2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ജീവിക്കാന്‍ പൊരുതുന്ന ഗദ്ധാമകള്‍ ...



"ഗദ്ധാമകള്‍ " എന്നാ വാക് ഒരുപക്ഷെ എല്ലാവര്ക്കും 
പരിചയം  ആയിക്കൊള്ളണം എന്നില്ല. ഞാന്‍ 
കുവൈത്തില്‍ വന്നിട്ട് എനിക്ക് ഈ അടുത്ത കാലത്ത് മാത്രമാണ് ഇങ്ങനെ ഒരു വാക്കും അവരുടെ ജീവിതവും എന്ത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒരുപക്ഷെ കൂടുതല്‍ സുപരിചിതം ആയേക്കാവുന്ന ഒരു പേര്..കുവൈത്തില്‍ മാത്രമല്ല പല ഗള്‍ഫ് നാടുകളിലും കണ്ടു വരുന്ന അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു  "വരേണ്യ" വിഭാഗം ...ഗദ്ധാമകള്‍ അഥവാ ഭ്രിത്യര്‍  ,വേലക്കാര്‍ എന്ന് നമ്മുടെ നാടുകളില്‍ അറിയപെടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്..ഓരോ അറബി വീടുകളിലും ആളുകലീകള്‍ കൂടുതല്‍ ഗദ്ധാമകള്‍ ഉണ്ട്..ഗദ്ധാമകള്‍ എണ്ണം ആണ് അവരുടെ അട്യതം  എടുത്തു കാട്ടുന്നത്..ഇന്ത്യ,ഇന്തോനേഷ്യ,ഫിലിപീന്‍സ്,ശ്രിലങ്ക,മലേഷ്യ എന്നെ നാടുകളില്‍ നിന്നും ആണ് കൂടുതലും ആളുകള്‍ ഈ തൊഴിലില്‍ വരുന്നത്...ജീവിക്കാന്‍ ഒരു ഗതിയും ഇല്ലാതെ ബുദ്ധിമുട്ടുന്ന അല്ലെങ്ങില്‍ ജീവിതത്തിന്റെ രണ്ട അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഇവര്‍ക്ക് ഒരിക്കലും ഒരു പരിഗണനയും എങ്ങും ലഭിക്കുന്നില്ല..മാത്രമല്ല പലപ്പോഴും ക്രുരമായ പീടനഗല്‍ ഇവര്‍ക്ക് എട്ടു വങ്ങേണ്ടി വരുന്നുമുണ്ട്..
                               പരസഹായം കൂടാതെ   ജീവിക്കാന്‍  ഇറങ്ങിയ ഇവര്‍ക്ക് പലപ്പോഴും വന്‍ ചതികുഴികളെ നേരിടേണ്ടി വരാരും ഉണ്ട്...അറബി വീടുകളില്‍ തള്ളയെയും പുള്ളയും നോക്കാന്‍ മാത്രം അല്ല ഇവര്‍ കുഴിയിലേക് കാലും നീടി ഇരിക്കുന്നവരെ പോലും നോക്കുന്നവര്‍ ഇവരാണ്..തീര്‍ച്ചയായും അങ്ങനെ ഒരു പദ പ്രയോഗം നടത്തിയതിനു പുറകിലും ഒരു ചേതോ വികാരം ഉണ്ട്..എന്റെ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുന്ന ഒരു ഗദ്ധാമ അവരുടെ ജീവിതത്തില്‍ അവരുടെ ജോലിയുടെ പങ്ക് എന്നത് വിശദീകരിച്ചു..മലയാളി ആയ കൊല്ലം സ്വദേശി ആയ ഒരു മധ്യ വയസ്കയായ സ്ത്രീ. ഏഴു വര്ഷം മുന്‍പാണ് മനലാരന്യതിന്റെ ചൂടറിയാന്‍ അവര്‍ ഇറങ്ങിയത്...വളരുന്ന രണ്ട പെണ്‍കുട്ടികളുടെ മുഖമാണ് അവരെ ഇതിനായി നിര്‍ബന്ധിച്ചത്  ..ഭര്‍ത്താവ് മരണപ്പെട്ടു ജീവിതം പാതി വഴിയില്‍ എങ്ങോട് എന്നില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് മുന്‍പില്‍ തുറന്ന ഒരു മാര്‍ഗം ആയിരുന്നു ഈ തൊഴില്‍ .