2014, ജൂൺ 3, ചൊവ്വാഴ്ച

തെറ്റിദ്ധരിക്കപെടുന്ന അനാഥ ബാല്യങ്ങൾ


അനാഥ ആലയങ്ങളും ഇന്നത്തെ കേരള മനോഭാവവും എന്നതുമായി ബന്ധപ്പെട്ടു എന്റെ മനസിലെ ചില ആശയങ്ങള നിങ്ങളുമായി ഞാൻ പങ്കു വെക്കുന്നു ..

Tap on the heads of orphans, and feed the needy one.” (Ahmad)

"യാതീമിന്നതാണി ഏകി കൊണ്ടതാഴം എത്തിക്കുന്നൊർക്കല്ലഹ് വർഷിക്കും സഹായം മുത്ത്‌ രസൂലിന്റെ മൊഴികൾ അറിഞ്ഞുള്ള  മുതക്കീങ്ങൾക്കാന് സ്വർഗത്തിൽ അത്താഴം "

'യതീം' എന്നാൽ അനാഥ എന്നാണു .ലോകത്ത് അനാഥരായി പിറക്കുന്ന ഒരുപാട് കുട്ടികൾ ഉണ്ട് .വളരെ ചെറുപ്പത്തിൽ തന്നെ മാതാ പിതാക്കൾ നഷ്ടപ്പെട്ടവർ .മുകളിൽ പറഞ്ഞ വരികളിൽ എന്നാ പോലെ  ഓരോ മുസ്ലിമിനും നിർവഹിക്കേണ്ട സാമുഹിക ബാധ്യതകളിൽ ഒന്നാണ് യതീമിനെ സംരക്ഷിക്കൽ അല്ലെങ്കിൽ അനാഥയെ സംരക്ഷിക്കൽ ..അനാഥ മന്ദിരങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..അനാഥകൾ എക്കാലവും സംരക്ഷിക്കപെടെണ്ടാത് ആണ് എങ്കിലും ആളുകള് കൂടുതൽ മനസ്സിലാകി വന്നതിന്റെ ഫലമായി കൂടുതൽ അനാഥ   മന്ദിരങ്ങൾ ഉയര്ന്നു വന്നു...കാരണം സ്വന്തം മാതാ പിതാക്കളെ തന്ന ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ട് അവർ ചിന്തിച്ചു നാളെ തന്റെ മക്കള്ക്ക് ഈ ഗതി വന്നാൽ എന്നതിനെ ഓർത്ത്... അനാഥ  ബാല്യങ്ങളിൽ നിന്ന് ലോകത്തിന്റെ നെരുകയിലെക്ക്  കയറിയ ഒരുപാട് പേരുണ്ട് പലരും പല കൈതാങ്ങുകളുടെ സഹായം കൊണ്ട് വളര്ന്നു വന്നു..

{Have you seen him who denies religion? That is he who repulses the orphan.} (Al-Maun 107:1-2)

പ്രവാചകൻ നബി (സ) തന്റെ കയ്യിലെ തൊട്ടടുത്ത രണ്ടു വിരലുകള  ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു ഏതൊരാൾ അനാഥയെ   സംരക്ഷിക്കുന്നുവോ അവരും ഞാനും സ്വർഗത്തിൽ ഇങ്ങനെ ആയിരിക്കും എന്ന്..(ബുഖാരി 5659)
ഒരു പക്ഷെ അത് കൊണ്ട് കൂടെ ആവും മുസ്ലിം സമൂഹം ഈ കാര്യത്തില കുറച്ചു കൂടെ ശ്രെധ കേന്ദ്രികരിക്കുന്നത് .എന്ത് കാര്യത്തിലും നല്ലതും ചീതയും ആളുകളുടെ പ്രവര്ത്തന ഫലമായി വരുന്നു അത് പോലെ ചില ചുരുക്കം അനാഥാലയങ്ങൾ  പല രീതിയിൽ തട്ടിപ്പുകൾ നടതുന്നും ഉണ്ട് .ഇത് അനാഥയെ  സംരെക്ഷിക്കുക എന്നാ ആശയത്തിന് വിപരീതവും അല്ല.

"The best Muslim house is a house in which an orphan is well treated; and the worst Muslim house is a house in which an orphan is badly treated."
 പറഞ്ഞു വന്നത് അഭ്യന്ദര മന്ത്രി നടത്തിയ ചില പരാമർശങ്ങൾ വിവാദം ആയ പശ്ചാത്തലവും സാധാരണക്കാരിൽ ഉണ്ടാക്കിയ ചില തെറ്റിധാരനകളും ആണ്.അനാഥകളെ   പോലും വെറുതെ വിടാത ഒരു കൂട്ടരും ചില മാധ്യമങ്ങളും മന്ത്രിയുടെ പ്രസ്താവനയുടെ ചുവടു പിടിച്ചു തെറ്റിധാരണ പറത്തൽ തുടരുന്നു..കേരളത്തിലെ അനാധാലയങ്ങളുടെ മറയിൽ തീവ്ര വാദ പ്രവര്ത്തനം നടത്തുന്നു അതിലേക്ക് പണം ഒഴുകുന്നു അതിനു വേണ്ട പരിശീലനത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വരുന്നു എന്നുള്ള കപട പ്രചാരണങ്ങൾ വര്ഗീയ സാംസ്കാരിക ദൃവീകരണത്തിന് ഇടയാക്കുന്നു...സ്വന്തം തെറ്റുകൊണ്ടാല്ലാതെ അനാഥയായി ജനിച്ചു ഒരു ഗതിയും പര ഗതിയും ഇല്ലാതെ നില്ക്കുന്ന കുട്ടികളെ നല്ല വിദ്യാഭ്യാസം കൊടുത്തു സമൂഹത്തിന്റെ മുൻ നിരയിൽ എത്തിക്കാൻ ശ്രെമിക്കുന്നവർ ഏതു ജാതി മത വിശ്വാസികൾ ആയാലും അവരെ പിന്തുണക്കണം...ഊടിയിലെ കോട മഞ്ഞുള്ള വിദ്യാലയങ്ങളിൽ താമസിച്ചു പഠിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ മക്കൾ ഉള്ളപ്പോൾ അവര്ക്ക് അനാഥയായ ഒരു കുട്ടിയുടെ ബാല്യത്തെ കുറിച് ചിന്തിക്കാൻ കഴിഞ്ഞു എന്ന് വരില്ല .ഇന്ത്യയിലെ ഒരു മുഖ്യ ധാര പാര്ടി ആയിരുന്ന കൊണ്ഗ്രെസ്സിലെ വംശനാശം വന്ന നേതാക്കളിൽ ഒടുവിലത്തെ കണ്ണി ആയേക്കാവുന്ന ഒരാള് നടത്തിയ പരാമര്ശം ഒരു വലിയ വിഭാഗത്തെ സംശയത്തിന്റെ മുൾ മുനയിൽ നിര്ത്തിയിരിക്കുന്നു..ഹൈ കമാണ്ടിൽ  പലരും ഇലക്ഷൻ കാലത്ത് പല ഉത്തരെന്ദ്യൻ ഗ്രാമങ്ങളും നടന്നു അനാഥകൾ ആയ കുട്ടികളുടെ മൂക്ക് വരെ ചീറ്റി കൊടുക്കാറുണ്ട് ..എന്താ അവര്ക്ക് സാമുഹിക പ്രവര്ത്തനം അവരുടെ നാട്ടിൽ മാത്രം നടത്തിയാൽ പോരെ ??
ഉത്തരെന്ദ്യയിലെയും കേരളത്തിലെയും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ നമുക്ക് മനസ്സിലാവും സാംസ്കാരികമായി നമ്മുടെ ഉയർച്ചകൾ 
അനാഥകൾ ആയ പെണ് കുട്ടികൾ വേശ്യാലയങ്ങളിൽ എത്തി പെടുന്നു...ഇതാണ് അവരുടെ ജീവിത മാര്ഗം എന്നാ രീതിയിൽ ഒരു സമൂഹം അവരെ ആ മാര്ഗതിലെക്ക് തള്ളി ഇടുന്നു .ബാല വേലക്ക് കേരളത്തിൽ പോലും കുട്ടികളെ തമിഴ് നാട്ടില നിന്നും കൊണ്ട് വരുന്നു.കേരളത്തിൽ അവസ്ഥ വളരെ ഭേദപ്പെട്ടത് ആണ്..അത് കൊണ്ട് തന്നെ കേരളത്തിലേക്ക് ഒരുപാട് പേര് പ്രവാസികൾ ആയി വരുന്നു 
അനാധാലയങ്ങലുമായി  ബന്ധപ്പെട്ടു എന്റെ ചെറിയ ചിന്തക്ക് തോന്നിയ ഒരു അനുഭവം പറയാം .ആലുവയിൽ ഉള്ള ഇടത്തല അൽ അമീൻ യതീം ഖാനയിൽ ഇടക്ക് കുടുംബത്തോടൊപ്പം പോവാറുണ്ട് .നമ്മൾ അവിടെ പോകുമ്പോൾ നമുക്ക് താല്പര്യം ഉണ്ട് എങ്കിൽ അവര്ക് ഒരു ദിവസത്തെ ഭക്ഷണമോ വസ്ത്രമോ എല്ലാം നമുക്ക് കൊടുക്കാം .അങ്ങനെ ഒരിക്കൽ പോയപ്പോൾ അവരോടൊപ്പം ഉച്ച ഭക്ഷണം കഴിക്കുമ്പോൾ പലരെയും പരിചയപ്പെട്ടു ..വളരെ ചെറിയ കുട്ടികൾ മുതൽ വൃദ്ധ ആയ മാതാപിതാക്കൾ വരെ അവിടെ ഉണ്ട് .ചിലരോട് നമ്മൾ അവരുടെ വിശേഷങ്ങള ചോദിച്ചാൽ നമ്മൾ കരയും എങ്കിലും അവരില നമുക്ക് പ്രതീക്ഷയുടെ നാമ്പുകൾ കാണാൻ കഴിയും..അങ്ങനെ ഒരു പ്രായമായ ഉമ്മ എന്റെ അടുത്ത വന്നു സംസാരിച്ചു .അവരുടെ വീട് ചാലക്കുടിയിൽ ആണ് .അവര്ക്ക് രണ്ട് ആണ്‍ മക്കൾ ഉണ്ട് .പക്ഷെ എന്നിട്ടും എന്ത് കൊണ്ട് അവർ അനാഥാലയത്തിൽ എത്തി എന്ന് ചോദിച്ചപ്പോൾ അവർ അവുടെ കഥ എനിക്ക് വിശദീകരിച്ചു .അവരുടെ രണ്ട് ആണ്‍ മക്കളെയും ഞാൻ അറിയും എന്നതാണ് എന്നെ ഏറെ ഞെട്ടിച്ചത്..ബസ്സിലെ കണ്ടക്റെർ ആയിരുന്നു അവരുടെ ഇരട്ടകൾ ആയ മക്കൾ .ഒരാള്ക് കിഡ്നി സംബന്ധമായ അസുഖം ബാധിച്ചു അയാളെ അയാളുടെ ഭാര്യ വീടിലെക് കൊണ്ട് പോയി .അപ്പോൾ എങ്ങനെ അയാളുടെ കൂടെ പോകാൻ കഴിയും എന്നായി ആ ഉമ്മ..അടുത്ത മകൻ അത് പോലെ എവിടെയോ വാടകക്ക് താമസിക്കുന്നു തീരെ സൗകര്യം ഇല്ലാ ആ ഉമ്മയെ നോക്കാൻ പോലും അത് കൊണ്ട് ഇവിടെ എത്തി...അത് പോലെ പല അനുഭവം ഉള്ളവര അവരുടെ അനുഭവങ്ങള പങ്കു വെച്ചപ്പോൾ എന്റെ സമീപത്തു നിന്ന് എന്റെ ഉമ്മ കരയുന്നത് ഞാൻ കണ്ടു .മാതാ പിതാക്കളെ സംരക്ഷിക്കാം കഴിയാത്ത മക്കൾ നാളെ അവര്ക്ക് നേരിടേണ്ടി വരുന്ന അതെ അവസ്ഥയെ കുറിച് ഒരിക്കൽ ഓർത്താൽ മതിയായിരുന്നു .
            അത് പോലെ പല തരം സാഹചര്യത്തിൽ എത്തി പ്പെട്ടവർ അവരെയും സംരക്ഷിക്കാം മനോഭാവം   കാണിക്കുന്ന യതീം ഖാനകളെ വളരെ താഴ്ന്ന നിലവാരത്തിൽ വിമര്ഷിക്കുന്നതും കളിയാക്കുന്നതും നമ്മുടെ സംസ്കാരം ഇല്ലായ്മ ആണ്..വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നോക്ക അവസ്ഥകളിൽ ഉള്ള സംസ്ഥാനങ്ങളിലെ കുട്ടികളെ നമ്മുടെ നാടുകളിൽ പഠിപ്പിക്കുന്നതിനെ നമുക്ക് ഒരു ന്യായവും പറഞ്ഞു മുടക്കാൻ കഴിയില്ല..ഞാൻ അടക്കം പലരും കേരളത്തിന്‌ പുറത്ത് പഠിച്ചിട്ടുണ്ടാവും എന്നാൽ മറ്റു സംസ്ഥാനക്കാരെ പഠിപ്പിക്കില്ല എന്നൊരു മനോഭാവം അവർക്കുണ്ടായാൽ നമ്മൾ എന്ത് ചെയ്യും...ഭാരിച്ച ഫീസ്‌ കൊടുത്ത് പഠിക്കാൻ കഴിയാത്ത സഹായത്തിൽ ആരെങ്കിലും സഹായ വാഗ്ദാനം നൽകിയാൽ അതിനെ വളരെ നല്ല രീതിയിൽ കാണണം..വിമര്ശിക്കുന്ന പലരും ഒരു തരിംബ് പോലും ഇതിനോട് സഹായം ചെയ്യുന്നില്ല എന്നതാണ് മറ്റൊരു യാധര്ത്യം .. മനുഷ്യന് അഹങ്ഗാരം ഒരുപാട് തോന്നുമ്പോൾ അനാഥകൾ ആയവർ കുറിച് ചിന്തിച്ചാൽ മാത്രം മതി നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ നമ്മളിൽ താഴെ ഉള്ളവരുടെ ജീവിത അവസ്ഥകൾ എല്ലാം മനസ്സിലാക്കിയ ആളുകള്ക്കെ രാജ്യ സേവനത്തിനു അർഹത ഒള്ളൂ...
ഒരു അനാഥക്ക് ഭക്ഷണം കൊടുത്തതിന്റെ പേരിലോ അനാധാലയത്തിനു സഹായം കൊടുത്തതിന്റെ പേരിലോ ആരെങ്കിലും തീവ്രവാദി മുദ്ര കുത്തപ്പെട്ടാൽ അതൊരു വലിയ സാമുഹിക മൂല്യ ച്യുതി തന്നെ ആണ് ..അങ്ങനെ എങ്കിൽ ഞാനും തീവ്ര വാദി ആണ് ..
ഇന്ന് വെളുത്ത കദർ കുപ്പായവും കൊടി വെച്ച കാറും ഉണ്ടായിരിക്കാം നാളെ എല്ലാത്തിനും ഉത്തരം പറയേണ്ട ഒരിടത്ത് നിങ്ങൾ മാത്രമേ കാണു എന്ന് ചിന്തിക്കാൻ രാഷ്ട്രീയക്കാരോടൊപ്പം  സ്വയം ഉണര്ത്തി ഞാൻ നിര്ത്തുന്നു ..

2014, മേയ് 28, ബുധനാഴ്‌ച

ക്രിക്കറ്റ് എന്നാ കിറുക്കൻ മാരുടെ കളി

ഒരുപാട് നാളിനു ശേഷം ഞാൻ എന്റെ ബ്ലോഗിൽ ഒന്ന് കൊത്തി പറിക്കുവാൻ തീരുമാനിച്ചു ..പലപ്പോഴും എന്തെങ്കിലും എല്ലാം എഴുതണം എന്ന് തീരുമാനിച്ചു എങ്കിലും പല കാരണം കൊണ്ടും കഴിയാതെ പോയി...അങ്ങനെ ഇരിക്കെ ഇന്നലെ 1983 എന്നാ സിനിമ കണ്ടു..ആ സിനിമയെ കുറിച്ചും അതിലെ പ്രതിപാത വിഷയത്തെ കുറിച്ചും ആവാം എഴുത്ത്  എന്ന് കരുതി...
                                          നമുക്ക് എല്ലാവര്ക്കും ഒരു നല്ല കുട്ടിക്കാലം ഉണ്ടായിരിക്കും വളരെ കുറച്ച പേര്ക്ക് മാത്രമേ കൈപ് നിറഞ്ഞ അനുഭവങ്ങള ഉള്ള കുട്ടികാലങ്ങൾ ഉണ്ടാവൂ ..നമ്മുടെ ചെറുപ്പ കാലത്തെ പല ശീലങ്ങളും വലുതാവുമ്പോൾ മാറിയേക്കാം അല്ലെങ്കിൽ നമ്മുടെ മനസ്സ് പക്വത കൈ വരിക്കുന്നതിനു അനുസരിച് നമ്മളും സ്വയം മാറ്റത്തിന് വിധേയം  ആയേക്കാം .
          കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ദൌര്ലഭ്യം ക്രിക്കറ്റ് അതായിരുന്നു  .പരമാവധി എവിടെ  കളി ഉണ്ടോ അവിടെ ഞാൻ എത്തും.ദിവസത്തിൽ എപ്പോഴും രാ പകൽ ഭേദമന്യേ ഒരു ഭ്രാന്ത് ആയിരുന്നു ക്രിക്കെറ്റ് ഇന്ന് പല കുട്ടികളും അത്ര കണ്ടു സൗകര്യം കിട്ടി കാണും എന്ന് കരുതുന്നില്ല .അന്ന് പാടങ്ങളും പറമ്പുകളും എല്ലാം നമുക്ക് സ്വാതന്ദ്രമായി ഉപയോഗിക്കാമായിരുന്നു .രണ്ട പേര്ക്ക് കഷ്ടിച് നടക്കാൻ ഉള്ള ഇടം കിട്ടിയാൽ ഞങ്ങൾ അവിടെയും ക്രിക്കെറ്റ് കളിക്കും .എന്റെ വെല്ലുമ്മ കളിയാകകാര് അവന്റെ ഒരു കിറുക്കറ്റ്  എന്നാണു ..രാവിലെ പാടത്തേക്ക്  ഇറങ്ങിയാൽ മോന്ത്യ ആയാലും പാടത്തുന്നു കേറ്ല്ല   ഒരു ദിവസം ഞാൻ എല്ലാം കൂടെ എടുത്ത് കത്തിച് കത്തിച് കളയും  ഇതെല്ലം സ്ഥിരം പല്ലവി ആയിരുന്നു .ആടിടയന്മാരായ ഒരു കൂട്ടം സായിപ്പുമാർ അവരുടെ നേരം പോക്കിന് ഒരു മരക്കഷണവും തുകൽ കൊണ്ടുള്ള ഒരു വശത്തും എറിഞ്ഞും അടിച്ചും കളിക്കുമ്പോൾ അവരും ഓര്ത് കാണില്ല ഇതൊരു ജനതയുടെ വികാരം ആവും എന്ന് .ക്രിക്കറ്റിന്റെ ചരിത്രം തന്നെ ദിവസങ്ങളോളം അന്തമില്ലാതെ നീണ്ടു നില്ക്കുന്നതായിരുന്നു..ഒരർത്ഥത്തിൽ വെല്ലുമ്മ പറയുന്ന കിറുക്ക് തന്നെ ഉണ്ടായിരിന്നിരിക്കാം ..
 നാട്ടിലെ പ്രധാന കളി സ്ഥലം ആദ്യം ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അമ്പല പറംബ് ആയിരുന്നു...എല്ലാവരും ഒത്തു കൂടി കുറെ ആളുകള് ആൽ തറയിൽ കമ്മന്റുകലുമായും ഉണ്ടാവും...കളി മൂക്കുമ്പോൾ അമ്പലത്തിന്റെ ഓടുകൾ ചിലപ്പോൾ പൊട്ടും തിരുമേനി ഓടി വരും ഞങ്ങൾ അപ്രത്യക്ഷം ആവും എന്നാലും കളി തുടരുമായിരുന്നു...കാച് ചെയ്യാൻ പലരും അമ്പല കുളത്തിൽ ചാടുക പോലും  ഉണ്ടായിരുന്നു ..വളരെ രസകരം...പറഞ്ഞു വന്നത് ആ സിനിമയിൽ നമ്മുടെ പലരുടെയും കുട്ടി കാലത്തെ കുറിച്ചാണ്...പഠിപ്പിൽ ഉഴപ്പി ക്രിക്കറ്റ് കളിയില മാത്രം ശ്രെധ കേന്ദ്രികരിച്ച ഒരു സമയം അന്നും എല്ലാവരുടെയും താരം സച്ചിൻ തന്നെ ...
        സാമാന്യം തെറ്റില്ലാതെ കളിക്കും എങ്കിലും എങ്ങും എത്താതെ പോയ പലരും ഇന്ന് പ്രേത്യേകിച് കേരളത്തിലെ കുട്ടികള്ക്ക് നേരിടേണ്ടി വരുന്നത് ഉത്തരെന്ദ്യൻ ലോബികളെ ആണ് .ഞങ്ങളുടെ കൂട്ടത്തില പോലും നല്ല കുട്ടികൾ ഉണ്ടായി അവർ പോലും പ്രാദേശികമായി മാത്രം അറിയപ്പെട്ടു ..പലപ്പോഴും സ്കൂൾ അവധിക്കാലത് ബന്ധു വീടുകളില പോകുമ്പോൾ പല സ്ഥലത്തുമുള്ള ക്ലബ്ബുകളിൽ കളിക്കാൻ എനിക്കും സാധിച്ചു ..അമ്മായിയുടെ വീടിന്റെ അടുത്ത പറവൂര്  വെച്ച് പലപ്പോഴും പല മാച്ചുകളിലും വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് .ഉമ്മയുടെ വീട് ആലുവയിൽ ആണ് അവിടെ വെക്കേഷൻ എന്നാൽ ഞങ്ങള്ക്ക് ക്രിക്കെറ്റ് മാത്രം ആണ് ..പല അപകടങ്ങളും പറ്റാരുന്ദ് എങ്കിലും എങ്ങനെയും ക്രിക്കെറ്റ് കളിക്കുക എന്നതായിരുന്നു ലെക്ഷ്യം ...തെങ്ങിന്റെ പട്ട വെട്ടി ഉണ്ടാക്കിയ ബാറ്റുകളിൽ നിന്നും മരപ്പലകയിൽ നിന്നും പ്രൊഫെഷണൽ ബാട്ടുകളിലെക്ക് വരെ എത്താൻ കഴിഞ്ഞു...പിരിവിട്ടു ബോളുകൾ വാങ്ങി കളിക്കുക എന്നതൊക്കെ ഒരു വലിയ തമാശ ആണ്..പല തരാം പന്തുകൾ ഉപയോഗിച്ചും കളിക്കും രാത്രി വെളിച്ചം ഉണ്ട് എങ്കിൽ അവിടെ പേപര് കൊണ്ടോ കുത്തി തെറിച് പോകാത്ത എന്തെങ്കിലും വസ്തു കൊണ്ട് പന്തുണ്ടാക്കി അവിടെയും കളിക്കും ..പലപ്പോഴും ഞാൻ അടങ്ങുന്ന ഒരു സംഘത്തെ
അവധിക്കാലത് വീട്ടുകാര്ക്ക് കാണാൻ കഴിയില്ലായിരുന്നു..
                      കളികള ആവേശവും കായിക ക്ഷമത വര്ധിപ്പിക്കുന്നതും ആയ ഒന്ന് കൂടെ ആണ്..ഇന്നത്‌ ബിസിനെസ്സ് ആണ്..രാജ്യത്തിന് വേണ്ടി കളിച് രാജ്യത്തെ ഒറ്റു കൊടുക്കുക എന്നതായി ഇന്നത് ...സച്ചിന്റെ പിതാവ് സച്ചിനോട്  പറയാറുള്ളത് പോലെ നിങ്ങൾ നിങ്ങളുടെ അധ്വാനം കൊണ്ട് രാജ്യത്തിന് വേണ്ടി കളിക്കൂ പക്ഷെ നിങ്ങൾ ഒരിക്കലും എളുപ്പ വഴികള തിരഞ്ഞെടുക്കരുത് ..നമ്മുടെ കേരളത്തിൽ തന്നെ കഴിവുള്ളവരെ പല കാരണം കൊണ്ടും അവഗണന നേരിടുകയാണ്...സാമ്പത്തിക പ്രതിസന്ധി ഉള്ള കുട്ടികള്ക്ക് കഴിവുല്ലവര്ക് മുന്നിരയിലെക്ക് വരാൻ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം .
                 ക്രിക്കറ്റ് എന്നാൽ സച്ചിൻ എന്നായിരുന്നു എന്റെ കുട്ടിക്കാലം ഒരു പക്ഷെ അതെ സമയത്തുള്ള മിക്കവരുടെയും .ആരെങ്കിലും നിനക്ക് എന്താകാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചാൽ സച്ചിൻ ആകണം എന്നും ..സച്ചിൻ ആയില്ല എങ്കിലും ദൈവം തമ്പുരാൻ ഉദേശിച്ച രീതിയിൽ എവിടെയോ എത്തി ....സച്ചിൻ പറയാറുള്ള പോലെ
               "Chase Your Dreams...But Make Sure You Dont find Shortcuts "
                  ഇന്നും തുടരുന്ന ആ കളി ഞാൻ ആസ്വദിക്കാറുണ്ട് ...പലപ്പോഴും എങ്ങും എത്താൻ വേണ്ടി അല്ല എങ്കിൽ മന സംത്രിപ്തിക്ക് വേണ്ടി എങ്കിലും അത് തുടരുന്നു..പോയ കാലത്തെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടി കാലത്ത് നിന്നും .കരിയറിൽ ഒരു നഷ്ടം പോലും കൂടാതെ ഞാൻ അത് തുടരുന്നു.....നിങ്ങൾ ചെയ്യുന്ന എന്ത് പ്രവര്ത്തി ആയാലും നിങ്ങൾ അതിൽ ആനന്തം കണ്ടെത്തുക .... 

2013, മേയ് 8, ബുധനാഴ്‌ച

തച്ചൻ കോഴി

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് കുഞ്ഞുവിനു നല്ല സന്തോഷം കാരണം മഴ എപ്പോഴും ഇല്ലല്ലോ പാടത് നല്ല തവളയുടെയും ചീവിടിന്റെയും കരച്ചിൽ..ഹോ മഴക്കാലത് മഴ പെയ്യുന്ന ശബ്ദത്തോടൊപ്പം ഇതൊക്കെ കേടു കിടക്കാൻ തന്നെ നല്ല രസം ആണ് അവൻ ഓർത്തു..മഴക്കാലം ആയതു കൊണ്ട് പുതു മഴയിൽ മീന ഒരുപാട് കിട്ടും പാടത്തുള്ള വെള്ള കെട്ടിലും തോട്ടിലും എല്ലാം..രാത്രി ആയാൽ പാടത്തും പറമ്പിലും എല്ലാം പെട്രോമാക്സുമായി ആളുകള് നടക്കുന്നത് കാണാം ..ഇന്നലെ അച്ഛൻ രമേശേട്ടനോദ് പറയുന്നത് കേട്ട് നാളെ രാത്രി ഒറ്റ്ലുമായി വരണം നമുക്ക് മീൻ പിടിക്കാൻ പോകാം എന്ന്..കുഞ്ഞുവിനും പോണം എന്നുണ്ട് പക്ഷെ ക്ലാസുള്ള സമയം ആയതിനാൽ അച്ഛൻ വഴക്ക പറയും എന്നറിയാം എന്നാലും ഒന്ന് ചോദിച്ചു നോക്കണം അവൻ മനസ്സിൽ ഉറച്ചു..രാത്രി ആയപ്പോൾ നല്ല കാറ്റും മഴയും പതിവ് പോലെ പാടത്തും പറമ്പിലും എല്ലാം വെള്ള കെട്ടിൽ നിറയെ ആളുകള് ..കുമാരേട്ട ഞാൻ എത്തി വേഗം വാ പുഞ്ഞപാടത് നല്ല ഭ്രാൽ (വരാൽ) ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട്...അച്ഛൻ പനയുടെ വട്ട തൊപ്പി എടുത്ത് വാക്കത്തിയും വലയും പെട്രോമാക്സും എടുത്ത് വന്നു രമേശേട്ടൻ വലിയ ഒറ്റ്ലു(തവളയും മറ്റു വെള്ളത്തിൽ കിടക്കുന്ന മീനെയും പിടിക്കാൻ ഉപയോഗിക്കുന്ന സാധനം) വലയും എടുത്ത്...എന്താടാ കുഞ്ഞു പോരുന്നോ എന്നും ചോദിച്ചു...കുഞ്ഞു അച്ഛനെ നോക്കി ..വേണ്ട എന്നാ മുഖ ഭാവത്തോടെ അച്ഛൻ..പിന്നെ ഒന്നും ചോദിക്കാൻ അവനു മനസ്സ് വന്നില്ല ...കതകടച്ചു കിടന്നോടി എന്നും പറഞ്ഞു അച്ഛൻ നടന്നു...കുഞ്ഞു വീടിനു പുറത്തെ പാടത്തേക് നോക്കി ഇരുന്നു..പെട്ടെന്ന് അടുത്തുള്ള പനയിൽ എന്തോ ഒരു അനക്കം അവൻ ഞെട്ടി തിരിഞ്ഞു നോക്കി...വലിയ എന്തോ ഒരു പക്ഷി ആണ് അത് കരയുന്നുണ്ട്..അമ്മെ എന്തോ പുറത്ത് കരയുന്നുണ്ടല്ലോ അമ്മ വന്നു നോക്കി ..അമ്മെ ! തച്ചൻ കോഴി ....എന്താമ്മേ അത് കുഞ്ഞു ചോദിച്ചു അമ്മ വെളിയില കാര്കിച്ചു തുപ്പി പ്രാര്തിച്ചു കിടക്കാൻ നോക്കെനും പറഞ്ഞു..കുഞ്ഞു എവിടെയോ കേടിടുണ്ട് കാലൻ കോഴിയെ കുറിച്ച് ..അമ്മൂമ്മ പറഞ്ഞുള്ള അറിവാണ് ഈ തച്ചൻ കോഴി എന്നാ പേര്..അത് കൂവിയാൽ പിറ്റേ ദിവസം ആരെങ്കിലും മരിക്കും അത്രെ...കാലൻ കോഴി കൂവുന്നത് ഒരു ദുസൂചന ആണെന്നാണ്‌ അമ്മൂമ്മ പറയാറ് ...അമ്മൂമ്മ അതിന്റെ കഥ പറഞ്ഞത് കുഞ്ഞു ഇപ്പോഴും ഓര്ക്കുന്നു..ഒരിക്കൽ ഒരു ആശാരി (തച്ചൻ) പണിതു കൊണ്ടിരിക്കുമ്പോൾ ഈ കോഴി കൂവി അത് കേട്ട് വന്ന തച്ചതി(ആശാരിച്ചി) പുറത്ത് വന്നു നോക്കിയപ്പോൾ ഈ വലിയ പക്ഷി ആശാരിച്ചിയെയും റാഞ്ചി കൊണ്ട് പറന്നു ഇത് കണ്ട തച്ചൻ കയ്യിൽ ഇരുന്ന ഉളി വലിച്ചെറിഞ്ഞു ..അങ്ങനെ ഒരു കാൽ നഷ്ടപ്പെട്ട തച്ചൻ കോഴി എന്നാ കാലൻ കോഴി ആശാരിച്ചിയെയും കൊണ്ട് പരക്കുകയും ചെയ്തു പിറ്റേന്ന് രാവിലെ ആശാരി ഹൃദയാഘാതത്തിൽ മരിക്കുകയും ചെയ്തു എന്നാണു അമ്മൂമ്മ പറഞ്ഞ കഥ അങ്ങനെ ആണ് തച്ചൻ കോഴി എന്നാ പേര് വന്നത് പോലും...നാമം ജപിച്ചു കുഞ്ഞു അങ്ങനെ കിടക്കുമ്പോൾ ആലോച്ചിച്ചു നാളെ എന്താവും സംഭവിക്കുക എന്ന് ..അവൻ വല്ലാത്ത ഭയം തോന്നി നാളെ എന്താവും സംഭവിക്കുക 
കുഞ്ഞു ഉറക്കം വന്നില്ല പല തരത്തിലുള്ള 

ചിന്തകള് അവന്റെ മനസിനെ ഉലച്ചു ...അച്ഛൻ ആണെങ്കിൽ വന്നിട്ടും ഇല്ല ..ഇനി അച്ഛന് വല്ലതും...അമ്മ പാതി മയക്കത്തിലേക്ക് വീണു ..പെട്ടെന്ന് ആ പക്ഷിയു കണ്ടില്ല ..പതുക്കെ വാതിൽ തുറന്നു വെളിയിൽ വന്നു നിന്ന് ഓടിട്ട വീടാണ് കുഞ്ഞുവിന്റെത് മഴ വെള്ളം ഒലിച്ചിറങ്ങുന്ന കാഴ്ച ..എങ്ങും ഇരുട്ട് കൂട്ടത്തിൽ ചീവിടിന്റെ കരച്ചിലും..പെട്ടെന്ന് ഒരു പക്ഷി താഴ്ന് പറക്കുനന്ത് കണ്ടു അരണ്ട വെളിച്ചത്തിൽ ആണ് എങ്കിലും ആ പക്ഷിയെ കുഞ്ഞു കണ്ടു...അതിനു രണ്ടു കാലുണ്ടല്ലോ മുത്തശ്ശി പറഞ്ഞത് ഒരു കാലോള്ളൂ എന്നാണല്ലോ ? അവൻ സൂക്ഷിച്ചു നോക്കി അതെ അതിനു രണ്ടു കാലുണ്ട് പക്ഷെ പറക്കുമ്പോൾ രണ്ടു കാലുകളും ശരീരത്തോട് ചേർത്ത് വെക്കുന്നു ചിലപ്പോൾ അതായിരിക്കും ആ പക്ഷി ഒട്ടകാലുള്ളത് എന്ന പറയുന്നത്   ..പൊടുന്നനെ എന്തോ ആ പക്ഷിയുടെ കാലിൽ നിന്നും വീണു...പേടി മൂലം അവൻ പതുങ്ങി നിന്നാണ് നോക്കുന്നത് ..അതൊരു ബാഗാണ് ങേ ഇതെങ്ങനെ ആ പക്ഷിയുടെ കാലിൽ കുരുങ്ങി !!!...അത് തക്കു മോന്റെ ബാഗാണ് അവൻ ഇന്ദു ചേച്ചിയുടെ അടുത്ത ടൂഷന് പോകുമ്പോൾ മിക്കവാറും അവൻ കാണുന്നതാണ്...ഇതെങ്ങനെ ഈ പക്ഷിയുടെ കാലിൽ കുരുങ്ങിയത് അവനു ഒന്നും മനസിലായില്ല...എങ്കിലും ആ മഴ നനഞ്ഞു അവൻ അത് പോയെടുത്തു കാലിൽ നിന്നൊഴിവായ ആശ്വാസത്തിൽ പക്ഷി പനയിലെക്കും പറന്നു...തിരിച്ചു പോയി പല ചിന്തകളോടെ അവൻ ഉറങ്ങാൻ കിടന്നു പിറ്റേന്നു രാവിലെ അവൻ ബാഗ് കൊടുക്കുവാൻ ആയി തക്കുവിന്റെ വീടിലെക് പോയി...വീട്ടിൽ ചെന്ന് അവന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു...അമ്മ ചിരിയോടെ ബാഗ്‌ വാങ്ങിയിട്ട് പറഞ്ഞു ഇന്നലെ തക്കുമൊൻ മഴ നനഞു അപ്പോൾ ഉണങ്ങാൻ ആയി ഞാൻ ആണ് ആ ബാഗ് ആ അഴയിൽ ഇട്ടത് ഉമ്മറത്ത കെട്ടിയ അഴ ചൂണ്ടികാണിച്ചു തക്കുവിന്റെ അമ്മ പറഞ്ഞു...അവൻ അടുത്തുള്ള കടയിൽ പോയി മോൻ ഇരിക്ക് എന്നും പറഞ്ഞു അമ്മ ചായ എടുക്കാൻ പോയി.


.എന്തോ ഉൾ വിളിയോ അതോ ആശങ്ങയോ അവൻ തക്കുവിനെ കാണാൻ പോയി..അടുത്തുള്ള പുഴക്കരുകിലൂടെ ആണ് പോകുന്നത്   പെട്ടെന്ന്   എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കുഞ്ഞു കണ്ടത്  കാൽ വഴുതി പുഴയിൽ വീണ തക്കുവിനെ ആണ്  വെള്ളത്തിൽ പൊങ്ങിയും താന്നും കൊണ്ടിരിക്കുന്ന  തന്റെ പ്രിയപ്പെട്ട തക്കു...പെട്ടെന്ന് തന്നെ കുഞ്ഞു എടുത്തു ചാടി നീന്തൽ അറിയാമായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ തക്കുവിനെ കരക്കെത്തിച്ചു കുറച്ചു വെള്ളം കുടിചിട്ടുണ്ടായിരുന്നു എങ്കിലും അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു...തക്കുവിനെ വീട്ടിൽ കൊണ്ട് ആക്കാൻ പോകുമ്പോഴും അവൻ ഇന്നലെ ആ ബാഗ് തന്റെ വീട്ടിൽ കൊണ്ടിട്ട കാലൻ കോഴിയെ കുറിച്ച ഓർത്തു സത്യത്തിൽ അതൊരു നിമിത്തം ആയിരുന്നോ ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് അല്ലെ തനിക്ക് ഈ വഴി വരാനും തക്കുവിന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞത്..അവനത് ഓർക്കുവാനും വിശ്വസിക്കാനും കഴിഞ്ഞില്ല വീട്ടിൽ പോയി വിവരങ്ങൾ തക്കു അമ്മയോട്   പറഞ്ഞതും അമ്മ കരഞ്ഞു കൊണ്ട് ഓടി വന്നു തക്കുവിനെ വാരി പുണർന്നതും അവൻ  കണ്ടു ..തിരിച് വീടിലേക്ക്‌ പോവുമ്പോൾ ഒരാളെ രക്ഷിച്ച നിര്വൃതിയെക്കാൾ ആ കാലൻ കോഴിയെ കുറിച്ചായിരുന്നു ചിന്ത സത്യത്തിൽ അത് കാലൻ കോഴിയോ അതോ ജീവൻ രക്ഷിച്ച കോഴിയോ അവന്റെ ചിന്തകള് ഉണർന്നു..ചില സമയങ്ങളിൽ നന്മ തിന്മകളെ മനുഷ്യന് തിരിച്ചറിയാൻ കഴിയാറില്ല ഒരു പക്ഷെ കാലാന്തരത്തിൽ മനസ്സില് നിറഞ്ഞ നിറം പിടിച്ച ഒരുപാട് കെട്ടു കഥകളും അന്തവിശ്വാസവും സ്ഥാനം പിടിച്ച മനസ്സിലേക്ക് നന്മയുടെ വെളിച്ചം പരത്താൻ ആ പക്ഷിക്ക് കഴിഞ്ഞു കാണും

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ട്രെയിനനുരാഗം(ഭാഗം ഒന്ന്)




അന്ന് ഉറങ്ങി എണീറ്ടപ്പോഴേ  ഒരു സുഖവും ഇല്ലായിരുന്നു കാരണം അന്ന് വൈകിട്ടാണ് ബാങ്ങളൂര്‍ പോവേണ്ടത് ....പഠിത്തം എല്ലാം കഴിഞ്ഞ ഫ്രീ ആയി നില്‍ക്കുമ്പോള്‍ കൂടുക്കാര് വിളിച്ചു വാടാ കുറച്ച ദിവസം വന്നു നിന്നിട്ട് പോ കൂടത്തില്‍ വേണം എങ്കില്‍ ജോലിയും കുറച്ചു തെണ്ടാം....അങ്ങനെ തീരുമാനിച്ച യാത്ര ആണ്...തലേന്ന് പോയി പൊർട്ടെർ   ഷാജിയെ കണ്ടു ടിക്കെറ്റ് എടുത്തു ..ഹോ വെയ്തിംഗ് ലിസ്റ്റില്‍ ഇരുപത് ..വീണ്ടും പരീക്ഷണം ...ഹും എന്തെരോ വരട്ടെ എനിക്കിനി എന്തെരോ വാരാന  എന്നാ പാടും പാടി ബാഗും തൂകി ഓടി നോര്‍ത്ത് റയില്‍വേ സ്റെഷനിലെക്ക്....ചെന്നപ്പോ പതിവ് പോലെ ബാങ്ങളൂര്‍ ഐലാന്‍ഡ്‌  എക്സ്പ്രസ്സ്‌ വൈകിയിരിക്കുന്നു ...കുരിശു പിടിച്ച മത്തായി പൊട്ടാ കിണറ്റില്‍ വീണ പോലെ ആയി വീട്ടില്‍ നിന്നും മാറി നിക്കുന്ന ബുദ്ധിമുട്ടും ട്രെയിനിലെ യാത്രയും ശോ...അവസാനം വന്‍ ഡേയ് ടൂറിനുള്ള വണ്ടി ഒച്ചപാടുണ്ടാകി എത്തി.....നല്ല തിരക്ക് അതിനിടക്ക് ചിലവന്മാര്‍ ചായ ചായെ വട വടേ എന്നും പറഞ്ഞു...ട്രെയിനിന്റെ ഡോറില്‍.. ... നമ്മുടെ പുറകില്‍ ആളുണ്ട് എങ്കില്‍ പണ്ട് കരുണാകരന്‍ ചുരുളീധരൻ  എന്നാ മുരളീധരനെ പിടിച്ചു കെ പി സി സി പ്രസിഡന്റ്‌ ആകിയ പോലെ ഏതു പൊസിഷനിലും എത്താം...താങ്ങാന്‍ ആള് വേണം....ഒരു കണക്കിന് പിടച്ചു കയറി....കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് വെച്ച് സ്ലീപേര്‍ ക്ലാസ് ആണ് ..ടിക്കെറ്റ് ഇപ്പൊ ടി ടി ഇ ചേട്ടനോട് സീറ്റ് ചോദിച്ച നല്ല "തിരോണ്ടോരം ഭാഷേല്‍ പൊളപ്പന്‍   തെറി കേള്‍ക്കും "..ക്ഷമിച്ചു എന്നൊരു വാക്ക് മനസ്സില്‍ ഉദിച്ചു ...നേരം വൈകി തുടങ്ങി ഇങ്ങേരു എവിടെ ആണോ ആവോ? ഹോ കാലന്റെ കറുത്ത കൊട്ടിട്ട്  ടി ടി ഇ എത്തി ..പണ്ട് ഇയാൾ  കാലന്‍ ആയിരുന്നു ട്രെയിനില്‍ കള്ളാ വണ്ടി കേറി നടന്ന സമയത്ത് കണ്ടാല്‍ അപ്പോള്‍ ഓടും സലിം കുമാര്‍ പറയുന്ന പോലെ ഞാനാര മോന്‍ ...ഇന്നിപോ നെഞ്ച് വിരിച്ചു ടികെറ്റ് എടുക്കാതെ പരക്കം പായുന്ന കുഞ്ഞുങ്ങളെ ബ്ലടി കൂലിസ് എന്നൊക്കെ മനസ്സില്‍ വിളിച്ചു അങ്ങനെ ഇരുന്നു....കറുത്ത കോട്ടിട്ട  കാലനോട്‌ സാര്‍ എന്ന് വിളിച്ചു....പിച്ച കാരന് വളിച്ച കഞ്ഞി കൊടുത്ത പോലെ ഒരു നോട്ടം ...ഹേ എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ....ഹേ ഇല്ല സാര്‍ എന്റെ ടിക്കറ്റ്‌...കണ്ട വഴി ആള് ഇരുത്തി ഒരു നോട്ടം...ഇയാള്‍ എന്താ ഇങ്ങനെ നോക്കുന്നത് ഞാന്‍ അങ്ങേരുടെ കുഞ്ഞമ്മെടാ മോളെയും കൊണ്ട് ഒളിച്ചോടിയോ ?...ഹും ഇത് വെയിറ്റിംഗ് ലിസ്റ്റ് ആണല്ലോടോ..സീറ്റ് ഒന്നും കാണില്ല എന്നും പറഞ്ഞൊരു വിരട്ട് ..താന്‍ പാലക്കാട് എത്തുമ്പോ നോക്ക്....ഹേ മനസ്സില്‍ ലഡ്ഡു പൊട്ടി....ഇനീം പരീക്ഷണം....പതുക്കെ അങ്ങേരുടെ പുറകെ നീങ്ങി ഒരു ഗാന്ധി തല എടുത്തു അങ്ങേരുടെ പോക്കറ്റില്‍ തിരുകി ഹോ ഈ സാറ് വിചാരിചാലാണോ  സീടിനു പഞ്ഞം ...ഹാ ഞാന്‍ അടുത്ത സ്റേഷന്‍ എത്തുമ്പോ ലിസ്റ്റ് നോക്കാം ഇയാള്‍ അപോ കാണ്...കളി നമ്മളോട പാലക്കാട് ചെന്ന അടുത്ത കറുത്ത കൊടിട്ട അമ്മാവന്‍ കേറും അത് പാണ്ടിയോ കന്നടക്കരാണോ ആയാല്‍ തെണ്ടും അതിനു മുന്പ് പാര്‍പിടം റെടി ആകണ്ടേ...അങ്ങനെ അങ്ങേരെ കണ്ടു എനിക്കൊരു സീറ്റ് കിട്ടി അതും ബെര്‍ത്ത്‌.....ഇനി ആണ് കഥ ....



                                          എന്റെ കമ്പാര്‍ട്ട് മെന്റ് തേടി നടന്നു അങ്ങനെ എത്തിപ്പെട്ടത് എസ് ഫൈവിൽ  ഊര് തെണ്ടിയുടെ ഓട്ട  കീശയില്‍ ട്രെയിന്‍ ടിക്കെറ്റ് മാത്രം...സബരോം കി സിന്ദഗി ജോ കബി നഹി ആതി എന്നൊനും പറയാന്‍ സമയം ഉണ്ടായില്ല എങ്ങനെ എങ്കിലും ഈ ബാഗ്‌ വെച്ച് പോയി തല ചായ്ക്കണം...ഓടി ചെന്ന് ബെര്‍ത്ത്‌ കണ്ടു ഹോ അവിടെ ഒരു സ്ത്രീ മയം...ഒരു കണക്കിന് ബാഗ് എല്ലാം വെച്ച് അങ്ങിനെ സ്വസ്ഥം ആയി ഇരുന്നപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒപോസിറ്റ് ആയി ഒരു ഷോള്‍ പറന്നു മുകത് ഇരുന്നു...എതവള ഇത്ര അഹങ്ഗാരി അതും ചേട്ടന്റെ മുഖത് ഷോള്‍ പറത്താന്‍ ...നോക്കാം എന്ന് ആദ്യം കരുതി പക്ഷെ അഭിമാനം സമ്മതിച്ചില്ല...വേണ്ട വരട്ടെ നമുക്കുള്ള ഇര ആണേല്‍ എവിടെ പോവാന്‍...അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചേച്ചി വന്നു മോനെ ഞാന്‍ ബെര്‍ത്ത്‌ ആണ് സീറ്റ് എനിക്ക് മുകളില്‍ കയറാന്‍ പറ്റില്ല അത് കൊണ്ട് മോന്‍ അത് ഉപയോഗിക്കാമോ എന്ന് ചോദിച്ചു....ഓ അതിനെന്താ എന്തായാലും ട്രെയിന്‍ യാത്രയിൽ  ഉറങ്ങാന്‍ പോണില്ല എവിടെ ആയാല്‍ എന്ത് ...അങ്ങനെ ആ ആന്റിയെ പരിചയപ്പെട്ടു ഇന്ദുലേഖ എന്നാണു പേര് കൂടെ മകളും കൂടു കാരിയും ഉണ്ട് അത്രെ..മനസ്സില് ലഡ്ഡു പൊട്യോ ഇല്ലേ പൊട്യോ ഇല്ലേ ഒര്മയില്ല ..അവര്‍ എന്റെ തലക് മുകളില്‍ ഇരുന്നു ഷോള്‍ പറപ്പിച്ചു കളിക്കുകയാണ്...അത് ശെരി ..ആന്റി യുടെ വീട് ത്രിപൂനിതുറ  ഉദയംപേരൂര്‍ ആണ്  പുള്ളിക്കാരി ബംഗ്ലൂര്‍ ക്രിസ്റ് കോളേജിലെ പ്രോഫെസ്സര്‍ ആണ്..ഓ ഒരു ബഹുമാനം എല്ലാം തോന്നി തുടങ്ങി ....അവരുടെ ഭര്‍ത്താവ് ബംഗ്ലൂര്‍ മെട്രോ പോളിടന്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മ...ഓ വീണ്ടും ബഹുമാനം കൂടിയോ എന്നൊരു സംശയം...അങ്ങനെ അവരെ കത്തി വെച്ച് യാത്ര തുടര്‍ന്ന്...ഇടക്ക് എന്തോ പറഞ്ഞു അവര്‍ ചിരിച്ചു പെട്ടെന്ന്‍ ചുമയില്‍ അവസാനിച്ചു....എന്താ അമ്മെ എന്ന് ചോദിച്ചു മുകളില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്നു ...ഹോ അതാണ്‌ നമ്മുടെ കഥാ നായിക ..

മെലിഞ്ഞ ശരീര പ്രകൃതിയോടു കൂടിയ കറുത്ത ഫ്രെയിം വെച്ച കണ്ണട ധരിച്ച ഒരു യുവതി...പേര് ശ്രീലത ...ഹോ അവള്‍ടെ ഒരു തല...അവളും അമ്മയുടെ കോളേജില്‍ പഠിക്കുന്നു ഇരുപതോളം വര്ഷം ആയത്രെ അവര്‍ ബംഗ്ലൂരില്‍ സെറ്റില്‍ ആയിട്ട...ശ്രീലത ബയോ കെമിസ്ട്രി പഠിക്കുന്നു കൂടെ കൂടു കാരി കോട്ടയം കാരി അച്ചായത്തി അന്നം ഡയാന വര്‍ഗീസും ഉണ്ട്...ഹോ ഇവരെ രണ്ടു പേരെ ഞാന്‍ എങ്ങനെ ബംഗ്ലൂര്‍ വരെ സഹിക്കും എന്ന് എന്റെ മനസ്സില്‍ തോന്നിയെ ഇല്ല പക്ഷെ അവരുടെ അമ്മയുടെ മനസ്സില്‍ തോന്നിയോ ആവോ....അങ്ങനെ യാത്ര തുടരുമ്പോള്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്...എനിക്കാണ് എങ്കില്‍ ദൂര യാത്രയിലും ആശുപത്രിയിലും ഭക്ഷണം കഴിക്കുന്നത് ഇഷ്ടം അല്ല പക്ഷെ ഗത്യന്തരം ഇല്ല എങ്കില്‍ എന്തെങ്കിലും ചെറുതായിട്ട് കഴിക്കുകയും ചെയ്യും ...അവരുടെ അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും വെജിടബില്‍ കറിയും എനിക്ക് കൂടെ തന്നു... വേണ്ട എന്ന് എന്റെ പട്ടി പോലും പറയില്ല.. കാരണം നല്ല മണം ആ അമ്മ തന്നെ ഉണ്ടാകിയതാണ് മകളെ കണ്ടാല്‍ അറിയാം അവള്‍ക് അടുക്കലാലര്‍ജോമാനിയ എന്നാ അസുഖം ഉണ്ട് എന്ന് ...ഭക്ഷണം ആസ്വദിച്ചു കഴിച്ചു തമാശകള്‍ പറഞ്ഞിരിക്കുമ്പോള്‍ ലവള്‍ ഇല്ലേ ലവള്‍ അവള്‍ടെ ഒരു ജാഡ അവള്‍ ഒരു ബുക്ക് എടുത്തു വായന തുടങ്ങി...ഒരു ഫോറിന്‍ എഴുതുക്കാരന്റെ ആണ്...വായനക്കിടയില്‍ അവള്‍ ഒന്ന് തൂങ്ങി ബുക്ക്‌ താഴെ വീണു...ഹഹഹ അവള്‍ടെ ഒരു അഹങ്ഗാരം... വായിക്കാനോ ഉറങ്ങാണോ ലവൾ ബുക്ക് തുറന്നത്  മനുഷ്യന് വായിച്ചാല്‍ മനസിലാവാത്ത ഈ സാമാനം വായിക്കുന്നത് ഉറങ്ങാൻ ആണ് എന്ന് കൂടെ മനസ്സിലായി ....കൂടുകാരി മരം കേറി മുകളില്‍ കയറി ഐ പോടില്‍ പാടു കേള്‍ക്കുന്നു....ഹോ അവള്‍ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ പങ്കെടുക്കാന്‍ പോവേല്ലേ എന്ന ചോദിക്കാന്‍ തോന്നി എങ്കിലും ചോദിച്ചില്ല .....തുടരും

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

തേങ്ങുന്ന മാതൃഹൃദയം


ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഞാന്‍ എന്റെ ബ്ലോഗില്‍ കുത്തി കുറിച്ചു....കാല പഴമയില്‍ മാറാല പിടിച്ച കിടന്ന ബ്ലോഗിന്റെ ചുവരുകളില്‍ ഞാന്‍ കുത്തി കുറിച്ചപ്പോ എഴുത്തിനു എന്തോ ഒരു വേഗത കൈ വന്നില്ല  എങ്കിലും ഞാനൊന്ന് ശ്രെമിച്ചു.....

തേങ്ങുന്ന മാതൃഹൃദയം ...ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മിലിലെ "കല്തുരങ്ങിലെ കൈവളക്കിലുക്കങ്ങള്‍" എന്നാ എപിസോടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് എഴുതുന്നു ...സ്ത്രീയുടെ വിവിധ രൂപങ്ങളില്‍ ഏറ്റവും അനുഗ്രഹീതമായ രൂപം മാതാവ് എന്നതാണല്ലോ ...പക്ഷെ പ്രായമായ മാതാപിതാക്കളെ സംരെക്ഷിക്കാത്ത മക്കളുള്ള ഈ കാലത്ത് ഓരോ അനുഭവം കാണുമ്പോഴും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഉള്ളതാണ് ....ഒരു മനുഷ്യന് ലോകത്ത് ഏറ്റവും പ്രേതിബധത ആരോടാണ് എന്ന് ചോദിച്ചാല്‍ ആദ്യമായും പിനീട് മൂന്നു തവണയും ഉള്ള ഉത്തരം മാതാവ് എന്നതാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌ ....മാതാവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത മക്കളുടെ ദുരവസ്ഥകള്‍ പലപ്പോഴായി അനുഭവങ്ങള്‍ ആയി നമുക്ക് മുന്‍പില്‍ വരുന്നു ...ജാതി മത ഭേദമന്യേ ലോകത്ത് മനുഷ്യര്‍ പ്രായമായ മാതാപിതാക്കളെ ദ്രോഹിക്കുന്നു ...

                    കല്‍ തുറന്കിലെ കൈവളക്കിലുക്കങ്ങള്‍ എന്നാ പരുപാടിയില്‍ ഒരമ്മ മനസ് തുറന്നത് കണ്ടപ്പോള്‍ വളരെ അധികം വിഷമം തോന്നി....അവര്‍ ജയിലിനെ വീട് പോലെ കാണുന്നു ..ഒരു മകന്‍ ഉണ്ടായിട്ടും അവര്‍ക്ക് സ്വന്തം വീടിനേക്കാള്‍ സുരക്ഷിതത്വം നല്‍കുന്നത് ആ ജയിലാനത്രെ...ചെയ്യുവാന്‍ ഇഷ്ടമല്ലഞ്ഞിട്ടും ജീവിക്കാന്‍ ഒരു മാര്‍ഗം ഇല്ലാഞ്ഞിട്ടും ആ വയോവൃദ്ധ ചെയ്ത കുറ്റം രണ്ട കുപ്പി ചാരായം വിറ്റു എന്നതാണ്...ഇരുപതോളം പ്രാവശ്യം പിടിക്കപെടുകയും വീണ്ടും ജയിലില്‍ വരികയും ചെയ്യുക എന്നതാണ് അവരുടെ രീതി ..കാരണം പുറതുള്ളതിനേക്കാള്‍  ആരും ഇല്ലാത്ത അവസ്ഥ ജയിലില്‍ ഉള്ളിലില്ല ...അത് കൊണ്ട് ജയില്‍ അവര്‍ക്ക് വീടാണ്..മകനെ കുറിച്ച ചോദിച്ചപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ വരുകയോ കൂടെ താമസിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരുവനെ കാണുവാന്‍ പോലും ഇഷ്ടം ഇല്ല എന്ന് മനസില്ലാ മനസോടെ പറയുന്നു...
സ്വന്തം ജനനത്തിനു  ഹേതു ആയതു കൊണ്ട് മാത്രമല്ല ആ മാതാവിനോടുള്ള പ്രേദിബധത കാണിക്കേണ്ടത് മറിച് അനുഗ്രഹീതമായ അവസ്ഥയില്‍ വളര്‍ത്തി വലുതാകി ഓരോ കഷ്ടപാടിലും ഒട്ടും ദുരിതം തരാതെ വലുതാകിയ അവസ്ഥകള്‍ ..ലോകത്ത് അവനു തന്നെ ലഭിച്ച മികച്ച മേല്‍വിലാസം എല്ലാം മറക്കുന്ന പുത്രന്‍....പ്രാര്‍ഥനയില്‍ മുഴുകിയ കാരണം പലപ്പോഴായി കാണാന്‍ വന്ന മാതാവിനെ ശ്രെധിക്കാന്‍   കഴിയാതിരുന്ന ജുരൈജ് റ) അനുഭവം ഓരോ മനുഷ്യര്‍ക്കും ഉള്ള തിരിച്ചറിവാണ് ...മനപൂര്‍വം അല്ലാതെ ആയിട്ടും മകന്‍ ശ്രെധിക്കതത് കൊണ്ട് ഒരു വേശ്യ സ്ത്രീയുടെ മുഖം കാണിക്കാതെ മരുപ്പിക്കരുത് എന്ന് മനസ്സില്‍ ഓര്‍ത്ത ആ ഉമ്മയുടെ പ്രാര്‍ത്ഥന സ്വീകരിച്ച സന്ദര്‍ഭം എല്ലാം തിരിച്ചരിവിനുല്ലതാണ്.....
പ്രായമായ നിന്റെ മാതാവിനോട് "ഛെ " എന്ന് പോലും പറയരുത് എന്നതാണ് ഖുറാന്‍ പഠിപ്പിക്കുന്നത് .........

         എന്റെ അനുഭവത്തില്‍ നിന്നും മറ്റൊരു കഥ ..ഒരിക്കല്‍ ഞങ്ങള്‍ കുടുംബം അടക്കം ആലുവ   ഉള്ള   ഒരു യാതീമ്ഖാനയില്‍ പോയപ്പോള്‍ അവിടെ വെച്ച് ഒരു ഉമ്മയ്റെ കണ്ടു ..ഭക്ഷണത്തിന് ശേഷം ഒട്ടും വിഷമം കൂടാതെ നമ്മളോട് അവരുടെ കഥ അവതരിപ്പിച്ചപ്പോള്‍ എന്റെ ഉമ്മ കരയുന്നുണ്ടായിരുന്നു ....കാരണം അവര്‍ക്ക് രണ്ട ആണ്‍ മകള്‍ ഉണ്ട് ഭര്‍ത്താവിന്റെ മരണ ശേഷം അവരോടോന്നിച് കഴിഞ്ഞിരുന്നത് ഇരട്ടകള്‍ ആയ രണ്ടു ആണ്‍ മക്കളും ബസ്സിലെ കണ്ടക്റെര്‍ ആയിരുന്നു...രണ്ടു പേരും വിവാഹിതര്‍ ..ഒരു മകന് കിഡ്നി സംബന്ധമായ അസുഖം വന്നു ചികിത്സിച്ചു കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നു ..ആ മകനെ അവസാനം ഭാര്യ വീടുകാര്‍ കൊണ്ട് പോയി എന്നാല്‍ മറ്റേ മകന്‍ വേറൊരു വീട് വച്ച് കുടുംബം ആയി താമസിക്കുന്നു ..പക്ഷെ മരു മകള്‍ക്ക് അവരെ താല്പര്യം ഇല്ല അത്രെ അത് കൊണ്ട് വേറെ എവിടെ എങ്കിലും പോയ്ക്കോളാന്‍ പറഞ്ഞു അങ്ങനെയോ മറ്റോ അവര്‍ ആ യതീം ഖാനയില്‍ എത്തിപ്പെടു ..മറ്റൊരവസരത്തില്‍ ഞാന്‍ തന്നെ ഒരിക്കല്‍ ആലുവയില്‍ വെച്ച് കണ്ട ഒരു വെല്ലുംമ ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ മുന്നില്‍ വന്നു വെറും രണ്ട രൂപക്ക് വേണ്ടി കൈ നീടി..വളരെ ക്ഷീണിതയായ ഒരു വെല്ലുംമ ..വളരെ മുഷിഞ്ഞ വസ്ത്രം ധരിച്ച അവരെ കണ്ടാല്‍ തന്നെ വിഷമം തോന്നും..അവര്‍ എന്നോട് പറഞ്ഞു ഞാന്‍ ഒരു ചായ കുടിക്കാന്‍ ഉദേഷിച്ചാണ് രണ്ടു രൂപ ചോദിച്ചത് ..ഞാന്‍ അവരെ എന്റെ എതിരെ ഇരുത്തി ഭക്ഷണം വാങ്ങി കൊടുത്തപ്പോള്‍ എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു....നിന്നെ പോലെ ഒരു മകന്‍ എനിക്കും ഉണ്ട് പക്ഷെ അവനു ഇന്ന് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്..എനിക്കങ്ങനെ കേട്ടപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും വെള്ളം വന്നു എന്റെ വാപയുടെ ഉമ്മ എത്ര പ്രായം ഉണ്ടോ അത്ര പ്രായം ഉള്ള അവരെ റോഡിലേക്ക് ഇറക്കി വിട്ട മകനെ കുറിച്ച ഓര്‍ത്തപ്പോള്‍ വളരെ ദേഷ്യം തോന്നി...തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച യാത്ര പറഞ്ഞ അവരുടെ മുഖം ഇന്നും മായാതെ മനസ്സില്‍ ...മനുഷ്യന്‍ ഈ ലോകത്ത് ഉണ്ടാക്കുന്ന സമ്പാദ്യം അവന്റെ ഭക്ഷണത്തിന് മാത്രമാണ് പക്ഷെ അവന്‍ ഓര്‍ക്കുന്നില്ല അവനു അനുവദിച്ച അവസാനത്തെ അരി മണിയും അവനു തന്നെ ലഭിക്കും എന്നത് എന്നിട്ടും പണത്തിനു പുറകെ സുഖ സൌകര്യങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ മാതാപിതാക്കള്‍ അന്യരാകുന്നു ...തമിഴ്നാടില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹൌസ് ഓണര്‍ ആയിരുന്ന ഒരു "ബാങ്കെര്‍ അക്ക " ഉണ്ട് ..ജീവിക്കാന്‍ മാത്രം പഠിച്ച ഒരു കഠിന ഹൃദയ ആയ സ്ത്രീ...അവരുടെ സ്വന്തം അമ്മയെ അവര്‍ പുറത്ത് ഒരു കര്ടന്‍ കൊണ്ട് മറ ഉണ്ടാക്കി കിടത്തി..ചൂടിലും മഴയിലും ഒരേ അവസ്ഥ ...രാപകലുകളില്‍ ഒരേ അവസ്ഥ ..അവരോട ഒരിക്കല്‍ ഇതേ കുറിച്ച ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒര്മയില്ലാതെ അവര്‍ മല മൂത്ര വിസര്‍ജനം നടത്തും എന്നതാണ്...ഇഷ്ടപെടാതത് കണ്ടാല്‍ പ്രതികരിക്കുന്ന സ്വഭാവം ഉള്ള ഞാന്‍ ചോദിച്ചു നിങ്ങളുടെ ചെറുപ്പത്തില്‍ നിങ്ങള്‍ എത്ര മാത്രം മല മൂത്ര വിസര്‍ജനം നടത്തി എന്നിട്ടും നിങ്ങളുടെ മാതാവായ ഈ സ്ത്രീ നിങ്ങളെ എത്ര വൃത്തിയോടെ നോക്കി? നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന്..അതിനു അവര്‍ എനിക്ക് തന്നെ മറുപടി വളരെ വിചിത്രം ആയിരുന്നു അവര്‍ക്ക് അറിയാം അത്രെ അവരും ഇതേ അവസ്ഥയില്‍ വരുമ്പോള്‍ അവരുടെ മകളും ഇതേ പോലെ ചെയ്യുക ഒള്ളു എന്ന് ...ഒരു പക്ഷെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെ ആവും..സ്വാര്‍ത്ഥത അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്നിനോടും പ്രേതിബധത ഇല്ലായ്ക ഇതെല്ലം അവരിലും ഉണ്ടാവാം ഒരു പക്ഷെ പുരുഷന്മാരേക്കാള്‍ അധികം ആയി...
"പിതാ രക്ഷതി  കൌമാരേ .
ഭര്‍ത്ത  രക്ഷതി  യൌവ്വനെ ..
പുര്ത്ര  രക്ഷതി  വര്ധഗ്യെ  . 
ന   സ്ത്രീ  സ്വതന്ദ്രെ   അര്‍ഹതി "

ജീവിതത്തില്‍ ഓരോ ഘട്ടത്തിലും സ്ത്രീ സുരക്ഷിത്വം ആഗ്രഹിക്കുന്നു........


  ഒരുപാട് നാളായി ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച ഒന്ന് കുറിക്കണം എന്ന് കരുതിയിട്ടും കഴിഞ്ഞില്ല പക്ഷെ ഇന്നലെ കണ്ട ആ എപിസോടിലെ അമ്മയുടെ ദുഃഖം ഒരു പക്ഷെ അവര്‍ക്ക് നീതി പീഠം നല്‍കിയ ഒരു വലിയ അനുഗ്രഹം ആവും ജയില്‍...ഒരു പക്ഷെ പ്രായത്തിന്റെ ഇളവു കിട്ടാന്‍ സാഹചര്യം ഉണ്ടായിട്ടും ആ അമ്മക്ക് നീതി പീഠം ഓരോ തവണയും വിധിക്കുന്ന ശിക്ഷ അതില്‍ പരം ഒരു അനുഗ്രഹം മറ്റെന്തുണ്ട് ഒരു പക്ഷെ ജയിലും അങ്ങനെ ഉള്ളവര്‍ക്ക് അനുഗ്രഹം   ആവും...
   മക്കളുടെ സ്വര്‍ഗം മാതാവിന്റെ പാതങ്ങളില്‍ എന്ന് പഠിപ്പിച്ച പ്രവാചകന്‍ വളരെ ദീര്ഗ ദ്രിഷ്ടിയോടെ ആയിരുന്നു അത് പറഞ്ഞത് മാതാവ് ഒരിക്കലും ശപിക്കില്ല പക്ഷെ മാതാവിന്റെ കണ്ണില്‍ നിന്നും വരുന്ന കണ്ണ് നീര്‍ തുള്ളിക്ക് അത് കൊണ്ട് തന്നെ വെണ്ണീര്‍ എന്ന് വിളിക്കുന്നു...അത്രക് ശക്തി ഉള്ളതാണ് മാതൃ ഹൃദയം...


                       പുതു   തലമുറയോടുള്ള     ഒരു അപേക്ഷ   തിരിച്ചറിവോടെ   പെരുമാറുക  എന്നതാണ്...നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ടം ആവുമ്പോള്‍ മാത്രമാണ് ഓരോ മനുഷ്യരും തിരിച്ചറിയുക......

2011, ജൂൺ 6, തിങ്കളാഴ്‌ച

മാറുന്ന ചിന്തകള്‍ ...മാറ്റിയ മരണങ്ങള്‍

എനിക്കും ഉണ്ട് പറയാന്‍ ചില കഥകള്‍ ഒരു പക്ഷെ ജീവിതത്തെ ഒട്ടും പക്കൊമായി കാണാത്ത ഒരു സമയത്തില്‍ നിന്നും ഓരോ നിമിഷത്തെയും ഇരുത്തി ചിന്തിക്കുവാന്‍ പ്രേരണയായി വന്ന ചില മരണങ്ങളുടെ കഥ ...പറയാനുള്ളത് കഥയായി തോന്നുമെങ്കിലും പൊള്ളുന്ന അനുഭവങ്ങളുടെ നൊമ്പരം ഉണ്ട്...അടുത്തടുത്ത കാലങ്ങളില്‍ കുടുംബത്തിലെ പ്രധാനപ്പെട്ട മൂന്ന് പേരുടെ വിടവാങ്ങലുകള്‍ അതുണ്ടാക്കിയ പുതു ചിന്തകള്‍ ..മനുഷ്യന്‍ എങ്ങനെ വളര്‍ന്നാലും ആറടി മണ്ണില്‍ ഒതുങ്ങുന്ന വളര്‍ച്ച എന്നാ ചിന്തയിലേക്ക് നയിച്ച ചില നൊമ്പരങ്ങള്‍...
                                                                        എന്റെ വാപ്പയുടെ വാപ എല്ലാരും വിളിക്കുന്ന പോലെ ഞാനും ഉപ്പ എന്നാണു വിളിച്ചിരുന്നത്..നാട്ടില്‍ കുഞ്ഞു  മരക്കാര്‍ സാഹിബ്..ഉപ്പാക്ക് പറയപെടുന്ന അസുഖങ്ങള്‍ എന്ന് പറഞ്ഞാല്‍ ശ്വാസം മുട്ട് മാത്രം ആയിരുന്നു..പ്രായം ഏതാണ്ട് എഴുപതോദ് അടുത്തിരുന്നു...എന്നെ എല്ലാം വളരെ കാര്യം ആയിരുന്നു..പേരകുട്ടികളില്‍ ഏറ്റവും മൂത്ത ആണ്‍ തരി അത് കൊണ്ട് തന്നെ തല്ലും തലോടും ഏറ്റവും ലഭിച്ചത് എനിക്ക് തന്നെ ആയിരുന്നു..എനിക്ക് ഓര്മ വെക്കുമ്പോള്‍ എല്ലാം ഉണ്ട് ഉപ്പാക്ക് പുക വലി...വെല്ലുംമ(വാപാടെ ഉമ്മ) ഇടക്  ബീഡി,സിഗാര്‍ എല്ലാം ഒടിച് കലയാരുന്ദ് പക്ഷെ ഞാന്‍ ആണ് ചെയ്തത് എങ്കില്‍ വഴക്ക പറയാത്ത ഒരു പ്രകൃതം..ഒരിക്കല്‍ ഉപ്പ പുക വലിക്കുമ്പോള്‍ അതില്‍ എന്തോ മുടിയുടെ അംശം ഉണ്ടായത് കൊണ്ട് ആ പുകവലി ശെരിക്കും ഏറ്റു പുറത്ത് പറയാന്‍ ആവാത്ത വിഷമത്തോടെ വലി നിര്‍ത്തി എന്ന് മാത്രമല്ല എല്ലാരോടും വലിക്കരുത് എന്നൊക്കെ പറയും..പ്രത്യേകിച്ചും ഉപ്പാടെ കയ്യില്‍ നിന്നും വരം പോലെ ആ ശീലം കിട്ടിയത് കൊണ്ട് വാപ ഇന്നും ശക്തമായി തുടരുന്നുണ്ട്...ഉപ്പയുമായി നല്ലൊരു ആത്മ ബന്ദം ഉണ്ട്..കാരണം ഞങ്ങള്‍ വേറെ താമസ്സിക്കുമ്പോഴും ഉപ്പ തറവാട്ടില്‍ ആണ് താമസിച്ചത് ഞാന്‍ എന്നും പോയി കാണുക മാത്രമല്ല അവരുടെ കൂടെ മൂക്ക് മുട്ടെ ഭക്ഷണോം കഴിച്ച ഒന്ന് തല്ലു പിടിചിട്ടെ വീട്ടില്‍ വരൂ...ഒരിക്കല്‍ ഞാന്‍ കോളേജില്‍ പോകുമ്പോള്‍  എന്റെ ബൈക്ക്  അപകടം പറ്റുകയും ഇടത്തെ കയ്യുടെ തോളിന്റെ കുഴ തെറ്റുകയും ചെയ്തു..ഞാന്‍ അന്ന് ചാലക്കുടി സെന്റ്‌ ജെയിംസ്‌ ഹോസ്പിറ്റലില്‍ ഒരു ദിവസം കിടക്കുകയും ചെയ്തു..മൂന്ന് ആഴ്ച വിശ്രമം പറയുക ചെയ്തതോടെ  പുറത്ത് ഇറങ്ങാതെ  വീട്ടില്‍ ഇരിക്കുകയും  ചെയ്തു...പതിവ്  പോലെ എന്നെ കാണേണ്ട സമയം ആയപ്പോള്‍ ഉപ്പയും വെല്ലുംമയും ആവലാതി എടുത്തു വെല്ലുംമ പിന്നീട് പറഞ്ഞ അറിവാണ് ആ അപകടം പറയ സമയത്ത് ഏകദേശം ഉപ്പ വീട്ടില്‍ വന്നിരുന്നു വെല്ലുംമാട്ടെ "എന്റെ നെഞ്ചില്‍ ഒരു വിഷമം നമ്മുടെ മോന്‍ എന്തോ പറയ പോലെ അവന്‍ എവടെ എന്നും ചോദിച്ചു"...ഉപ്പാനെ അറിയിക്കാതെ രണ്ട ദിവസം ഞാന്‍ തള്ളി നീകി എനിക്ക് അവടെ പോവാന്‍ ഉള്ള ശക്തി ഇല്ലായിരുന്നു വെല്ലുംമയും ഉപ്പയും എന്ത് പറയും എന്നാ പേടിയും...പക്ഷെ ആരോ പറഞ്ഞരിന്ജ് ഉപ്പ എന്നെ കാണാന്‍ വന്നു ആ നിമിഷങ്ങള്‍ എല്ലാം നല്‍കുന്ന ഓര്‍മയില്‍ ഇന്നും കുത്തി കൊള്ളുന്ന താടി രോമവും പുക വലി മണമുള്ള ഉപ്പയുടെ ചുണ്ടുകളും എന്റെ കവിളില്‍ സ്പര്‍ശിക്കുന്ന പോലെ എനിക്ക് തോന്നുന്നു..ഉപ്പ ഉമ്മ വെക്കാന്‍ വന്നാല്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു ബീഡി മണമുള്ള ചുണ്ടില്ലേ ഉമ്മം എനിക്ക് വേണ്ട എന്ന് പറയുക എന്റെ ശീലം ആയിരുന്നു...അങ്ങനെ ഇരിക്കെ വാര്ധഗ്യതിന്റെ എഴുപതില്‍ ഒരു ദിവസം ഞാന്‍ ഉപ്പയെ കാണാന്‍ ചെന്ന്.അന്ന് ഞാന്‍ മോഡല്‍ പോളിടെക്നിക്കില്‍ മൂന്നാം വര്ഷം പഠിക്കുന്നു..ഉപ്പ പറഞ്ഞു മോന്‍ പോയി വാ എന്ന് വെല്ലുംമ പറഞ്ഞു മോന്‍ പരീക്ഷ കഴിഞ്ഞ ഇങ്ങോട്ട് വരണം എന്ന്...ഉപ്പാക്ക് ഒരുമ്മ കൊടുത്തു ഞാന്‍ കൊല്ലെജിലെക് പോയി..അന്ന് എനിക്ക് ഗ്രാഫിക്സ് പരീക്ഷ നടക്കുന്നു...ഇരിങ്ങാലക്കുട റയില്‍വേ സ്ടഷനോദ് ചേര്‍ന് കിടക്കുന്ന കോളേജ് ട്രെയിന്‍ വരുന്നതും പോനതും എല്ലാം പരീഷ ഹാളില്‍ ഇരുന്നാല്‍ കാണാം...പരീക്ഷകിടെ പെറ്റെന് ഒരു ട്രെയിന്റെ ഹോണ്‍ അടി ശബ്ദം എന്നെ ഞെട്ടിച്ചു കയ്യിലിരുന്ന മിനി ട്രാഫ്റെര്‍ തെന്നി മാറുകയും എന്റെ മനസ് പെട്ടെന്ന്  തറവാട്ടിലെ ചാര് കസേരയില്‍ കിടക്കുന്ന ഉപ്പയിലെക് എത്തി...ഉപ്പാക്ക് എന്തോ പറ്റി എന്ന് എന്റെ മനസ്സ് വേവലാതി എടുത്തു..അതെ അതായിരുന്നു ആ ആത്മ ബന്ധത്തിന്റെ ഊഷ്മളത...പരീഷ കഴിഞ്ഞ ഇറങ്ങിയ എന്നോട് കൂടുകാര്‍ നിന്റെ വീട്ടില്‍ നിന്നും ഫോണ ഉണ്ടായിരുന്നു പെട്ടെന്ന് വീട്ടില്‍ എത്താന്‍ പറഞ്ഞു..കാര്യങ്ങള്‍ ഞാന്‍ കരുതിയ പോലെ...കൂടുതല്‍ വിവരിക്കാന്‍ കഴിയാത്ത ചില നിമിഷങ്ങളിലൂടെ ഞങ്ങളുടെ ഉപ്പ വിട പറഞ്ഞു...കുടുംബത്തിലെ ആദ്യത്തെ മരണം...

                                                                                                നാല് മാസം കഴിഞ്ഞു ഒരിക്കല്‍ അന്ന് വാപ്പയുടെ അനിയന്‍ സൌദിയില്‍ നിന്ന് വന്ന സമയം കൊച്ചാപ്പ എളീമയും കൂടെ ഒരു കല്യാണത്തിന് പോയി ..പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഞങ്ങള്‍ കണ്ടു...എലീമയും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മോളും ഏഴു മാസം പ്രായം ഉള്ള ഒരു മോനും..മോന്‍ എലീമയുടെ കയ്യില്‍ ഇരിക്കുന്നു മകള്‍ മുന്‍പിലും..അന്ന് കൊച്ചാപ്പ കുറെ നാള്‍ ഗള്‍ഫില്‍ നിന്ന് വന്ന സമയം ആയത് കൊണ്ട് നാടിലെ ഡ്രൈവിംഗ്   ല്യ്സന്‍സ് ക്യാന്‍സല്‍ ആയിട്ടുണ്ടാര്നു മാത്രമല്ല മൂപര്‍ അങ്ങനെ വണ്ടികള്‍ ഉപയോഗിക്കാരും കുറവായിരുന്നു..പക്ഷെ അത്യാവശ്യമായി കാലടി എന്നാ സ്ഥലത്ത് എലീമയുടെ ഏതോ ബന്ധുവിന്റെ കല്യാണത്തിന് പോയതാര്നു അവര്‍..ചാറ്റല്‍ മഴ ഉണ്ടായിരുന്നത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു ബൈക്കില്‍ പോയത്...പക്ഷെ അപ്രതീക്ഷിതമായി പുറകില്‍ നിന്ന് എളീമ വീണു ..കൂടെ ഏഴു മാസം പ്രായം ഉള്ള കുഞ്ഞും...കുഞ്ഞ നേരെ റോഡില്‍ വീഴാതിരിക്കാന്‍ എലീമയുടെ ശരീരത്തോട് ചേര്‍ത് പിടിച്ചു എന്നാല്‍ തലയടിച്ചു വീണ എളീമ ഒന്ന് എഴുന്നേറ്റു..പിന്നെ ബോധ രഹിധയായി വീണു തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് വന്നു എങ്കിലും അവരുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ സെന്റര് ഹോസ്പിടല്‍ കൊണ്ട് പോയി ഒരാഴ്ച കിടന്നു...ചികിത്സയുടെ ഗുണം കൊണ്ട് ഒരു ദിവസം അപ്രതീക്ഷിതമായി എഴുന്നേറ്റു ..ബ്രേടടും ചായയും കുടിച്ചു..എന്നാല്‍ ദൈവത്തിന്റെ വിധി നേരെ മറിച്ചായിരുന്നു ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച വരാന്‍ കഴിയാത്ത വിധം ഉള്ള ഒരു മടങ്ങി പോക്കിന് മുന്‍പുള്ള എഴുന്നേല്‍ക്കല്‍ ആയിരുന്നു അത്...വൈകിട്ടായപ്പോള്‍ സ്ഥിതി വഷളായി അങ്ങനെ ഒരു ഞായര്‍ കറുത്ത്..ആ ഏഴു മാസമുള്ള മകനെയും മൂനാം ക്ലാസ്സില്‍ പഠിക്കുന്ന മകളെയും കൊചാപ്പയെയും മറ്റു ബന്ധുക്കളെയും തനിച്ചാക്കി ആ അദ്ധ്യായം കടന്നു പോയി...ഒരു ഗ്രാമത്തിന്റെ കരച്ചില്‍ കണ്ട ചില നിമിഷങ്ങള്‍ ഓര്‍മയില്‍ ഉണ്ട് ഉമ്മ പോയതറിയാതെ കരയുന്ന കുഞ്ഞിന്റെ മുഖം ഉള്‍പെടെ..ഇന്നവന്‍ രണ്ടില്‍ പഠിക്കുന്നു പടച്ചവന്റെ അനുഗ്രഹം കൊണ്ട് നന്നായി പോകുന്നു....
                         വീണ്ടും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു വെല്ലുമ്മയുടെ സംരക്ഷണയില്‍ കുട്ടികള്‍ വളര്‍ന്നു...കൊചാപ്പയെ കൊണ്ട് വേറെ വിവാഹവും കഴുപിച്ചു..വെല്ലുംമ ആയിരുന്നു എല്ലാവരുടെയും ദൈര്യം വെല്ലുംമയും ഞാനും തമ്മിലെ ആത്മ ബന്ധം ഒരു ബ്ലോഗ്‌ ആയി ഞാന്‍ കുറിച്ചിട്ടുണ്ട്.(http://shihas005.blogspot.com/2010/08/blog-post.html)

)..ഒരിക്കല്‍ ഞങ്ങളുടെ മഹല്ലില്‍ പള്ളിയുടെ ഉത്ഘാടനത്തിനു ..അജ്മാനില്‍ നിന്നും ഒരു അറബി വന്നു..അറബിയെ നേരില്‍ കാണാന്‍ നാടുകാരുടെ ഒരു വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു...ദഫ് മുട്ടിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കപ്പെട്ട അറബിയെ കാണാന്‍ വെല്ലുംമയും ഉണ്ടായിരുന്നു...പൊതുവേ തമാശക്കാരി ആയതു കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും എല്ലാവര്ക്കും പ്രിയങ്കരി ആയിരുന്നു നാട്ടില്‍ സ്നേഹത്തോടെ ഐശുമ്മ എന്നാണ് വിളിച്ചിരുന്നത്...പരുപാടി എല്ലാം കഴിഞ്ഞ പോയി വെല്ലുംമ ..വ്യ്കിട്ട് കൊച്ചാപ്പയുടെ ഫോണ്‍ വിളി കേട്ടാണ് ഞാന്‍   ചെന്നത്..വെല്ലുംമാക് സുഖമില്ല തല കറങ്ങി ബെഡില്‍ വീണു..കേട്ട പാതി കേള്‍ക്കാത്ത പാതി കൊച്ചാപ്പയുടെ വീടിലെക് ചെന്ന് ഞാന്‍..ചെന്ന പാടെ നോക്കിയപ്പോള്‍ ഒരു പ്രത്യേക അവസ്ഥയില്‍ കിടക്കുന്ന വെല്ലുംമയെ ആണ് കണ്ടത്..ഉടനെ ഞാന്‍ തന്നെ താങ്ങിയെടുത്ത് കാറില്‍ കെട്ടി തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് പോയി...ഡോക്ടര്‍ കൊടുത്ത ഒരു ഇഞ്ഞെക്ഷനില്‍ ബോധം വീണു കിടയ വെല്ലുംമ പറഞ്ഞു നമുക്ക് വീട്ടില്‍ പോകാം എന്ന്..പക്ഷെ പന്തികെടിന്റെ ഒരു ചര്ധി അവിടെയും വില്ലന്‍ ആയി ..ഒബ്സേര്‍വഷനില്‍ വെക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു..പ്രെഷര്‍ കൂടി തലയില്‍ ചെറിയ ക്ലോട്ടിംഗ് ഉണ്ട് എന്നും അറിയാന്‍ കഴിഞ്ഞു...പക്ഷെ ഓര്മ പതുക്കെ മറയുന്ന അവസ്ഥയില്‍ അങ്കമാലി എല്‍ എഫ് ഹോസ്പിറ്റലില്‍ സി ടി സ്കാന്‍ ചെയ്യാന്‍ പറഞ്ഞു..വെളുപ്പിനോടെ അത് കഴിഞ്ഞു എങ്കിലും കുറച്ച ഗുരുതരമായ ക്ലോട്ടിംഗ് ആയത് കൊണ്ട് ആ ഡോക്ടര്‍ അമൃത ഹോസ്പിടളിലെക് മാറ്റാന്‍ നിര്‍ദേശിച്ചു..അങ്ങനെ അമൃത ഹോസ്പിറ്റലില്‍ ചെന്ന്...അവിടെ ആരെയും നിര്തുവാണോ കാണിക്കണോ ഉള്ള ഒരു അവസ്ഥ ഇല്ലാത്ത ഹോസ്പിറ്റല്‍ ആയിരുന്നു..അവരുടെ ചട്ട പ്രകാരം ഒരാള്‍ക് നില്‍ക്കാം അങ്ങനെ ഞാന്‍ തന്നെ അവടെ നിന്ന്..അകത് ഐ സി യു വില്‍ കിടക്കുന്ന വെല്ലുംമാക് വേണ്ടി പ്രാര്‍ഥിച് കൊണ്ട് പുറമേ ഞാനും രാത്രികളില്‍ ആര്‍ത്ത് കരച്ചിലോടെ എങ്ങും മോശം അന്തരീക്ഷം..പൊതുവേ ട്രെയിനിലും ആശു പത്രിയിലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രകൃതം ആയതു കൊണ്ടും..ആരെങ്കിലും വന്നാലെ ഞാന്‍ പോയി ഭക്ഷണം കഴിക്കു..അങ്ങനെ ഒരാഴ്ച കടന്നു പോയി കൂടിയും കുറഞ്ഞും നടന്ന ദൈവത്തിന്റെ കളികള്‍ക് അവസാനം മരണം എന്ന് പേരിട്ടു വിളിക്കുന്ന താല്‍ക്കാലിക ജീവിതത്തിനു വിരാമം ഇട്ടു..ഒരിക്കലും ഓര്‍ക്കണോ വിശ്വസിക്കണോ കഴിയാതെ ആരോഗ്യവധിയായി പ്രേത്യേകിച് അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ആ വെല്ലുംമയും വിട്ടു പിരിഞ്ഞു..ശരവ ശക്തന്‍ നമ്മളില്‍ നിന്ന് വേര്‍പെട്ട എല്ലാവരെയും നമ്മളെയും സോര്ഗത്തില്‍ ഒരുമിച്ച് കൂട്ടും എന്നാ പ്രാര്തനയോടും വിശ്വാസത്തോടും കൂടി ഞാന്‍ ആരംപിച്ച എന്റെ ചിന്തകള്‍ ഇന്നത്തെ എന്റെ സ്വഭാവത്തിലേക്ക് എത്തി.."എല്ലാ മനുഷ്യ ശരീരവും മരണത്തെ രുചിക്കും എന്ന് ദൈവീക ഗ്രെന്ധം പറയുമ്പോ അതൊരു പുതിയ ചിന്തയില്‍ നമ്മളും ആലോചിക്കുമ്പോള്‍ ന്യ്മിഷിക മായ ഈ ലോകത്ത് മനുഷ്യന്‍ നേടുന്നതോന്നും അവനു സോന്തമല്ല എന്നതില്‍ എത്തി ചേരും..തീര്‍ച്ചയായും ആറടി മണ്ണ് പോലും അവന്റെ സോന്തമല്ല ..എന്നാല്‍ മനുഷ്യന്‍ ഓടുന്നതോ അവന്റെ സൊന്തം ചിന്തക്കും സുഖത്തിനും പുറമേ..ചെയ്യേണ്ടുന്ന പലതും നാളെ നല്ലതിനായി ഭവിക്കുമോ എന്ന് പോലും ചിന്തിക്കാതെ എന്തിനോ വേണ്ടി പാഴാക്കുന്ന ജന്മങ്ങള്‍..വേണ്ടപ്പെട്ടവരുടെ ചില പെട്ടെന്നുള്ള വേര്‍പാടുകള്‍ ഒരുപക്ഷെ ഇരുത്തി  ചിന്തിപിക്കും   .....സര്‍വശക്തന്‍ തുനക്കട്ടെ  നല്ലതിനായി ..

2011, മാർച്ച് 28, തിങ്കളാഴ്‌ച

വഴി തെറ്റിയ വാനമ്പാടി




 ഇത് കുറച്ച നാള്‍ മുന്പ് നടന്ന ഒരു സംഭവമാണ് .ഇടവേളകളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയം.അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ട് വന്നിട്ടില്ല.ഒരിക്കല്‍ എന്റെ ഒരു കസിന്‍ അയച്ച ഒരു മെയിലും അതിലെ കുറെ സംഭവങ്ങളും എനിക്ക് ഒരു നല്ല സുഹുര്തിനെ തന്നു.എന്റെ കസിന്‍ ഫിറോസ്‌ കൂടി ഞാന്‍ ഒരികല്‍ അവന്റെ ഓഫീസില്‍ ഇരികുമ്പോള്‍ എനിക്ക് കുറെ മെയില്‍ അയച്ചു കൂടെ ഒരു പെന്കുടിടെ പേരിലും.തല്‍കാലം നമുക്ക് അവളെ അച്ചു എന്ന് വിളിക്കാം..സ്വതവേ പതുങ്ങിയ സോഭാവക്കാരന്‍ ആയ അവനോട ഞാന്‍ ഏതാ ഈ പെണ്‍കുട്ടി എന്ന് ചോദിച്ചപ്പോള്‍ മൂപര്‍ക്ക് ഒരു പതുങ്ങല്‍. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ആരോ ആണ്കുടി ആണെന്ന് തോന്നുന്നു യാഹൂ ചാറ്റിങ്ങില്‍ ഒരിക്കല്‍ പരിച്ചയപെട്ടതാണ് എന്നാണ്.എന്നിട്ട് കുറെ സംശയകരമായ ഞങ്ങളുടെ തന്നെ കസിന്റെ പേരും പറഞ്ഞു.അത് അതോടെ ഞാന്‍ വിട്ടു ..മറന്നും പോയി..
                                                    ഞാന്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്നു.അപ്പോള്‍ വൈകുന്നേരം ക്ലാസ് കഴിഞ്ഞ നെറ്റ് ലാബില്‍ പോയി മെയില്‍ ചെക്ക് ചെയ്യും .അങ്ങനെ ഇരുന്നപ്പോള്‍ എനിക്ക് എന്റെ ഈ കസിന്റെ ഒരു മെയില്‍ വന്നു.കൂടത്തില്‍ അതിന്റെ ഒരു മറുപടിയും ആ പെണ്‍കുട്ടിയുടെ പേരില്‍ കണ്ടു.കണ്ടപ്പോള്‍ എനിക്ക് ഒന്ന് മനസിലായി ആശാന്‍ എന്നോട് അന്ന് നുണ പറഞ്ഞതാണ് എന്ന്.ഞാന്‍ പതുക്കെ ആ ഇ മെയില്‍ വിലാസത്തില്‍ മുട്ടി.കൂടുതല്‍ അത്ഭുദം ഒന്നും സംഭവിക്കാതെ ആ വാതില്‍ എനിക്ക് മുന്‍പില്‍ "പടെ" എന്ന് തുറന്നു.അങ്ങനെ മെയിലുകള്‍ അയക്കല്‍ പതിവായി എങ്കിലും എന്റെ മനസ്സില്‍ ആരാണ് അവന്‍ എന്നാ ചോദ്യം നില നിന്ന്.പക്ഷെ ആ മെയിലില്‍ പറയും പ്രകാരം അന്ന് ഈ അച്ചു മസ്കട്ടിലാണ് മാതാ പിതാക്കലോടൊപ്പം..അപ്രതീക്ഷിതമായി ഒരിക്കല്‍ അവളുടെ മെയിലുകള്‍ നിന്ന്.ഞാന്‍ അവനോട മുന്‍പേ പറഞ്ഞിരുന്നു നമുക്ക് നിന്നെ പറ്റിക്കുന്ന ഈ വെക്തിയെ കണ്ടു പിടിക്കാം എന്ന്.പക്ഷെ അവള്‍ അപ്രത്യക്ഷം ആയ സമയം മുതല്‍ ഞങ്ങളും പതുക്കെ മറന്നു.പക്ഷെ കാലം എന്നാ വില്ലന്‍ വീണ്ടും മെയിലുകളുടെ രൂപത്തില്‍ അവളിലൂടെ ഞങ്ങളുടെ മുന്‍പില്‍ പ്രവേശിച്ചു....
                                                  അവള്‍ മെയിലില്‍ വിശദീകരിച്ചു അവളെ കുറിച്ച..തെല്ലും സംശയത്തിനു ഇട നല്‍കാതെ..തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ അതി പുരാതനമായ മുസ്ലിം തറവാടിലെ ഒരു അങ്ങമായിരുന്നു അവള്‍.വാപ മസ്കറ്റില്‍ ഗള്‍ഫാര്‍ കമ്പനീല്‍ പ്രൊജക്റ്റ്‌ മനജേരും  ഉമ്മ കൊടുങ്ങല്ലൂരിലെ ഒരു ഗവേര്‍ന്മേന്റ്റ് സ്കൂളിലെ അധ്യപികയുമായിര്‍ന്നു.വാപാടെ ജോലിയും അസുഖങ്ങളും കാരണം ഉമ്മ ലീവ് എടുത്തു കൂടെ പോയി.ഇത്തയെ വിവാഹം 

ചെയ്തയച്ചതിനാലും അവളുടെ വിദ്യാഭ്യാസം ചില പ്രശ്നങ്ങളാല്‍ മുടങ്ങിയതിനാലും അവളും അങ്ങോട ചെകേരിയതാണ് എന്നാണ്.വാപാക് വൃക്കയിലെ കല്ല്‌ എന്നാ പ്രവാസ കല്ല്‌ ഉള്ളതിനാല്‍ അവര്‍ ഒരുപാട് വിഷമത്തിലായിരുന്നു.എങ്കിലും ചുരു ചുരുകൊടെ ഉമ്മ ഒരു താങ്ങായി ഉണ്ട് എന്നാ ബലവും.അവള്‍ മെയിലുകള്‍ അയക്കരു വാപയുടെ ഓഫീസില്‍ നിന്നായിരുന്നു..വാപയുടെ ചികിത്സക്കും ഉമ്മാക് ലീവ് നീട്ടുന്നതിനും അവളുടെ തുടര്‍ പഠനത്തിനും അവര്‍ തിരിച്ച നാടിലെക് വരുന്നു എന്നതാണ് ആ മെയിലിന്റെ ഉള്ളടക്കം.ഞാനും എന്റെ കസിനുമായുള്ള ബന്ദം അവള്‍ക് അറിയില്ലായിരുന്നു.അത് കൊണ്ട് എനിക്കും വരുന്ന മെയിലുകളും അവനു  വരുന്ന മെയിലുകളും പരസ്പരം ഫോര്‍വേഡ് ചെയ്യുമായിരുന്നു..ഉദേശം ആളെ കണ്ടു പിടിക്കുക എന്നത് തന്നെ...പക്ഷെ അപ്രതീക്ഷിതമായി അവള്‍ ഒന്ന് ചോദിച്ചത് എനിക്കും എന്റെ കസിനും അല്ഭുദമായി .അവള്‍ ചോദിച്ചത് മറ്റൊന്നുംമല്ല എന്റെ മെയിലില്‍ എന്റെ ഫോണ നമ്പരും അവനോട അവന്റെ നമ്പരും...രണ്ടു പേരും പരസ്പരം നോക്കി എന്താ കഥ ഒരു പെന്‍ കുടി ഇങ്ങോട്ട് നമ്പര്‍ ചോദിക്കുകയോ...പക്ഷെ അവള്‍ ഞങ്ങളെ രണ്ട പേരെയും ശെരിക്കും വില ഇരുത്തിയത് കൊണ്ട് ആണോ എന്നറിയില്ല സംഭവം ചോദിച്ചു.ഞാനും അവനും പക്ഷെ നമ്പര്‍ കൊടുത്തില്ല..കാരണം ഇതാരോ കളിപ്പിക്കുന്നത് തന്നെ ഉറപ്പായി ഇതില്‍ പരം എന്ത് ഉറപ് ഞങ്ങളുടെ മനസിലൂടെ പോയ സംശയം നിറഞ്ഞ മുഖങ്ങളില്‍ ആര് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..

                                                          മൊബയില്‍ ഉപയോഗിക്കാറില്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടി ഞാന്‍ മോശമായ ഒരു അര്‍ത്ഥത്തിലോ ബന്ധമോ സ്ഥാപിക്കാനല്ല ഇത്രയും അടുത്ത സ്ഥിതിക് ഒന്ന് സംസാരിക്കാം എന്ന് കരുതി എന്ന് പറഞ്ഞു.അവസാനം ഞാനും അവനും നമ്പര്‍ കൊടുത്തു.എന്തായാലും ആളാരന് എന്നറിയണം.ഒരു ദിവസം ഞാനും അവനും വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഒരു ഫോനെ വന്നു.അങ്ങേ തലക്കല്‍ മധുരമുള്ള ഒരു കിളി നാദം.ഞാന്‍ വാ പൊളിച് നിന്ന സമയം അവള്‍ എന്നോട് ചോദിച്ചു എന്നെ മനസ്സിലായോ..ഞാന്‍ ഇല്ലാന്ന് പറയണോ ഉണ്ടെന്നു പറയണോ എന്ന് പോലും ആലോചിക്കാതെ അവളുടെ പേര് പറഞ്ഞു.ടിം..അതെ അതവളാണ് അവനല്ല..     

                                            ഞാന്‍ ഞെട്ടി നില്‍ക്കുന്ന സമയം ഉമ്മ ചോദിച്ചു എന്താടാ എന്ന്..ഞാന്‍ അത്! അത്! ഉമ്മ ഫോണ ... ഹ അതിനെന്താ ആരാ?..അതവള ഉമ്മ അച്ചു...ഉമ്മാടെ എല്ലാം പറയുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ചെരുപതിലെ അത് കൊണ്ട് ഉമ്മ പോലും കളിയാകി.അവള്‍ സംസാരിച്ചു കുറെ പക്ഷെ എനിക്ക് അന്ന് അതൊരു അത്ഭുദം ആയിരുന്നു.അങ്ങനെ അവള്‍ എപ്പോഴും വിളിക്കുമായിരുന്നു .എറണാകുളത്തെ ഒരു കോളേജില്‍ ഫാഷന്‍ ദിസൈഗനിങ്ങിനു (ഞാന്‍ അവളുമായി ഉടകാറുള്ള വിഷയങ്ങളില്‍ ഒന്നായിരുന്നു അവളുടെ ഈ കോര്‍സ്..പണ്ടേ മുതല്‍ എന്താണ് അറയില്ല നേര്സിങ്ങും ഇതും എനിക്ക് എന്തോ ഒരു ഇഷ്ടകെട് ആയിരുന്നു) അവള്‍ ചേര്‍ന്ന് .അവള്‍ വീടിലെക് വിളിക്കും എനിക്കും വിളിക്കും എന്റെ കസിനും വിളിക്കും .അവളോട ഞങ്ങല പറയുകയും ചെയ്തു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.ഒരു ഞെട്ടലോടെ ആണ് എങ്കിലും അവള്‍ക്കും താല്പര്യമായി ഇതെല്ലം.ഉമ്മയെ വിട്ടു ഇരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് കൂടെ എന്റെ ഉമ്മനെ വിളിച്ചു കത്തി വെക്കല്‍ അവളുടെ ഒരു വിനോദം ആയിരുന്നു.
 
                                ഒരിക്കല്‍ അവള്‍ എന്നോട് ഒന്ന് കാണണം എന്ന് പറഞ്ഞു.പക്ഷെ എനിക്ക് എന്ത് കൊണ്ടോ താല്പര്യം തോന്നിയില്ല.കാരണം അറിയില്ല എങ്കിലും അതൊക്കെ മോശമാണ് എന്നൊരു തോന്നല്‍ എപ്പോഴോ ഉണ്ടായിരുന്നു ചിന്തയില്‍.ഒരു പക്ഷെ അപ്രതീക്ഷിതമായി പരിചയപെട്ടു എങ്കിലും.പക്ഷെ എന്റെ കസിന്‍ അവളെ പോയി കണ്ടിരുന്നു ഒരിക്കല്‍.അന്ന് എനിക്ക് തരാനായി കുറെ ഗിഫ്റ്റുകളും അവള്‍ കൊടുത്തു വിട്ടു.അങ്ങനെ ഇരിക്കെ ഒരു ദിവസം എറണാകുളം സൌത്ത് ജങ്ഷനില്‍ നില്‍കുമ്പോ അവളുടെ കാള്‍ വന്നു.ഞാന്‍ അന്ന് പഠനം കഴിഞ്ഞു ഒരു ഇന്റെര്വീവിനു പോയി വരുന്നു.അവള്‍ എന്റെ തൊട്ടടുത് ഉള്ള സ്ഥലത്ത് ഉണ്ടായിരുന്നു.എന്നെ കണ്ടേ പട്ടു എന്നാ വാശിയില്‍ അവള്‍ കരഞ്ഞു.ഞാന്‍ ആകെ ഞെട്ടി എങ്കിലും.രണ്ട മിനിറ്റ് എന്ന് പറഞ്ഞു .അങ്ങനെ എന്നെ ദര്‍ബാര്‍ ഹാളിലേക്ക് വരാന്‍ പറഞ്ഞു.ചെന്ന് കണ്ടതും അവള്‍ എന്റെ മുന്‍പില്‍ ഒരു കരച്ചില്‍.അതെന്ടിനാണ് എന്ന് അവള്‍ എന്നോട് ഇത് വരെയം പറഞ്ഞിട്ടില്ല .അങ്ങനെ ഞങ്ങള്‍ കണ്ടു മടങ്ങി ..പിനീട് എനിക്ക് വന്ന പല ഗിഫ്ടും എന്റെ കസിന്റെ ഷോ കേസില്‍ സ്ഥലം പിടിച്ചു.അവള്‍ എന്നോട് പറയുമായിരുന്നു.ഒന്ന് എനിക്ക് കൃത്യമായി ലഭിച്ചു ഒരു "കൊച്ചു ഖുറാന്‍"...അങ്ങനെ പലപൊഴ്ഹായീ അവള്‍ മസ്കറ്റില്‍ പോയി വരുമ്പോള്‍ പല ഗിഫ്ടും ചോകലറ്സും തരുമായിരുന്നു.അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി ഒരിക്കല്‍ ആ സൌഹൃദത്തിന്റെ നിറം മാറുന്ന പോലെ എനിക്ക് തോന്നി.അതവള്‍ പറയാന്‍ ഏറെ വൈകിയുമില്ല.എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ അവളോട ഞാന്‍ മനപൂര്‍വം ഓരോന്ന് പറഞ്ഞു അകലാന്‍ ശ്രെമിച്ചു.അല്ലെങ്ങില്‍ അകന്നു. പിനീട് ഒരിക്കല്‍ അവള്‍ എന്നെ വിളിച്ചു അവള്‍ക് വിവാഹം ആലോചിക്കുന്നു ഒരു പ്രൊപോസല്‍ ആയി വന്നാല്‍ എന്താവും അവസ്ഥ എന്ന്.ഏതൊരു അവസ്ഥയിലേക്കും എത്തിക്കാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു അന്ന്.ഉമ്മ എന്നോട് ചോദിച്ചു നിനക്ക് എന്താണ് പറയുവാന്‍ ഉള്ളത് എന്ന്.ഞാന്‍ ഒന്നും പറഞ്ഞില്ല.ഞാന്‍ കണ്ടതില്‍ ഏറ്റവും നന്നായി പെരുമാറുന്ന ഒരു പെന്‍ കുട്ടി എന്നതിലുപരി ഒരുപാട് ഗുണങ്ങള്‍ അവള്‍ക് ഉണ്ടായിരുന്നു.എനിക്കറിയില്ല എന്നിട്ടും ഞാന്‍ എന്ത് കൊണ്ട് അതിനു താല്പര്യം പ്രേകടിപിച്ചില്ല എന്നത്.പക്ഷെ എന്റെ കസിനോദ് ഇത് പറഞ്ഞപ്പോള്‍ അവന്‍ ആകെ ഞെട്ടിപോയിരുന്നു കാരണം അവന്റെ മനസ്സില്‍ എന്തോ കടന്നു കൂടിയിരുന്നു.അവള്‍ പറഞ്ഞ അറിവാണ് ഇത്.എന്റെ വീടിലെ പോലെ ഒരു സ്വാതന്ദ്രം അവന്റെ വീട്ടില്‍ അവനു ലഭിച്ചിരുന്നില്ല അത് കൊണ്ട് തന്നെ.അവന്റെ ഉമ്മ ഒരിക്കല്‍ ഇതറിഞ്ഞു എന്നെ രൂക്ഷമായി നോക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ അവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു .എങ്കിലും എന്നോട് പറയുമായിരുന്നു എന്തൊക്കെയോ നഷ്ടം മനസിന്‌ സംഭവിച്ചു എന്ന്.എന്തിനേറെ ഞാന്‍ അവളെ സമാധാനിപ്പിച്ചു .പകരം അന്നത്തെ ഈമാന്‍ വെച്ച് കുറെ നല്ല കാര്യങ്ങളും.നിനക്ക് നല്ലത് ഇതാണ് അത് കൊണ്ട് നീ നാളെ ആലോചിക്കുമ്പോള്‍ മനസിലാവും എന്നൊരു ഉപദേശവും.അങ്ങനെ അവളുടെ കല്യാണം വിളിച്ചു.ഞാനും പെങ്ങളും കസിനും പോയി.അതെ അത് അവളുടെ നല്ലതിന് തന്നെ ആയിരുന്നു സര്‍വ ഗുണ സമ്പന്നനായ ഒരാള്‍ തന്നെ അവള്‍ക്കു ലഭിച്ചു (അല്ഹമ്ദുലില്ലഹ്).അവളുടെ സ്നേഹം ഒരു വല്ലാത്ത അനുഭവം ആയിരുന്നു.ഇന്നും എന്റെ ബര്ത്ഡേ ദിവസം 12 രാത്രി   മണിക്ക്  അശ്ശംസ നല്‍കുവാന്‍ വിളിക്കുന്നത് അവള്‍ മാത്രമാണ്..ആദ്യത്തെ ആശംസ അവളുടെ വകയാണ് .അതിനു വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.   അതെ കുറെ നല്ല ചങ്ങാതിമാര്‍ എനിക്ക് ഉണ്ടായിരുന്നു ആണ്‍ പെന്‍ വെത്യാസമോ ജാതി മാതാ ചിന്തകള്‍ക്ക് അതീതമോ ആയി എനിക്ക് ലഭിച്ച ആ ബന്ധഗളില്‍ ഞാന്‍ സംതുഷ്ടനാണ്.ഓരോ ബന്ധവും അതിന്റേതായ മാന്യത സൂക്ഷിക്കാന്‍ കഴിയും എങ്കില്‍ ആര്‍ക്കും ആരെയും ഒരിക്കലും നഷ്ടമാകില്ല എന്നത് കാലത്തിലൂടെ എനിക്ക് മനസിലായ ഒരു അനുഭവം ആണ് അവള്‍.ഇന്ന് അവളൊരു അമ്മയാവുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസവും വിളിച്ചു ഒരുമ്മയാവുന്ന ത്രില്ലിന്റെ കഥകളുമായി ..ഇന്നും എന്നെ വിളിക്കുന്ന എന്റെ ആ നല്ല സുഹുര്തിനു എന്നും നന്മകള്‍ വരണം എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ട്.ഒരു നല്ല കുഞ്ഞിനെ കൊടുത്ത കുടുംബത്തെ അനുഗ്രഹിക്കും എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഞാന്‍  ഈ യാത്ര തുടരുന്നു..ബാരക്കല്ലഹു ഫീകും