2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ബന്ധങ്ങള്‍ അതിര്തികല്ക് അപ്പുറം സംഗമിച്ചപ്പോള്‍....



ബന്ധങ്ങള്‍ അകലുന്ന ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് അമൂല്യമായ ഒരു സംഗമത്തിന്റെ  കഥയാണ് എന്റെ ഈ ബ്ലോഗ്‌ .ഓരോ ബന്ധങ്ങള്‍ക്കും അതിന്റെതയാ വില കല്‍പ്പിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കുന്നത് കൊണ്ടോ എന്നും എനിക്ക് ബന്ധങ്ങളെ നില നിര്‍ത്തി പോരുവാന്‍ കഴിഞ്ഞു..അത് പോലെ ഒരുപാട് പേരെ പുതിയതായി പരിചയപ്പെടുവാനും 

കഴിഞ്ഞു .ഇന്ന് രെക്തം രേക്തതിനെ പോലും തിരിച്ചറിയുന്നില്ല ഒരു പക്ഷെ ഇന്ന് ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങളും ബന്ധങ്ങള്‍ക്ക് കാര്യ പ്രസക്തമായ വില നല്‍കാത്തത് കൊണ്ട് ആയിരിക്കാം .പുതു തല മുറ ഇന്ന് ഫ്ലാറ്റുകളില്‍ ഒതുങ്ങി കൂടുന്ന കാഴ്ചയാണ് ലോകത്തുള്ളത്..ഇന്റര്‍നെറ്റ് വഴി ഉള്ള ബന്ധങ്ങളിലെക്കും ഒതുങ്ങുന്നു എന്ന് അര്‍ത്ഥ ശങ്കക് ഇട നല്‍കാതെ നമുക്ക് പറയുവാന്‍ കഴിയും .പണ്ട് കിലോ മീറ്ററുകള്‍ അകലെ വരെ ഉള്ള സുഹുര്തുക്കള്‍ ബന്ധുക്കള്‍ എല്ലാവരെയും അറിയാന്‍ ഒരു പ്രയാസവും ഇല്ല ഇന്നത്തെ അവസ്ഥ നേരെ 
മറിച്ചാണ് സൊന്തം അയല്‍ക്കാരനെ പോലും അറിയാന്‍ കഴിയാത്ത അവസ്ഥ പലര്‍ക്കുമുണ്ട് ..

എന്റെ ഒരു അമ്മാവന്‍ ഒരിക്കല്‍ ഒരു യാഹൂ മെസ്സെങ്ങേരിലെ ഐ ഡി തന്നു..ബന്ധങ്ങള്‍ അത് എത്ര അകന്നതായാലും നില നിര്‍ത്തുന്ന ഒരു വെക്തി ആയിരുന്നു അദ്ദേഹം ..എന്നോട് പറഞ്ഞു ഇത് നമ്മുടെ ഒരു ബന്ധുവിന്റെ ഐ ഡി ആണ് നീ പരിചയ പെടു എന്ന്.ഞാന്‍ അതില്‍ രികൊസ്ട അയച്ചു എങ്കിലും കുറെ എന്നെ അവര്‍ അവഗണിച്ചു..ഒരുപക്ഷെ അപരിചിതന്‍ എന്നാ നിലയില്‍ ആവാം..ബന്ധു എന്ന് പറഞ്ഞാല്‍ എന്റെ ഉമ്മയുടെ ഉമ്മയുടെ സഹോദരിയും കുടുംബവും 50 -60 വര്‍ഷങ്ങള്‍ക് മുന്പ് പാകിസ്ടാനിലെക് കുടിയെരിപ്പര്തിട്ടുന്ദ്.അതായത് എന്റെ ഉമ്മ പോലും കണ്ടിട്ടില്ലാത്ത ഒരു ബന്ധു..ചെറുപ്പത്തിലെ അവരുടെ മക്കളെ എല്ലാം കണ്ട ഓര്മ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.ആ കാലങ്ങളില്‍ വന്നു പോക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഏതാണ്ട് 40 വര്ഷം ആയിട്ട് അവര്‍ വരാരെ ഇല്ല അവര്‍ക്ക് അവിടെ ഷുഗര്‍ ഫാക്ടറി ആണ് എന്നാണ് അരിഞ്ഞത് .ഞാന്‍ ഇവരോട് എന്ത് പറഞ്ഞാണ് പരിചയ പെടുക പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ..എങ്കിലും നോക്കാം.പക്ഷെ അവര്‍ അവഗണിച്ചു എന്ന് മാത്രം .ഒടുവില്‍ അമ്മാവന്‍ തന്നെ അവരോട എന്നെ കുറിച്ച പറഞ്ഞു എങ്കിലും അവര്‍ക്ക് മനസിലായില്ല ഒരു 100 തവണ എന്നോട് തന്നെ ചോധിചിട്ടുന്ദ് നീ ആരാണ് എന്ന്  .ഉരുടുവും,ഹിന്ദിയും ഇന്ഗ്ലിഷും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്.വാപയും ഉമ്മയും മലയാളികള്‍ ആയതു കൊണ്ട് മൂത്ത ചില കുട്ടികള്‍ മാത്രം മലയാളം" കുരച് കുരച്" അറിയാം.അമ്മാവന്‍ ഒരിക്കല്‍ ദുബായില്‍ വെച്ച വേറൊരു ബന്ധു വഴി ആണ് ഇവരെ പരിചയപ്പെട്ടത് .