സോന്തമായി ഉള്ള അഞ്ചു സെന്റ്‌ പുരയിടവും പറക്കമുറ്റാത്ത രണ്ട പെണ്മക്കളും എന്നാ സമ്പാദ്യം വെച്ച് അവര്‍ തുടങ്ങിയ യാത്രക് ഇന്നും അന്ത്യം   ഇല്ല.സര്‍വശക്തനായ പടച്ച തമ്പുരാന്റെ അനുഗ്രഹം കൊണ്ട് രണ്ട പെണ്മക്കളെയും കെട്ടിച്ചയച്ചു.അവരുടെ സഹോദരി ആണ് ഈ ജോലിക് ഒരു അറബി വീട്ടില്‍ കൊണ്ട് വന്നത്. മാസാമാസം കിട്ടുന്ന 70 ദിനാര്‍ ആണ് ഇവരുടെ ശമ്പളം..വര്‍ഷത്തില്‍ നല്ല മനുഷ്യരായ അറബികള്‍ ആണ് എങ്കില്‍ ഇവരുടെ സിവില്‍ ഐടിയും ഇഖ്‌അമയും പുതുക്കി നല്‍കുന്നു അല്ലാത്ത അവസ്ഥയില്‍ 200 ദിനാര്‍ കൊടുത്ത് ഇവര്‍ തന്നെ പുതുക്കണം..എങ്കിലും കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് അവര്‍ക്ക് അവരുടെ മക്കളെ നല്ല നിലയി;ല വിവാഹം കഴിച്ച അയക്കാന്‍ കഴിഞ്ഞു..നമ്മുടെ നാടിലെ സ്രീധാന സംബ്രധായവും മറ്റും മാത്രമല്ല മക്കളുടെ പ്രസവത്തിനും ഇവര്‍ തന്നെ കാശ് കൊടുത്തു സംരക്ഷിക്കണം എന്നതാണ് അവസ്ഥ..കുട്ടിയുടെ വള അരഞ്ഞാണം മാല തുടങ്ങി പതിവ് കേരള "പ്രസവാനന്തര" ചിലവുകളും ഇവരാണ് വഹിക്കുന്നത്.ഒരുപക്ഷെ ഇത്തരം ഒറ്റപെടുന്ന സ്ത്രീകളുടെ അവസ്ഥക്ക് നമ്മുടെ സമൂഹത്തിനു നല്ലു പങ്കുണ്ട് മുകളില്‍ പറഞ്ഞ പല സംബ്രധായവും അതിനുടാഹരനവുമാണ് ..കിട്ടുന്ന ശമ്പളത്തിന് പുറമേ കിട്ടിയ കടബാധ്യത ഒന്നും അപ്പോള്‍ ആലോചിക്കുന്നില്ല..ഒരുമ്മയുടെ കര്‍മം എന്നാ പോലെ അവരുടെ മക്കളുടെ സംരക്ഷനവകാശം സോയം ഏറ്റെടുത്തു പൊരുതുന്ന ഒരു സ്ത്രീ...നമ്മുടെ രാജ്യത്തിന്റെ ആളോഹരി വരുമാനത്തില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല എങ്കിലും ഇവരുടെ വരുമാനത്തെ പറ്റിയോ അവരുടെ കുറവുകളെ പറ്റിയോ ആരും ഉത്കണ്ടാരല്ല..അവരും എങ്ങനെയോ ജീവിക്കുന്നു .ഇവര്‍ ഞങ്ങളോട കഥ പറയുമ്പോള്‍ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ഇളയ മകളുടെ കുട്ടിക്ക് ഒരു വയസായി ഇത് വരെ ഉള്ള ചിലവെല്ലാം നിര്‍വഹിച്ചു എന്നിട്ടും ആ കുട്ടിയുടെ മുഖം ഇതുവരെ കണ്ടിട്ടില്ല..ഇപ്പോള്‍ കട ബാധ്യത  തീര്‍ക്കാന്‍ ആയി ജീവിക്കുന്നു ജോലി ചെയ്യുന്നു..എന്നാല്‍ അവര്‍ക്കും അഭിമാന ബോധത്തോടെ സ്ത്രീ എന്നാ നിലയില്‍ തന്നെ പറയാന്‍ ഉള്ളത് ഒരു നല്ല ജീവിതത്തിന്റെ കഥ തന്നെയാണ് എന്നിട്ടും ഉള്ള പരിഭവം വിവാഹം കഴിഞ്ഞിട്ടും അവര്‍ക്ക് മക്കളെയോ പേര കുട്ടികലെയോ കാണാന്‍ പറ്റാത്ത അവസ്ഥയെ ആണ്..സ്നേഹം കുറവല്ല എങ്കിലും മക്കള്‍ പോലും മതി ഈ ജോലി നിര്‍ത്തി നാടിലെക് പോര് എന്ന് പോലും പറയുന്നില്ല..ഇന്നും അവര്‍ ജോലി ചെയ്യുന്നു അവിടെ കൂടെ കുറെ കണ്ണീരും പക്ഷെ അവരുടെ കൈപുണ്യം ആ ഭക്ഷണത്തിന്റെ രുചി അതൊന്നു വേറെ ആണ് പറയാതെ വയ്യ....
   .അവര്‍ പറയുന്നത് പ്രകാരം പല ഗദ്ധാമാകളുടെയും ജീവിതം ദുസ്സഹം ആണ്.കുട്ടികളെ നോക്കാന്‍ എത്തുന്ന ഗദ്ധാമകള്‍ ഒടുവില്‍ ആ കുട്ടികളുടെ തന്നെ ലൈംഗീക ആക്രമണത്തിന് വിധേയരാവുന്നവര്‍.ഉണ്ടാക്കിയ ഭക്ഷണത്തിന് ഉപ്പു കൂടിയെന്നോ മുളക് കൂടിയെന്നോ പറഞ്ഞു മുഖത്  കാര്‍പിച്ചു തുപ്പുന്ന അറബിചികള്‍ എണീറ്റ്‌ നടക്കാന്‍ കഴിയാതെ നാളുകള്‍ എണ്ണപ്പെട്ട വൃദ്ധരായ അറബികള്‍ കയറി പിടിക്കുന്നത് എല്ലാം പലരുടെയും അനുഭവങ്ങള്‍..അവരുടെ ഭാഗ്യം കൊണ്ട് അവരുടെ അരബാബും  കുടുംബവും വളരെ നല്ല മനുഷ്യര്‍ ആയിരുന്നു പക്ഷെ നല്ലൊരു വിഭാഗം ഗദ്ധാമകള്‍ പീടനതിനു ഇരയാണ് ..സൊന്തം മക്കളെ പോലെ വളര്‍ത്തിയ കുട്ടികള്‍ ആണ്‍ പെന്‍ വെത്യാസം ഇല്ലാതെ "കല്ബ്" എന്ന് പറഞ്ഞു തുപ്പുന്ന അവസ്ഥ ഇന്നും ഒരു നല്ല വിഭാഗം മലയാളികളും ഇത് പോലെ പുറം ലോകം അറിയാതെ കഴിയുന്നവര്‍ ആണ്..ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല പല തരത്തിലുള്ള ലൈംഗീക പീടനതിനു ഇരയാവുന്ന അവസ്ഥ മോശമല്ല .ഇന്ന് വീട്‌ ജോലിക്   ഇന്തോനേഷ്യ കുവൈടിലെക് ആളുകളെ വിടുന്നില്ല ഫിലിപീന്‍സ് വളരെ നിയമപരമായി അവരുടെ ക്ഷേമം അന്നെഷിച്ചു തന്നെ ജോലിക് വിടുന്നു എന്നാല്‍ നമ്മുടെ ഇന്ത്യയുടെ അവസ്ഥ മോശമാണ് എംബസ്സിയില്‍ നിന്ന് പോലും ഒരു സഹായവും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല..തെളിച്ച വഴിയെ പോയില്ലെങ്ങില്‍ പോയ വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ഗദ്ധാമകള്‍ കുറവല്ല..അറബി വീടുകളിലെ ഡ്രൈവര്‍മാര്‍ മുതല്‍ പലരും ഇവരുടെ ശ്രെധ കേന്ദ്രവുമാണ് .പുറത്ത് പോകാന്‍ കഴിയുന്ന വെള്ളിയയിച്ച മറ്റു പലരുടെയും കൂടെ കറങ്ങുന്നവര്‍ മോബയിളിലൂടെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നവര്‍ ഒന്നും കുറവുമല്ല..എന്നിട്ടും മരുഭൂമിയുടെ എല്ലാ അവസ്ഥയും കണ്ട ഏവരും ജീവിക്കുന്നു ..
                          ഇസ്ലാം നിരോധിച്ച അടിമത്തത്തിന്റെ മറ്റൊരു രൂപത്തിന്റെ കഥയാണോ ഞാന്‍ കേട്ടത് എന്നാ അര്‍ത്ഥ ശങ്ങക്കിടെ അവര്‍ പറഞ്ഞു നല്ല മനസുള്ള അറബികള്‍ അവരുടെ മക്കളെ വിവാഹം കഴിപിക്കാന്‍ ഉള്ള പണം വരെ നല്‍കി സഹായിക്കുന്നു എന്നാല്‍ ഒരു ചെറിയ വിഭാഗം നേരെ എതിരുമാണ്..ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആരെ പഴിക്കണം എന്ന് കരുതാന്‍ കഴിയാതെ ഞാനും സുഹുര്തും മുഖാമുഖം നോക്കി ഇരുന്നപോള്‍ അവര്‍ക്ക് എന്നോട് ഒന്നേ ചോധികാനുണ്ടായിരുന്നുല്ല് മോന്‍ വിവാഹം കഴിച്ച കുടുംബം ഇവിടെ വരുമ്പോള്‍ ഇതാനെ കുക്കിങ്ങിന് വിളിക്കണേ എന്നിട്ടും പണം പോലും ചോദിക്കാതെ ഒരു ജോലിയെ കുറിച്ച ചിന്തിക്കുന്ന അവരുടെ അഭിമാനത്തെ ഞാന്‍ അങ്ങേയറ്റം ആദരവോടെ നോക്കി നിന്നു ഇന്ഷ അല്ല് എന്നാ മറുപടിയുമായി ........
                                                                                                     

1 അഭിപ്രായം: