍ എല്ലാം ഇളയ മകന് എഴുതി നല്‍കുകയും ചെയ്തു.എന്നാല്‍ ഒരിക്കല്‍ മനം മാറ്റം വന്ന ആ മാതാവ് മൂത്ത മകനെ പോയി കണ്ടു വര്‍ഷങ്ങള്‍ക് ശേഷം ആ കൂടിക്കാഴ്ച അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.വീടിലെ പ്രശ്നങ്ങള്‍ പറഞ്ഞ ആ മാതാവിനോട് ഒട്ടും പരിഭവം ഇല്ലാതെ മൂത്ത മരുമകള്‍ ഒരു പക്ഷെ അവളെ വിവാഹ മോചനം നടത്താന്‍ ആവശ്യ പെട്ട ആ മാതാവിനോട് അവരുടെ കൂടെ താമസിക്കാന്‍ അഭ്യര്‍ഥിച്ചു .അഭയം നല്‍കാന്‍ ആരും ഇല്ലാത്ത അവസ്ഥയില്‍ തന്റെ മകനോട് വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ഇന്ന് സഹായത്തിനു ആ പെന്‍ കുട്ടി തന്നെ വേണ്ടി വരുകയും ചെയ്ത ആ അവസ്ഥ.ഇന്ന് ആ മാതാവിന് പശ്ചാത്താപം ഉണ്ട് .ആ പെന്‍ കുട്ടിയോട് ചെയ്യേണ്ടി വന്ന ക്രുരത ഓര്‍ത്തു.എങ്കിലും ജീവിതത്തിലെ രാപകലുകള്‍ മാനുഷരെ മനുഷ്യരയും മൃഗമായും വേര്‍തിരിക്കുന്നു എന്നാ ചിന്തയോടെ അവരുടെ ജീവിതവും മുന്നോട്ട് പോകുന്നു ആരോടും പരുഭവം ഇല്ലാതെ.....അതെ ഇതെല്ലാം ജീവിതമാണ് അപ്രതീക്ഷിതമായ പരീക്ഷണങ്ങള്‍ മാത്രം ഉള്ള നിസ്സാര മായ മനുഷ്യ ജീവിതം.സ്നേഹത്തിനും സംരക്ഷണത്തിനും പണതെക്കള്‍ മൂല്യം ഉണ്ട് എന്ന് തെളിയിക്കുന്ന പച്ചയായ മനുഷ്യ ജീവിതം..

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

പ്രവാസിയുടെ പെരുന്നാള്‍



അതെ, ഇന്ന് ഞാനും ഒരു പ്രവാസി ആണ്.ഗള്‍ഫ് എന്നാ മോഹം ഒരു പക്ഷെ ഒരു ശര ശരി മലയാളിയുടെ ജീവിതത്തില്‍ ഇന്നുമുണ്ട് അത് പോലെ എനിക്കും ഒരുനാള്‍ ഇടേണ്ടി വന്ന ആ കുപ്പായം എരിയിറ്റ് പതിനൊന്നു മാസങ്ങള്‍ ആയി.ആദ്യമായി ദുബായിലേക്ക് വിമാനം കേറിയത്‌ മുതല്‍ ഇന്ന് കുവൈറ്റില്‍ തുടരുന്ന ആ പ്രവാസ ജീവിതത്തിനു ഒരുപാട് അനുഭവങ്ങള്‍ ഒന്നും എനിക്കില്ല എങ്കിലും ഞാന്‍ കണ്ട അല്ലെങ്കില്‍ പലരുടെയും ജീവിതത്തില്‍ ഇന്നും നഷ്ടപെടലുകളുടെ ഇല്ലായ്മകളുടെ ജീവിതയാധാര്ത്യങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കു വെക്കുന്നു .
കേരളം വിട്ട എല്ലാ മലയാളിക്കും കാണും കുറെ ഗ്രഹാതുര ഓര്‍മ്മകള്‍ ഓരോ ആഘോഷങ്ങള്‍ കടന്നു പോവുമ്പോഴും പ്രവാസ ലോകത്തെ മലയാളിക് എന്നും നഷ്ടപെടലുകള്‍ മാത്രം."ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച " എന്നാ പല്ലവിക്ക് അര്‍ഥം ഉണ്ട് എന്ന് ചിലപ്പോള്‍ എങ്കിലും തോന്നി പോകുന്നത് ചില പച്ചയായ ജീവിത യാധര്ത്യങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് .എന്റെ ജീവിതത്തിലെ ഗള്‍ഫിലെ ശേഷം ഉള്ള ആദ്യത്തെ "ഈദ് ഉല്‍ ഫിതര്‍"ആയിരുന്നു അത്.കഴിഞ്ഞ പെരുന്നാള്‍ കഴിഞ്ഞ നാട്ടില്‍ നിന്ന് വന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ വന്ന ഈദിന് കേരളത്തില്‍ ഞാന്‍ കഴിഞ്ഞ ഇരുപത്തി നാല് വര്ഷം ആഘോഷിച്ച പെരുന്നലുകളുടെ രസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ഒരു പക്ഷെ നഷ്ടപെട്ട ബാല്യങ്ങളിലെ പെരുന്നാളുകള്‍ ഒന്നും തിരികെ ലഭികില എന്നാ പക്കൊമായ മനസില്‍ന്റെ ചിന്തകള്‍ എന്നെയും ചെറുതായി വിഷമത്തില്‍ ആകി.എന്നിയം ആ പെരുന്നാളും കടന്നു പോയി പുതിയതായി എത്തിയ ഒരു പ്രവാസിയുടെ പരിവേഷത്തില്‍.ഇന്നലെയും ഒരു പെരുന്നാള്‍ കടന്നു പോയി .രാവിലെ തന്നെ ഈദ് ഗാഹില്‍ പോയി നമസ്ക്കാരത്തിനു ശേഷം പതിവ് ആശംസകള്‍ നേരാനായി നാടിലെക് ബന്ധുക്കളെ വിളിച്ചപ്പോള്‍ അവിടെ നല്ല മഴ അത് കൂടെ കേട്ടപ്പോള്‍ ഒരു മഴയെ സ്നേഹിക്കുന്ന എനിക്ക് കുറെ നേരത്തേക്ക് മനസ്സില്‍ ഇടി വെടല്‍ ഉണ്ടായി.പിന്നെ നേരെ ഇത്തയുടെ വീട്ടില്‍ ഞാനും ഷിജുക്കയും പോയി കുറെ നേരം അവിടെ കത്തി വെച്ച് സമയം കളഞ്ഞു കുറച്ചെങ്കിലും ഒരു നഷ്ടപെടലിന്റെ ഓര്‍മകളില്‍ നിന്നും തിരികെ വന്നു .ദുബായിലുള്ള ഇത്തയും മാമനെയും വിളിച്ചപ്പോഴും അവിടെയും പ്രേവസപെരുന്നലിന്റെ ഒരുക്കങ്ങള്‍ തന്നെയായിരുന്നു .വൈകിട്ട് കേരളത്തിലെ മലയാളികളുടെ ഒരു സാംസ്കാരിക പരുപാടിക് പോയപ്പോള്‍ അദ്രിശ്യനായ ഒരു കലാകാരനെ കണ്ടു.കാഴ്ചയില്‍ തികച്ചും വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള ആ മനുഷ്യനിലെ കലാകാരന്‍ എന്നെ ശെരിക്കും ഞെട്ടിച്ചു.അതെ ഇത്തയുടെ ഭാരതാവ് അദ്ധേഹത്തിന്റെ പാടും ഗസലും എല്ലാം അതും മലയാളികളായ കുറെ ആളുകളുടെ ഇടയില്‍ നിന്നപ്പോള്‍ ശെരിക്കും നാടിലെ പള്ളി പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും പണ്ട് പോയതെല്ലാം ഓര്മ വന്നു .ഗാനമെലകളും നാടകങ്ങളും മാത്രമല്ല ചെണ്ടാപുരത് കോലു വീഴുന്നിടത്ത് എത്തുന്ന ഒരു കൂടം എനിക്കുണ്ടായിരുന്നു.ഒരു പക്ഷെ ഇപ്പൊ വര്‍ഷങ്ങള്‍ ആയി അങ്ങനെ ഒന്നിലും പങ്കെടുക്കാറില്ല എങ്കിലും അതെല്ലാം ഒരിക്കല്‍ കൂടെ അന്യ നാട്ടില്‍ നിന്ന് ഓര്‍ത്തുപോയി.പരുപാടികള്‍ കഴിഞ്ഞ ഫ്ലാറ്റില്‍ എത്തിയപ്പോഴും ഞാന്‍ കാണാത്ത ആ അദൃശ്യ പ്രതിഭയെ ഞാന്‍ ഓര്‍ത്തു.കാരണം നമ്മുടെ മുന്‍പില്‍ പല രീതിയിലെ സോഭവങ്ങള്‍ ഉള്ളവര്‍ ഉണ്ടെകിലും അവരിലെല്ലാം ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കുറിച്ച ഞാന്‍ ഓര്‍ത്തു.മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ വായിച്ചപ്പോള്‍ ഉള്ള വരികള്‍ ഞാന്‍ ഓര്‍ത്തു പോയി.വളരെ ഒതുങ്ങിയ സോഭവ പ്രകൃതം ഉള്ള കലാം പലപ്പോഴും സൊന്തം കഴിവുകള്‍ മട്ടുല്ലവരിലൂടെ പ്രേത്യേഗിച്ചും ജമാലുദീന്‍ എന്നാ ബന്ധു വഴി തിരിച്ചരിഞ്ഞതെല്ലാം ഓര്‍ത്തുപോയി.ഇതെല്ലം പെരുന്നാള്‍ ദിനത്തിലെ എന്റെ അനുഭവങ്ങള്‍ ആയി നിന്നപ്പോഴും ഈ ബ്ലോഗിലെ പ്രധാന വിഷയം ഞാന്‍ വളരെ വിഖരതോടെ അവതരിപിക്കട്ടെ.
എനിക്ക് ഗവര്നമെന്റ്റ് 3ദിവസത്തെ അവധി തന്നപ്പോഴും ഞാന്‍ അതിനെ കുറിച്ച അധികം ആലോചിക്കാതെ ഇരുന്നപ്പോഴും രാവിലെ ഞാന്‍ കണ്ട കാഴ്ചകള്‍ ശേരികും ദുഃഖം ഉണ്ടാകി.ഫ്ലാറ്റില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോയപ്പോള്‍ ആദ്യം കണ്ടത് മഞ്ഞ നിറത്തിലുള്ള കവരോള്‍ ഇട്ടു മാലിന്യം പെരുക്കുന്ന ബംഗാളിയായ തൊഴിലാളിയെ ആണ്.പെരുന്നാളിന്റെ മാധുര്യമോ ചിന്തയോ ഒട്ടും അലട്ടാതെ ഒട്ടും മടി കൂടാതെ സ്ഥിരം ജോലി ചെയ്യുന്ന ആ ബംഗാളി അവന്റെ മനസിലെ പെരുന്നലിനെ കുറിച്ച ഞാന്‍ ചിന്തിച്ചു പോയി.ഭൂമിയില്‍ എല്ലാ മനുഷ്യരും ഒരുപോലെ എന്ന് വാധിക്കുന്നവരോദ് പുച്ചെം തോന്നിയ നിമിഷം."എല്ലാ മനുഷ്യരും ആദമില്‍ നിന്നും എന്നാല്‍ ആദമോ മണ്ണില്‍ നിന്നും "എന്നാ ഖുര്‍ആന്‍ വചനം ഓര്‍ത്തു. കുടുംബത്തിലെ കഷ്ടപാടുകള്‍ കാരണം തന്നെ ആവാം ഒരു പക്ഷെ അവനു ഇത്തരത്തില്‍ ഒരു ജോലി ചെയ്യേണ്ടി വരുന്നത് എങ്കിലും ഒരു 2 ദിവസം എകിലും ജോലിക് അവനു അവധി കിട്ടുമായിരുന്നെകില്‍ അവനും കുറച്ച സമയം ആഘോഷിക്കാമായിരുന്നു എന്ന് ചിന്തിച്ചു.എന്നാല്‍ നാടിലെക് ആ സമയം കൂടെ ജോലി ചെയ്താല്‍ കിട്ടുന്ന ദിനാരുകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത പിന്നെ ഞാന്‍ കണ്ടത് പതിവ് ഒര്ടെരുമായി പോവുന്ന പിസ കച്ചവടക്കാരനെ ആയിരുന്നു.രാവിലെ തന്നെ വീട് ജോലിക് പോവുന്ന ഇന്ത്യക്കാരായ സ്ത്രീകളെയും കണ്ടു.ഓരോരോ ബുദ്ധിമുട്ടുകള്‍ കാരണം ഒരു ദിവസത്തെ ആഘോഷങ്ങള്‍ നാളത്തെ ജീവിതത്തിനു അല്ലെങ്ങില്‍ അടുത്ത നേരത്തെ ഭക്ഷണത്തിന് വേണ്ടി കണ്ടെത്തുന്നവര്‍ .ആപോഴാണ് നാടുകാരനായ ഹസ്സന്ക്കയെ കുറിച്ച ഓര്‍ത്തത്‌ വേഗം മൊബയില്‍ എടുത്ത് ഡയല്‍ ചെയ്തപ്പോള്‍ ഉറക്കച്ചടവോടെ എന്നോട് ഈദ് ആശംസകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു പള്ളിയില്‍ പോവാരയില്ലേ എന്ന്.അപ്പോള്‍ ജോലി തിരക്കും അന്നത്തെ ജോലിക് പോവേണ്ട സമയം കൂടെ കണക്കിലെടുത്തുള്ള ഉറക്കം എന്നായിരുന്നു മറുപടി നാട്ടില്‍ വെച്ച പള്ളിയില്‍ നേരത്തെ വരികയും ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയുന്ന ആ മനുഷ്യനും പെരുന്നാള്‍ അവിടെ അപ്രസക്തമായ അവസ്ഥ ഞാന്‍ കണ്ടു .പള്ളിയില്‍ ചെന്ന് അവിടത്തെ നമസ്ക്കാരം കഴിഞ്ഞ ഇറങ്ങാന്‍ നേരം പലരെയും കണ്ടു പരിജയപെട്ടു പലരെയും പല കാരണങ്ങള്‍ കൊണ്ട് ധ്രിതി പെടുന്ന അവസ്ഥയിലുള്ള ജോലിക്കാരെയും കണ്ടു.എന്നാല്‍ പുതിയതായി മുസ്ലിം ആയ ഒരാള്‍ എന്നെ അവിടെ ശെരിക്കും സ്ഥബ്ധനാകി.ഒരു പക്ഷെ ജെന്മാനാ മുസല്‍മാനായ എന്നേക്കാള്‍ ഇസ്ലാമിനെ അനുസരിക്കുന്ന പത്തനംതിട്ടക്കാരനായ ആ മനുഷ്യന്‍ സമൂഹത്തിലെ കുലീന കുടുംബതില്‍പ്പെട്ടതയിരുന്നു.അയാളുടെ പെരുമാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു.അതിനു ശേഷം ഉമ്മാടെ നാടുകാരനായ ഒരു സുഹുര്തിനെ വിളിച്ചപ്പോള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് എന്നോട് സംസാരിക്കാനുള്ള സമയം പോലും ഇല്ല എന്ന് എനിക്ക് തോന്നിപ്പോയി.അവിടെ എല്ലാവര്ക്കും ജോലി ആണ് പ്രധാനം പെരുന്നാള്‍ നാളെയും ആഘോഷിക്കാം ജോലി ഇല്ലാത്ത അവസ്ഥ എന്ന് പട്ടിനിയവേണ്ടി വരാം.ഇന്ന് ജോലി ഉണ്ടെങ്കില്‍ നാളെ എങ്കിലും പെരുന്നാള്‍ ആഘോഷിക്കാം എന്നാ ചിന്ത. നാട്ടില്‍ നാളെയാണോ പെരുന്നാള്‍ എന്ന് ചിന്തിച്ചു പണം അയച്ചു അത് നാളെ എങ്കിലും കിട്ടിയാല്‍ മതി എന്ന് ചിന്തിച്ച ഒരു സുഹുര്ത് എന്നോട് പറയുകയുണ്ടായി ഭാര്യ വിളിച്ചു എല്ലാവര്ക്കും പുതു വസ്ത്രങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചും എന്റെ പെരുന്നലിനെ കുറിച്ച അവള്‍ക് അറിയാം അത് കൊണ്ട് കൂടെ ആവാം അവള്‍ അതെ കുറിച്ച ചോദിക്കതിരുന്നതും.പല രീതിയില്‍ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നവര്‍.കടന്നു പോയി ഒരു പെരുന്നാള്‍ ഇനിയും എത്രകാലം ഈ നാട്ടില്‍ പെരുന്നാള്‍ കൂടേണ്ടി വരും അങ്ങനെ ചിന്തിച്ചും സോയം പഴി പറഞ്ഞും പലരെയും കണ്ടു എങ്കിലും കുറച്ചു നേരം എങ്കിലും അവര്‍ തനി പച്ചയായ മനുഷ്യന്മാരായ അവസ്ഥയും കണ്ടു.തിരക്കിലും ഭാര്യയെയും മക്കളെയും വിളിച്ച ആശംസകള്‍ നേരുന്നവരും കുറവല്ലായിരുന്നു എവിടെ.പിന്നെ കണ്ടത് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നവരെ ആയിരുന്നു അവര്‍ക്കും പറയാനുള്ളത് നാടിലെ നഷ്‌ടമായ പെരുന്നാളും ബന്ധുവീടുകളും പെരുന്നാള്‍ കറക്കവും ആയിരുന്നു.നാട്ടില്‍ പെരുന്നാള്‍ കൂടിയപ്പോഴും കൂടുകരുമായി പെരുന്നാളിന് കറങ്ങിയതും എല്ലാം ഞാന്‍ ഇന്നും ഓര്‍ത്തു പോയി.അതിലെ രസകരമായ ഓര്‍മകളും.ഒരിക്കല്‍ പതിവ് പോലെ ഞങള്‍ പെരുന്നാള്‍ കറക്കത്തിന്‌ പോയപ്പോള്‍ കാറിലെ പെട്രോള്‍ തീരരാവുകയും കൊരട്ടിയിലെ പമ്പില്‍ കാര്‍ നിര്‍ത്തി പെട്രോള്‍ അടിച്ചപ്പോള്‍ ഉണ്ട്ടായ രസകരമായ സംഭവം ആണ്.പോവുന്ന വഴിക്ക് ATM നിന്ന് പണം എടുക്കാം എന്നാ ധാരണയായിരുന്നു എല്ലാവര്ക്കും കൂട്ടത്തില്‍ ഞങളുടെ ടൂര്‍ ഒര്‍ഗനിസരായ സുഹുര്ത് 'ദെ ദെ ദെ ദെ മുഷ്കോ" എന്നാ പാടു വെച്ച സിനിമ സ്റ്റൈലില്‍ കാര്‍ പമ്പില്‍ കേറ്റി നിര്‍ത്തിയപ്പോള്‍ ഒരു ദൂരയാട്രാക് പോവുന്ന ഇരയെ കിട്ടിഇയ സന്തോഷത്തോടെ പംബ് ജീവനക്കാര്‍ പെട്രോള്‍ നിരച്ചപ്പോഴും ആരും പണം കൊടുക്കുന്ന കാര്യം ചിന്തിച്ചില്ല.ഒടുവില്‍ കാശ് കൊടുക്കാന്‍ നേരം പ്രതീക്ഷിച്ചതിലും ഏറെ ആയപ്പോള്‍ ഇവര്‍ എവിടെ നില്‍ക്കട്ടെ എന്ന് പറഞ്ഞു സുഹുര്ത് എല്ലാവന്മാരേം പമ്പില്‍ പണയം വെക്കാം എന്ന്മാ തമാശയോടെ പറഞ്ഞപ്പോള്‍ പംബ് ജീവനക്കാരി അവനോട പറഞ്ഞ ഡയലോഗും ഓര്‍ത്ത് "മോനെ നീ ആ കാര്‍ അവടെ ഒതുകി ഇട്ടു പോയി കാശ് എടുത്തു കൊണ്ട് വന്നോ അല്ലെങ്കില്‍ ഇവടെ നിന്നോ അവരെ വിട്ടോ നിന്നെ വിശ്വസിക്കാന്‍ പറ്റാതെ കാശില്ലാതെ എന്ത് കണ്ടാണ്‌ നീ പെട്രോള്‍ അടിക്കാന്‍ വന്നതെന്നും"രസകരം ചാലകുടിയില്‍ നിന്നും പെട്രോള്‍ അടിക്കാം എന്നാ ധരണ ആയിരുന്നു എല്ലാവര്ക്കും എന്നാല്‍ അവന്‍ പമ്പില്‍ നിര്‍ത്തിയപ്പോള്‍ അവന്റെ കായില്‍ കാശ് കാണും എന്നാ ധാരണയും.ഒരു നിമിഷം രസകരമായ ആ ഓര്‍മയും കടന്നു പോയി.പലപ്പോഴും സുഹുര്തുക്കലോടൊപ്പം കറങ്ങിയ ആ ഓര്‍മ്മകള്‍ പറയനുല്ലതിനു മാത്രം ഉണ്ടായിരുന്നു ഇന്ന് അവരും പ്രവാസികളാണ് ഒരു പക്ഷെ നാട്ടില്‍ പെരുന്നാളിന് മാത്രമോ അല്ലെങ്കില്‍ മറ്റു സമയങ്ങളിലോ വരുന്നവര്‍.എത്ര പെട്ടെന്നാണ് എല്ലാവരും ജോലിക്കരയതും വലുതായി ഓരോ ഉധ്യോഗസ്തരായതും.ഇനി എന്നെങ്ക്ലിം അങ്ങനെ എല്ലാം കൂടുമോ ചിന്തിച്ചു പോയി.പതിവ് പോലെ റൂമില്‍ വന്നു കുളിച് അടുത്ത പെരുന്നാള്‍ എന്നാണ് എന്ന് കലണ്ടറില്‍ നോകി ദിവസം എന്നി ഞാനും.അതെ അതും എനിക്ക് ഇവടെ ആഘോഷിക്കേണ്ടി വരുമോ?ഇനിയും എത്ര പെരുന്നാള്‍ ഇങ്ങനെ ആഘോഷിക്കേണ്ടി വരും ചിന്തകള്‍ കാട് കയറുമ്പോള്‍ ദിനാറിന്റെ മണം അടിക്കുമ്പോള്‍ ചെറിയ ദുഃഖങ്ങള്‍ വലിയ സന്തോഷങ്ങള്‍ക്ക് വേണ്ടി കണ്ടില്ല എന്ന് നടിക്കണം എന്നാ സിദ്ധാന്തം മനസിലാകി ഞാനും പതിവ് ജോലിക് പോവുന്ന ദിനം നോകി ഇരിക്കുന്നു ഒരു പക്ഷെ ഒരുപാട് സന്തോഷത്തോടെ തന്നെ.അതെ പ്രവാസവും സുഖമുള്ള വേദനയാണ് ഒരു പക്ഷെ പലര്‍ക്കും ലഭിക്കാത്ത സുഖമുള്ള അനുഭവവും പലര്‍ക്കും ലഭിക്കുന്ന പ്രാരബ്തങ്ങളുടെ കുടില ഭാരവും കേവലം ദിനാരിനും ദിര്‍ഹത്തിനും റിയാളിനും ഡോളറിനും വേണ്ടി ലോകത്ത് പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും നല്ലൊരു ഇന്ത്യക്കാരനായി അഭിമാനത്തോടെ നമുക്കും മടങ്ങാം എന്നാ വിശ്വാസത്തോടെ നമ്മളും രാജ്യത്തിന്റെ അവിഭാജ്യ ഗടകം ആയി മാറുന്ന അവസ്ഥകള്‍ കണ്ടുകൊണ്ട് നമുക്കും കാണാം കലമിനോപ്പം ആ സോപ്നം അതെ 2020 ....

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

നഷ്ട്ട സ്നേഹത്തിന്റെ ഓര്മക്ക്


സ്നേഹം അത് ഒരു നിര്‍വൃതിയാണ് .മനുഷ്യന് ഏറ്റവും സന്തോഷം നല്‍കുന്ന ദൈവീകമായ ഒരു വികാരം. ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രേവര്തിയും അവന്റെ സന്തോഷത്തിനു വേണ്ടിയാണ് .എങ്കില്‍ ചില സന്തോഷം തിരിച്ചു കിട്ടില്ല എങ്കിലോ.തീര്‍ത്തും വികാരപരമായ ഒരു വിഷയമാണ് നഷ്ട സ്നേഹത്തിന്റെ ഓര്മക്ക്.
സ്നേഹ സമ്പന്നയായ ഒരു സ്ത്രീയാണ് ഇതിലെ പ്രേതിപാതം.അതെ എന്റെ സൊന്തം വെല്ലുമ.വെല്ലുമ എന്നാല്‍ വാപയുടെ ഉമ്മ .ഇന്ന് ജീവിച്ചിര്ക്കുന്നില്ല എങ്കിലും ഓര്‍മകളില്‍ ഞാന്‍ ഇന്നും ഇഷ്ടപെടുന്നു ആ സ്ത്രീ രൂപം.അവരുടെ പേര് ഐഷ എന്നായിരുന്നു.ദൈര്യവും സ്നേഹവും കഴിവും ഉള്ള ഒരു സ്ത്രീ.പ്രായം ഏതാണ്ട് 70 ആയിരുന്നു.പക്ഷെ ആരോഗ്യകരമായി തീര്‍ത്തും ഉണ്മെഷവധി.നാട്ടില്‍ ഐഷു ഉമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്.ജാതി മത ഭേദമന്യേ എല്ലാവരുടെയും ബഹുമാനം ലെഭിച്ചിരുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.തറവാടിലെ ആദ്യത്തെ ആണ്‍ കുട്ടി ആയതിനാല്‍ കൂടെ ആവാം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ജീവനായിരുന്നു.എന്നും കിട്ടിയ പടച്ചവന്റെ അനുഗ്രഹങ്ങളില്‍ ഒന്ന്.വെല്ലുമക് ആധികാരികമായി എല്ലാത്തിനും അഭിപ്രായം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാടിലെ സ്ത്രീകള്‍ എന്ത് സഹായത്തിനും അവരോട അഭിപ്രായം ചോദിച്ചിരുന്നു.പണ്ട് ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു എന്ന് വെല്ലുമ പറഞ്ഞു ഞാന്‍ കേട്ടിടുണ്ട് അത് കൊണ്ട് തന്നെ ആവാം അവര്‍ക്ക് പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹമായി നല്ല ഒരു ജീവിതം ലെഭിച്ചതും. തറവാട്ടില്‍ പാടത് പണി എടുക്കുന്ന ആശാരി പെണ്ണുങ്ങള്‍,അയല്‍പക്കത്തെ ചോതിമാര്‍ ,പറമ്പില്‍ മറ്റു പണികള്‍ നോക്കുന്ന പുലയ സമുദായത്തില്‍ പെട്ടവര്‍ അങ്ങനെ എല്ലാവരും അവരെ വിളിച്ചിരുന്നത്‌ ഐശുമ്മ എന്നാണ്.ജാതിയുടെയും മതത്തിന്റെയും വെത്യാസം ഇല്ലാത്ത ഒരു കാലത്ത് എല്ലാവരെയും ഒരേ സ്നേഹത്തോടെ വെല്ലുമ കണ്ടിരുന്നു.അതിന്റെ ഉദാഹരണമായിരുന്നു ആര് അസുഖമായി കിടന്നാലോ മരിച്ചാലോ അവരുടെ സാന്നിധ്യം.അത് പോലെ തന്നെ അവര്‍ക്കും എന്തിനും അഭിപ്രായം ചോദിച്ചിരുന്നു.പലരെയും സാമ്പത്തികമായും സഹായിച്ചിരുന്നു .ഇവിടെ പല ജാതിപെരുകളും ഉപയോഗിച്ചത് പണ്ട് കാലത്ത് അത് ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു എന്നാല്‍ ഇന്ന് പാടെ മാറി .നാട്ടില്‍ അവസാന കാലം വരെ വെല്ലുംമ എല്ലാവരെയും അങ്ങനെയാണ് വിളിച്ചിരുന്നതും.വെല്ലുംമ വസ്ത്ര ധാരണ രീതി ഏറെ വെത്യസ്തമായിരുന്നു നാടന്‍ മുസ്ലിം സ്ത്രീയുടെ മുണ്ടും കുപ്പായവും കാതില്‍ അലിക്കത്ത് കുപ്പയ കുടുക്കുകള്‍ അങ്ങനെ തുടങ്ങി ഒരു മലബാറി മുസ്ലിം സ്ത്രീയുടെ രൂപം.വെല്ലുംമാക് മുറുക്കുന്ന പതിവുണ്ടായിരുന്നു.മക്കളോടും മരുമാക്കലോടും വളരെ സൌഹര്ടപരവും സ്നേഹതോടെയുമാണ് പെരുമാറിയിരുന്നതും.പെരക്കുട്ടികളില്‍ ഏറ്റവും മൂത്തതാണ് ഞാന്‍ അത് കൊണ്ട് തന്നെ കുറച്ചു വാത്സല്യം എനിക്ക് കൂടുതല്‍ കിട്ടി .വെല്ലുമ നര്‍മതിലും മോശം അല്ലായിരുന്നു.പണ്ട് ഒരിക്കല്‍ പറവൂരില്‍ നിന്നും ബസ്സില്‍ കയറിയപ്പോള്‍ വെല്ലുംമാടെ കൂടെ ഉണ്ട്ടയിരുന്നത് മൂത്താപ ആയിരുന്നു എന്റെ ചെറുപ്പത്തില്‍ ആയിരുന്നു സംഭവം അന്ന് വെല്ലുംമാടെ കൂടെ ടൂര്‍ പോവല്‍ ഒരു രസം ആയിരുന്നു അങ്ങനെ ബസ്സ്‌ "ലേഡീസ് ഒണ്‍ലി" ആയിരുന്നു.അപ്പോള്‍ മൂതപ്പാക് കയറാന്‍ പറ്റിയില്ല ഉടന്‍ വെല്ലുംമാടെ ദയലോഗ് വന്നു കണ്ടക്ടര്‍ അയ സ്ത്രീയോട് "മോളെ അവന്‍ പാവം ആണ് ഒന്നും ചെയ്യില്ല കേറിക്കോട്ടെ എന്ന്". എനിക്ക് കുട്ടികളെ ദേഷ്യം പിടിപ്പിക്കുന്ന പോലെ വെല്ലുംമയേം ദേഷ്യം പിടിപ്പിക്കുന്ന പതിവുണ്ടായിരുന്നു.അപ്പോള്‍ വരുന്ന ഡയലോഗുകള്‍ കേള്‍ക്കാന്‍ ഞാന്‍ പലപ്പോഴും അതിനു സ്രെമിചിട്ടുന്ടെന്നത് സത്യം.ഉള്ളാടന്‍,പകല്പൂരാടന്‍,യഹൂദന്‍ എന്നീ പേരുകളില്‍ വിളിച്ച കളിയാകുമായിരുന്നു .കൊച്ചാപ ആയിരുന്നു അതിന്റെ സ്ഥിരം ഇര പുള്ളിയെ "നസ്രാണി" എന്ന് വരെ വിളിക്കുമായിരുന്നു.വെല്ലുമ്മയുടെ ഏറ്റവും വലിയ പ്രേത്യേഗത വീട്ടില്‍ ചെല്ലുന്നവരോടുള്ള ആദിത്യ മര്യാദ ആയിരുന്നു.ആര് എപ്പോള്‍ ചെന്നാലും ഭക്ഷണം കഴിപ്പിക്കാതെ വിടില്ലായിരുന്നു.ഞാന്‍ തമിള്‍ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയം വെല്ലുംമാക് തീരെ ഇഷ്ടമല്ലായിരുന്നു വന്നാല്‍ ആദ്യം തറവാട്ടില്‍ പോയി ഹാജര്‍ നല്‍കണം പിന്നെ "നിര്‍ബണ്ട ഭക്ഷണം"അത് കഴിഞ്ഞേ വേറെ പരുപാടി ഉണ്ടായിരുന്നോല്ല് .വെല്ലുംമാക് എല്ലാരും അടുത്ത വേണം എന്നാ ആഗ്രഹം ഇപ്പോഴും ഉണ്ടായിരുന്നു .അത് കൊണ്ട് തന്നെ എന്നെ വിദേശത്ത വിടാന്‍ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു.വെല്ലുംമ അതിനു പറയാറുള്ളത് 'എന്റെ കണ്ണടയുന്നത് വരെ നീ എങ്ങും പോവേണ്ട ഒന്നുമല്ലെങ്കില്‍ കണ്ടു കൊണ്ട് മരിക്കാലോ എന്നാണ് ' അത് പോലെ തന്നെ ചെറു കിട നാട് വൈദ്യം നല്ല വശം ആയിരുന്നു.കുടികള്‍ക്ക് എന്തെങ്ങിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ എന്തെങ്കിലും നാട് മരുന്ന് കൊടുക്കാന്‍ വിധഗ്ത ആയിരുന്നു.മറ്റുള്ളവരുടെ മനസ് ശെരിക്കും വായിക്കാന്‍ കഴിവുള്ള ആളായിരുന്നു.എന്നെ പോലും പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് .ഒരിക്കല്‍ ഞാന്‍ ഡിപ്ലോമ നാട്ടില്‍ പഠിക്കുമ്പോള്‍ എന്റെ ബൈക്ക് അപകടം സംഭവിച്ചു .എന്നിട്ട് കുറച്ച ദിവസം ഞാന്‍ പഞ്ഞരായി ഇരുന്നു അപ്പോള്‍ എനിക്ക് തറവാട്ടില്‍ പോവാന്‍ പറ്റിയില്ല.വെല്ലുംമ അറിഞ്ഞുമില്ല പക്ഷെ എന്തോ പന്തികേട് തോന്നി എന്നെ വീട്ടില്‍ വന്നു കണ്ടു സത്യത്തില്‍ വെല്ലുംമയെ അറിയിക്കേണ്ട എന്നായിരുന്നു കരുതിയത് പക്ഷെ അവര്‍ അറിഞ്ഞതും ദീര്‍ഗമായ ഒരു സെന്റിമെന്റല്‍ dialog വന്നു "എന്റെ മകന് എന്തോ പറ്റി എന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു".ചെറുപ്പത്തില്‍ കുരുത്തക്കേട് ഉണ്ടായത് കൊണ്ടോ ക്രിക്കറ്റ്‌ ഭ്രാന്ത് തലക്ക് പിടിച്ചത് കൊണ്ടോ പരിക്ക് സ്ഥിരം ആയിരുന്നു അതിന്റെ പേരില്‍ ഒരുപാട് ചീതയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.കൈക് അപകടം പറ്റിയപ്പോള്‍ ഉള്ള ദയലോഗ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു "ഓടി വീണു കിരാത മൂര്തീടെ കൈ പോലെ " ആയില്ലേ എന്ന്.നാടിലെ ഒരു പഴയ നമ്പൂതിരി ആയിരുന്നു കിരാത മൂര്‍ത്തി അയാളുടെ കൈക് ഒരു വളവുണ്ടായിരുന്നു.വെല്ലുംമനെ സോപിടല്‍ എന്റെ ഒരു പതിവ് പരുപാടി ആയിരുന്നു.വീട്ടില്‍ താമസിക്കാന്‍ ഞാന്‍ കൊണ്ട് വരും എന്നിട്ട് വെല്ലുംമാടെ അടുത്ത കിടക്കും വെല്ലുംമ കഥകള്‍ പറഞ്ഞു തലയില്‍ മസ്സാജ് ചെയ്തു തരുന്ന ആ സുഗതോടെ ഉള്ള ഉറക്കം ഇന്നും ഓര്‍മകളില്‍ മായാതെ.അത് കൊണ്ട് തന്നെ അമ്മായി മാരുടെ മക്കളോ മറ്റും വന്നാല്‍ ഞാന്‍ എന്റെ ഏകാതിപത്യം കാണിച്ചിരുന്നു വെല്ലുംമാടെ അടുത്ത കിടക്കാന്‍ അവരോട മത്സരിച്ചിരുന്നു പലപ്പോഴും .ജീവിതത്തില്‍ മരണത്തെ പോലും പലപ്പോഴും ദൈര്യതോടെ നേരിടാനും പല സാഹചര്യങ്ങളെ അധി ജീവിക്കാനും മറ്റുള്ളവര്‍ക്ക് കഴിവ് നല്‍കിയ ആ വിളക് 2007 ജൂലൈ മാസം അണഞ്ഞു .ഒരു പക്ഷെ ഇത് എഴുതുമ്പോഴും എന്റെ കണ്ണുകളില്‍ നിന്ന് വരുന്ന തുള്ളികള്‍ക്ക് മരിക്കാത്ത ചില ഓര്‍മ്മകള്‍ പറയാന്‍ ഇനിയും ഉണ്ടാവും.വെല്ലുമ്മയുടെ ആഗ്രഹം പോലെ തന്നെ എന്റെ പഠിത്തം കഴിഞ്ഞ നാട്ടില്‍ വന്നു
2 മാസം കഴിഞ്ഞു ആണ് വെല്ലുംമ ഒരു ദിവസം ഹൈ പ്രഷര്‍ മൂലം കുഴന്ജ് വീണത്.ഞാന്‍ ആയിരുന്നു അമൃത ആശിപതൃയില്‍ അടക്കം ബൈ സ്ടന്ടെര്‍ ആയി ഉണ്ടായിരുന്നത്.ഒരാഴച്ചയോളം അബോധാവസ്ഥയില്‍ ഡോക്റെര്മാര്‍ കയറി കാണാന്‍ പറയുമ്പോഴും ഒരിക്കല്‍ കൂടെ മോനെ എന്നാ വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു കൊണ്ട് തെല്ലു ദൂരെ നിന്ന് കാണുമായിരുന്നു.ഒരു പക്ഷെ ഇന്നും ഉണ്ടായിരുന്നു എങ്കില്‍ ഇനിയുള്ള തലമുറക് കൂടെ ഒരുപാട് പഠിക്കാന്‍ ഉള്ള ഒരു ജീവിതം ആവുമായിരുന്നു അത്.ആര്‍ക്കും എളുപ്പം വിശ്വസിക്കാനാവാതെ അല്ലാഹുവിന്റെ ആ വിധിക് അങ്ങനെ അവരും കീഴടങ്ങി."ഓരോ മനുഷ്യ ശരീരവും മരണത്തെ രുചിക്കും" എന്നാ ഖുറാന്‍ വാക്യം ഓര്‍ത്തു ഞങ്ങള്‍ അശോസിക്കുമ്പോഴും ഇനി എന്ന് കാണും ആ സ്നേഹ തീരത്തെ എന്നലോജിച് കണ്ണ് നനകരുമുന്ദ്.ഒരിക്കല്‍ കൂടെ കാണണോ അല്ലെങ്കില്‍ നാളെ ഒരു നാള്‍ എല്ലാവരെയും സോര്ഗത്തില്‍ ഒരുമിച്ചു കൂട്ടനെ നാഥ എന്നാ പ്രാര്‍ഥനയോടെ ഞാന്‍ എന്റെ വരികളില്‍ ഈ സ്നേഹം ലയിപ്പിക്കുന്നു.അതെ സ്നേഹസംപന്നയായിരുന്നു ആ സ്ത്രീ.ലോകത്ത് എനിക്ക് ലഭിച്ച അനുഗ്രഹങ്ങലായ എന്റെ മാതാ പിതാകളെ പോലെ എനിക്ക് പ്രിയപ്പെട്ട എന്റെ സൊന്തം വെല്ലുംമ....ഓര്‍മകളില്‍ ഇനിയും ...ഇന്ഷ അല്ല്

2010, ജൂലൈ 13, ചൊവ്വാഴ്ച

ആത്മാവിന്റെ കളി അഥവാ soul's game


ഇതിലെ കഥയും കഥാപാത്രങ്ങളും താല്‍ക്കാലികം എന്ന് ഞാന്‍ കരുതിക്കുന്നത് പോലെ നിങ്ങള്ക്ക് കരുതെനെ അല്ലെങ്ങില്‍ ഇത് വായിക്കുന്ന ഇതിലെ കഥാപാത്രങ്ങള്‍ എനിക്ക് പണി തരും .അത് ശ്രെടിക്കുമല്ലോ
കഥ തുടങ്ങുകയാണ് .എന്റെ കുടിക്കാലത്ത് നടന്ന ഒരു സംഭവത്തെ ആസ്പതമാകിയാണ് ഞാന്‍ ഇത് ഇവിടെ കുറിക്കുന്നത് .ഞാന്‍ 8 ക്ലാസ്സില്‍ പഠിക്കുന്ന കാലം എനിക്ക് എന്റെ ഒരു സുഹുര്ത് ഒരു വിദേശ പുസ്തകം തന്നു എന്നേക്കാള്‍ ഏറെ മുതിര്ന്നതായിരുന്നു എന്റെ സുഹുര്ത് .ആ വിദേശ നോവലിന്റെ പേര് 'ആത്മാവിന്റെ കളി ' എന്നായിരുന്നു .ഇന്നത്തെ "ഒജ്ജോ ബോര്‍ഡ്‌ ".വായിച്ചതെല്ലാം പരീക്ഷിച്ചു നോക്കാന്‍ സ്രെമിക്കുന്ന സോഭവം ഉള്ള ഒരു സുഹുര്തായിരുന്നു എനിക്ക് ഉണ്ടായിരുന്നത് ഒപ്പം ഞാനും .അങ്ങനെ അന്നത്തെ ഞങ്ങളുടെ പരീക്ഷണം ആ പുസ്തകത്തെ ചുറ്റിപ്പറ്റിയായിരുന്നു .മരിച്ച ആത്മാക്കളെ വിളിച്ചു വിശേഷങ്ങള്‍ പറയലായിരുന്നു അതിന്റെ ഉള്ളടക്കം .ഒട്ടും വിശ്വസിക്കാനാവാത്ത കേട്ട് കഥ അങ്ങനെ ഞങ്ങളുടെ തര്‍ക്കം അത് പരീക്ഷിക്കാന്‍ ഹെധുവായി ."ഒജ്ജോ ബോര്‍ഡ്‌ " നിര്മിക്ക്ലായിരുന്നു അടുത്ത ഗട്ട്ടം .അതിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ a-z അക്ഷരങ്ങളും 0-9 അക്കങ്ങളും രേഗപ്പെടുത്തി അതിനു പുറത്ത് "yes" or 'no" എന്ന് എഴുതണം വിളിക്കുന്ന ആത്മ്മാവ് വന്നു നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയും എന്നുമായിരുന്നു അതില്‍ ഉണ്ടായിരുന്നത് .എന്തായാലും പരീക്ഷിക്കുക തന്നെ അങ്ങനെ ഞങ്ങള്‍ ആരുമറിയാതെ നിര്‍മ്മാണം തുടങ്ങി .എല്ലാം കഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം .അതിലെ നിബന്ടനയായിരുന്നു പ്രദാന വെല്ലു വിളി .പെന്ന്കുട്ടി വിളിച്ചാല്‍ മാത്രമേ അത് വരൂ അത്രെ .ഹോ ഈ ആത്മാകളുടെ ഒരു കാര്യം അവിടേം സ്ത്രീകള്ക് മുന്ഗണന കുടിങ്ങിയല്ലോ കുമാരേട്ട എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ബല്ബുഗല്‍ മാറി മാറി കത്തി എന്നിട്ടും തലയിലെ സൂര്യന്‍ മാത്രം ഇരുട്ടില്‍ .അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത് .അവന്റെ വീട്ടില്‍ ജോലിക് ഒരു ചേച്ചി ഉണ്ട് .ആ ചേച്ചിയോട് ഒന്ന് പറഞ്ഞാലോ .ആ സ്ത്രീയുടെ ഭര്‍ത്താവും അവിടെയുണ്ട് അയാളാണ് അവിടത്തെ പുരംപനികള്‍ ചെയ്യുന്നത് .2 പേരും വലിയ സ്നേഹത്തിലെ ഇപ്പോഴും കീരിയും പാമ്പും പോലെ .ചേച്ചിക് ഒരു കുഴപ്പമുണ്ട് വെളിവ് തീരെ കുറവാണ് അക്ഷര വിധ്യബ്യാസം അത് തീരെ ഇല്ല .അത് കൊണ്ട് ചേട്ടനെ ചൊറിയല്‍ ആണ് പ്രദാന പണി .ഇടക് ചേട്ടന്‍ സ്നേഹിക്കരുന്ദ് വട്ടം പൊക്കി എടുത്ത് ജാക്കി ജാന്‍ സ്റ്റൈലില്‍ ഒരു ഓടി .കുറെ നേരം മോങ്ങിക്കഴിയുമ്പോള്‍ ചേട്ടന്‍ അടുത്ത സ്റെപ് ഇടും അപ്പോള്‍ ചേച്ചി ഓക്കേ ആവും .ഇതൊക്കെ ആലോചിച് ഞാന്‍ അവനോട പറഞ്ഞു വേണ്ടട ചിലപ്പോ ആത്മാകള്‍ ഈ ലോഗം വിട്ടു പമ്പ കടക്കും .പക്ഷെ അവന്‍ പറഞ്ഞു അത് വേണ്ട നമുക്ക് ആ ചേച്ചിയോട് പറയാം .പരീക്ഷണമല്ലേ .അങ്ങനെ തീരുമാനത്തിലെത്തി .പക്ഷെ അപ്പോഴും ഒരു കുഴപ്പം വിളിക്കുന്നത്‌ കന്യകയായ സ്ത്രീ ആകണം അത്രെ .വീണ്ടും പണി പാളില്ലോ കുമാരേട്ട .കന്യകയോ എന്താ കഥ .അതെന്ടാണ് ആദ്യം ആ പെണ്നുംപുള്ള ചോദിക്കും അതിനുള്ള വിവരമേ അവര്‍ക്കൊല്ല് .ഞാന്‍ പറഞ്ഞു നമുക്ക് അതോഴിവക്കം .പക്ഷെ അവനു അത് പരീക്ഷിക്കണം .എന്നാ ശെരി നിന്റെ റിസ്കില്‍ നീ എന്താണ് വെച്ച ചെയ്തോ ഞാന്‍ കാണി മാത്രം ആവാം .അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി .നീ തന്നെ അവരോട ചോദിക്കണം ഞാന്‍ ഇല്ല .അവന്‍ ഓക്കേ പറഞ്ഞു അങ്ങനെ ഞങ്ങള്‍ അവരോട ചോദിയ്ക്കാന്‍ പോയ സമയം എന്നെ കണ്ടപ്പോ കന്നസേ എന്തോ പണി ഒപ്പിക്കെനല്ലോ എന്ന് ചോദിച്ചു .അതെ എന്നെ കന്നാസ് എന്നും അവനെ കടലാസ് എന്നുമാണ് അവര്‍ വിളിച്ചിരുന്നത്‌ .അവന്‍ പറഞ്ഞു ചേച്ചി ഇങ്ങനെ ഒരു സംഭവം ഉണ്ട് ഒന്ന് നോക്കണം എന്ന് .ആത്മാവിനെ പറ്റിക്കാന്‍ തന്നെ തീരുമാനിച്ചു കന്യകയല്ലാത്ത സ്ത്രീയെ കൊണ്ട് .ഇതു ആത്മാവിനെയാണ് വിളിക്കേണ്ടത് എന്നായി അടുത്ത ചിന്ത .ആ ഊഴം ചേച്ചിക് വിട്ടു .അവര്‍ പറഞ്ഞു നമുക്ക് അടുത്ത വീടിലെ ചത്ത്‌ പോയ നായരുടെ ആത്മാവിനെ വിളിച്ചാലോ .അയ്യോ അത് വേണ്ട ആ തടിയന്‍ നായര്‍ മരിച്ചപ്പോള്‍ ചേച്ചി അവിടെ നിന്ന് ഒന്ന് കോമഡി പോട്ടിച്ചതല്ലേ വന്ന ആത്മാവ് ചേച്ചിയെ വിട് പോയില്ലെങ്ങിലോ .ചേച്ചി പറഞ്ഞ കോമഡി ഇതായിരുന്നു ഹോ എത്ര മാത്രം നെയ്യ ഉണ്ടാവും അയാളെ കത്തിക്കുമ്പോള്‍ .ഒരു പാക്കറ്റ് ബ്രെഡ്‌ ഉണ്ടായിരുന്നെങ്ങില്‍ .അങ്ങനെ ചിന്തിക്കുന്ന പാവം ആയിരുന്നു ചേച്ചി .അങ്ങനെ ആത്മാവിന്റെ കളി തടങ്ങാന്‍ തീരുമാനിച്ചു..നല്ല പേടിയോടെ ഞാന്‍ അവനെ നോകി ഭയം മനസിലോലുപ്പിച്ചു അവന്‍ എന്നെയും. ആത്മാവല്ല അവന്റെ അപ്പന്‍ വന്നാലും വിടില്ലെന്ന് പറഞ്ഞു ചേച്ചിയും .പിള്ളേരുടെ ഓരോ വട് എന്ന് ചിന്തിച് അവന്റെ ഉമ്മയും .അങ്ങനെ കണ്ണടച്ചിരുന്നു പെട്ടെന്ന് ഒരു അലര്‍ച്ച കേട്ട് ഇതിലെ ഒടെണ്ടേ എന്നാണ് ഞാന്‍ ആദ്യം തീരുമാനിച്ചത് .ഒള്ള നല്ല ആത്മാവ് പോയി എന്നാ മട്ടില്‍ ചേച്ചിയും .ജീവിതത്തില്‍ ആത്മാവിനെ കാണില്ലെന്ന പോലെ കൂടുകാരനും ."എടാ ഹമുക്കെ നിനക്കെന്താട അവിടെ പണി ' അത് ആത്മാവല്ലയിരുന്നു അവന്റെ വാപയയിരുന്നു .വളരെ പരുക്കന്‍ സോബവക്കരനായിരുന്നു അദേഹം .ആരെയും ഇതു സാഹജര്യതിലും ചീത്ത പറയാന്‍ മടിയില്ലാത്ത മനുഷ്യന്‍ .ചെചിയോടുള്ള ചോദ്യം ഇതായിരുന്നു "എടി ചോവ്വില്ലതവളെ നിനക്ക് അടുക്കളേല്‍ പനിയോന്നുമില്ലെടി " എന്നും "എടാ ഹമുക്കെ ' ഈ തവണ എങ്കിലും നീ എക്ഷാമ് എഴുതുമോ എന്ന് അവനോടും ചോദിച്ചും .അവന്‍ പ്രീ ഡിഗ്രി പഠിക്കുന്ന സമയമായിരുന്നു .എക്സാം ടൈമില്‍ 'ഓ താല്പര്യമില്ല " എന്നാ അസുഗം വരാറുണ്ടായിരുന്നു .പ്രായത്തില്‍ ചെറുതായത് കൊണ്ടോ പറഞ്ഞിട്ട് കാര്യമില്ല എന്നത് കൊണ്ടോ അദ്ദേഹം എന്നെ ഒന്നും പറഞ്ഞില്ല .അങ്ങനെ ഞങളുടെ ആ കളി ആരംഭിക്കുന്നതിനു മുന്‍പേ അവസാനിച്ചു .പിന്നീട് എന്റെ സുഹുര്ത് മംമൂടിയുടെ "അപരിചിതന്‍ ' എന്നാ സിനിമ ഇറങ്ങിയപ്പോള്‍ 'ഒജ്ജോ ബോര്‍ഡിന്‍റെ ' കാര്യം പറഞ്ഞു .ഞങള്‍ പരസ്പരം ചിരിച്ചു .ഇന്ന് അവന്‍ ഗള്‍ഫില്‍ ഫാമിലി ആയി താമസിക്കുയാണ് .ചെറുപ്പത്തിലെ തമാശകള്‍ ഓര്‍ത്തു പങ്ക് വെക്കുവാന്‍ ഈ ബ്ലോഗില്‍ നിങ്ങള്‍ക്കായി എന്റെ ഒരു അനുഭവം കൂടി ...

2010, ജൂലൈ 11, ഞായറാഴ്‌ച

ചിന്ത



ചിന്ത എന്നത് ഒരു ടോപ്പിക്ക് ആയി എടുകുമ്പോഴും ഞാന്‍ ചിന്തിച്ചു ഇത് വേണോ അതെ അതായിരുന്നു എന്റെ ആദ്യ ചിന്ത.ചിന്തക് പ്രായം ഉണ്ടോ എന്ന് കരുതുമ്പോഴും ഞാന്‍ ചിന്തിച്ചു ഇതെല്ലം എന്തിനു.ഒരു പക്ഷെ ഇങ്ങനെ ചിന്തിച്ചാല്‍ ആരെങ്ങിലും വട്ടാണെന്ന് വിളിക്കുമോ.അങ്ങനെ എല്ലാം ചിന്തിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ ജീവിതത്തിലെ വിവിത ചിന്തകളെ കുറിച്ച് ഞാന്‍ ഒന്ന് ചിന്തികുകയനിവിടെ..ഒപ്പം നിങ്ങളെ കുറിച്ചും
ആദ്യമായി ഞാന്‍ ചിന്തിച്ചത് ആകാശത്തെ കുറിച്ച ആയിരുന്നു .പിന്നെ ചിന്തിച്ചു അപ്പുറം എന്തെന് കാണാന്‍ കഴിയാതെ വെറുതെ എന്തിനു.ശേഷം ഞാന്‍ ചിന്തിച്ചത് പെയ്യാന്‍ കൊതിച്ച മഴയെ കുറിച്ചായിരുന്നു.പിന്നെ എന്റെ കളിക്കൊട്ടുകരെ കുറിച്ച് ഞാന്‍ ചിന്തിച്ചു ജീവിതത്തെ കുറിച്ച ഞാന്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ എന്റെ ചിന്തകള്‍ക്ക് പരയംയെന്നു തോന്നി.എന്റെ ചിന്ത വന്നെത്തിയത് ദൈവതിലെക്കയിരുന്നു.ആനന്ദമില്ലാത്ത ആ ചിന്ത എന്റെ ജീവിടതിലെ വിവ്ത അവസ്തകലെകുരിച്ചും മനുഷ്യന്റെ ഉടെശങ്ങളെ കുറിച്ചും ചിന്തിക്കാന്‍ എന്നിലെകെതിയ ആ രീതിയെ കുറിച്ചും ഞാന്‍ ചിന്തിച്ചു.മനുഷ്യ ശരീരത്തെ കുറിച്ചും അതിന്റെ അവസ്ഥകളെ കുറിച്ചും ഞാന്‍ ചിന്തിച്ചപ്പോള്‍ എന്റെ ചിന്തകള്‍ക്ക് അവസാനം ഇല്ലത്തു പോലെ എനിക്ക് തോന്നി എന്നിട്ടും ഞാന്‍ ചിന്തിച്ചു ഇനി എന്ത്.പഠിക്കുന്ന സമയത്ത് ച്ന്തിക്കാന്‍ സമയം ഇല്ലഞ്ഞിട്ടാണോ അതോ കൂട്ടുകാരുമൊത് അടിച്ചു പൊളിച്ചു നടന്നപ്പോഴാണോ എനിക്ക് എന്റെ ചിന്തയെ നഷ്ടമായത്.അതിനെ കുറിച്ചും ഞാന്‍ ചിന്തിച്ചു.എന്റെ മാതാപിതാക്കളെ കുറിച്ചും സൌഹൃദങ്ങളെ കുറിച്ചും എന്നെ കുറിച്ചും ഞാന്‍ ചിന്തിച്ചു.ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചു.ജീവിതത്തിലെ വിവധ ഗട്ടങ്ങളെ കുറിച്ച് ചിന്തിച്ചു.അവസാനം എത്തിയത് പെടിപികുന്ന ഓര്‍മകളായ മരണത്തെ കുറിച്ചായിരുന്നു.ആ ചിന്തകള്‍ എന്നിലെ മനുഷ്യതം ഉണര്‍ത്തുന്ന രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപിച്ചു.ആ ചിന്തയുമായി ഞാന്‍ തുടങ്ങിയ ആ യടര്യിലെനിക് ഒരുപാട് സൌഹൃദങ്ങള്‍ കിട്ടി..ജീവിതത്തിലെ അമൂല്യമായ പല നിധികലെക്കള്‍ എനിക്കവ വിലപ്പെട്ടവായി ആ യാത്രയില്‍ ഇന്നും ഞാന്‍ എന്റെ ചിന്തയെ കൂടെ കൂട്ടുന്നു...അതെ അവള്‍ ചിന്തയ്യാണ് പെണ്ണല്ല കേട്ടൂ..വെറും ചിന്ത..


മഴ എന്നത് കേവലം മനുഷ്യനുമാട്രമുല്ലത് എന്നാ ചിന്ത വിട്ടു അതെന്റെ അനുഗ്രഹീതമായ ബന്ഗിയെക്കോടെ ഞാന്‍ ഇവിടെ വിവരികട്ടെ.
മഴയെന്നു കേള്‍ക്കുമ്പോ നിങ്ങളുടെ മനസ്സില്‍ എന്താണ് ആദ്യം വരുന്നത് എന്നെനികരിഞ്ഞു കൂടാ.എന്റെ ഓര്‍മയിലെ മഴയില്‍ ഞാന്‍ നനയാത ദിവസങ്ങള്‍ ഇല്ല ഇന്നും ഞാനത് തുടരാന്‍ ഇഷ്ടപെടുന്നു.പ്രകൃതി കനിഞ്ഞു നല്‍കിയ ഈ അനുഗ്രഹത്തിന്റെ ഓരോ തുള്ളിയും എന്നിലൂടെ ഭൂമിയെ നനയിപികുന്ന അവസ്ഥ ഇന്നുമെന്‍ മനസിനെ തനുപികുന്നു.നനഞു നടക്കാതെ വസ്ത്രങ്ങള്‍ മാറി മാറി നനക്കാതെ നടക്കെടാ മകനെ എന്ന് പറയുന്ന ഉമ്മയും.ഒരു കള്ളാ ചിരിയോടെ ശെരി എന്ന് പറയുന്ന ഞാനും.ഇന്നും ആ മഴക്കാലത്തിന്റെ സൌന്ദര്യം നുകരാന്‍ ആ മരുഭൂമിയില്‍ നിന്നും എനിക്ക് വരാന്‍ അനുമതി നല്‍കിയ ദൈവത്തിനു
സ്തുതി.ചെറുപ്പത്തില്‍ മഴ പെയ്യുമ്പോള്‍ കാടു നിറച്ച ബലൂണുകളും ചങ്ങടവുമായി പോകുന്ന കൂട്ടുകാരും നീന്താന്‍ അറിയാതെ കൂടെ പോയ ഞാനും ഇന്നും എന്റെ ഒര്മാകില്‍ നിറയുന്നു.മീന്‍ പിടിക്കാന്‍ പറ്റിയ കുളങ്ങളും നനയുന്ന ഓര്‍മകളുമായി ഇന്നും എന്റെ മനസ് അലയുന്നു.
കുട എടുത്താലും മനപൂര്‍വം മറന്നു എവിടെ എങ്കിലും വച്ച് മഴ നനഞു വരുന്ന എന്നെ നോകി വാപ വഴക്ക് പറയുമ്പോഴും ഒരു മഴ കൂടി നനഞ്ഞല്ലോ എന്ന് മനസ്സില്‍ കരുതുന്ന ഞാനും.ഗള്‍ഫില്‍ ഒരിക്കലൊരു മഴ കണ്ടു ചൂടന്‍ മരുഭൂമിയെ ആസിഡ് അകിടില്‍ മുക്കിയെടുത്ത ആ മഴയും എന്റെ ഓര്‍മകളില്‍ ഇന്നും.പാടങ്ങളും വരമ്പുകളും പിന്നെ കീറിയ വാഴ ഇലകളുമുള്ള അന്നത്തെ എന്റെ ഗ്രാമത്തിന്‍ ഭംഗി ഞാന്‍ ആ മറു മഴയില്‍ ഓര്‍ത്തുപോയി.കടലാസ് വഞ്ചി ഉണ്ടാകി കളി കൂടുകരോടൊപ്പം കളിച്ച ആ മഴക്കാലവും എന്റെ ഓര്‍മകളില്‍ തിങ്ങി നിറയുന്നു.
ഒരു യവ്വനത്തില്‍ തണലില്‍ ഞാന്‍ നടന്ന എന്റെ ഈ മഴയെ എനിക്ക് എന്റെ വാര്ടഗ്യതിലും ലെഭിക്ക്കുമോ!..എക്കന്തമായി ഉറങ്ങുമ്പോള്‍ ആ മഴയുടെ ശബ്ദം എന്നിലുണ്ടാകിയ അനുഭൂതി ഇനിയും ബാകി.കാറിലോ ബ്യ്കിലോ കറങ്ങുമ്പോഴും ആ മഴയുടെ നനുത്ത ശബ്ദമോ ആ കൂര്‍ത്ത തുള്ളികാലോ എന്റെ മുഗതോന്നു വീനിരുന്നെങ്ങില്‍ എന്നും ഞാന്‍ ആ വിമാനത്തില്‍ ഇരുന്നു ചിന്തിച്ചു.കാര്‍ മേഗങ്ങകുടെ ഇടയിലൂടെ പരന്നപോഴും ഞാന്‍ എത്തിയിട്ടേ നീ നിലത്തു തുള്ളിയായി പതിക്കാവൂ എന്ന് ഞാന്‍ നിന്നോട് പരന്നതും നീ മറന്നോ എന്റെ മഴയെ.എല്ലാത്തിനും ഉപരി ഞാന്‍ എത്തിയപ്പോള്‍ എവിടെ മഴക്കാലം ഓര്‍മയുടെ നിറവില്‍ വീണ്ടുമൊരു മഴക്കാലം കൂടെ പ്രതീക്ഷിച്ചു ഞാന്‍ വരുമ്പോ നീ എന്നെ വരവെല്‍ക്കുമോ എന്റെ മഴയെ..മാറി എന്നെ പറ്റിച്ച നിന്നെ ഇനി ഞാന്‍ എന്ന് കാണും എന്റെ മഴയെ.

മഴ

മഴ
മനുഷ്യന് ഭൂമിയില്‍ ലഭിക്കുന്ന അമൂല്യമായ ഒരു അനുഗ്രഹമാണ് വെള്ളം.അതിന്റെ ഉറവിടമാണല്ലോ മഴ .ഈ സൃഷ്ടാവിന്റെ അനുഗ്രഹം ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ.ഞാന്‍ ആദ്യമായി എന്റെ ബ്ലോഗിലേക്ക് വരുന്നു മഴയുമായി.
ഷിഹാസ്