                                   ഒടുവില്‍ അവര്‍ എന്നോട് ചാറ്റ് ചെയ്യുവാന്‍ അവര്‍ സമ്മതിച്ചു.എനിക്ക് കിട്ടിയത് അവരുടെ ഒരു ഇളയ മകളുടെ ഐ ഡി ആയിരുന്നു.ഏതാണ്ട് 35 -40 വയസു പ്രായം ഉള്ള ഒരു ഇത്ത.അവര്‍ എന്നോട് വിശേഷഗ്നല്‍ എല്ലാം ചോദിച്ചു.മിക്കവാറും ചാതിംഗ് ഇന്ഗ്ലിഷിലായിരുന്നു പക്ഷെ അവര്‍ എന്നെ കളിപിക്കാന്‍ കുരച് കുരച് മലയാളം ഉപയോഗിച്ചും നോക്കി.വാശ പിശക് മലയാളം കേട്ടപോള്‍ ഞാന്‍ 'സ്വാഹ" പറഞ്ഞു.ഒടുവില്‍ ഞങള്‍ നല്ല കമ്പനിയായി.അവരുടെ ഉമ്മ അതായത് എന്റെ ഉമ്മയുടെ മൂതുമ്മ എന്റെ ഉമ്മയുമായി സംസാരിച്ചു ഏതാണ്ട് 80 വയസ്സില്‍ അധികം പ്രായം ഉണ്ട് എങ്കിലും മലയാളം എല്ലാം നന്നായി സംസാരിക്കുന്നുണ്ട്.പുട്ടും കടലയും മോര് കറിയും എല്ലാം പട്ടി അവര്‍ ഉമ്മയോട് വാ തോരാതെ സംസാരിചു.ഞാന്‍ ചാറ്റ് ചെയ്ത ഇത്ത അടക്കം 5 പെണ്മക്കള്‍ ഉണ്ട് അവര്‍ക്ക്   .അങ്ങനെ പലപ്പോഴും സംസാരിചു .
                                  അവര്‍ ഈ ഇത്തയുടെ കുടുംബം ദുബായില്‍ സെറ്റില്‍ ആവാന്‍ തീരുമാനിച്ചതായും അവര്‍ അങ്ങോട പോകുന്നതായും പറഞ്ഞു.പിന്നീട അവരെ കുറിച്ച ഒരു അറിവും ഉണ്ടായില്ല ഒരിക്കല്‍ അവര്‍ ദുബായില്‍ ഉണ്ട് എന്ന് പറഞ്ഞു എനിക്ക് മെസ്സേജ് വന്നു.മാത്രമല്ല ഒരിക്കല്‍ എങ്കിലും അവര്‍ക്ക് എന്നെയും കുടുംബത്തെയും കാണണം എന്നും പറഞ്ഞു.ഇന്ഷ അല്ല് എന്നാ ഒരു മറുപടിയില്‍ ഞാന്‍ അത് ഒതുക്കി..പിന്നീട് എന്റെ വിദ്യ എന്നാ അഭ്യാസം കഴിഞ്ഞു ആദ്യമായി ദുബായിക്ക് പോയി അപ്പോള്‍ ഞാന്‍ അവരുടെ നമ്പരും വാങ്ങി..അവിടെ വച്ച് ഞാന്‍ വിളിച്ചു പക്ഷെ "ജോലി തെണ്ടല്‍" എന്നാ കലാ പരുപാടിയുടെ ഇടയില്‍ എനിക്ക് സമയം കിട്ടി ഇല്ല..പിനീട് എന്നെ ഒരാള്‍ വിളിച്ചു അവരുടെ ഒരു കുടുംബ സുഹുര്തായ ആളായിരുന്നു അത്.ഏകദേശം സ്വാതന്ദ്രതിനു മുന്പ് ഇന്ത്യയില്‍ നിന്നും കുടിയെരിപാര്‍ത്ത 2 കുടുംബങ്ങളില്‍ ഒന്ന്..കേരളത്തില്‍ മുസ്ലിം ലീഗിന്റെ അനിശേദ്യ നേതാവായിരുന്ന സയ്യിദ് ബാഫകി തങ്ങളുടെ ഒരു മകനും കുടുംബവും ആയിരുന്നു അത്..തങ്ങളുടെ പേരക്കുട്ടി എന്ന് പറഞ്ഞ ആളാണ്‌ എനിക്ക് വിളിച്ചത് .അങ്ങനെ ഞാന്‍ ഷാര്‍ജയില്‍ വെച്ച അതും റോളയിലെ  വെച്ച അവരെ കണ്ടുമുട്ടി .എന്നെ കണ്ടതും ഒരു കരച്ചിലും പിന്നെ വന്നു ഒരുപാട് സംസാരിചു..ഒരുപാട് സ്നേഹം ഉള്ള ഒരു ഇത്ത സോന്തമായി ഒരു ബന്ധു അതും കേരളത്തില്‍ നിന്നുള്ളത് കണ്ടപ്പോള്‍ അവര്‍ നിയന്ദ്രണം വിട്ടു കരഞ്ഞതാവും.പിന്നെ എന്നോട് ഒരുപാട് സംസാരിചു.ജീവിതങ്ങള്‍ അകന്ന ഓരോ സാഹചര്യത്തെ കുറിച്ചും.കൂട്ടത്തില്‍ എനിക്ക് ഒരു ശിര്‍ത്ടും പിന്നെ കുറെ സ്വീടസും എല്ലാം തന്നു അവര്‍. പിന്നെ അവരുടെ കൂടെ ദുബായി ഒരു കറക്കം കൂടെ ഇന്ത്യന്‍ ഭക്ഷണം ഉള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും..
        ഞങ്ങളുടെ യാത്രക്കിടയില്‍ കുറെ വിഷയങ്ങള്‍ സംസാരിച്ചു ഇന്ത്യ-പാക് പ്രശ്നവും..അവരുടെ അഭിപ്രായത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ പാവങ്ങളാണ് .പക്ഷെ ഇന്ത്യയിലെ ഭരണത്തില്‍ ഇരിക്കുന്നവരും പാകിസ്താനില്‍ ബാരിക്കുന്നവരും ആണ് പ്രശ്നക്കാര്‍.പിന്നെ പറയുന്നു ഞങ്ങളുടെ രാജ്യത്ത് എന്നും പ്രേഷനഗല്‍ ആണ് അവിടത്തെ ഓരോ കാര്യവും വളരെ ബുദ്ധിമുട്ടിലാണ്..അങ്ങനെ ഉള്ള അവസ്ഥയില്‍ ഞങള്‍ നിങ്ങളുടെ രാജ്യത്തെ എന്തിനു നശിപ്പിക്കാന്‍ ശ്രെമിക്കണം?..ആ പണം ഉണ്ടേല്‍ ഞങളുടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാം അല്ലോ...ആസിഫ് സര്‍ദാരിയെ "നായിന്റെ മോന്‍" എന്നാ ഇന്ഗ്ലിഷ് ഭാഷയിലെ പ്രേയോകം ആണ് നടത്തിയത്.ഞാന്‍ പറഞ്ഞു ഞങളുടെ കയ്യില്‍ നിങ്ങള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട് എന്നൊക്കെ.അപ്പോള്‍ അവര്‍ പറഞ്ഞു ഞാഗലും തെളിവ് ഉണ്ട് എന്ന് പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമോ.പിന്നെ കുറെ വര്‍ഗീയ സംഘടനകളെ കുറിച്ചും അതിന്റെ പുറം വശങ്ങളെ കുറിച്ചും കുറെ സംസാരിചു.നമ്മള്‍ മനസിലാകിയതിനെക്കാള്‍ നമംലോദ് അവര്‍ക്ക് സ്നേഹം ഉണ്ട് പക്ഷെ താത്പര കക്ഷികളുടെ ഭരണം ആണ് ഇതിനു പുറകില്‍ എന്ന് അടിവര ഇട്ടു എഴുതാവുന്ന രീതിയില്‍   അവര്‍ വാചാലയായി.എന്നോട് ഒടുവില്‍ ഒരു ചോദ്യം നിനക്ക് ഞങളെ പേടിയാണോ എന്ന്.ഹഹഹ എന്നുറക്കെ ചിരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.നിന്നെ ഞാന്‍ വില ഇരുത്തുന്നു എന്നും.പിനീട് ഞങള്‍ ഒരിക്കല്‍ റാസ്‌ അല കൈമയില്‍ ഉള്ള അമ്മാവന്റെ വീട്ടില്‍ പോയി എല്ലാവര്ക്കും അവരെ പരിചയപെടുത്തി കൊടുത്തു..
                                               അങ്ങനെ ഞങള്‍ സംസാരിചു എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ട് വിട്ടു.പിന്നെയും വിളിച്ചു.ഒരിക്കല്‍ ദുബായില്‍ നിന്നും അബുദാബിക്ക്  തങ്ങളുടെ പെരക്കുടിയുമായി യാത്ര ചെയ്യുകയായിരുന്നു .അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു നിന്റെ ആ ബന്ധുവിന് 2 പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ട്.ഞാന്‍ ഒരിക്കല്‍ അവരോടെല്ലാം സംസാരിച്ചിട്ടുണ്ട്.അതില്‍ മൂത്ത മകളെ നിനക്ക് വിവാഹം ആലോചിക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ട് എന്നും.ഒരു നിമിഷം ഞാന്‍ ഏതാണ്ട് പോയ അണ്ണന്റെ പോലെ നിന്ന്.എന്താ ഇത് ഒരു പാക്കിസ്ഥാന്‍ യുവധിയെ കല്യാണം ആലോചിക്കുകയോ.ഇതെണ്ട അവിടെ യുവാകള്‍ ഇല്ലേ അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചില്ല കാരണം അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് അവിടത്തെ അവസ്ഥ.കറാച്ചിയില്‍ എല്ലാം പിടിച്ചു പറിയും സ്ത്രീ പീഡനവും നമ്മുടെ നാടിലെക്കള്‍ ഏറെയാണ്‌ എന്ന്.അത് കൊണ്ട് തന്നെ ആണ് അവര്‍ യു എ യിലേക്ക് മാറുന്നതും.ഞാന്‍ ഒന്നും മിണ്ടാതെ യാത്ര തുടര്‍ന്ന്.അയാള്‍ എന്റെ ഇ മെയിലില്‍ ആ പെണ്‍കുട്ടിയുടെ ഫോട്ടോയും അയച്ചു തന്നു.ഫോടോ കണ്ടിട്ട് എന്റെ തലയില്‍ നിന്നും "കിളികള്‍" പറക്കാന്‍ തുടങ്ങി ഞാന്‍ ഇന്നോളം കാണാത്ത അതീവ  സുന്ദരിയായ ഒരു യുവതി.അവര്‍ക്ക് വട്ടു പിടിച്ചോ എന്ന് ഞാന്‍ ആലോചിച്ചു അന്ന് മുതല്‍ കണ്ണാടികള്‍ മാറി മാറി നോകി തുടങ്ങി എന്ത് ഞാനും .. .ഞാന്‍ ഉമ്മാടെ വിളിച്ചപ്പോള്‍ ഉറുദു പഠിക്കാന്‍ റെടി ആയിക്കോ എന്ന് തമാശ പറയുകയും ചെയ്തു .അങ്ങനെ ആ വിസിടു കഴിഞ്ഞ നാടിലെക് ഞാന്‍ വന്നു
.
                                     എനിക്ക് താല്പര്യമില്ല എന്നാ മറുപടി മുഖത് നോകി പറയാന്‍ മടി ഉള്ളത് കൊണ്ട് ഒരു വിധം അന്ന് ഞാന്‍ ഒഴിഞ്ഞു..എന്നോട് അവര്‍ ആ പരുഭവം വച്ച് പുലര്‍ത്തി ചെറുതായിട്ട് പലപ്പോഴും ഓണ്‍ലൈനില്‍ കണ്ടിട്ട് മിണ്ടിയില്ല..ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാകി പിന്നെ   കുറെ നാള്‍ അവരുമായി ഒരു ബന്ധവും ഉണ്ടായില്ല.ഞാന്‍ പലപ്പോഴും അയച്ചതിന് മറുപടി ഇല്ല.ആ പെന്കുടി ഫെസ്ബുകില്‍ ഉണ്ടായിരുന്നു അന്ന് ഞാന്‍ ഓര്‍ക്കുട്ട് ഉപബോക്തവായിരുന്നു.ഒടുവില്‍ കുറച് ദിവസത്തിന് മുന്പ് ഞാന്‍ അവരെ വീണ്ടും കണ്ടു മുട്ടി .എന്നോട് അവര്‍ "ഡോണ്ട് വാണ്ട്‌ ടോ സീ യു" സിഗ്നല്‍ ഇട്ടു.എങ്കിലും എന്നോട് ചാറ്റ് ചെയ്തു ആദ്യത്തെ ചോദ്യം..ര്‍ യു  മാരിട്?..നോ എന്ന് പറഞ്ഞപ്പോള്‍ ചാടിനു വേഗത ഏറി..ഇന്നും ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്  പലപ്പോഴും ചാറ്റ് ചെയ്യാറുണ്ട് ഈ വകാഷന് ദുബായി വഴി വരണം എന്നും ഒര്മിപിച്ചു.എങ്കിലും കഴിഞ്ഞു പോയ ഒരു കാലത്തിന്റെ ഓര്മക്ക് ഞാന്‍ അറിയാത്ത എന്റെ മാതാപിതാക്കള്‍ പോലും കാണാന്‍ കഴിയാത്ത ഒരു ബന്ധുവിനെ  ഒരിക്കല്‍ കണ്ടു മുട്ടിയ  ആ ത്രില്‍  അത് പറഞ്ഞാല്‍ തീരത ഒരു അനുഭൂതിയാണ്.ഇന്ഷ അല്ല് പടച്ചവന്‍ സഹായിച്ചാല്‍ ഒരിക്കല്‍ മാതാ പിതാകല്ക് അവരെ കാണുവാന്‍ സാഹചര്യം ഉണ്ടാക്കണം .എന്തൊക്കെ ആണ് എങ്കിലും നമ്മുടെ കുറെ ഏറെ സഹോദരങ്ങള്‍ പാകിസ്താനില്‍ ഉണ്ട്.കറാച്ചിയില്‍ മലയാളികളുടെ ഒരു വലിയ നിര തന്നെ ഉണ്ട്.എവിടെ  നിന്നും കുടിയെരിപാര്‍ത്ത ഹിന്ദുവും മുസ്ലിമുമായ ഒരുപാട് പേര്‍ .അവരും ജീവിക്കുന്നു വല്ലപ്പോഴും നമ്മളെ കുറിച്ച ഓര്‍ത്തും പലപ്പോഴും പാകിസ്താനില്‍ നിന്ന് മലപുരത് എത്തുന്ന ഒരു മോയ്തുക്കണേ അനുസ്മരിച് അതെ ഇന്നും ഇതു പൌരന്‍ ആണ് എന്ന് വെക്തതയില്ലാതെ ആറടി മണ്ണ് എവിടെ കിട്ടും എന്ന് അലയുന്നവര്‍..ഭരണകൂടങ്ങള്‍ സാധാരണക്കാരെ പലപ്പോഴും ബാലിയാടക്കുന്നതാണ് നമ്മുടെയും അവരുടെയും മനസിലെ രാജ്യപരമായ തീവ്രടയും വൈരവും..കാരണം വിഭജനം ഒന്നില്ലയിരുന്നു എങ്കില്‍ നമുക്ക് നഷ്ടമാവാത നമ്മുടെ ബന്ധുക്കള്‍ സുഹുര്തുക്കള്‍ ...അവര്‍ക്കായി കൂടെ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു..ഇന്ന് അവശേഷിക്കുന്ന ആ തലമുറയെ ഓര്‍ത്തു കൊണ്ട് ഒരു പക്ഷെ എന്റെ വല്ലുംമയുടെ സഹോദരി ഇന്നില്ല എങ്കില്‍ കൂടെ വല്ലുംമയും സന്തോഷത്തിലാണ് അവരെ വീണ്ടും ഫോടോയിലൂടെയും വെബ്‌ കാമിലൂടെയും കാണാന്‍ കഴിഞ്ഞതില്‍...തലമുറകള്‍ തീര്‍ന്നാലും ബന്ധങ്ങള്‍   നില നില്ക്കാന്‍ നമുക്ക് സാധിക്കാതെ  ..അതെ എല്ലാവരും ആദമിന്റെ സന്തതികലാണ് ആദമോ മണ്ണില്‍ നിന്നും എന്നാ ഖുറാന്‍ വാചകം എവിടെ കൂടി ചേര്‍ക്കട്ടെ ... .

2 അഭിപ്രായങ്ങൾ: